Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Category: social post

സൗദിയിലെ ഇന്ത്യക്കാർ ജാഗ്രത പാലിക്കണം; നിർദേശവുമായി ഇന്ത്യൻ എംബസി

റിയാദ്: സൗദി അറേബ്യയിലെ നിലവിലെ സാഹചര്യം കണക്കിലെടുത്ത് എല്ലാ ഇന്ത്യൻ പൗരന്മാരും ജാഗ്രത പാലിക്കണമെന്ന് റിയാദിലെ ഇന്ത്യൻ എംബസി നിർദേശിച്ചു. സ്ഥിതിഗതികൾ നിരീക്ഷിച്ചുവരികയാണെന്നും ആവശ്യമെങ്കിൽ സുരക്ഷ മുൻനിർത്തി വീടുകളിൽ തന്നെ തുടരണമെന്നും എംബസി അറിയിച്ചു. പ്രാദേശിക ഭരണകൂടങ്ങൾ ഔദ്യോഗിക ചാനലുകൾ വഴി നൽകുന്ന നിർദേശങ്ങൾ കൃത്യമായി പാലിക്കണം. നിലവിലെ സംഭവങ്ങളുമായി ബന്ധപ്പെട്ട വീഡിയോകളും വാർത്തകളും സമൂഹമാധ്യമങ്ങളിൽ പങ്കുവെക്കുകയോ വീണ്ടും പ്രചരിപ്പിക്കുകയോ ചെയ്യരുതെന്നും എംബസി മുന്നറിയിപ്പ് നൽകി. ഇത്തരം ഉള്ളടക്കങ്ങൾ പ്രചരിപ്പിക്കുന്നതിൽ നിന്ന് പ്രവാസികൾ വിട്ടുനിൽക്കണമെന്നും നിർദേശമുണ്ട്. അതേസമയം, […]
Read more

ബിഎംഎസ് പ്രവർത്തകൻ വിനയൻ വധക്കേസ്; ഒന്നാം പ്രതി കുറ്റക്കാരൻ, ഏഴ് പേരെ വെറുതെ വിട്ടു

കണ്ണൂർ: ബിഎംഎസ് പ്രവർത്തകൻ വടക്കേചാലിൽ വിനയനെ കൊലപ്പെടുത്തിയ കേസിൽ ഒന്നാം പ്രതി കുറ്റക്കാരനെന്ന് കോടതി കണ്ടെത്തി. സിപിഎം പ്രവർത്തകനായ ജമീന്റവിടെ ബിജുവിനെയാണ് തലശ്ശേരി അഡീഷണൽ സെഷൻസ് കോടതി കുറ്റക്കാരനായി പ്രഖ്യാപിച്ചത്. ഈ മാസം 12ന് ശിക്ഷ വിധിക്കും. കേസിലെ മറ്റ് ഏഴ് പ്രതികളെയും കോടതി വെറുതെ വിട്ടു. ടി.പി. ചന്ദ്രശേഖരൻ വധക്കേസിലെ പ്രതി ടി.കെ. രജീഷ് ഉൾപ്പെടെയുള്ളവരെയാണ് വെറുതെ വിട്ടത്. 2009 മാർച്ച് 12നാണ് ബിഎംഎസ് പ്രവർത്തകനായ വിനയൻ കൊല്ലപ്പെട്ടത്. ടി.പി. വധക്കേസിൽ അറസ്റ്റിലായ ടി.കെ. രജീഷിനെ […]
Read more

വാടാനപ്പള്ളിയിൽ യുവാവിനെ കൊലപ്പെടുത്തിയ കേസ്; മൂന്ന് പേർ അറസ്റ്റിൽ

തൃശ്ശൂർ: വാടാനപ്പള്ളി ഫസൽ നഗർ പടിഞ്ഞാറെ കടപ്പുറത്ത് യുവാവിനെ കൊലപ്പെടുത്തിയ കേസിൽ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. വാടാനപ്പള്ളി സ്വദേശി മുഹമ്മദ് റാസിൽ (18), പ്രായപൂർത്തിയാകാത്ത രണ്ട് പേരുമാണ് പിടിയിലായത്. കേസിൽ ഉൾപ്പെട്ട ബിൻഷാദ് ഉൾപ്പെടെ രണ്ട് പ്രതികളെ കൂടി പിടികൂടാനുണ്ടെന്ന് പൊലീസ് അറിയിച്ചു. വാടാനപ്പള്ളി സ്വദേശി രായം മരക്കാർ വീട്ടിൽ അബ്ദുൾ സലാമിനെ (40) കഴിഞ്ഞ ബുധനാഴ്ച രാവിലെയാണ് ഫസൽ നഗർ കടപ്പുറത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്. പ്രാഥമിക അന്വേഷണത്തിനും പോസ്റ്റ്‌മോർട്ടം പരിശോധനയ്ക്കും ശേഷമാണ് […]
Read more

CMRL- എക്സാലോജിക് കേസ്; ‘ഇ ഡിയുടേത് വേട്ടയാടൽ, നിയമപരമായും രാഷ്ട്രീയമായും നേരിടും’; സിപിഐഎം

തിരുവനന്തപുരം: സിഎംആർഎൽ–എക്സാലോജിക് സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് എഫ്ഐആർ രജിസ്റ്റർ ചെയ്യാമെന്ന ഹൈക്കോടതി ഉത്തരവിന് പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയന് പിന്തുണയുമായി സിപിഐഎം. ഇഡി നീക്കം രാഷ്ട്രീയ വേട്ടയാടലാണെന്ന് ആരോപിച്ച നേതാക്കൾ, ഇതിനെ നിയമപരമായും രാഷ്ട്രീയപരമായും നേരിടുമെന്ന് വ്യക്തമാക്കി. സിപിഐഎം നേതാക്കളായ എം.വി. ജയരാജൻ, പി. ജയരാജൻ, ജോൺ ബ്രിട്ടാസ് എംപി, എ.എ. റഹീം എംപി എന്നിവരാണ് ഇഡിക്കെതിരെ വിമർശനവുമായി രംഗത്തെത്തിയത്. പിണറായി വിജയനെ ലക്ഷ്യമിട്ടുള്ള നീക്കമാണ് ഇഡിയുടേതെന്ന് ജോൺ ബ്രിട്ടാസ് എംപി ആരോപിച്ചു. കേസുമായി ബന്ധപ്പെട്ട് ഷോൺ […]
Read more

കോന്നാട് ബീച്ചിൽ പടക്കം പൊട്ടിച്ച് പിറന്നാൾ ആഘോഷം; അഞ്ച് പേർക്കെതിരെ കേസ്

കോഴിക്കോട്: വെള്ളയിൽ കോന്നാട് ബീച്ചിൽ പടക്കം പൊട്ടിച്ച് പിറന്നാൾ ആഘോഷിച്ച സംഭവത്തിൽ അഞ്ച് പേർക്കെതിരെ പൊലീസ് കേസെടുത്തു. ഇന്ന് പുലർച്ചെ 12.30ഓടെയാണ് സംഭവം. പിറന്നാൾ ആഘോഷിക്കാനായി ബീച്ചിലെത്തിയ സംഘമാണ് പടക്കം പൊട്ടിച്ച് ആഘോഷിച്ചത്. രാത്രികാലങ്ങളിൽ വലിയ ശബ്ദത്തിൽ പടക്കം പൊട്ടിക്കുന്നത് ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി പ്രദേശവാസികൾ പോലീസിൽ പരാതി നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് വെള്ളയിൽ പോലീസ് നടപടി സ്വീകരിച്ചത്. കോന്നാട് ബീച്ചിൽ പിറന്നാൾ ആഘോഷിക്കാനെത്തുന്ന യുവാക്കൾ രാത്രിയിൽ പടക്കം പൊട്ടിക്കുന്നത് പതിവായിരിക്കുകയാണെന്നാണ് നാട്ടുകാരുടെ പരാതി. രാത്രി 12 മണി […]
Read more

പുതിയ ആരോപണവുമായി മേയർ വിവി രാജേഷ്; ഇടത് കൗൺസിലർമാരുടെ കത്തിലെ ഒപ്പുകളിൽ കൃത്രിമമെന്ന് ആരോപണം

തിരുവനന്തപുരം: തിരുവനന്തപുരം നഗരസഭയിലെ ഇടത് കൗൺസിലർമാർക്കെതിരെ പുതിയ ആരോപണവുമായി മേയർ വി.വി. രാജേഷ്. സ്പെഷ്യൽ കൗൺസിൽ വിളിക്കണമെന്ന് ആവശ്യപ്പെട്ട് ഇടത് അംഗങ്ങൾ സമർപ്പിച്ച കത്തിലെ ഒപ്പുകളിൽ പൊരുത്തക്കേടുണ്ടെന്നാണ് മേയറുടെ ആരോപണം. കത്തിൽ കൗൺസിലർ എസ്.പി. ദീപക് കൃത്രിമം നടത്തിയെന്നാണ് ആരോപണമുന്നയിച്ചിരിക്കുന്നത്. സംഭവത്തിൽ മ്യൂസിയം പൊലീസ് സ്റ്റേഷനിൽ പരാതി നൽകുമെന്ന് മേയർ അറിയിച്ചു. ആരോപണവുമായി ബന്ധപ്പെട്ട രേഖകളും അദ്ദേഹം പുറത്തുവിട്ടു. സ്പെഷ്യൽ കൗൺസിൽ വിളിക്കണമെന്നാവശ്യപ്പെട്ട് ഇടത് കൗൺസിലർമാർ നൽകിയ കത്തിലെ ഒപ്പുകളിലാണ് ക്രമക്കേടുണ്ടെന്ന് മേയർ ആരോപിച്ചത്. വിഷയത്തിൽ നഗരസഭയുടെ […]
Read more

ഇന്‍ഡിഗോയ്ക്ക് പിന്നാലെ ഇന്ധന സര്‍ചാര്‍ജ് വര്‍ധിപ്പിച്ച് എയര്‍ ഇന്ത്യയും

ന്യൂഡൽഹി: ഇൻഡിഗോയ്ക്ക് പിന്നാലെ ഇന്ധന സർചാർജ് വർധിപ്പിച്ച് എയർ ഇന്ത്യയും. എയർ ഇന്ത്യയുടെയും എയർ ഇന്ത്യ എക്സ്പ്രസിന്റെയും പുതുക്കിയ നിരക്കുകൾ ഒക്ടോബർ 9 മുതൽ പ്രാബല്യത്തിൽ വരും. ആകാശ എയറും ഇന്ധന സർചാർജ് വർധിപ്പിച്ചിട്ടുണ്ട്. വിമാന ഇന്ധനമായ ഏവിയേഷൻ ടർബൈൻ ഫ്യൂവലിന്റെ (എടിഎഫ്) വില വർധിച്ചതാണ് നിരക്ക് കൂട്ടാൻ വിമാനക്കമ്പനികളെ പ്രേരിപ്പിച്ചത്. യാത്രാദൂരത്തിനും റൂട്ട് വിഭാഗത്തിനും അനുസരിച്ചാണ് പുതിയ സർചാർജ് ഈടാക്കുക. ആഭ്യന്തര യാത്രകൾക്ക് 400 രൂപ മുതൽ 1,200 രൂപ വരെയാണ് എയർ ഇന്ത്യയുടെ പുതുക്കിയ […]
Read more

ചേർത്തലയിൽ ഒമ്പതുവയസ്സുകാരിക്ക് നേരെ ലൈംഗികാതിക്രമം; പ്രതിക്ക് അഞ്ച് വർഷം തടവ്

ആലപ്പുഴ: ചേർത്തലയിൽ ഒമ്പതുവയസ്സുകാരിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ കേസിൽ പ്രതിക്ക് അഞ്ച് വർഷം തടവും 10,000 രൂപ പിഴയും ശിക്ഷ വിധിച്ചു. ചേർത്തല തെക്ക് പഞ്ചായത്ത് 14-ാം വാർഡിലെ പാവനാട്ട് വീട്ടിൽ മധു (57)വിനെയാണ് ചേർത്തല പ്രത്യേക അതിവേഗ പോക്സോ കോടതി ശിക്ഷിച്ചത്. ജഡ്ജി ആന്റണി ഷെൽമാനാണ് വിധി പ്രസ്താവിച്ചത്. കുട്ടിയുടെ ശാരീരികവും മാനസികവുമായ ബുദ്ധിമുട്ടുകൾ പരിഗണിച്ച് നഷ്ടപരിഹാരം നൽകാൻ സർക്കാരിനോടും കോടതി നിർദേശിച്ചു. ബന്ധുവീട്ടിൽ എത്തിയ പ്രതി കട്ടിലിൽ കിടക്കുകയായിരുന്ന കുട്ടിക്കൊപ്പം കിടന്ന് ശരീരഭാഗങ്ങളിൽ പിടിച്ച് […]
Read more

സുരേഷ് ബാബുവിനെതിരായ പീഡന പരാതി ഉടൻ പൊലീസിന് കൈമാറണം: ആനി രാജ

ന്യൂഡൽഹി: സിപിഎം പാലക്കാട് മുൻ ജില്ലാ സെക്രട്ടറി ഇ.എൻ. സുരേഷ് ബാബുവിനെതിരായ പീഡന പരാതി ലഭിച്ചയുടൻ പൊലീസിന് കൈമാറണമെന്ന് സിപിഐ ദേശീയ എക്സിക്യൂട്ടീവ് അംഗം ആനി രാജ. പരാതിക്കാരിക്ക് അർഹമായ നീതി ലഭിക്കണമെന്നും അവർ ആവശ്യപ്പെട്ടു. പാർട്ടി തലത്തിൽ സ്വന്തം നിലയിൽ അന്വേഷണം നടത്തുന്നതിൽ തെറ്റില്ല. എന്നാൽ, ഒരു പാർട്ടി നേതാവിൽ നിന്ന് ഇത്തരം പ്രവൃത്തി ഉണ്ടായെന്ന ആരോപണം സംഭവത്തിന്റെ ഗൗരവം വർധിപ്പിക്കുന്നതാണെന്നും ആനി രാജ പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയനെതിരായ മാസപ്പടി കേസിൽ എഫ്ഐആർ രജിസ്റ്റർ […]
Read more

‘ഗ്യാനേഷ് ഇറ്റ്‌സ് ഡണ്‍ ബ്രോ’; ഇന്ന് രാഷ്ട്രപതി ഭവന്‍ മാര്‍ച്ച്

ന്യൂഡൽഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് പ്രതിഷേധം ശക്തമാക്കി ഇന്ത്യാ സഖ്യം. തുടർച്ചയായ നാലാം ദിവസവും പ്രതിഷേധം തുടരുന്ന പ്രതിപക്ഷ സഖ്യം ഇന്ന് രാഷ്ട്രപതി ഭവനിലേക്ക് മാർച്ച് നടത്തും. രാഷ്ട്രപതിയുമായി കൂടിക്കാഴ്ചയ്ക്ക് അനുമതി തേടിയെങ്കിലും മറുപടി ലഭിക്കാത്തതിനെ തുടർന്നാണ് മാർച്ചിന് തീരുമാനമായത്. ഗ്യാനേഷ് കുമാറിനെതിരായ ആരോപണങ്ങൾ ഉൾപ്പെടുത്തിയ നിവേദനം രാഷ്ട്രപതിക്ക് കൈമാറാനാണ് ഇന്ത്യാ സഖ്യത്തിന്റെ നീക്കം. കൂടിക്കാഴ്ചയ്ക്ക് അനുമതി ലഭിച്ചാൽ ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ പത്തംഗ സംഘം രാഷ്ട്രപതിയെ […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix