Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Category: social post

പൊതുശുചീകരണത്തിനിടെ കുളത്തിൻ്റെ പടിക്കെട്ടിൽ വീണ് ആറു വയസ്സുകാരിക്ക് ദാരുണാന്ത്യം

കണ്ണൂർ: കണ്ണൂർ പാനുണ്ടയിൽ പൊതുശുചീകരണത്തിനിടെ ആറുവയസ്സുകാരി കുളത്തിന്റെ പടിക്കെട്ടിൽ വീണ് മരിച്ചു. രണ്ടാം ക്ലാസ് വിദ്യാർഥിനിയായ മിർസയാണ് മരിച്ചത്. ഇന്ന് രാവിലെ ഏഴുമണിയോടെയായിരുന്നു അപകടം. എല്ലാ ഞായറാഴ്ചകളിലും പ്രദേശവാസികൾ പൊതുശുചീകരണ പ്രവർത്തനങ്ങൾ നടത്താറുണ്ട്. ഇതിനിടെ കുളത്തിന് സമീപത്തുകൂടി പോയ മിർസയുടെ ഹെയർബാൻഡ് കുളത്തിന്റെ പടിക്കെട്ടിലേക്ക് വീഴുകയായിരുന്നു. ഇത് എടുക്കാനായി പടിക്കെട്ടിലിറങ്ങിയ കുട്ടി കാൽവഴുതി വീണ് തലയിടിക്കുകയായിരുന്നുവെന്നാണ് വിവരം. മറ്റൊരു കുട്ടിയാണ് മിർസ കുളത്തിന്റെ പടിക്കെട്ടിൽ വീണുകിടക്കുന്നത് കണ്ടത്. ഉടൻ തന്നെ കുട്ടിയെ കൂത്തുപറമ്പിലെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. […]
Read more

പനങ്ങാട്, നെട്ടൂർ ആരാധനാലയങ്ങളിൽ മോഷണം; മൂന്ന് പേർ പിടിയിൽ

കൊച്ചി: പനങ്ങാട്, നെട്ടൂർ മേഖലകളിലെ ആരാധനാലയങ്ങളിലെ കാണിക്കവഞ്ചികൾ കുത്തിത്തുറന്ന് പണം മോഷ്ടിച്ച കേസിൽ മൂന്ന് പേരെ പൊലീസ് പിടികൂടി. കഴിഞ്ഞ രണ്ടാഴ്ചയായി ക്ഷേത്രങ്ങളും പള്ളികളും കേന്ദ്രീകരിച്ച് നടന്ന മോഷണങ്ങളുമായി ബന്ധപ്പെട്ടാണ് പനങ്ങാട് പൊലീസ് നടപടി സ്വീകരിച്ചത്. പള്ളുരുത്തി പെരുമ്പടപ്പ് സ്വദേശി സൈനുദ്ദീൻ അജ്മൽ (18), ഇടക്കൊച്ചി സ്വദേശി മുഹമ്മദ് ആർസം (18), പള്ളുരുത്തിയിൽ വാടകയ്ക്ക് താമസിക്കുന്ന ആലപ്പുഴ സ്വദേശിയായ 17കാരൻ എന്നിവരാണ് പിടിയിലായത്. മാടവന സെന്റ് സെബാസ്റ്റ്യൻ പള്ളിയിലെ കാണിക്കവഞ്ചി കുത്തിത്തുറന്നാണ് മോഷണപരമ്പര ആരംഭിച്ചതെന്ന് പൊലീസ് പറഞ്ഞു. […]
Read more

ഏഴംകുളത്ത് DYFI–യൂത്ത് കോൺഗ്രസ് സംഘർഷം; രാഹുൽ മാങ്കൂട്ടത്തിൽ ഒന്നാം പ്രതി

പത്തനംതിട്ട: അടൂർ ഏഴംകുളത്ത് ഡി.വൈ.എഫ്.ഐ–യൂത്ത് കോൺഗ്രസ് പ്രവർത്തകർ തമ്മിലുണ്ടായ സംഘർഷത്തിൽ രാഹുൽ മാങ്കൂട്ടത്തിൽ ഒന്നാം പ്രതിയായി കേസ് രജിസ്റ്റർ ചെയ്തു. സി.പി.എം നേതാവിന്റെ വാഹനം അടിച്ചുതകർത്തതാണ് പ്രധാന ആരോപണം. ഇന്നലെ രാത്രി 11 മണിയോടെ ഏഴംകുളത്താണ് സംഘർഷം ആരംഭിച്ചത്. പ്രാദേശികമായി തുടങ്ങിയ തർക്കം പിന്നീട് എസ്.എഫ്.ഐ–യൂത്ത് കോൺഗ്രസ് പ്രവർത്തകർ തമ്മിലുള്ള ഏറ്റുമുട്ടലിലേക്ക് മാറുകയായിരുന്നു. സംഘർഷത്തിൽ പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതിന് പിന്നാലെ രാഹുൽ മാങ്കൂട്ടത്തിൽ ഉൾപ്പെടെയുള്ളവർ സ്ഥലത്തെത്തുകയും എസ്.എഫ്.ഐ പ്രവർത്തകരെ മർദിച്ചതായും റിപ്പോർട്ടുകളുണ്ട്. തുടർന്ന് വിവിധയിടങ്ങളിൽ വീണ്ടും […]
Read more

ദില്ലി പൊലീസിനെതിരെ രൂക്ഷ വിമർശനവുമായി ജോൺ ബ്രിട്ടാസ്; ‘കൂലിപ്പട്ടാളത്തെപ്പോലെ പെരുമാറുന്നു’

ന്യൂഡൽഹി: ദില്ലി പൊലീസിന്റെ നടപടിക്കെതിരെ രൂക്ഷ വിമർശനവുമായി ജോൺ ബ്രിട്ടാസ് എംപി. ദില്ലിയിൽ പൊലീസും കേന്ദ്രസേനയും അതിക്രൂരമായാണ് ഇടപെടുന്നതെന്നും കൂലിപ്പട്ടാളത്തിന്റെ ഇടപെടലിന് സമാനമായ സാഹചര്യമാണ് നിലനിൽക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. കൂടുതൽ മാധ്യമങ്ങൾ സാന്നിധ്യമുള്ളതിനാലാണ് ന്യൂഡൽഹി മേഖലയിൽ പൊലീസ് അതിക്രമത്തിന് മുതിരാത്തതെന്നും മറ്റ് മേഖലകളിലെ സ്ഥിതി വ്യത്യസ്തമാണെന്നും ജോൺ ബ്രിട്ടാസ് പറഞ്ഞു. പ്രതിഷേധങ്ങൾക്ക് പിന്നിൽ വിദേശ ഇടപെടലുണ്ടെന്ന ബിജെപിയുടെ ആരോപണത്തെയും അദ്ദേഹം ചോദ്യം ചെയ്തു. അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപുമായി അടുപ്പം പുലർത്തുന്നവരാണ് ഇത്തരം ആരോപണങ്ങൾ ഉന്നയിക്കുന്നതെന്നായിരുന്നു ബ്രിട്ടാസിന്റെ […]
Read more

‘ഇൻഡ്യ’യുടെ ഊഴം; നാളെ ഡല്‍ഹിയില്‍ പ്രതിഷേധ മാര്‍ച്ച്

ന്യൂഡൽഹി: ഗ്യാനേഷ് കുമാറിനെതിരെ പ്രതിഷേധം ശക്തമാക്കാനൊരുങ്ങി ഇന്ത്യ സഖ്യം. നാളെ സഖ്യകക്ഷി നേതാക്കളെ പങ്കെടുപ്പിച്ച് ഡൽഹിയിൽ വമ്പൻ പ്രതിഷേധ മാർച്ച് സംഘടിപ്പിക്കുമെന്ന് കോൺഗ്രസ് സംഘടനാ ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ അറിയിച്ചു. ഇന്ത്യൻ ജനാധിപത്യത്തിന്റെ നിലനിൽപ്പിൽ ആശങ്കയുള്ള എല്ലാ ഇന്ത്യക്കാരും പ്രതിഷേധത്തിൽ പങ്കുചേരണമെന്ന് കെ.സി. വേണുഗോപാൽ അഭ്യർഥിച്ചു. പ്രതിഷേധവുമായി ബന്ധപ്പെട്ട് സഖ്യത്തിലെ നേതാക്കളുമായി ചർച്ച നടത്തിയതായും അദ്ദേഹം വ്യക്തമാക്കി. മുതിർന്ന നേതാക്കൾ ചീഫ് ജസ്റ്റിസിന് മെമ്മോറാണ്ടം സമർപ്പിക്കുമെന്നും ഗ്യാനേഷ് കുമാറിന്റെ രാജിയെന്ന ആവശ്യത്തിൽ നിന്ന് പിന്നോട്ടില്ലെന്നും അദ്ദേഹം […]
Read more

കസ്റ്റഡിയിലെടുത്ത മൂന്ന് സിജെപി നേതാക്കളെ വെറുതെ വിട്ടു

ന്യൂഡൽഹി: കഴിഞ്ഞ ദിവസം കസ്റ്റഡിയിലെടുത്ത സിജെപി നേതാക്കളായ അഭിജീത്ത് ദിപ്‌കെ, സൗരവ് ദാസ്, അശുതോഷ് റങ്ക എന്നിവരെ പ്രത്യേക എക്സിക്യൂട്ടീവ് മജിസ്‌ട്രേറ്റ് വെറുതെ വിട്ടു. സിജെപി നിയമവിഭാഗം മേധാവി അഡ്വ. രത്‌ന സിങ്ങാണ് ഇക്കാര്യം എക്സിലൂടെ അറിയിച്ചത്. ഡൽഹി കന്റോൺമെന്റ് പൊലീസ് സ്റ്റേഷനിൽ വെച്ചാണ് നേതാക്കളെ എക്സിക്യൂട്ടീവ് മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരാക്കിയത്.
Read more

കരിപ്പൂർ വിമാനത്താവളത്തിൽ നിന്ന് സൗദിയിലേക്കുള്ള മൂന്ന് വിമാനങ്ങൾ റദ്ദാക്കി

മലപ്പുറം: സൗദി അറേബ്യയിലെ റിയാദ് കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെയുണ്ടായ ഹൂതി ആക്രമണത്തെത്തുടർന്ന് കരിപ്പൂർ വിമാനത്താവളത്തിൽ നിന്നുള്ള മൂന്ന് വിമാന സർവീസുകൾ റദ്ദാക്കി. സർവീസുകൾ മുടങ്ങിയതോടെ യാത്രക്കാർ ദുരിതത്തിലായി. രാവിലെ 9.55ന് പുറപ്പെടേണ്ട സൗദി എയർലൈൻസിന്റെ എസ്‌വി 713, രാവിലെ 9.10ന് റിയാദിലേക്ക് പുറപ്പെടേണ്ട ഫ്ലൈനാസിന്റെ എക്സ്‌വൈ 328, രാത്രി 8.15ന് പുറപ്പെടേണ്ട എയർ ഇന്ത്യ എക്സ്പ്രസിന്റെ ഐഎക്സ് 321 എന്നീ വിമാനങ്ങളാണ് റദ്ദാക്കിയത്. റിയാദിലെ കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെ ഹൂതി വിമതർ […]
Read more

ബി.ജെ.പി വിടുമെന്ന വാർത്തകൾ തള്ളി ആർ. ശ്രീലേഖ; പാർട്ടിയിൽ തുടരുമെന്ന് വ്യക്തമാക്കി

തിരുവനന്തപുരം: ബി.ജെ.പിയിൽ നിന്ന് രാജിവെച്ചെന്ന തരത്തിലുള്ള വാർത്തകൾ തള്ളി സംസ്ഥാന ഉപാധ്യക്ഷയും തിരുവനന്തപുരം കോർപ്പറേഷനിലെ ശാസ്തമംഗലം വാർഡ് കൗൺസിലറുമായ ആർ. ശ്രീലേഖ. പാർട്ടിയുടെ അഭിമാനമുള്ള അംഗമായി ജീവിതാന്ത്യം വരെ തുടരുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഭക്തയാണെന്നും അവർ വ്യക്തമാക്കി. പാർട്ടി വിടുന്നുവെന്ന തരത്തിൽ പ്രചരിക്കുന്ന വാർത്തകൾ അസംബന്ധമാണെന്നും സ്വന്തം യൂട്യൂബ് ചാനലിൽ പങ്കുവെച്ച വീഡിയോയിലൂടെ ശ്രീലേഖ പ്രതികരിച്ചു. സെപ്റ്റംബർ 30-ന് തിരുവനന്തപുരം മേയർക്ക് അയച്ച കത്തിനെക്കുറിച്ചും അവർ വിശദീകരിച്ചു. ശാസ്തമംഗലം വാർഡിലെ തെരുവുവിളക്കുകൾ പ്രവർത്തിക്കാത്തത്, തകർന്ന റോഡുകൾ, […]
Read more

വള്ളിക്കുന്ന് പഞ്ചായത്തിൽ താൽക്കാലിക ജീവനക്കാരെ പിരിച്ചുവിട്ടതായി പരാതി

മലപ്പുറം: വള്ളിക്കുന്ന് പഞ്ചായത്തിൽ താൽക്കാലിക ജീവനക്കാരെ അകാരണമായി പിരിച്ചുവിട്ടതായി പരാതി. സ്വന്തക്കാരെ നിയമിക്കാനുള്ള നീക്കത്തിന്റെ ഭാഗമായാണ് നടപടിയെന്ന് സി.പി.ഐ.എമ്മും ഡി.വൈ.എഫ്.ഐയും ആരോപിച്ചു. 16 വർഷമായി ജോലി ചെയ്തുവരുന്ന ശുചീകരണ തൊഴിലാളികളെയാണ് പിരിച്ചുവിട്ടത്. പഞ്ചായത്തിന്റെ ആയുർവേദ ഡിസ്പെൻസറിയിൽ ജോലി ചെയ്തിരുന്ന സ്ത്രീയെയും ഒഴിവാക്കിയിട്ടുണ്ട്. അതേസമയം, ആരോപണങ്ങൾ പഞ്ചായത്ത് അധികൃതർ തള്ളി. മെറിറ്റ് അടിസ്ഥാനത്തിലാണ് പുതിയ നിയമനങ്ങൾ നടത്തിയതെന്ന് പഞ്ചായത്ത് പ്രസിഡന്റ് വ്യക്തമാക്കി.
Read more

നെടുമ്പാശ്ശേരി വാഹനാപകടം; കാർ ഡ്രൈവർക്കെതിരെ നരഹത്യാക്കേസ്

കൊച്ചി: നെടുമ്പാശ്ശേരിയിൽ മിനി കൂപ്പർ കാറിടിച്ച് മൂന്ന് പേർ മരിച്ച സംഭവത്തിൽ കാർ ഓടിച്ചിരുന്ന സുഹൈൽ സജീവിനെതിരെ നരഹത്യയ്ക്ക് കേസെടുത്ത് പൊലീസ്. അപകടസമയത്ത് സുഹൈൽ ലഹരി ഉപയോഗിച്ചിരുന്നോയെന്ന് പൊലീസ് പരിശോധിക്കും. ഇതിനായി രക്തസാമ്പിൾ ശേഖരിച്ചിട്ടുണ്ട്. ലഹരി ഉപയോഗിച്ചിരിക്കാനുള്ള സാധ്യത തള്ളിക്കളയാനാകില്ലെന്ന് പൊലീസ് അറിയിച്ചു. കാർ അമിതവേഗത്തിലായിരുന്നുവെന്നും സംഭവത്തിൽ കർശന നടപടി സ്വീകരിക്കുമെന്നും സർക്കിൾ ഇൻസ്‌പെക്ടർ അരുൺ ബി.കെ. പറഞ്ഞു. സുഹൈലിനൊപ്പം കാറിലുണ്ടായിരുന്ന ഒരാളെയും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പുലർച്ചെ രണ്ടുമണിയോടെയാണ് അപകടമുണ്ടായത്. മിനി കൂപ്പർ സ്കൂട്ടറിൽ ഇടിച്ചതിനെത്തുടർന്ന് യാത്രക്കാരായ […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix