Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Category: social post

എം. ശ്രീശങ്കറിന്റെ ശസ്ത്രക്രിയാ ചെലവ് പൂർണമായും ഏറ്റെടുത്ത് കേന്ദ്ര സർക്കാർ

കൊച്ചി: ഏഷ്യൻ ഗെയിംസിനിടെ പരിക്കേറ്റ മലയാളി ലോങ്ജമ്പ് താരം എം. ശ്രീശങ്കറിന്റെ ശസ്ത്രക്രിയയുടെ പൂർണ ചെലവും ഉത്തരവാദിത്തവും ഏറ്റെടുത്ത് കേന്ദ്ര സർക്കാർ. കേന്ദ്രമന്ത്രി സുരേഷ് ഗോപിയാണ് ഫേസ്ബുക്ക് പോസ്റ്റിലൂടെ ഇക്കാര്യം അറിയിച്ചത്. ശ്രീശങ്കർ എത്രയും വേഗം കളിക്കളത്തിലേക്ക് തിരിച്ചെത്തട്ടെയെന്നും ഒളിമ്പിക്‌സ് സ്വപ്നങ്ങൾ സാക്ഷാത്കരിക്കാൻ കേന്ദ്ര സർക്കാരിന്റെയും കായിക മന്ത്രാലയത്തിന്റെയും പൂർണ പിന്തുണയുണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി. ഇന്ത്യയുടെ അഭിമാനമായ ശ്രീശങ്കർ അടിയന്തര ശസ്ത്രക്രിയയ്ക്കായി ലണ്ടനിലേക്ക് തിരിക്കുകയാണെന്നും താരത്തിന് ഏറ്റവും മികച്ച ചികിത്സയും പുനരധിവാസവും ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് ശസ്ത്രക്രിയയുടെ മുഴുവൻ […]
Read more

വെസ്റ്റ് ഇൻഡീസിനെതിരെ 14 റൺസിന്റെ ആവേശജയം; ട്വന്റി-20 പരമ്പരയിൽ 2-1ന് മുന്നിലെത്തി ഇന്ത്യ

ഇൻഡോർ: വെസ്റ്റ് ഇൻഡീസിനെതിരായ മൂന്നാം ട്വന്റി-20 മത്സരത്തിൽ ഇന്ത്യക്ക് 14 റൺസിന്റെ ആവേശജയം. ഇൻഡോറിലെ ഹോൾക്കർ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ഉയർത്തിയ 224 റൺസ് വിജയലക്ഷ്യം പിന്തുടർന്ന വെസ്റ്റ് ഇൻഡീസിന് 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 209 റൺസെടുക്കാനേ കഴിഞ്ഞുള്ളൂ. ഇതോടെ അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പരയിൽ ഇന്ത്യ 2-1ന് മുന്നിലെത്തി. ഇന്ത്യക്കായി അഭിഷേക് ശർമ 30 പന്തിൽ 69 റൺസ് നേടി തിളങ്ങിയപ്പോൾ ഇഷാൻ കിഷൻ 18 പന്തിൽ 37 […]
Read more

നെടുമ്പാശ്ശേരി വാഹനാപകടം; സുഹൈലിന്റെ മൂന്ന് സുഹൃത്തുക്കൾക്കെതിരെയും കേസ്

കൊച്ചി: മൂന്ന് പേരുടെ മരണത്തിനിടയാക്കിയ നെടുമ്പാശ്ശേരി മിനി കൂപ്പർ വാഹനാപകടക്കേസിൽ പ്രതി സുഹൈൽ സജീവിനൊപ്പം കാറിലുണ്ടായിരുന്ന മൂന്ന് പേർക്കെതിരെയും പൊലീസ് കേസെടുത്തു. നിനവ്, അമീർ, ജോയൽ എന്നിവർക്കെതിരെയാണ് പ്രേരണാക്കുറ്റം ചുമത്തിയത്. മദ്യപിച്ച അവസ്ഥയിൽ വാഹനം ഓടിക്കാൻ സുഹൈലിനെ പ്രേരിപ്പിച്ചെന്നും മദ്യപിച്ചാണ് വാഹനം ഓടിക്കുന്നതെന്ന് അറിഞ്ഞിട്ടും തടയാൻ ശ്രമിച്ചില്ലെന്നുമാണ് ഇവർക്കെതിരെയുള്ള ആരോപണം. അപകടത്തിന് പിന്നാലെ ഇവർ രക്ഷപ്പെടാൻ ശ്രമിച്ച വാഹനത്തെക്കുറിച്ചും പൊലീസ് അന്വേഷണം നടത്തുന്നുണ്ട്. അതേസമയം, സുഹൈലിന്റെ ഡ്രൈവിങ് ലൈസൻസ് റദ്ദാക്കാനുള്ള നടപടികൾ മോട്ടോർ വാഹന വകുപ്പ് ആരംഭിച്ചു. […]
Read more

ആസൂത്രണ ബോർഡ് പരീക്ഷാ വിവാദം; ശ്യാം കൃഷ്ണന് നിയമന ശുപാർശ അയക്കും

തിരുവനന്തപുരം: കേരള ആസൂത്രണ ബോർഡ് പരീക്ഷാ വിവാദത്തിൽ പുതുക്കിയ റാങ്ക് പട്ടികയിൽ ഒന്നാം റാങ്ക് നേടിയ ശ്യാം കൃഷ്ണന് നിയമന ശുപാർശ അയക്കാൻ പിഎസ്.സി ഒരുങ്ങുന്നു. നേരത്തെ ഒന്നാം റാങ്ക് നേടി ജോലിയിൽ പ്രവേശിച്ച അരുൺ ജെ. പ്രതാപിനെ സർവീസിൽനിന്ന് നീക്കണമെന്നാവശ്യപ്പെട്ട് സർക്കാരിന് കത്ത് നൽകാനും തീരുമാനമുണ്ട്. ഇതുസംബന്ധിച്ച് ഇന്ന് പിഎസ്.സി യോഗം ചേരും. ആദ്യ റാങ്ക് പട്ടികയിൽ മൂന്നാം സ്ഥാനത്തായിരുന്നു ശ്യാം കൃഷ്ണൻ. എന്നാൽ പുനർമൂല്യനിർണയത്തിന് ശേഷം പ്രസിദ്ധീകരിച്ച പുതിയ പട്ടികയിൽ ഒന്നാം സ്ഥാനത്തെത്തി. നേരത്തെ […]
Read more

ഐഎസ്എല്ലിൽ കേരള ബ്ലാസ്റ്റേഴ്സിന് വിജയത്തുടക്കം; ഇന്റർ കാശിയെ വീഴ്ത്തിയത് എതിരില്ലാത്ത രണ്ട് ഗോളിന്

പൂനെ: ഇന്ത്യൻ സൂപ്പർ ലീഗ് 2026-27 സീസണിലെ ആദ്യ മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സിന് വിജയത്തുടക്കം. പൂനെയിലെ ശ്രീ ശിവഛത്രപതി സ്പോർട്സ് കോംപ്ലക്സിൽ നടന്ന മത്സരത്തിൽ ഇന്റർ കാശിയെ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് തകർത്താണ് ബ്ലാസ്റ്റേഴ്സ് സീസണിലെ ആദ്യ മൂന്ന് പോയിന്റുകൾ സ്വന്തമാക്കിയത്. വിബിൻ മോഹനനും ആന്ദ്രെ ഗ്രീനുമാണ് ബ്ലാസ്റ്റേഴ്സിനായി ഗോൾ നേടിയത്. മത്സരത്തിന്റെ 18-ാം മിനിറ്റിൽ വിബിൻ മോഹനനിലൂടെ ബ്ലാസ്റ്റേഴ്സ് ലീഡ് നേടി. കോറൗ സിങ്ങിന്റെ കൃത്യമായ പാസ് സ്വീകരിച്ച വിബിൻ ബോക്സിന്റെ മധ്യഭാഗത്തുനിന്ന് വലതുകാലുകൊണ്ട് തൊടുത്ത […]
Read more

സൗദിയിലെ രണ്ട് വിമാനത്താവളങ്ങൾക്കുനേരെ വീണ്ടും ആക്രമണശ്രമം; ഒരു ഇന്ത്യക്കാരൻ മരിച്ചു

റിയാദ്: റിയാദിലെ കിങ് ഖാലിദ് വിമാനത്താവളത്തിലും ദമാമിലെ കിങ് ഫഹദ് അന്താരാഷ്ട്ര വിമാനത്താവളത്തിലും ഞായറാഴ്ച വീണ്ടും ആക്രമണശ്രമം നടന്നതായി റിപ്പോർട്ട്. ആക്രമണത്തിൽ ആളപായമോ നാശനഷ്ടങ്ങളോ ഉണ്ടായിട്ടുണ്ടോയെന്ന് വിലയിരുത്തിവരികയാണെന്ന് സൗദി ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷൻ അറിയിച്ചു. ശനിയാഴ്ച കിങ് ഖാലിദ് വിമാനത്താവളത്തിലുണ്ടായ ആക്രമണത്തിന് പിന്നാലെയാണ് വീണ്ടും ആക്രമണശ്രമമുണ്ടായിരിക്കുന്നത്. കിങ് ഖാലിദ് വിമാനത്താവളത്തിന് സമീപമെത്തിയ ക്രൂയിസ് മിസൈൽ സൗദി വ്യോമപ്രതിരോധ സേന തകർത്തതായി സൗദിയുടെ നേതൃത്വത്തിലുള്ള സഖ്യസേന അറിയിച്ചു. അതേസമയം, വിമാനത്താവളത്തിലെ നാലാം ടെർമിനലിൽ പ്രൊജക്‌റ്റൈൽ പതിച്ച് […]
Read more

കെടെറ്റ് യോഗ്യതയില്ലെന്ന് വാദം; ഉത്തരവ് ലഭിച്ചിട്ടും ജോലിയില്‍ പ്രവേശിക്കാനാകാതെ യുവതി

പാലക്കാട്: പിഎസ്‌സി നിയമന ഉത്തരവ് ലഭിച്ചിട്ടും ജോലിയിൽ പ്രവേശിക്കാനാകാതെ ദുരിതത്തിലായി യുവതി. സർക്കാർ ഹയർസെക്കൻഡറി സ്കൂളിൽ മലയാളം അധ്യാപക തസ്തികയിൽ നിയമനം ലഭിച്ച തരൂർ സ്വദേശിനിക്കാണ് ഈ ദുരവസ്ഥ. കെ-ടെറ്റ് യോഗ്യതയില്ലെന്ന് ചൂണ്ടിക്കാട്ടി ജോലിയിൽ പ്രവേശിക്കാനെത്തിയ യുവതിയെ സ്കൂൾ അധികൃതർ മടക്കി അയച്ചതോടെയാണ് വിവാദം ഉടലെടുത്തത്. 2028നുള്ളിൽ കെ-ടെറ്റ് സർട്ടിഫിക്കറ്റ് സമർപ്പിച്ചാൽ മതിയെന്ന നിർദേശം നിലനിൽക്കെയാണ് നടപടി. സെറ്റ്, നെറ്റ് യോഗ്യതകളുടെ അടിസ്ഥാനത്തിലാണ് പരീക്ഷയെഴുതിയതെന്നും തുടർന്ന് പിഎസ്‌സി നിയമന ഉത്തരവ് ലഭിച്ചെന്നും യുവതി പറയുന്നു. എന്നാൽ ജോലിയിൽ […]
Read more

ഇന്‍ഡ്യ സഖ്യത്തിന്റെ ഡല്‍ഹി ചലോ മാര്‍ച്ച് ഇന്ന്; സിജെപി പ്രതിഷേധം തുടരും

ന്യൂഡൽഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് രാജ്യതലസ്ഥാനത്ത് പ്രതിപക്ഷ പ്രതിഷേധം ശക്തമാകുന്നു. ഇൻഡ്യ സഖ്യത്തിന്റെ നേതൃത്വത്തിൽ ഇന്ന് ഡൽഹി ചലോ മാർച്ച് സംഘടിപ്പിക്കും. കൊണാട്ട് പ്ലേസിൽ നിന്ന് സുപ്രീംകോടതിയിലേക്കാണ് മാർച്ച് നടത്താൻ തീരുമാനിച്ചിരിക്കുന്നത്. പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ഇന്നലെ പ്രഖ്യാപിച്ച പ്രതിഷേധത്തിന്റെ ഭാഗമായി പ്രതിപക്ഷ പാർട്ടികളും വിദ്യാർഥി-യുവജന സംഘടനകളും ഇന്ന് പ്രതിഷേധം തുടരും. മാർച്ചിൽ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ, രാഹുൽ ഗാന്ധി, മമത ബാനർജി, അഖിലേഷ് യാദവ്, തേജസ്വി യാദവ്, […]
Read more

തിരുവൻവണ്ടൂരിൽ ലഹരി സംഘത്തിന്റെ അഴിഞ്ഞാട്ടം; നാട്ടുകാർക്ക് ഭീഷണി, മൂന്ന് പേർ പിടിയിൽ

ആലപ്പുഴ: ചെങ്ങന്നൂരിനടുത്ത് തിരുവൻവണ്ടൂരിൽ ലഹരി സംഘത്തിന്റെ അക്രമവും ഭീഷണിയും നാട്ടുകാരെ ഭീതിയിലാഴ്ത്തി. ഇന്നലെ ഉച്ചയോടെ തുടങ്ങിയ ശല്യം രാത്രിയിലും തുടർന്നതോടെ നാട്ടുകാർ സംഘടിച്ചു. സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് പേരെ പിടികൂടി. ഒരാളെ കൂടി പിടികൂടാനുണ്ടെന്ന് പൊലീസ് അറിയിച്ചു. മദ്യപിച്ച് അമിതവേഗത്തിൽ കാർ ഓടിച്ചെത്തിയ സംഘം ഗ്രാമവഴിയിൽ ഇലക്ട്രിക് പോസ്റ്റ് ഇടിച്ചുതകർക്കുകയും നാട്ടുകാരെ അസഭ്യം പറയുകയും ചെയ്തെന്നാണ് വിവരം. സംഭവത്തിൽ ഒരാളെ നാട്ടുകാർ പിടികൂടി പോലീസിൽ ഏൽപ്പിച്ചു. ഇതിന് പിന്നാലെ രാത്രി വീണ്ടും എത്തിയ സംഘം നാട്ടുകാരെ ഭീഷണിപ്പെടുത്തിയതായാണ് […]
Read more

ആലുവയിൽ 15കാരനെ തട്ടിക്കൊണ്ടുപോയി ബ്ലേഡ് കൊണ്ട് മുറിവേൽപ്പിച്ചു; രണ്ടുപേർ അറസ്റ്റിൽ

കൊച്ചി: ആലുവ കുന്നത്തേരിയിൽ വാടകയ്ക്ക് താമസിക്കുന്ന 15 വയസ്സുകാരനെ വീട്ടിൽനിന്ന് തട്ടിക്കൊണ്ടുപോയി ക്രൂരമായി ഉപദ്രവിച്ച കേസിൽ രണ്ടുപേർ അറസ്റ്റിൽ. കാക്കനാട് വികാസവാണി ഭാഗത്ത് വെളുത്തേടത്ത് പറമ്പിൽ മുൻസിർ (21), ആലുവ മുച്ചംകുളം ചിറമേൽ പറമ്പിൽ ഷാജഹാൻ (23) എന്നിവരെയാണ് ആലുവ സി.ഐ. പി.എം. ഷമീറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തത്. പ്രതികളിൽ ഒരാളും 15 വയസ്സുകാരന്റെ സുഹൃത്തും തമ്മിലുള്ള ശത്രുതയാണ് സംഭവത്തിന് പിന്നിലെന്നാണ് വിവരം. ശനിയാഴ്ച ഉച്ചയോടെ സുഹൃത്തിനെ അന്വേഷിച്ചാണ് പ്രതികൾ കുട്ടിയുടെ വീട്ടിലെത്തിയത്. തുടർന്ന് […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix