Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Category: social post

CMRL–എക്സാലോജിക് ഇടപാട്; വിജിലൻസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തു

തിരുവനന്തപുരം: സി.എം.ആർ.എൽ–എക്സാലോജിക് സാമ്പത്തിക ഇടപാടിൽ വിജിലൻസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തു. പ്രതിപക്ഷ നേതാവ് പിണറായി വിജയനാണ് ഒരു കേസിൽ ഒന്നാം പ്രതി. സംഭവത്തിൽ രണ്ട് കേസുകളാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഇതിൽ ആദ്യ കേസ് അഴിമതി നിരോധന നിയമപ്രകാരമാണ്. രണ്ടാമത്തെ കേസ് കുഴൽപ്പണ ഇടപാട് ആരോപണവുമായി ബന്ധപ്പെട്ടാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. രണ്ടാമത്തെ കേസിൽ പിണറായി വിജയൻ പ്രതിയല്ല.
Read more

നെടുമ്പാശ്ശേരി വാഹനാപകടം; മൂന്ന് ബാറുകൾക്കെതിരെ എക്സൈസ് കേസ്

കൊച്ചി: മൂന്ന് പേർ കൊല്ലപ്പെട്ട നെടുമ്പാശ്ശേരി മിനി കൂപ്പർ വാഹനാപകടവുമായി ബന്ധപ്പെട്ട് മൂന്ന് ബാറുകൾക്കെതിരെ എക്സൈസ് കേസ് എടുത്തു. അപകടസമയത്ത് വാഹനം ഓടിച്ചിരുന്ന സുഹൈൽ സജീവ് മദ്യം കഴിച്ച ബാറുകൾക്കെതിരെയാണ് നടപടി. 19 വയസ്സുള്ളവർക്ക് മദ്യം നൽകിയെന്നതാണ് കേസ്. എറണാകുളം എക്സൈസ് ഡെപ്യൂട്ടി കമ്മീഷണറുടെ നേതൃത്വത്തിലാണ് നടപടി സ്വീകരിച്ചത്. ബാർ ലൈസൻസ് റദ്ദാക്കുകയോ പിഴ ചുമത്തുകയോ ചെയ്യുന്നതടക്കമുള്ള നടപടികൾ ഉണ്ടായേക്കും. അപകടത്തിൽപ്പെട്ട കാറിന്റെ ഇവന്റ് ഡാറ്റാ റെക്കോർഡർ (EDR) പരിശോധിക്കാനും പൊലീസ് തീരുമാനിച്ചിട്ടുണ്ട്. അപകടസമയത്ത് വാഹനത്തിന്റെ വേഗത […]
Read more

ഹോട്ടലിൽ കയറി കല്ലുകൊണ്ട് ആക്രമണം; യുവാവ് അറസ്റ്റിൽ

കോഴിക്കോട്: കുന്ദമംഗലത്ത് ഹോട്ടലിൽ അതിക്രമിച്ച് കയറി കല്ലുപയോഗിച്ച് അക്രമം നടത്തുകയും യുവതിയെ കൊല്ലാൻ ശ്രമിക്കുകയും ചെയ്ത കേസിൽ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. കുന്ദമംഗലം സ്വദേശി ഉണ്ണികൃഷ്ണൻ (39) ആണ് അറസ്റ്റിലായത്. കഴിഞ്ഞ ദിവസം രാവിലെയാണ് സംഭവം നടന്നത്. കുന്ദമംഗലം പാലക്കലിലെ റസ്റ്റോറന്റിൽ ബില്ലിംഗ് സ്റ്റാഫായി ജോലി ചെയ്യുന്ന തൃശ്ശൂർ സ്വദേശിനിയായ യുവതി ജോലി ചെയ്യുന്നതിനിടെയാണ് ഉണ്ണികൃഷ്ണൻ ഹോട്ടലിൽ അതിക്രമിച്ച് കയറിയത്. തുടർന്ന് ബാഗിൽ സൂക്ഷിച്ചിരുന്ന കല്ലെടുത്ത് റസ്റ്റോറന്റിന്റെ മുൻവശത്തെ ചില്ല് തകർക്കുകയും അവിടെയുള്ള സാധനങ്ങൾ നശിപ്പിക്കുകയും […]
Read more

നെടുമ്പാശ്ശേരി വാഹനാപകടക്കേസ് പ്രതി സുഹൈൽ സജീവിന് നേരേ കൈയേറ്റശ്രമം

കൊച്ചി: നെടുമ്പാശ്ശേരി വാഹനാപകടക്കേസിലെ പ്രതി സുഹൈൽ സജീവിന് നേരേ അങ്കമാലി താലൂക്ക് ആശുപത്രിയിൽ കൈയേറ്റശ്രമം. വൈദ്യപരിശോധനയ്ക്കായി പ്രതിയെ ആശുപത്രിയിലെത്തിച്ചപ്പോഴാണ് ചില യുവാക്കൾ ആക്രമിക്കാൻ ശ്രമിച്ചത്. ഇതിനിടെ പ്രതിയുടെ മുഖത്തടിയേറ്റു. പൊലീസ് ഇടപെട്ടാണ് യുവാക്കളെ പിന്തിരിപ്പിച്ചത്. അപകടത്തിന് പിന്നാലെ നാട്ടുകാരോട് തട്ടിക്കയറിയ സുഹൈൽ സജീവ്, ‘കേസെല്ലാം എന്റെ വാപ്പ നോക്കിക്കോളും’ എന്ന് പറഞ്ഞ് ആക്രോശിച്ചതായി നേരത്തേ റിപ്പോർട്ടുകളുണ്ടായിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് ആശുപത്രിയിൽവെച്ച് യുവാക്കൾ പ്രതിക്കുനേരേ പാഞ്ഞടുത്തത്. സുഹൈൽ സജീവ് ഓടിച്ച മിനി കൂപ്പർ കാർ സ്കൂട്ടറിലിടിച്ചുണ്ടായ അപകടത്തിൽ മൂന്ന് […]
Read more

നെടുമ്പാശ്ശേരി വാഹനാപകടം: ഉത്തരവാദികൾക്കെതിരെ കർശന നടപടി വേണം; നീതി ഉറപ്പാക്കുമെന്ന് ഉമ തോമസ്

കൊച്ചി: നെടുമ്പാശ്ശേരിയിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് പേർ മരിച്ച സംഭവത്തിൽ ഉത്തരവാദികൾക്കെതിരെ കർശനമായ നിയമനടപടികൾ സ്വീകരിക്കണമെന്ന് തൃക്കാക്കര എംഎൽഎ ഉമ തോമസ്. അപകടത്തിൽ ജീവൻ നഷ്ടമായവരുടെ കുടുംബങ്ങൾക്ക് ആവശ്യമായ പിന്തുണ ഉറപ്പാക്കുമെന്നും നീതി ലഭ്യമാക്കാൻ സാധ്യമായ എല്ലാ ഇടപെടലുകളും നടത്തുമെന്നും ഉമ തോമസ് വ്യക്തമാക്കി. അമിതവേഗതയിലുള്ള വാഹനയാത്ര മൂന്ന് വിലപ്പെട്ട ജീവനുകളാണ് കവർന്നെടുത്തതെന്ന് ഉമ തോമസ് ഫേസ്ബുക്കിൽ കുറിച്ചു. മൂന്ന് കുടുംബങ്ങളുടെ പ്രതീക്ഷകളും സ്വപ്നങ്ങളുമാണ് ദുരന്തത്തിൽ തകർന്നത്. പ്രിയപ്പെട്ടവരുടെ അപ്രതീക്ഷിത വേർപാട് കുടുംബാംഗങ്ങൾക്കും സുഹൃത്തുക്കൾക്കും സഹപാഠികൾക്കും സമ്മാനിച്ച വേദന […]
Read more

‘പാർട്ടി പുറത്താക്കിയെങ്കിലും രാഹുൽ പുറത്തായിട്ടില്ല’; കോൺഗ്രസ് നേതൃത്വത്തെ വെല്ലുവിളിച്ച് പഴകുളം ശിവദാസൻ

പത്തനംതിട്ട: രാഹുൽ മാങ്കൂട്ടത്തിലിനെ പാർട്ടിയിൽ നിന്ന് പുറത്താക്കിയ കോൺഗ്രസ് നേതൃത്വത്തിന്റെ തീരുമാനത്തെ ചോദ്യം ചെയ്ത് കോൺഗ്രസ് നേതാവ് പഴകുളം ശിവദാസൻ. രാഹുൽ മാങ്കൂട്ടത്തിൽ പാർട്ടി വിട്ടുപോയിട്ടില്ലെന്നും പാർട്ടി പുറത്താക്കിയെങ്കിലും അദ്ദേഹം പുറത്തായിട്ടില്ലെന്നും ശിവദാസൻ പറഞ്ഞു. അടൂരിലെ യൂത്ത് കോൺഗ്രസ്–എസ്എഫ്ഐ സംഘർഷവുമായി ബന്ധപ്പെട്ട് കേസെടുത്തതിന് പിന്നാലെ രാഹുൽ മാങ്കൂട്ടത്തിലിനൊപ്പം മാധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം. രാഹുലിനെ ഒറ്റപ്പെടുത്തേണ്ട കാര്യമില്ലെന്നും ആരെയും ആക്രമിക്കാൻ രാഹുൽ പോയിട്ടില്ലെന്നും പഴകുളം ശിവദാസൻ പറഞ്ഞു. രാഹുൽ ഇപ്പോഴും കോൺഗ്രസുകാരനാണെന്ന നിലപാടും അദ്ദേഹം ആവർത്തിച്ചു. രാഹുലിനെ പാർട്ടിയിൽ […]
Read more

ഭർതൃവീട്ടിൽ ജീവനൊടുക്കാൻ ശ്രമിച്ച യുവതി മരിച്ചു; ഭർത്താവ് പൊലീസ് കസ്റ്റഡിയിൽ

തൃശ്ശൂർ: ഭർതൃവീട്ടിൽ ജീവനൊടുക്കാൻ ശ്രമിച്ച് ചികിത്സയിലായിരുന്ന യുവതി മരിച്ചു. ചാലക്കുടി പോട്ട സ്വദേശി അഫ്സലിന്റെ ഭാര്യ എമിൽഡ (22) ആണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് ഭർത്താവ് അഫ്സലിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാളെ ചോദ്യം ചെയ്തുവരികയാണ്. ഒക്ടോബർ ആറിനാണ് എമിൽഡയെ ഭർതൃവീട്ടിൽ തൂങ്ങിമരിക്കാൻ ശ്രമിച്ച നിലയിൽ കണ്ടെത്തിയത്. ഉടൻതന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയിലിരിക്കെ ഞായറാഴ്ച മരണം സംഭവിക്കുകയായിരുന്നു. പരിയാരം സ്വദേശിനിയായ എമിൽഡയും അഫ്സലും രണ്ടുവർഷം മുമ്പാണ് വിവാഹിതരായത്. പ്രണയവിവാഹമായിരുന്നു ഇവരുടേത്. ദമ്പതികൾക്ക് ഒരു വയസ്സുള്ള കുഞ്ഞുമുണ്ട്. എമിൽഡയെ ഭർത്താവ് […]
Read more

പാലക്കാട് റെയിൽവേ സ്റ്റേഷനിലേക്ക് എസ്‌എഫ്‌ഐ മാർച്ച്; പൊലീസും പ്രവർത്തകരും തമ്മിൽ സംഘർഷം

പാലക്കാട്: ഡൽഹിയിൽ പ്രതിഷേധിച്ച എസ്‌എഫ്‌ഐ നേതാക്കളെ ഉൾപ്പെടെ പൊലീസ് അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് പാലക്കാട് ടൗൺ റെയിൽവേ സ്റ്റേഷനിലേക്ക് നടത്തിയ എസ്‌എഫ്‌ഐ മാർച്ച് സംഘർഷത്തിൽ കലാശിച്ചു. എസ്‌എഫ്‌ഐ സംസ്ഥാന പ്രസിഡന്റ് എം. ശിവപ്രസാദ് ഉൾപ്പെടെയുള്ളവർ പങ്കെടുത്ത മാർച്ചിനിടെ പൊലീസും പ്രവർത്തകരും തമ്മിൽ ഉന്തും തള്ളുമുണ്ടായി. തുടർന്ന് പ്രവർത്തകർ റെയിൽവേ സ്റ്റേഷൻ വളപ്പിലേക്ക് കടന്നതോടെ സംഘർഷാവസ്ഥ രൂക്ഷമായി. പ്രവർത്തകർ മതിൽ ചാടിക്കടന്ന് സ്റ്റേഷൻ വളപ്പിൽ പ്രവേശിച്ച് പ്രതിഷേധം ശക്തമാക്കി. തുടർന്ന് പൊലീസ് ബലം പ്രയോഗിച്ച് ഇവരെ നീക്കി. ഇതിനിടെ […]
Read more

ജോൺ ബ്രിട്ടാസ് എംപിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു; പൊലീസ് മർദിച്ചെന്ന് പരാതി

ന്യൂഡൽഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് നടത്തിയ പ്രതിഷേധത്തിനിടെ പൊലീസ് കസ്റ്റഡിയിലെടുത്ത സിപിഎം എംപി ജോൺ ബ്രിട്ടാസിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഡൽഹിയിലെ രാം മനോഹർ ലോഹ്യ (ആർഎംഎൽ) ആശുപത്രിയിലാണ് അദ്ദേഹത്തെ പ്രവേശിപ്പിച്ചത്. സിപിഎം ജനറൽ സെക്രട്ടറി എം.എ. ബേബി ആശുപത്രിയിലെത്തി ജോൺ ബ്രിട്ടാസിനെ സന്ദർശിച്ചു. നെഞ്ചിലേറ്റ പരിക്കുകൾ പരിശോധിക്കുന്നതിനായി എക്സ്-റേ, സ്കാനിങ് പരിശോധനകൾക്ക് അദ്ദേഹത്തെ വിധേയനാക്കി. പൊലീസ് തന്നെ ക്രൂരമായി മർദിച്ചെന്നാണ് ജോൺ ബ്രിട്ടാസ് ആരോപിച്ചത്. നാല് പൊലീസുകാരാണ് മർദിച്ചതെന്നും അദ്ദേഹം പറഞ്ഞു. […]
Read more

നെടുമങ്ങാട് മുണ്ടേലയിൽ വാഹനാപകടം; ബൈക്ക് യാത്രികനായ 19കാരന് ദാരുണാന്ത്യം

തിരുവനന്തപുരം: തിരുവനന്തപുരം നെടുമങ്ങാട് മുണ്ടേലയ്ക്ക് സമീപമുണ്ടായ വാഹനാപകടത്തിൽ ബൈക്ക് യാത്രികനായ യുവാവിന് ദാരുണാന്ത്യം. നെടുമങ്ങാട് കുറിഞ്ചിലക്കോട് സ്വദേശി അലൻ (19) ആണ് മരിച്ചത്. ഇന്നലെ രാത്രി 9.30ഓടെയായിരുന്നു അപകടം. നെട്ടിറച്ചിറയിൽനിന്ന് വെള്ളനാട് ഭാഗത്തേക്ക് പോകുകയായിരുന്ന അലൻ, മറ്റൊരു കാറിനെ മറികടക്കാൻ ശ്രമിക്കുന്നതിനിടെ എതിർദിശയിൽ വന്ന തടി ലോറിയിൽ ഇടിക്കുകയായിരുന്നു. തുടർന്ന് കാറിന്റെ ഡോറിലും ഇടിച്ച യുവാവ് റോഡിലേക്ക് തെറിച്ചുവീണു. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ അലൻ മരിച്ചു.
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix