Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Category: social post

തിരുവനന്തപുരം കോർപറേഷൻ്റെ സുപ്രധാന പദ്ധതിക്ക് നാളെ തുടക്കം; അപകടകരമായ കേബിളുകൾ നീക്കും

തിരുവനന്തപുരം: നഗരത്തിലെ അപകടകരമായ രീതിയിൽ വലിച്ചിട്ടിരിക്കുന്ന അനാവശ്യ കേബിളുകളും ടെലിഫോൺ, ഇന്റർനെറ്റ് വയറുകളും നീക്കം ചെയ്യാൻ തിരുവനന്തപുരം നഗരസഭ. പദ്ധതിയുടെ ഉദ്ഘാടനം തിങ്കളാഴ്ച വൈകിട്ട് അഞ്ചിന് പാളയം രക്തസാക്ഷി മണ്ഡപത്തിന് മുന്നിൽ മേയർ വി.വി. രാജേഷ് നിർവഹിക്കും. നഗരത്തിലെ കേബിൾ കുരുക്കുകൾ ഒഴിവാക്കി പൊതുജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. വാരാണസി, മുംബൈ തുടങ്ങിയ നഗരങ്ങളിൽ നടപ്പാക്കിയ മാതൃക പിന്തുടർന്നാണ് പദ്ധതി നടപ്പാക്കുന്നത്. ആദ്യഘട്ടത്തിൽ പാളയം, ഫോർട്ട്, കണ്ണമ്മൂല, തൈക്കാട്, പെരുന്താന്നി എന്നീ അഞ്ച് വാർഡുകളിലാണ് പ്രവർത്തനം […]
Read more

ഓപ്പറേഷൻ തൂഫാൻ; കോഴിക്കോട് MDMAയുമായി രണ്ടുപേർ പിടിയിൽ

കോഴിക്കോട്: ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി കോഴിക്കോട് എംഡിഎംഎയുമായി രണ്ടുപേർ പിടിയിൽ. അരക്കിണർ സ്വദേശി ഷാഫിൽ, നടുവട്ടം സ്വദേശി മുഹമ്മദ് നിഷാദ് എന്നിവരാണ് അറസ്റ്റിലായത്. മാറാട് പൊലീസ് നടത്തിയ പരിശോധനയിൽ ഇവരിൽനിന്ന് എട്ട് ഗ്രാം എംഡിഎംഎ പിടിച്ചെടുത്തു. ജില്ലയിൽ ലഹരിമാഫിയകൾക്കെതിരായ പരിശോധനകൾ തുടരുമെന്ന് പൊലീസ് അറിയിച്ചു.
Read more

കുന്നംകുളത്ത് 40 ഗ്രാം എംഡിഎംഎയുമായി 23കാരൻ പിടിയിൽ

തൃശ്ശൂർ: കുന്നംകുളം പോർക്കളങ്ങാട് വിൽപ്പനയ്ക്കായി സൂക്ഷിച്ചിരുന്ന 40 ഗ്രാം എംഡിഎംഎയുമായി യുവാവ് പിടിയിൽ. പോർക്കളങ്ങാട് സ്വദേശി ഡാനിയേൽ (23) ആണ് അറസ്റ്റിലായത്. തൃശ്ശൂർ സിറ്റി പൊലീസ് കമ്മിഷണർ നകുൽ രാജേന്ദ്ര ദേശ്മുഖിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി നടത്തിയ തൂഫാൻ സ്ട്രൈക്ക് പരിശോധനയിലാണ് യുവാവിനെ പിടികൂടിയത്. കുന്നംകുളം സബ് ഇൻസ്‌പെക്ടർ രോഹിതും ഡാൻസാഫ് സംഘവും ചേർന്നാണ് നടപടി സ്വീകരിച്ചത്. പ്രതിക്കെതിരെ എൻഡിപിഎസ് നിയമപ്രകാരമുള്ള തുടർനടപടികൾ സ്വീകരിച്ചുവരികയാണെന്ന് പൊലീസ് അറിയിച്ചു.
Read more

അൽഷിമേഴ്സ് ബാധിച്ച 93കാരിക്ക് ഗാർഡിയൻ; 76കാരിയായ സഹോദരിക്ക് ഹൈക്കോടതിയുടെ അനുമതി

കൊച്ചി: അൽഷിമേഴ്സ് രോഗം ബാധിച്ച് ദൈനംദിന കാര്യങ്ങൾ ചെയ്യാൻ കഴിയാത്ത 93കാരിയുടെ ഗാർഡിയനായി 76കാരിയായ സഹോദരിയെ നിയമിക്കാൻ ഹൈക്കോടതി അനുമതി നൽകി. ബാങ്ക് അക്കൗണ്ട് ഉൾപ്പെടെയുള്ള സാമ്പത്തിക കാര്യങ്ങൾ കൈകാര്യം ചെയ്യാൻ രോഗിക്ക് കഴിയാത്ത സാഹചര്യം പരിഗണിച്ചാണ് ജസ്റ്റിസ് ബെച്ചു കുര്യൻ തോമസിന്റെ ഉത്തരവ്. കോമയിലുള്ളവർ, ഭിന്നശേഷിക്കാർ, മാനസിക വെല്ലുവിളി നേരിടുന്നവർ എന്നിവരുടെ കാര്യത്തിൽ ഗാർഡിയനെ നിയമിക്കാൻ വിവിധ നിയമങ്ങളിൽ വ്യവസ്ഥകളുണ്ട്. എന്നാൽ, അൽഷിമേഴ്സ് ഉൾപ്പെടെയുള്ള മറവിരോഗങ്ങൾ ബാധിച്ചവരുടെ കാര്യത്തിൽ ഗാർഡിയനെ നിയമിക്കുന്നതിന് നിലവിലെ നിയമങ്ങളിൽ വ്യക്തമായ […]
Read more

നെടുമ്പാശ്ശേരി മിനി കൂപ്പർ അപകടം; മൂന്ന് പേരുടെ പോസ്റ്റ്‌മോർട്ടം നടപടികൾ തുടങ്ങി

കൊച്ചി: നെടുമ്പാശ്ശേരിയിൽ മിനി കൂപ്പർ കാറിടിച്ച് മൂന്ന് പേർ മരിച്ച സംഭവത്തിൽ മരിച്ചവരുടെ ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയായി. മൃതദേഹങ്ങൾ കളമശ്ശേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചു. വയനാട് മടക്കിമല സ്വദേശിനി ദേവികയുടെ (21) പോസ്റ്റ്‌മോർട്ടം ആരംഭിച്ചു. അപകടത്തിൽ മരിച്ചത് വയനാട് സ്വദേശിനി ദേവിക (21), പാലക്കാട് സ്വദേശിനി ഗോപിക (22), സൗത്ത് കർണാടക സ്വദേശി ഇയാസ് (21) എന്നിവരാണ്. പുലർച്ചെ രണ്ടുമണിയോടെയാണ് അപകടമുണ്ടായത്. സ്കൂട്ടറിൽ യാത്ര ചെയ്യുകയായിരുന്ന ഇവരെ മിനി കൂപ്പർ കാർ ഇടിക്കുകയായിരുന്നു. കാർ ഓടിച്ചിരുന്ന […]
Read more

വാഴേങ്കട കുഞ്ചുനായർ സംസ്തുതി സമ്മാൻ സദനം വാസുദേവന്

കോഴിക്കോട്: ഈ വർഷത്തെ വാഴേങ്കട കുഞ്ചുനായർ സംസ്തുതി സമ്മാൻ കഥകളി ചെണ്ട കലാകാരൻ സദനം വാസുദേവന്. ഒരു ലക്ഷം രൂപയും ശിൽപവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്കാരം. വാഴേങ്കട കുഞ്ചുനായർ സംസ്തുതി സമ്മാൻ സമിതിയും വാഴേങ്കട കുഞ്ചുനായർ മെമ്മോറിയൽ ട്രസ്റ്റും ചേർന്നാണ് പുരസ്കാരം നൽകുന്നത്. 2027 ജനുവരി 10ന് കാറൽമണ്ണയിലെ വാഴേങ്കട കുഞ്ചുനായർ മെമ്മോറിയൽ ട്രസ്റ്റ് ഹാളിൽ നടക്കുന്ന ധനു അവിട്ടം പരിപാടിയിൽ പുരസ്കാരം സമ്മാനിക്കും. 2016ൽ ആരംഭിച്ച സംസ്തുതി സമ്മാനത്തിന് ആദ്യമായാണ് ഒരു ചെണ്ട കലാകാരൻ അർഹനാകുന്നത്. […]
Read more

ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഡൽഹിയിൽ വീണ്ടും സംഘർഷം; ജോൺ ബ്രിട്ടാസിനെ കസ്റ്റഡിയിലെടുത്തു

ന്യൂഡൽഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുള്ള പ്രതിഷേധങ്ങൾക്കിടെ ഡൽഹിയിൽ ഇന്നും സംഘർഷാവസ്ഥ. തെരുവിലിറങ്ങിയ ഇടതുപക്ഷ യുവജന സംഘടനാ പ്രവർത്തകരെ പൊലീസ് ബലം പ്രയോഗിച്ച് നീക്കി. കൊണാട്ട് പ്ലേസിൽ എസ്.എഫ്.ഐ, ഡി.വൈ.എഫ്.ഐ, എ.ഐ.എസ്.എഫ് സംഘടനകളുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. പ്രവർത്തകരെ പൊലീസ് റോഡിലൂടെ വലിച്ചിഴച്ചാണ് നീക്കിയത്. എസ്.എഫ്.ഐ ദേശീയ അധ്യക്ഷൻ ആദർശ് എം. സജിക്ക് സമരത്തിനിടെ പരിക്കേറ്റു. നെറ്റി പൊട്ടിയെന്നാണ് വിവരം. ഡി.വൈ.എഫ്.ഐ നേതാവ് ജെയ്ക്കിനെയും പൊലീസ് കസ്റ്റഡിയിലെടുത്തു. സിജെപി പ്രവർത്തകരും പ്രതിഷേധത്തിൽ പങ്കെടുത്തു. ഇതിനിടെ, […]
Read more

ചെന്നൈ മെട്രോ രണ്ടാംഘട്ടം: പൂനമല്ലി–വടപളനി പാത ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി

ചെന്നൈ: പ്രധാനമന്ത്രി നരേന്ദ്ര മോദി ചെന്നൈയിലെത്തി. തമിഴ്നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ് വിമാനത്താവളത്തിലെത്തി പ്രധാനമന്ത്രിയെ സ്വീകരിച്ചു. ചെന്നൈ മെട്രോ റെയിൽ രണ്ടാംഘട്ട പദ്ധതിയുടെ ഭാഗമായി പൂനമല്ലി–വടപളനി പാത പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു. തുടർന്ന് മെട്രോയിൽ യാത്രയും നടത്തി. ഏകദേശം 4,900 കോടി രൂപ ചെലവിൽ നിർമിച്ച 15 കിലോമീറ്റർ ദൈർഘ്യമുള്ള മേൽപ്പാല മെട്രോ പാതയിൽ 11 സ്റ്റേഷനുകളാണുള്ളത്. രണ്ടാംഘട്ട പദ്ധതിയിലെ നാലാം ഇടനാഴിയുടെ ഭാഗമായ മഞ്ഞ പാതയിൽ ഡ്രൈവറില്ലാ ട്രെയിൻ സർവീസുകൾക്ക് അനുയോജ്യമായ അത്യാധുനിക സിഗ്നലിങ് […]
Read more

ന്യൂമാഹിയിൽ എംഡിഎംഎയുമായി യുവതിയും യുവാവും പിടിയിൽ

കണ്ണൂർ: ന്യൂമാഹിയിൽ എംഡിഎംഎയുമായി യുവതിയെയും യുവാവിനെയും പൊലീസ് അറസ്റ്റ് ചെയ്തു. തലശ്ശേരി സ്വദേശിനി റുബൈദയും സുഹൃത്ത് അജ്മലുമാണ് പിടിയിലായത്. ഇവരിൽ നിന്ന് 16.5 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തു. റുബൈദയ്ക്ക് നേരത്തെയും ലഹരിവിൽപ്പന കേസിൽ പങ്കുണ്ടായിരുന്നുവെന്ന് പൊലീസ് അറിയിച്ചു. സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നുവരികയാണ്.
Read more

ലഖ്‌നൗവിൽ കഫേ ഉടമ ബാൽക്കണിയിൽ നിന്ന് വീണ് മരിച്ചു; കാമുകിക്കെതിരെ കൊലക്കേസ്

ലഖ്‌നൗ: ഉത്തർപ്രദേശിലെ ലഖ്‌നൗവിൽ ബാൽക്കണിയിൽ നിന്ന് താഴേക്ക് വീണ് 28കാരനായ കഫേ ഉടമ ശിവ ശർമ്മ മരിച്ചു. സംഭവത്തിൽ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറായ കാമുകി ശ്രദ്ധ ദുബെ ഉൾപ്പെടെ അഞ്ചുപേർക്കെതിരെ കൊലപാതകം, ഭീഷണിപ്പെടുത്തൽ തുടങ്ങിയ കുറ്റങ്ങൾ ചുമത്തി പൊലീസ് കേസെടുത്തു. ശിവയുടെ അമ്മ രഞ്ജന ശർമ്മ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. ലഖ്‌നൗവിലെ ഹസ്രത്ഗഞ്ചിലാണ് സംഭവം. ശനിയാഴ്ച രാത്രി ഒൻപത് മണിയോടെ ശ്രദ്ധ ദുബെ ശിവയുടെ അമ്മയെ ഫോണിൽ വിളിച്ച് മകൻ ബാൽക്കണിയിൽ നിന്ന് വീണെന്നും ആശുപത്രിയിലേക്ക് […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix