Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Category: social post

സിജെപി പ്രതിഷേധം ഫ്ലോപ്പ് ഷോ; പ്രതിപക്ഷത്തെ പരിഹസിച്ച് സംബിത് പത്ര

ന്യൂഡൽഹി: ഡൽഹിയിൽ കോക്റോച്ച് ജനതാ പാർട്ടി (സിജെപി) നടത്തുന്ന പ്രതിഷേധം വെറുമൊരു പരാജയപ്പെട്ട പ്രകടനമാണെന്ന് ബിജെപി ദേശീയ വക്താവും എംപിയുമായ സംബിത് പത്ര. വ്യാജവാർത്തകൾ പ്രചരിപ്പിച്ചും അക്രമസംഭവങ്ങളിലൂടെ അരാജകത്വം സൃഷ്ടിച്ചും പ്രതിപക്ഷം നടത്തിയ ശ്രമങ്ങൾ പരാജയപ്പെട്ടുവെന്നും ഇത് അരാജകത്വത്തിന് മേൽ ജനാധിപത്യം നേടിയ വിജയമാണെന്നും അദ്ദേഹം അവകാശപ്പെട്ടു. റെജിനഗറിൽ 1,109 രജിസ്റ്റർ ചെയ്ത വോട്ടർമാരുണ്ടെന്ന് ചീഫ് ഇലക്ടറൽ ഓഫീസർ വ്യക്തമാക്കിയിട്ടും 772 വോട്ടർമാർ മാത്രമാണുള്ളതെന്ന വ്യാജപ്രചാരണം പ്രതിപക്ഷ നേതാക്കൾ തുടർന്നുവെന്ന് സംബിത് പത്ര ആരോപിച്ചു. ഇലക്ട്രോണിക് വോട്ടിങ് […]
Read more

കുവൈത്തിൽ വീടുകൾ കേന്ദ്രീകരിച്ച് അനധികൃത ഭക്ഷ്യവിൽപ്പന; മൂന്ന് സ്ഥാപനങ്ങൾക്കെതിരെ നടപടി

കുവൈത്ത് സിറ്റി: കുവൈത്തിലെ അഹമ്മദി ഗവർണറേറ്റിൽ സ്വകാര്യ വീടുകൾ കേന്ദ്രീകരിച്ച് അനധികൃതമായി ഭക്ഷണം തയ്യാറാക്കി വിൽപ്പന നടത്തിയിരുന്ന മൂന്ന് സ്ഥാപനങ്ങൾ അധികൃതർ കണ്ടെത്തി. പരിശോധനയിൽ എട്ട് നിയമലംഘനങ്ങൾ രജിസ്റ്റർ ചെയ്തു. കുവൈത്ത് പബ്ലിക് അതോറിറ്റി ഫോർ ഫുഡ് ആൻഡ് ന്യൂട്രീഷൻ, ആഭ്യന്തര മന്ത്രാലയം, അഹമ്മദി ഗവർണറേറ്റിലെ നെഗറ്റീവ് ഫിനോമിന കമ്മിറ്റി എന്നിവ സംയുക്തമായാണ് പരിശോധന നടത്തിയത്. സ്വകാര്യ വീടുകൾ അനുമതിയില്ലാതെ ഭക്ഷണം തയ്യാറാക്കുന്നതിനും വിൽക്കുന്നതിനുമുള്ള കേന്ദ്രങ്ങളാക്കി മാറ്റിയതായി പരിശോധനയിൽ കണ്ടെത്തി. ആവശ്യമായ അനുമതിയില്ലാതെ ഭക്ഷ്യവസ്തുക്കളുടെ വ്യാപാരം നടത്തിയതിനും […]
Read more

കളമശ്ശേരി പീഡനക്കേസ്; അതിജീവിതയെ സന്ദർശിച്ച് മന്ത്രി ബിന്ദു കൃഷ്ണ

ആലപ്പുഴ: കളമശ്ശേരി കൂട്ടബലാത്സംഗക്കേസിലെ അതിജീവിതയെ സന്ദർശിച്ച് മന്ത്രി ബിന്ദു കൃഷ്ണ. പെൺകുട്ടി ആരോഗ്യനില വീണ്ടെടുക്കുകയാണെങ്കിലും ഇപ്പോഴും കടുത്ത മാനസികാഘാതത്തിലാണെന്ന് മന്ത്രി പറഞ്ഞു. ജോലി വാഗ്ദാനം ചെയ്ത് വിളിച്ചുവരുത്തി പെൺകുട്ടിയെ ചൂഷണം ചെയ്തവരെ സർക്കാർ വെറുതെ വിടില്ലെന്നും കുറ്റക്കാർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി. ‘തൂഫാൻ’ ശക്തമായി പ്രവർത്തിക്കുന്നുണ്ടെങ്കിലും മറവിൽ ഇപ്പോഴും ചിലർ ലഹരിയുടെ ഭാഗമാകുന്നുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു. അതേസമയം, കേസിലെ ഒന്നാം പ്രതി ശ്രീരാജ് സ്പായുടെ മറവിൽ പെൺകുട്ടികളെ ഉപദ്രവിക്കുന്നത് പതിവാക്കിയിരുന്നയാളാണെന്ന് പൊലീസ് പറഞ്ഞു. ഏറെ […]
Read more

സംസ്ഥാന സ്കൂൾ കായികമേളയിൽ റഗ്ബി ഉൾപ്പെടുത്തണം; ബാലാവകാശ കമ്മിഷൻ

തിരുവനന്തപുരം: 2026–27 അധ്യയന വർഷത്തെ സംസ്ഥാന സ്കൂൾ കായികമേളയിൽ റഗ്ബി ഉൾപ്പെടുത്തി സമയബന്ധിതമായി മത്സരങ്ങൾ നടത്തുന്നതിനുള്ള നടപടി സ്വീകരിക്കാൻ സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മിഷൻ ഉത്തരവിട്ടു. ഇതുസംബന്ധിച്ച ഹൈക്കോടതി വിധി അടിയന്തരമായി നടപ്പാക്കണമെന്നും കമ്മിഷൻ പൊതുവിദ്യാഭ്യാസ വകുപ്പിന് നിർദേശം നൽകി. റഗ്ബി മത്സരങ്ങൾക്കാവശ്യമായ സൗകര്യങ്ങൾ, അംഗീകൃത മത്സരക്രമം, പ്രായവിഭാഗം, സുരക്ഷാ സംവിധാനങ്ങൾ എന്നിവ ഉറപ്പാക്കണം. പ്രത്യേക ജില്ലാ-സംസ്ഥാനതല മത്സരങ്ങളോ സുതാര്യമായ തിരഞ്ഞെടുപ്പ് ട്രയലോ നടത്തുന്നതിനുള്ള സാധ്യത പൊതുവിദ്യാഭ്യാസ വകുപ്പ് അടിയന്തരമായി തീരുമാനിക്കണമെന്നും ഉത്തരവിൽ പറയുന്നു. ദേശീയതല മത്സരങ്ങളുടെ […]
Read more

പിണറായി വിജയൻ പൊലീസ് കസ്റ്റഡിയിൽ; ഇടപെട്ട് മുഖ്യമന്ത്രി വി.ഡി. സതീശൻ

തിരുവനന്തപുരം: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ദില്ലിയിൽ പ്രതിഷേധിക്കാനെത്തിയ മുൻ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ പിണറായി വിജയൻ പൊലീസ് കസ്റ്റഡിയിൽ തുടരുന്നതിൽ ഇടപെട്ട് മുഖ്യമന്ത്രി വി.ഡി. സതീശൻ. പിണറായി വിജയന്റെ കസ്റ്റഡിയുമായി ബന്ധപ്പെട്ട സ്ഥിതിഗതികൾ അന്വേഷിക്കാൻ ചീഫ് സെക്രട്ടറിക്ക് മുഖ്യമന്ത്രി നിർദേശം നൽകി. റെസിഡന്റ് കമ്മീഷണറുമായി ബന്ധപ്പെട്ട് ആവശ്യമായ ഇടപെടൽ നടത്താനും നിർദേശിച്ചിട്ടുണ്ട്. പിണറായി വിജയനെ കസ്റ്റഡിയിലെടുത്ത ശേഷം മൂന്നര മണിക്കൂറോളം പൊലീസ് വാഹനത്തിൽ കറക്കിയതായും ഇതിനിടെ അദ്ദേഹത്തിന് ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടതായും […]
Read more

‘എസ്‌ഐആറിനെതിരെ സിപിഎം പരാതി നൽകിയില്ലെന്ന വാദം പച്ചക്കള്ളം’; വി.ഡി. സതീശനെതിരെ എം.വി. ജയരാജൻ

കാസർകോട്: കഴിഞ്ഞ തെരഞ്ഞെടുപ്പ് കാലത്ത് വോട്ടർപട്ടികയിലെ പ്രത്യേക തീവ്ര പരിഷ്കരണമായ എസ്‌ഐആറിനെതിരെ സിപിഎം പരാതി നൽകിയില്ലെന്ന മുഖ്യമന്ത്രി വി.ഡി. സതീശന്റെ വാദം പച്ചക്കള്ളമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം.വി. ജയരാജൻ. ജനാധിപത്യത്തെ തകർക്കുന്ന നടപടികളെ ന്യായീകരിക്കാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. ന്യൂനപക്ഷങ്ങൾ, സ്ത്രീകൾ, ദളിതർ എന്നിവരുടെ വോട്ടുകൾ കൂട്ടത്തോടെ വോട്ടർപട്ടികയിൽ നിന്ന് നീക്കം ചെയ്തെന്നും എന്യുമറേഷൻ ഫോമുകൾ കൃത്യമായി വിതരണം ചെയ്തില്ലെന്നും ജയരാജൻ പറഞ്ഞു. ഈ വിഷയത്തിൽ അന്നത്തെ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർക്ക് സിപിഎം […]
Read more

മഞ്ഞുവീഴ്ചയും പിച്ചും തിരിച്ചടിയായി; തോല്‍വിക്ക് കാരണം വിശദമാക്കി ശ്രേയസ് അയ്യര്‍

റാഞ്ചി: വെസ്റ്റ് ഇൻഡീസിനെതിരായ രണ്ടാം ടി20 മത്സരത്തിലെ തോൽവിക്ക് പിന്നാലെ മഞ്ഞുവീഴ്ചയും പിച്ചിന്റെ സ്വഭാവവും തിരിച്ചടിയായെന്ന് ഇന്ത്യൻ താരം ശ്രേയസ് അയ്യർ. 250 റൺസ് വിജയലക്ഷ്യം ഉയർത്തിയിട്ടും ഇന്ത്യ ആറ് വിക്കറ്റിന് പരാജയപ്പെട്ട മത്സരത്തിൽ വെസ്റ്റ് ഇൻഡീസ് ബാറ്റർമാരുടെ പ്രകടനത്തെ പ്രശംസിക്കാനും ശ്രേയസ് മറന്നില്ല. ഇന്ത്യൻ താരങ്ങളെ കുറ്റപ്പെടുത്തുന്നതിന് പകരം എതിരാളികളുടെ മികവിനെയാണ് താരം എടുത്തുപറഞ്ഞത്. മഞ്ഞുവീഴ്ചയുള്ള സാഹചര്യത്തിൽ പന്തെറിയുക ബുദ്ധിമുട്ടായിരുന്നുവെന്ന് ശ്രേയസ് പറഞ്ഞു. പിച്ചിൽ ചെറിയ പിഴവുകൾ പോലും വലിയ തിരിച്ചടിക്ക് കാരണമായെന്നും പന്ത് അൽപം […]
Read more

പുളിക്കീഴ് പൊലീസ് സ്റ്റേഷനിൽ നിന്ന് പോക്സോ കേസ് പ്രതി രക്ഷപ്പെട്ടു; തിരച്ചിൽ ശക്തമാക്കി

പത്തനംതിട്ട: പോക്സോ കേസ് പ്രതി പുളിക്കീഴ് പൊലീസ് സ്റ്റേഷനിൽ നിന്ന് രക്ഷപ്പെട്ടു. നിരണം സ്വദേശി സജിത്ത് (32) ആണ് പൊലീസ് കസ്റ്റഡിയിൽ നിന്ന് കടന്നുകളഞ്ഞത്. ഇന്നലെ രാത്രി 11 മണിയോടെയായിരുന്നു സംഭവം. പ്രതിക്കായി പൊലീസ് തിരച്ചിൽ ശക്തമാക്കി. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ ഇന്നലെ ഉച്ചയോടെയാണ് സജിത്തിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. പമ്പാ ഷുഗർ ഫാക്ടറിയുടെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിലാണ് പുളിക്കീഴ് പൊലീസ് സ്റ്റേഷൻ പ്രവർത്തിക്കുന്നത്. സ്റ്റേഷനിൽ ലോക്കപ്പ് സൗകര്യമില്ലാത്തതിനാൽ അകത്തെ മുറിയിലെ തറയിൽ ഉറപ്പിച്ചിരുന്ന ഇരുമ്പുകുറ്റിയിൽ കൈവിലങ്ങ് ഉപയോഗിച്ചാണ് […]
Read more

അഭിജീത് ദീപ്കെയുടെ മുത്തശ്ശി അന്തരിച്ചു; മഹാരാഷ്ട്രയിലേക്ക് മടങ്ങാൻ അനുമതി നൽകിയതായി സൂചന

ന്യൂഡൽഹി: സിജെപി സ്ഥാപകൻ അഭിജീത് ദീപ്കെയുടെ മുത്തശ്ശി സാവിത്രിഭായ് ശങ്കർറാവു ദിപ്കെ അന്തരിച്ചു. 85 വയസ്സായിരുന്നു. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലിരിക്കെയാണ് മരണം. അഭിജീത് ദീപ്കെ ദില്ലി പൊലീസിന്റെ കസ്റ്റഡിയിലിരിക്കെയാണ് മുത്തശ്ശിയുടെ വിയോഗം. മഹാരാഷ്ട്രയിലേക്ക് മടങ്ങാൻ ദീപ്കെയ്ക്ക് ദില്ലി പൊലീസ് അനുമതി നൽകിയതായാണ് സൂചന. ദില്ലി ജന്തർ മന്തറിൽ നടക്കുന്ന സിജെപി സമരത്തിൽ പങ്കെടുക്കാനെത്തിയ അഭിജീത് ദീപ്കെയെ വിമാനത്തിൽനിന്നാണ് ദില്ലി പൊലീസ് കസ്റ്റഡിയിലെടുത്തത്. ഒപ്പമുണ്ടായിരുന്ന സിജെപി വക്താവ് സൗരവ് ദാസ്, അഷുതോഷ് റാങ്ക എന്നിവരെയും വിമാനത്തിൽനിന്ന് കസ്റ്റഡിയിലെടുത്തിരുന്നു.
Read more

അഭിഭാഷകരെ കസ്റ്റഡിയിലെടുത്ത സംഭവം; ചീഫ് ജസ്റ്റിസിന് കത്തയച്ച് അഭിഭാഷക സംഘടനകൾ

ന്യൂഡൽഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഡൽഹിയിൽ നടത്തിയ പ്രതിഷേധത്തിനിടെ അഭിഭാഷകരെ കസ്റ്റഡിയിലെടുത്ത പൊലീസ് നടപടിക്കെതിരെ ചീഫ് ജസ്റ്റിസിന് കത്തയച്ച് വിവിധ അഭിഭാഷക സംഘടനകൾ. കസ്റ്റഡിയിലുള്ള അഭിഭാഷകരെ ഉടൻ മോചിപ്പിക്കണമെന്നാണ് കത്തിലെ പ്രധാന ആവശ്യം. സുപ്രീംകോടതി അഡ്വക്കേറ്റ്സ് ഓൺ റെക്കോർഡ് അസോസിയേഷനും സുപ്രീംകോടതി ബാർ അസോസിയേഷനുമാണ് അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് ചീഫ് ജസ്റ്റിസിന് കത്തയച്ചത്. പ്രതിഷേധത്തിനിടെ മുതിർന്ന അഭിഭാഷകർ ഉൾപ്പെടെയുള്ളവരെ പൊലീസ് ബലമായി പിടിച്ചുകൊണ്ടുപോയെന്നാണ് സംഘടനകളുടെ പരാതി. സമാധാനപരമായി പ്രതിഷേധിച്ചവർക്കെതിരെ പൊലീസ് ബലം […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix