Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Category: social post

നെടുമ്പാശ്ശേരി വാഹനാപകടം; പ്രായപൂർത്തിയാകാത്ത യുവാവിന് മദ്യം നൽകിയ ബാറുകൾക്കെതിരെ കേസെടുക്കാൻ നിർദേശം

കൊച്ചി: നെടുമ്പാശ്ശേരിയിൽ വാഹനാപകടത്തിൽ മൂന്ന് വിദ്യാർത്ഥിനികൾ മരിച്ച സംഭവത്തിൽ നിയമവിരുദ്ധമായി മദ്യം നൽകിയ ബാറുകൾക്കെതിരെ കേസെടുക്കാൻ എക്സൈസ് മന്ത്രി എം. ലിജു നിർദേശം നൽകി. അപകടത്തിൽപ്പെട്ട കാർ ഓടിച്ച 19കാരൻ വിവിധ ബാറുകളിൽനിന്ന് മദ്യം കഴിച്ചിരുന്നതായി കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. എക്സൈസ് കമ്മീഷണർക്കും എറണാകുളം ജോയിന്റ് എക്സൈസ് കമ്മീഷണർക്കുമാണ് മന്ത്രി നിർദേശം നൽകിയത്. കേരളത്തിൽ മദ്യം വാങ്ങാനുള്ള കുറഞ്ഞ പ്രായം 23 വയസ്സാണ്. ഈ നിയമം ലംഘിച്ച് യുവാവിന് മദ്യം നൽകിയ ബാറുകൾ കണ്ടെത്തി നടപടിയെടുക്കാനാണ് നിർദേശം. […]
Read more

നെടുമങ്ങാട് ഹോട്ടലിൽ തീപിടിത്തം; അഗ്നിരക്ഷാസേനയുടെ ഇടപെടലിൽ വൻ ദുരന്തം ഒഴിവായി

തിരുവനന്തപുരം: നെടുമങ്ങാട് വാളിക്കോട് ഹോട്ടലിൽ തീപിടിത്തം. അൽഫാം പാകം ചെയ്യുന്ന അടുപ്പിൽനിന്ന് ചിമ്മിനിയിലേക്ക് തീ പടർന്നതാണ് പരിഭ്രാന്തി സൃഷ്ടിച്ചത്. സംഭവത്തിൽ ആർക്കും പരിക്കില്ല. ഉച്ചയ്ക്ക് രണ്ടുമണിയോടെയായിരുന്നു സംഭവം. സംസം ഹോട്ടലിലെ അൽഫാം ഗ്രില്ലിങ് അടുപ്പിൽനിന്ന് ഉയർന്ന തീ ചിമ്മിനിയിലൂടെ മുകളിലേക്ക് പടരുകയായിരുന്നു. അടുക്കളയിലെ ജീവനക്കാർ ബഹളം വെച്ചതോടെ ഹോട്ടലിലുണ്ടായിരുന്നവർ പരിഭ്രാന്തരായി പുറത്തേക്ക് ഓടി. പ്രദേശമാകെ പുക ഉയർന്നതും രക്ഷാപ്രവർത്തനത്തിന് വെല്ലുവിളിയായി. വിവരമറിഞ്ഞ ഉടൻ നെടുമങ്ങാട് അഗ്നിരക്ഷാസേന സ്ഥലത്തെത്തി. ഹോട്ടലിന് മുന്നിൽനിന്ന് വെള്ളം പമ്പ് ചെയ്ത് തീ അണച്ചതോടെ […]
Read more

ഡൽഹിയിൽ വിദ്യാർഥികളെയും സ്ത്രീകളെയും മർദിച്ച സംഭവം; ഹിന്ദു രക്ഷാദളിന്റെ നാല് പ്രവർത്തകർ അറസ്റ്റിൽ

ന്യൂഡൽഹി: ഡൽഹിയിൽ സിജെപി നടത്തിയ പ്രതിഷേധത്തിനിടെ വിദ്യാർഥികളെയും സ്ത്രീകളെയും മർദിച്ച സംഭവത്തിൽ തീവ്ര വലതുപക്ഷ സംഘടനയായ ഹിന്ദു രക്ഷാദളിന്റെ നാല് പ്രവർത്തകരെ ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തു. ഒക്ടോബർ 10-ന് ദീൻ ദയാൽ ഉപാധ്യായ മാർഗിൽ നടന്ന അക്രമത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതിന് പിന്നാലെയാണ് നടപടി. രാമൻ സെയ്നി (50), വിവേകാനന്ദ് എന്ന വിവേക് (32), കപിൽ കുമാർ (27), രവീന്ദർ സിങ് എന്ന ഗോവിന്ദ് ഹിന്ദു (35) എന്നിവരാണ് അറസ്റ്റിലായത്. ഇവർ ഹിന്ദു രക്ഷാദളിലെ […]
Read more

വണ്ണം കുറയ്ക്കാൻ ഡയറ്റിലാണോ? എങ്കിൽ ഈ സ്മൂത്തി ട്രൈ ചെയ്യൂ

നാരുകളുടെയും വിറ്റാമിൻ്റെയും സമ്പന്നമായ ഉറവിടമാണ് ആപ്പിൾ. ആരോഗ്യത്തിന് ദോഷകരമായ ബോഡി മാസ് ഇൻഡക്‌സ് കുറയ്ക്കാൻ ഇത് സ്ഥിരമായി കഴിക്കുന്നത് സഹായിക്കും. ലയിക്കുന്ന നാരുകളും (പെക്റ്റിൻ) സസ്യജന്യ ആന്റിഓക്‌സിഡന്റുകളും (പോളിഫെനോളുകൾ, ക്വെർസെറ്റിൻ) എൽ.ഡി.എൽ. അഥവാ ‘മോശം’ കൊളസ്‌ട്രോൾ കുറയ്ക്കാനും രക്തസമ്മർദ്ദം നിയന്ത്രിക്കാനും പക്ഷാഘാതം, ഹൃദ്രോഗം എന്നിവയിൽ നിന്ന് സംരക്ഷണം നൽകാനും സഹായിക്കുന്നു. ഉയർന്ന അളവിലുള്ള ജലാംശവും നാരുകളും വയറു നിറഞ്ഞതായി തോന്നിപ്പിക്കുകയും ദഹനം സാവധാനത്തിലാക്കുകയും ചെയ്യുന്നു. കൂടാതെ, അധിക കലോറി നൽകാതെ തന്നെ അമിതമായ വിശപ്പും ആഗ്രഹവും നിയന്ത്രിക്കാൻ […]
Read more

കിരീടം ലക്ഷ്യമിട്ട് കൊമ്പന്മാർ; വെസ്റ്റ്‌വുഡിന് കീഴിൽ പുതിയ പ്രതീക്ഷകളുമായി കേരള ബ്ലാസ്റ്റേഴ്‌സ്

കൊച്ചി: ഒരു വ്യാഴവട്ടക്കാലത്തെ കാത്തിരിപ്പിനും നിരാശകൾക്കും വിരാമമിട്ട് ഇന്ത്യൻ ഫുട്ബോളിന്റെ നെറുകയിലെത്താൻ കേരള ബ്ലാസ്റ്റേഴ്‌സ് ഒരുങ്ങുന്നു. പുതിയ പരിശീലകൻ ആഷ്‌ലി വെസ്റ്റ്‌വുഡിന്റെ തന്ത്രങ്ങളും പുതിയ താരങ്ങളുടെ കരുത്തും ക്യാപ്റ്റൻ അഡ്രിയാൻ ലൂണയുടെ തിരിച്ചുവരവും ഇത്തവണ മഞ്ഞപ്പടയ്ക്ക് വലിയ പ്രതീക്ഷകളാണ് നൽകുന്നത്. പുതിയ ഉടമകളായ അൽ ഫുർസാന്റെ നേതൃത്വത്തിൽ പുതിയൊരു അധ്യായത്തിനാണ് ബ്ലാസ്റ്റേഴ്‌സ് തുടക്കമിടുന്നത്. വെസ്റ്റ്‌വുഡിന്റെ തന്ത്രങ്ങളിൽ പ്രതീക്ഷ ടീമിന്റെ പ്രതിരോധത്തിന് കൂടുതൽ അച്ചടക്കവും മത്സരത്തിൽ സാഹചര്യങ്ങൾക്കനുസരിച്ച് തന്ത്രങ്ങൾ മാറ്റാനുള്ള മികവുമാണ് പരിശീലകൻ ആഷ്‌ലി വെസ്റ്റ്‌വുഡിന്റെ ശൈലിയുടെ പ്രത്യേകത. […]
Read more

മോദിക്കും അമിത് ഷായ്ക്കുമെതിരെ രൂക്ഷ വിമർശനവുമായി സിജെപി നേതാക്കൾ

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്കുമെതിരെ രൂക്ഷ വിമർശനവുമായി കോക്ക്റോച്ച് ജനതാ പാർട്ടി (സിജെപി) നേതാക്കൾ. രാജ്യത്ത് ഏകാധിപത്യത്തിന് സമാനമായ സാഹചര്യമാണെന്നും സമാധാനപരമായി പ്രതിഷേധിക്കാനെത്തിയവരെ പൊലീസ് ക്രൂരമായി മർദിച്ചെന്നും നേതാക്കൾ ആരോപിച്ചു. ഡൽഹിയിൽ നടത്തിയ വാർത്താസമ്മേളനത്തിലാണ് പ്രതികരണം. അടിയന്തരാവസ്ഥയെക്കുറിച്ച് കേട്ടതിനേക്കാൾ ഗുരുതരമായ സംഭവങ്ങളാണ് ഇപ്പോൾ രാജ്യത്ത് നടക്കുന്നതെന്ന് സിജെപി നേതാക്കൾ പറഞ്ഞു. മോദിയും അമിത് ഷായും ജനങ്ങളോട് യുദ്ധം ചെയ്യുകയാണെന്നും പ്രതിഷേധങ്ങളെ അടിച്ചമർത്താനുള്ള ശ്രമങ്ങൾ വിജയിക്കില്ലെന്നും അവർ വ്യക്തമാക്കി. സിജെപി കോ-കൺവീനർമാരായ […]
Read more

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയം; 35-ലധികം വീടുകളും പാലങ്ങളും ഒലിച്ചുപോയി

കാഠ്മണ്ഡു: നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയം. ഗൂർഖ ജില്ലയിലുണ്ടായ പ്രളയത്തിൽ 35-ലധികം വീടുകളും പാലങ്ങളും ഒലിച്ചുപോയി. ജലവൈദ്യുത പദ്ധതിക്കും കേടുപാടുകൾ സംഭവിച്ചു. ത്രിശൂലി നദിയുടെ കൈവഴിയായ ബുധി ഗന്ധകി നദിയിലെ ജലനിരപ്പ് പെട്ടെന്ന് ഉയർന്നതിനെ തുടർന്നാണ് ചുംനുബ്രി ഗ്രാമത്തിൽ വെള്ളപ്പൊക്കമുണ്ടായത്. രാവിലെ 6.30ന് 3.66 മീറ്ററായിരുന്ന ജലനിരപ്പ് 8.40ഓടെ അപകടനിലയും കടന്ന് 8.43 മീറ്ററിലെത്തിയതായി നേപ്പാളിലെ ദേശീയ ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു. പത്തുമിനിറ്റിനുള്ളിൽ ജലനിരപ്പ് രണ്ടുമീറ്ററിലധികം ഉയർന്നതായും പാലങ്ങൾ ഉൾപ്പെടെ ഒലിച്ചുപോയതിനാൽ നാശനഷ്ടങ്ങളുടെ പൂർണവിവരം ലഭ്യമായിട്ടില്ലെന്നും അതോറിറ്റി […]
Read more

കാട്ടുപന്നി ആക്രമണത്തിൽ മരിച്ച ഫാത്തിമയുടെ കുടുംബത്തിന് 14 ലക്ഷം രൂപ ധനസഹായം

മലപ്പുറം: എടവണ്ണ കിഴക്കേ ചാത്തല്ലൂരിൽ കാട്ടുപന്നിയുടെ ആക്രമണത്തിൽ മരിച്ച ഫാത്തിമയുടെ കുടുംബത്തിന് 14 ലക്ഷം രൂപ ധനസഹായം നൽകുമെന്ന് മന്ത്രി പി.കെ. ബഷീർ അറിയിച്ചു. വനംവകുപ്പ് 10 ലക്ഷം രൂപയും ദുരന്തനിവാരണ സേന നാല് ലക്ഷം രൂപയും നൽകും. വനംവകുപ്പിന്റെ അഞ്ച് ലക്ഷം രൂപ നാളെ തന്നെ കുടുംബത്തിന് കൈമാറും. കാട്ടുപന്നി ആക്രമണത്തിൽ പരിക്കേറ്റവരുടെ ചികിത്സാചെലവ് സർക്കാർ ഏറ്റെടുക്കുമെന്നും മന്ത്രി വ്യക്തമാക്കി. സംഭവത്തിന്റെ പശ്ചാത്തലത്തിൽ പ്രദേശത്ത് പ്രത്യേക പരിശോധനയും നടപടികളും നടത്തും. പ്രദേശത്ത് സ്ഥിരമായി റാപ്പിഡ് റെസ്‌പോൺസ് […]
Read more

തിരുവനന്തപുരം കോർപറേഷൻ്റെ സുപ്രധാന പദ്ധതിക്ക് നാളെ തുടക്കം; അപകടകരമായ കേബിളുകൾ നീക്കും

തിരുവനന്തപുരം: നഗരത്തിലെ അപകടകരമായ രീതിയിൽ വലിച്ചിട്ടിരിക്കുന്ന അനാവശ്യ കേബിളുകളും ടെലിഫോൺ, ഇന്റർനെറ്റ് വയറുകളും നീക്കം ചെയ്യാൻ തിരുവനന്തപുരം നഗരസഭ. പദ്ധതിയുടെ ഉദ്ഘാടനം തിങ്കളാഴ്ച വൈകിട്ട് അഞ്ചിന് പാളയം രക്തസാക്ഷി മണ്ഡപത്തിന് മുന്നിൽ മേയർ വി.വി. രാജേഷ് നിർവഹിക്കും. നഗരത്തിലെ കേബിൾ കുരുക്കുകൾ ഒഴിവാക്കി പൊതുജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. വാരാണസി, മുംബൈ തുടങ്ങിയ നഗരങ്ങളിൽ നടപ്പാക്കിയ മാതൃക പിന്തുടർന്നാണ് പദ്ധതി നടപ്പാക്കുന്നത്. ആദ്യഘട്ടത്തിൽ പാളയം, ഫോർട്ട്, കണ്ണമ്മൂല, തൈക്കാട്, പെരുന്താന്നി എന്നീ അഞ്ച് വാർഡുകളിലാണ് പ്രവർത്തനം […]
Read more

ഓപ്പറേഷൻ തൂഫാൻ; കോഴിക്കോട് MDMAയുമായി രണ്ടുപേർ പിടിയിൽ

കോഴിക്കോട്: ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി കോഴിക്കോട് എംഡിഎംഎയുമായി രണ്ടുപേർ പിടിയിൽ. അരക്കിണർ സ്വദേശി ഷാഫിൽ, നടുവട്ടം സ്വദേശി മുഹമ്മദ് നിഷാദ് എന്നിവരാണ് അറസ്റ്റിലായത്. മാറാട് പൊലീസ് നടത്തിയ പരിശോധനയിൽ ഇവരിൽനിന്ന് എട്ട് ഗ്രാം എംഡിഎംഎ പിടിച്ചെടുത്തു. ജില്ലയിൽ ലഹരിമാഫിയകൾക്കെതിരായ പരിശോധനകൾ തുടരുമെന്ന് പൊലീസ് അറിയിച്ചു.
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix