Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Category: social post

ദില്ലി പൊലീസിനെ രൂക്ഷഭാഷയിൽ വിമർശിച്ച് സുപ്രീംകോടതി; കേന്ദ്രത്തോടും റിപ്പോർട്ട് തേടി

ന്യൂഡൽഹി: ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് സിജെപി ആഹ്വാനം ചെയ്ത പ്രതിഷേധ മാർച്ചിനിടെ ഡൽഹി പൊലീസ് സ്വീകരിച്ച നടപടികളെ വിമർശിച്ച് സുപ്രീംകോടതി. മെട്രോ സ്റ്റേഷനുകൾ അടച്ച നടപടിയെ രൂക്ഷമായ ഭാഷയിലാണ് കോടതി വിമർശിച്ചത്. സാഹചര്യമനുസരിച്ച് മെട്രോ, റെയിൽ സർവീസുകളിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്താമെങ്കിലും അവ പൂർണമായി നിരോധിക്കരുതെന്ന് കോടതി നിർദേശിച്ചു. ക്രമസമാധാന നില തകരാറിലാകുന്നതുവരെ മെട്രോ സർവീസുകൾ സാധാരണ നിലയിൽ പ്രവർത്തിക്കണം. ഇന്റർനെറ്റ് നിരോധനവും പാടില്ലെന്ന് കോടതി വ്യക്തമാക്കി. സർക്കാരിന്റെ അധികാരപരിധി മറികടന്ന് ക്രമസമാധാന നടപടികൾ നടപ്പാക്കാൻ പൊലീസിന് […]
Read more

ഭയപ്പെടുന്നവരോ പിന്മാറുന്നവരോ അല്ല തെരുവിലുള്ളത്: രാഹുല്‍ ഗാന്ധി

ന്യൂഡൽഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുള്ള പ്രതിഷേധം നേരിട്ട ഡൽഹി പൊലീസ് നടപടിക്കെതിരെ രൂക്ഷ വിമർശനവുമായി ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. എത്ര പൊലീസിനെ വിന്യസിച്ചാലും ബിജെപിയുടെയും ആർഎസ്എസിന്റെയും ആളുകളെ ഇറക്കിയാലും തെരുവിലുള്ള പ്രതിഷേധക്കാർ ഭയപ്പെടില്ലെന്നും സമരത്തിൽ നിന്ന് പിന്മാറില്ലെന്നും അദ്ദേഹം പറഞ്ഞു. മോദി സർക്കാരും ബിജെപിയും പ്രതിഷേധം അടിച്ചമർത്താൻ ശ്രമിക്കുന്തോറും യുവാക്കളും വിദ്യാർഥികളും കൂടുതൽ ശക്തിയോടെ രംഗത്തിറങ്ങുമെന്നും രാഹുൽ ഗാന്ധി വ്യക്തമാക്കി. സമരം അവസാനിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഡൽഹി പൊലീസ് […]
Read more

പതിനാറാം കേരള നിയമസഭയുടെ രണ്ടാം സമ്മേളനം നാളെ മുതൽ; സമര പരിപാടികൾ ആസൂത്രണം ചെയ്ത് ബിജെപി

തിരുവനന്തപുരം: പതിനാറാം കേരള നിയമസഭയുടെ രണ്ടാം സമ്മേളനം നാളെ ആരംഭിക്കും. പ്രധാന നിയമനിർമാണങ്ങൾ അജണ്ടയിലുള്ള സമ്മേളനം ഭരണപക്ഷത്തിനും പ്രതിപക്ഷത്തിനും ഒരുപോലെ നിർണായകമാകും. മാസപ്പടി കേസിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരായ എഫ്ഐആർ ഉൾപ്പെടെ രാഷ്ട്രീയ വിവാദങ്ങൾ സജീവമായിരിക്കെയാണ് സഭ സമ്മേളിക്കുന്നത്. അതേസമയം, എസ്ഐആർ വിഷയത്തിൽ നിയമസഭയ്ക്ക് മുന്നിൽ ശക്തമായ പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കാനൊരുങ്ങുകയാണ് ബിജെപി. തിങ്കളാഴ്ച സഭാ സമ്മേളനം ആരംഭിക്കുന്നതോടെ തുടർച്ചയായി പ്രതിഷേധം നടത്താനാണ് പാർട്ടിയുടെ നീക്കം. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെ കോൺഗ്രസ് നടത്തുന്ന പ്രതിഷേധത്തെ […]
Read more

അമ്പതോളം പേർ വീട്ടിലെത്തി ബലമായി പിടിച്ചുകൊണ്ടുപോയി; ധ്രുവ് റാഠി

ന്യൂഡൽഹി: തന്നെ പൊലീസ് അറസ്റ്റ് ചെയ്തതല്ലെന്നും ഗുണ്ടകളെ ഉപയോഗിച്ച് തട്ടിക്കൊണ്ടുപോകുകയായിരുന്നെന്നും പ്രമുഖ യൂട്യൂബറും ആക്ടിവിസ്റ്റുമായ ധ്രുവ് റാഠി. കഴിഞ്ഞ 24 മണിക്കൂറിനിടെ ലഭിച്ച പിന്തുണയ്ക്കും സ്നേഹത്തിനും നന്ദി അറിയിച്ച് യൂട്യൂബിൽ പങ്കുവെച്ച പുതിയ വീഡിയോയിലാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്. താൻ വിദേശ പൗരനാണെന്ന തരത്തിൽ ‘ഗോഡി മീഡിയ’ നടത്തുന്ന പ്രചാരണങ്ങൾ പച്ചക്കള്ളമാണെന്നും താൻ ഇന്ത്യൻ പൗരനാണെന്നും ധ്രുവ് റാഠി വ്യക്തമാക്കി. രാജ്യത്തെ മറ്റേതൊരു പൗരനുമുള്ള അതേ അവകാശങ്ങൾ തനിക്കുമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഒക്ടോബർ 10-ന് രാവിലെ ഏഴുമണിയോടെയാണ് […]
Read more

ഇന്ത്യ–വെസ്റ്റ് ഇൻഡീസ് മൂന്നാം ടി20 ഇന്ന്; പരമ്പരയിൽ മുന്നിലെത്താൻ ഇരു ടീമുകളും

ഇന്ത്യയും വെസ്റ്റ് ഇൻഡീസും തമ്മിലുള്ള അഞ്ച് മത്സരങ്ങളടങ്ങിയ ടി20 പരമ്പരയിലെ മൂന്നാം മത്സരം ഇന്ന്. ഇൻഡോറിലെ ഹോൾക്കർ സ്റ്റേഡിയത്തിൽ വൈകിട്ട് ഏഴിനാണ് മത്സരം ആരംഭിക്കുന്നത്. പരമ്പരയിൽ ഇരു ടീമുകളും ഓരോ ജയം വീതം നേടി 1–1 എന്ന നിലയിൽ നിൽക്കുന്നതിനാൽ ഇന്നത്തെ പോരാട്ടം നിർണായകമാണ്. ജയിക്കുന്ന ടീമിന് പരമ്പരയിൽ 2–1ന് മുന്നിലെത്താം. ലഖ്‌നൗവിൽ നടന്ന ആദ്യ മത്സരത്തിൽ ഇന്ത്യ എട്ട് വിക്കറ്റിന്റെ തകർപ്പൻ വിജയം സ്വന്തമാക്കിയിരുന്നു. എന്നാൽ റാഞ്ചിയിൽ നടന്ന രണ്ടാം മത്സരത്തിൽ ശക്തമായ തിരിച്ചുവരവ് നടത്തിയ […]
Read more

‘ഇത്രയും വലിയ ഭീരുവിനെയും ഗുണ്ടയെയും ഇതിന് മുമ്പ് രാജ്യം കണ്ടിട്ടില്ല’: മോദിക്കെതിരെ രൂക്ഷ വിമർശനവുമായി അഭിജീത് ദീപ്കെ

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷ വിമർശനവുമായി അഭിജീത് ദീപ്കെ. ഇന്ത്യക്ക് നാണക്കേടാണ് മോദിയെന്നും ഇത്രയും വലിയ ഭീരുവിനെയും ഗുണ്ടയെയും രാജ്യം ഇതിന് മുൻപ് കണ്ടിട്ടില്ലെന്നും അഭിജീത് എക്സിൽ പങ്കുവെച്ച കുറിപ്പിൽ ആരോപിച്ചു. കസ്റ്റഡിയിൽ നിന്ന് പുറത്തിറങ്ങിയ ശേഷമുള്ള അദ്ദേഹത്തിന്റെ ആദ്യ പ്രതികരണമാണിത്. അതേസമയം, കസ്റ്റഡിയിൽ നിന്ന് പുറത്തിറങ്ങിയതിന് പിന്നാലെ പുതിയ വീഡിയോയുമായി യൂട്യൂബറും സാമൂഹിക മാധ്യമ പ്രവർത്തകനുമായ ധ്രുവ് റാഠിയും രംഗത്തെത്തി. തനിക്കെതിരെ നടന്നത് തട്ടിക്കൊണ്ടുപോകലാണെന്ന് അദ്ദേഹം ആരോപിച്ചു. താൻ ഇന്ത്യൻ പൗരനല്ലെന്ന ആരോപണത്തിനും ധ്രുവ് […]
Read more

സിജെപി സമരത്തെ നേരിടാൻ ഡൽഹിയിൽ മാലിന്യം തള്ളിയെന്ന പ്രചാരണം വ്യാജം

ന്യൂഡല്‍ഹി: സിജെപി സമരത്തെ നേരിടാൻ ഡൽഹിയിൽ പ്രതിഷേധക്കാരുടെ വഴിയിൽ മാലിന്യം തള്ളിയെന്ന പ്രചാരണം തെറ്റാണെന്ന് കേന്ദ്ര സർക്കാരിന്റെ പ്രസ് ഇൻഫർമേഷൻ ബ്യൂറോ ഫാക്ട് ചെക്ക് വിഭാഗം. സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന ദൃശ്യങ്ങൾ ഹരിയാനയിലെ പാനിപ്പത്തിൽ നിന്നുള്ളതാണെന്ന് പി.ഐ.ബി വ്യക്തമാക്കി. വോട്ടുകൊള്ള നടത്തിയെന്ന് ആരോപിച്ച് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ രാജിവെക്കണമെന്നാവശ്യപ്പെട്ട് സിജെപി ജന്തർ മന്തറിൽ നടത്തിയ ‘ജന്തർ മന്തർ 2.0’ സമരത്തെ നേരിടാൻ ഡൽഹി കോർപ്പറേഷനിലെ മാലിന്യം പ്രതിഷേധക്കാരുടെ വഴിയിൽ തള്ളിയെന്ന തരത്തിലായിരുന്നു വീഡിയോ പ്രചരിച്ചത്. ‘കോക്രോച്ചസ് […]
Read more

രാഹുൽ മാങ്കൂട്ടത്തിലാണോ പത്തനംതിട്ട എസ്പി; രാഹുൽ മാങ്കൂട്ടത്തിലിനെതിരെ സിപിഎം

പത്തനംതിട്ട: അടൂരിൽ എസ്എഫ്ഐ പ്രവർത്തകരെ രാഹുൽ മാങ്കൂട്ടത്തിലിന്റെ നേതൃത്വത്തിൽ മർദിച്ചെന്ന് സിപിഎം അടൂർ ഏരിയ സെക്രട്ടറി അഡ്വ. എസ്. മനോജ് ആരോപിച്ചു. രാഹുൽ കമ്പിവടി ഉപയോഗിച്ച് ആക്രമണം നടത്തിയെന്നും സിപിഎം പ്രവർത്തകന്റെ കാർ തകർത്തെന്നും അദ്ദേഹം പറഞ്ഞു. പത്തനംതിട്ടയിലെ പൊലീസിനെ നിയന്ത്രിക്കുന്നത് ആരാണെന്ന് സംശയമുണ്ടെന്നും എസ്. മനോജ് ആരോപിച്ചു. പത്തനംതിട്ട എസ്പി രാഹുൽ മാങ്കൂട്ടത്തിലാണോയെന്നും അദ്ദേഹം ചോദിച്ചു. യൂത്ത് കോൺഗ്രസോ കോൺഗ്രസോ അല്ല, രാഹുൽ മാങ്കൂട്ടത്തിലും അദ്ദേഹത്തോടൊപ്പമുള്ളവരുമാണ് പ്രശ്നങ്ങൾ സൃഷ്ടിക്കുന്നതെന്നും മനോജ് കുറ്റപ്പെടുത്തി. അടൂരിൽ എസ്എഫ്ഐ, യൂത്ത് […]
Read more

മണിപ്പൂരിൽ സംഘർഷം വ്യാപിക്കുന്നു; നാഗ മേഖലകളിലേക്കും ഏറ്റുമുട്ടൽ പടർന്നു

ഇംഫാൽ: മണിപ്പൂരിൽ സംഘർഷം വ്യാപിക്കുന്നതിനിടെ ഫലപ്രദമായ ഇടപെടലുകൾ നടത്താനാകാതെ സർക്കാരെന്ന് വിമർശനം. നേരത്തെ മെയ്തെയ്, കുക്കി വിഭാഗങ്ങൾക്കിടയിൽ നിലനിന്നിരുന്ന സംഘർഷം ഇപ്പോൾ നാഗ വിഭാഗങ്ങൾ ഉൾപ്പെടുന്ന മേഖലകളിലേക്കും വ്യാപിച്ചിരിക്കുകയാണ്. നാഗ, കുക്കി വിഭാഗങ്ങൾ താമസിക്കുന്ന പ്രദേശങ്ങളിലാണ് ഇത്തവണ സംഘർഷം രൂക്ഷമായത്. പ്രശ്നപരിഹാരത്തിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ പരാജയപ്പെട്ടതും ക്രമേണ നിസ്സംഗത പുലർത്തിയതുമാണ് കൂടുതൽ ഗോത്രവിഭാഗങ്ങൾ സംഘർഷത്തിലേക്ക് വലിച്ചിഴക്കപ്പെടാൻ കാരണമെന്ന വിമർശനമുണ്ട്. കാംജോങ്, ഉഖ്രുൽ, കാങ്പോക്പി ജില്ലകളിൽ വെള്ളിയാഴ്ചയും ശനിയാഴ്ചയുമായി നിരവധി കൊലപാതക സംഭവങ്ങളാണ് റിപ്പോർട്ട് ചെയ്തത്. ഇതിനിടെ മുഖ്യമന്ത്രി […]
Read more

രാഷ്ട്രീയ നിയമനങ്ങൾക്ക് ‘റെഡ് കാർഡ്’, സ്പോർട്സ് കൗൺസിലിന് പകരം പുതിയ അതോറിറ്റി

തിരുവനന്തപുരം: സംസ്ഥാനത്തെ കായികമേഖലയിലെ രാഷ്ട്രീയ നിയമനങ്ങൾ ഒഴിവാക്കുന്നതിനായി പുതിയ നിയമനിർമാണവുമായി സർക്കാർ. നിലവിലെ സ്പോർട്സ് കൗൺസിലുകൾക്ക് പകരം സ്പോർട്സ് അതോറിറ്റി ഓഫ് കേരളം രൂപീകരിക്കാനാണ് തീരുമാനം. ഇതുസംബന്ധിച്ച കായിക ബിൽ വരുന്ന നിയമസഭാ സമ്മേളനത്തിൽ അവതരിപ്പിക്കും. കായികമന്ത്രി അധ്യക്ഷനായാണ് പുതിയ അതോറിറ്റി രൂപീകരിക്കുക. പ്രഗത്ഭരായ കായിക താരങ്ങളെ അതോറിറ്റിയിൽ അംഗങ്ങളാക്കാനും തീരുമാനിച്ചിട്ടുണ്ട്. കായികമേഖലയുടെ വികസനത്തിനും നയരൂപീകരണത്തിനുമായി കായിക താരങ്ങൾ ഉൾപ്പെടുന്ന പ്രത്യേക സമിതിയും രൂപീകരിക്കും. പുതിയ സംവിധാനം നിലവിൽ വരുന്നതോടെ സംസ്ഥാന സ്പോർട്സ് കൗൺസിലിന് പുറമെ ജില്ലാതല […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix