Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Category: social post

കിരീടം ലക്ഷ്യമിട്ട് കൊമ്പന്മാർ; വെസ്റ്റ്‌വുഡിന് കീഴിൽ പുതിയ പ്രതീക്ഷകളുമായി കേരള ബ്ലാസ്റ്റേഴ്‌സ്

കൊച്ചി: ഒരു വ്യാഴവട്ടക്കാലത്തെ കാത്തിരിപ്പിനും നിരാശകൾക്കും വിരാമമിട്ട് ഇന്ത്യൻ ഫുട്ബോളിന്റെ നെറുകയിലെത്താൻ കേരള ബ്ലാസ്റ്റേഴ്‌സ് ഒരുങ്ങുന്നു. പുതിയ പരിശീലകൻ ആഷ്‌ലി വെസ്റ്റ്‌വുഡിന്റെ തന്ത്രങ്ങളും പുതിയ താരങ്ങളുടെ കരുത്തും ക്യാപ്റ്റൻ അഡ്രിയാൻ ലൂണയുടെ തിരിച്ചുവരവും ഇത്തവണ മഞ്ഞപ്പടയ്ക്ക് വലിയ പ്രതീക്ഷകളാണ് നൽകുന്നത്. പുതിയ ഉടമകളായ അൽ ഫുർസാന്റെ നേതൃത്വത്തിൽ പുതിയൊരു അധ്യായത്തിനാണ് ബ്ലാസ്റ്റേഴ്‌സ് തുടക്കമിടുന്നത്. വെസ്റ്റ്‌വുഡിന്റെ തന്ത്രങ്ങളിൽ പ്രതീക്ഷ ടീമിന്റെ പ്രതിരോധത്തിന് കൂടുതൽ അച്ചടക്കവും മത്സരത്തിൽ സാഹചര്യങ്ങൾക്കനുസരിച്ച് തന്ത്രങ്ങൾ മാറ്റാനുള്ള മികവുമാണ് പരിശീലകൻ ആഷ്‌ലി വെസ്റ്റ്‌വുഡിന്റെ ശൈലിയുടെ പ്രത്യേകത. […]
Read more

മോദിക്കും അമിത് ഷായ്ക്കുമെതിരെ രൂക്ഷ വിമർശനവുമായി സിജെപി നേതാക്കൾ

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്കുമെതിരെ രൂക്ഷ വിമർശനവുമായി കോക്ക്റോച്ച് ജനതാ പാർട്ടി (സിജെപി) നേതാക്കൾ. രാജ്യത്ത് ഏകാധിപത്യത്തിന് സമാനമായ സാഹചര്യമാണെന്നും സമാധാനപരമായി പ്രതിഷേധിക്കാനെത്തിയവരെ പൊലീസ് ക്രൂരമായി മർദിച്ചെന്നും നേതാക്കൾ ആരോപിച്ചു. ഡൽഹിയിൽ നടത്തിയ വാർത്താസമ്മേളനത്തിലാണ് പ്രതികരണം. അടിയന്തരാവസ്ഥയെക്കുറിച്ച് കേട്ടതിനേക്കാൾ ഗുരുതരമായ സംഭവങ്ങളാണ് ഇപ്പോൾ രാജ്യത്ത് നടക്കുന്നതെന്ന് സിജെപി നേതാക്കൾ പറഞ്ഞു. മോദിയും അമിത് ഷായും ജനങ്ങളോട് യുദ്ധം ചെയ്യുകയാണെന്നും പ്രതിഷേധങ്ങളെ അടിച്ചമർത്താനുള്ള ശ്രമങ്ങൾ വിജയിക്കില്ലെന്നും അവർ വ്യക്തമാക്കി. സിജെപി കോ-കൺവീനർമാരായ […]
Read more

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയം; 35-ലധികം വീടുകളും പാലങ്ങളും ഒലിച്ചുപോയി

കാഠ്മണ്ഡു: നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയം. ഗൂർഖ ജില്ലയിലുണ്ടായ പ്രളയത്തിൽ 35-ലധികം വീടുകളും പാലങ്ങളും ഒലിച്ചുപോയി. ജലവൈദ്യുത പദ്ധതിക്കും കേടുപാടുകൾ സംഭവിച്ചു. ത്രിശൂലി നദിയുടെ കൈവഴിയായ ബുധി ഗന്ധകി നദിയിലെ ജലനിരപ്പ് പെട്ടെന്ന് ഉയർന്നതിനെ തുടർന്നാണ് ചുംനുബ്രി ഗ്രാമത്തിൽ വെള്ളപ്പൊക്കമുണ്ടായത്. രാവിലെ 6.30ന് 3.66 മീറ്ററായിരുന്ന ജലനിരപ്പ് 8.40ഓടെ അപകടനിലയും കടന്ന് 8.43 മീറ്ററിലെത്തിയതായി നേപ്പാളിലെ ദേശീയ ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു. പത്തുമിനിറ്റിനുള്ളിൽ ജലനിരപ്പ് രണ്ടുമീറ്ററിലധികം ഉയർന്നതായും പാലങ്ങൾ ഉൾപ്പെടെ ഒലിച്ചുപോയതിനാൽ നാശനഷ്ടങ്ങളുടെ പൂർണവിവരം ലഭ്യമായിട്ടില്ലെന്നും അതോറിറ്റി […]
Read more

കാട്ടുപന്നി ആക്രമണത്തിൽ മരിച്ച ഫാത്തിമയുടെ കുടുംബത്തിന് 14 ലക്ഷം രൂപ ധനസഹായം

മലപ്പുറം: എടവണ്ണ കിഴക്കേ ചാത്തല്ലൂരിൽ കാട്ടുപന്നിയുടെ ആക്രമണത്തിൽ മരിച്ച ഫാത്തിമയുടെ കുടുംബത്തിന് 14 ലക്ഷം രൂപ ധനസഹായം നൽകുമെന്ന് മന്ത്രി പി.കെ. ബഷീർ അറിയിച്ചു. വനംവകുപ്പ് 10 ലക്ഷം രൂപയും ദുരന്തനിവാരണ സേന നാല് ലക്ഷം രൂപയും നൽകും. വനംവകുപ്പിന്റെ അഞ്ച് ലക്ഷം രൂപ നാളെ തന്നെ കുടുംബത്തിന് കൈമാറും. കാട്ടുപന്നി ആക്രമണത്തിൽ പരിക്കേറ്റവരുടെ ചികിത്സാചെലവ് സർക്കാർ ഏറ്റെടുക്കുമെന്നും മന്ത്രി വ്യക്തമാക്കി. സംഭവത്തിന്റെ പശ്ചാത്തലത്തിൽ പ്രദേശത്ത് പ്രത്യേക പരിശോധനയും നടപടികളും നടത്തും. പ്രദേശത്ത് സ്ഥിരമായി റാപ്പിഡ് റെസ്‌പോൺസ് […]
Read more

തിരുവനന്തപുരം കോർപറേഷൻ്റെ സുപ്രധാന പദ്ധതിക്ക് നാളെ തുടക്കം; അപകടകരമായ കേബിളുകൾ നീക്കും

തിരുവനന്തപുരം: നഗരത്തിലെ അപകടകരമായ രീതിയിൽ വലിച്ചിട്ടിരിക്കുന്ന അനാവശ്യ കേബിളുകളും ടെലിഫോൺ, ഇന്റർനെറ്റ് വയറുകളും നീക്കം ചെയ്യാൻ തിരുവനന്തപുരം നഗരസഭ. പദ്ധതിയുടെ ഉദ്ഘാടനം തിങ്കളാഴ്ച വൈകിട്ട് അഞ്ചിന് പാളയം രക്തസാക്ഷി മണ്ഡപത്തിന് മുന്നിൽ മേയർ വി.വി. രാജേഷ് നിർവഹിക്കും. നഗരത്തിലെ കേബിൾ കുരുക്കുകൾ ഒഴിവാക്കി പൊതുജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. വാരാണസി, മുംബൈ തുടങ്ങിയ നഗരങ്ങളിൽ നടപ്പാക്കിയ മാതൃക പിന്തുടർന്നാണ് പദ്ധതി നടപ്പാക്കുന്നത്. ആദ്യഘട്ടത്തിൽ പാളയം, ഫോർട്ട്, കണ്ണമ്മൂല, തൈക്കാട്, പെരുന്താന്നി എന്നീ അഞ്ച് വാർഡുകളിലാണ് പ്രവർത്തനം […]
Read more

ഓപ്പറേഷൻ തൂഫാൻ; കോഴിക്കോട് MDMAയുമായി രണ്ടുപേർ പിടിയിൽ

കോഴിക്കോട്: ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി കോഴിക്കോട് എംഡിഎംഎയുമായി രണ്ടുപേർ പിടിയിൽ. അരക്കിണർ സ്വദേശി ഷാഫിൽ, നടുവട്ടം സ്വദേശി മുഹമ്മദ് നിഷാദ് എന്നിവരാണ് അറസ്റ്റിലായത്. മാറാട് പൊലീസ് നടത്തിയ പരിശോധനയിൽ ഇവരിൽനിന്ന് എട്ട് ഗ്രാം എംഡിഎംഎ പിടിച്ചെടുത്തു. ജില്ലയിൽ ലഹരിമാഫിയകൾക്കെതിരായ പരിശോധനകൾ തുടരുമെന്ന് പൊലീസ് അറിയിച്ചു.
Read more

കുന്നംകുളത്ത് 40 ഗ്രാം എംഡിഎംഎയുമായി 23കാരൻ പിടിയിൽ

തൃശ്ശൂർ: കുന്നംകുളം പോർക്കളങ്ങാട് വിൽപ്പനയ്ക്കായി സൂക്ഷിച്ചിരുന്ന 40 ഗ്രാം എംഡിഎംഎയുമായി യുവാവ് പിടിയിൽ. പോർക്കളങ്ങാട് സ്വദേശി ഡാനിയേൽ (23) ആണ് അറസ്റ്റിലായത്. തൃശ്ശൂർ സിറ്റി പൊലീസ് കമ്മിഷണർ നകുൽ രാജേന്ദ്ര ദേശ്മുഖിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി നടത്തിയ തൂഫാൻ സ്ട്രൈക്ക് പരിശോധനയിലാണ് യുവാവിനെ പിടികൂടിയത്. കുന്നംകുളം സബ് ഇൻസ്‌പെക്ടർ രോഹിതും ഡാൻസാഫ് സംഘവും ചേർന്നാണ് നടപടി സ്വീകരിച്ചത്. പ്രതിക്കെതിരെ എൻഡിപിഎസ് നിയമപ്രകാരമുള്ള തുടർനടപടികൾ സ്വീകരിച്ചുവരികയാണെന്ന് പൊലീസ് അറിയിച്ചു.
Read more

അൽഷിമേഴ്സ് ബാധിച്ച 93കാരിക്ക് ഗാർഡിയൻ; 76കാരിയായ സഹോദരിക്ക് ഹൈക്കോടതിയുടെ അനുമതി

കൊച്ചി: അൽഷിമേഴ്സ് രോഗം ബാധിച്ച് ദൈനംദിന കാര്യങ്ങൾ ചെയ്യാൻ കഴിയാത്ത 93കാരിയുടെ ഗാർഡിയനായി 76കാരിയായ സഹോദരിയെ നിയമിക്കാൻ ഹൈക്കോടതി അനുമതി നൽകി. ബാങ്ക് അക്കൗണ്ട് ഉൾപ്പെടെയുള്ള സാമ്പത്തിക കാര്യങ്ങൾ കൈകാര്യം ചെയ്യാൻ രോഗിക്ക് കഴിയാത്ത സാഹചര്യം പരിഗണിച്ചാണ് ജസ്റ്റിസ് ബെച്ചു കുര്യൻ തോമസിന്റെ ഉത്തരവ്. കോമയിലുള്ളവർ, ഭിന്നശേഷിക്കാർ, മാനസിക വെല്ലുവിളി നേരിടുന്നവർ എന്നിവരുടെ കാര്യത്തിൽ ഗാർഡിയനെ നിയമിക്കാൻ വിവിധ നിയമങ്ങളിൽ വ്യവസ്ഥകളുണ്ട്. എന്നാൽ, അൽഷിമേഴ്സ് ഉൾപ്പെടെയുള്ള മറവിരോഗങ്ങൾ ബാധിച്ചവരുടെ കാര്യത്തിൽ ഗാർഡിയനെ നിയമിക്കുന്നതിന് നിലവിലെ നിയമങ്ങളിൽ വ്യക്തമായ […]
Read more

നെടുമ്പാശ്ശേരി മിനി കൂപ്പർ അപകടം; മൂന്ന് പേരുടെ പോസ്റ്റ്‌മോർട്ടം നടപടികൾ തുടങ്ങി

കൊച്ചി: നെടുമ്പാശ്ശേരിയിൽ മിനി കൂപ്പർ കാറിടിച്ച് മൂന്ന് പേർ മരിച്ച സംഭവത്തിൽ മരിച്ചവരുടെ ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയായി. മൃതദേഹങ്ങൾ കളമശ്ശേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചു. വയനാട് മടക്കിമല സ്വദേശിനി ദേവികയുടെ (21) പോസ്റ്റ്‌മോർട്ടം ആരംഭിച്ചു. അപകടത്തിൽ മരിച്ചത് വയനാട് സ്വദേശിനി ദേവിക (21), പാലക്കാട് സ്വദേശിനി ഗോപിക (22), സൗത്ത് കർണാടക സ്വദേശി ഇയാസ് (21) എന്നിവരാണ്. പുലർച്ചെ രണ്ടുമണിയോടെയാണ് അപകടമുണ്ടായത്. സ്കൂട്ടറിൽ യാത്ര ചെയ്യുകയായിരുന്ന ഇവരെ മിനി കൂപ്പർ കാർ ഇടിക്കുകയായിരുന്നു. കാർ ഓടിച്ചിരുന്ന […]
Read more

വാഴേങ്കട കുഞ്ചുനായർ സംസ്തുതി സമ്മാൻ സദനം വാസുദേവന്

കോഴിക്കോട്: ഈ വർഷത്തെ വാഴേങ്കട കുഞ്ചുനായർ സംസ്തുതി സമ്മാൻ കഥകളി ചെണ്ട കലാകാരൻ സദനം വാസുദേവന്. ഒരു ലക്ഷം രൂപയും ശിൽപവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്കാരം. വാഴേങ്കട കുഞ്ചുനായർ സംസ്തുതി സമ്മാൻ സമിതിയും വാഴേങ്കട കുഞ്ചുനായർ മെമ്മോറിയൽ ട്രസ്റ്റും ചേർന്നാണ് പുരസ്കാരം നൽകുന്നത്. 2027 ജനുവരി 10ന് കാറൽമണ്ണയിലെ വാഴേങ്കട കുഞ്ചുനായർ മെമ്മോറിയൽ ട്രസ്റ്റ് ഹാളിൽ നടക്കുന്ന ധനു അവിട്ടം പരിപാടിയിൽ പുരസ്കാരം സമ്മാനിക്കും. 2016ൽ ആരംഭിച്ച സംസ്തുതി സമ്മാനത്തിന് ആദ്യമായാണ് ഒരു ചെണ്ട കലാകാരൻ അർഹനാകുന്നത്. […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix