Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Category: social post

മൂന്നാറിൽ മഴയ്ക്കിടെ കായികമേള; വിദ്യാഭ്യാസ വകുപ്പിനെതിരെ വി. ശിവൻകുട്ടി

തിരുവനന്തപുരം: ഇടുക്കി മൂന്നാറിൽ കനത്ത മഴയ്ക്കിടെ സബ് ജില്ലാ കായികമേള സംഘടിപ്പിച്ചതിനെതിരെ വിമർശനവുമായി മുൻമന്ത്രി വി. ശിവൻകുട്ടി. ചെളി നിറഞ്ഞ ഗ്രൗണ്ടിൽ മത്സരം നടത്തിയതിലൂടെ കുട്ടികളെ മാത്രമല്ല, കായിക കേരളത്തിന്റെ ഭാവിയെക്കൂടിയാണ് സർക്കാർ വീഴ്ത്തുന്നതെന്ന് അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിൽ വിമർശിച്ചു. സംഭവത്തിൽ വീഴ്ച വരുത്തിയവർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മൂന്നാർ കൊറണ്ടിക്കാട് സ്കൂൾ ഗ്രൗണ്ടിൽ നടന്ന ഉപജില്ലാ കായികമേളയ്ക്കിടെയാണ് വിദ്യാർഥികൾ തെന്നിവീണ് പരിക്കേറ്റത്. സബ് ജൂനിയർ പെൺകുട്ടികളുടെ റിലേ മത്സരത്തിനിടെ കുട്ടികൾ വീഴുന്ന ദൃശ്യങ്ങൾ […]
Read more

തിരുവിതാംകൂർ ദേവസ്വം ബോർഡ് സെക്രട്ടറി നിയമനം: അച്ചടക്ക നടപടിയിൽ നിയമോപദേശം തേടി

തിരുവനന്തപുരം: 2023ലെ തിരുവിതാംകൂർ ദേവസ്വം ബോർഡ് സെക്രട്ടറി നിയമനവുമായി ബന്ധപ്പെട്ട പരാതിയിൽ അച്ചടക്ക നടപടി സ്വീകരിക്കണമെന്ന ആവശ്യത്തിൽ ബോർഡ് നിയമോപദേശം തേടി. പ്രത്യേക ചട്ടങ്ങൾ മറികടന്ന് ജി. ബൈജുവിനെ സെക്രട്ടറിയായി നിയമിച്ചെന്ന പരാതിയിലാണ് നടപടി. നിലവിൽ ദേവസ്വം മന്ത്രിയുടെ പേഴ്സണൽ സ്റ്റാഫ് അംഗമാണ് ബൈജു. 2023 ജൂൺ 13ന് ബൈജുവിനെ സെക്രട്ടറിയായി സ്ഥലംമാറ്റിയുള്ള ബോർഡിന്റെ ഉത്തരവ് 2022 ജൂൺ 20ന് നിലവിൽ വന്ന പ്രത്യേക ചട്ടങ്ങൾക്ക് വിരുദ്ധമാണെന്നാണ് പരാതി. ഡെപ്യൂട്ടി കമ്മീഷണർ തസ്തികയിലേക്ക് ബിരുദമുള്ളവരെ സ്ഥാനക്കയറ്റം വഴി […]
Read more

ബാലഭാസ്‌കറിന്റെ മരണം; തുടരന്വേഷണത്തിന് ഉത്തരവിട്ട് ഹൈക്കോടതി

കൊച്ചി: വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ മരണത്തിൽ തുടരന്വേഷണത്തിന് ഉത്തരവിട്ട് ഹൈക്കോടതി. ബാലഭാസ്‌കറിന്റെ മാതാപിതാക്കൾ സമർപ്പിച്ച ഹർജിയിലാണ് കോടതിയുടെ നടപടി. വിശ്വാസ്യതയുള്ള ഡിവൈഎസ്പി റാങ്കിലുള്ള ഉദ്യോഗസ്ഥൻ കേസ് അന്വേഷിക്കണമെന്നാണ് ഹൈക്കോടതിയുടെ നിർദേശം. ബാലഭാസ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ട് സിബിഐ ഉന്നയിച്ച വാദങ്ങൾ തള്ളിയാണ് ഹൈക്കോടതി തുടരന്വേഷണത്തിന് ഉത്തരവിട്ടത്. ജസ്റ്റിസ് ജി. ഗിരീഷാണ് അന്വേഷണത്തിന് നിർദേശം നൽകിയത്. ബാലഭാസ്‌കറിന്റെ മരണത്തിൽ കൂടുതൽ വ്യക്തത വരുത്തണമെന്നാവശ്യപ്പെട്ട് മാതാപിതാക്കൾ നൽകിയ ഹർജി പരിഗണിച്ചാണ് കോടതിയുടെ നടപടി. പുതിയ അന്വേഷണത്തിലൂടെ മരണവുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ പുറത്തുവരുമെന്നാണ് […]
Read more

കൊല്ലത്ത് അഭിഭാഷകനെയും സുഹൃത്തിനെയും മർദിച്ചെന്ന പരാതി; പൊലീസുകാരന് സസ്പെൻഷൻ

കൊല്ലം: അഭിഭാഷകനെയും സുഹൃത്തിനെയും മർദിച്ചെന്ന പരാതിയിൽ പൊലീസുകാരനെ സസ്പെൻഡ് ചെയ്തു. ഇരവിപുരം പൊലീസ് സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസർ (സി.പി.ഒ) അൽ സഫീറിനെയാണ് സസ്പെൻഡ് ചെയ്തത്. കണ്ണനല്ലൂർ സ്വദേശിയായ ഗുൽസറിനെയും സുഹൃത്തിനെയും അകാരണമായി മർദിച്ചെന്നാണ് പരാതി. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ സഹിതം അഭിഭാഷകൻ സംസ്ഥാന പൊലീസ് മേധാവിക്കും (ഡി.ജി.പി) ആഭ്യന്തര മന്ത്രിക്കും പരാതി നൽകിയിരുന്നു. പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസുകാരനെതിരെ നടപടി സ്വീകരിച്ചത്.
Read more

തദ്ദേശവകുപ്പിൽ ഐഎഎസ് പോരെന്ന വാർത്തകൾ തള്ളി ദിവ്യ എസ്. അയ്യർ; ‘പോരുമില്ല, മത്സരവുമില്ല’

തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ വകുപ്പിൽ ഐഎഎസ് ഉദ്യോഗസ്ഥർ തമ്മിൽ തർക്കവും മത്സരവും നിലനിൽക്കുന്നുവെന്ന വാർത്തകൾ തള്ളി പ്രിൻസിപ്പൽ ഡയറക്ടർ ദിവ്യ എസ്. അയ്യർ. പോരുമില്ല, മത്സരവുമില്ലെന്നും മന്ത്രിയുടെ നിർദേശപ്രകാരമാണ് പദ്ധതി നടപ്പാക്കുന്നതെന്നും ദിവ്യ എസ്. അയ്യർ വ്യക്തമാക്കി. വസ്തുതകൾ നിലനിൽക്കുമ്പോൾ ഭാവനകൾ വാർത്തകളായി പ്രചരിക്കുകയാണെന്നും വലിയ സത്യങ്ങളും ചെറിയ നുണകളും തമ്മിലാണ് പോരെന്നും അവർ സമൂഹമാധ്യമങ്ങളിലൂടെ പ്രതികരിച്ചു. മാലിന്യസംസ്‌കരണ പദ്ധതികളുമായി ബന്ധപ്പെട്ട് തദ്ദേശവകുപ്പ് സെക്രട്ടറി ടി.വി. അനുപമയും പ്രിൻസിപ്പൽ ഡയറക്ടർ ദിവ്യ എസ്. അയ്യരും തമ്മിൽ ഭിന്നത […]
Read more

വിവരാവകാശ അപേക്ഷകരെ നിരീക്ഷിക്കാൻ കൊച്ചി കോർപ്പറേഷൻ; വിജിലൻസ് അന്വേഷണത്തിനും തീരുമാനം

കൊച്ചി: സ്ഥിരമായി വിവരാവകാശ നിയമപ്രകാരം അപേക്ഷ നൽകുന്നവരുടെ വിവരങ്ങൾ ശേഖരിക്കാൻ കൊച്ചി കോർപ്പറേഷൻ കൗൺസിൽ യോഗത്തിൽ തീരുമാനം. ഇതിനായി കോർപ്പറേഷൻ സെക്രട്ടറിക്ക് നിർദേശം നൽകി. ശേഖരിക്കുന്ന വിവരങ്ങൾ വിജിലൻസിന് കൈമാറി അപേക്ഷകർക്കെതിരെ അന്വേഷണം നടത്താനും യോഗത്തിൽ തീരുമാനമായതായി റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. കൗൺസിൽ യോഗത്തിൽ സ്ഥിരമായി വിവരാവകാശ അപേക്ഷ നൽകുന്നവരുടെ ചിത്രങ്ങൾ കോർപ്പറേഷൻ ഓഫീസിൽ പ്രദർശിപ്പിക്കണമെന്ന ആവശ്യവും യു.ഡി.എഫ് കൗൺസിലർമാർ ഉന്നയിച്ചു. അപേക്ഷകരെ ‘വിവരാവകാശ തൊഴിലാളികൾ’ എന്ന് വിളിച്ച് അധിക്ഷേപിച്ചതായും ആരോപണമുണ്ട്. അതേസമയം, കോർപ്പറേഷന്റെ നടപടിക്കെതിരെ കൗൺസിൽ യോഗത്തിൽ […]
Read more

മാസപ്പടി കേസ്; പിണറായിക്കും റിയാസിനുമെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷിക്കാൻ ഹൈക്കോടതി ഉത്തരവ്

കൊച്ചി: സിഎംആർഎൽ– എക്സാലോജിക് സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട കേസിൽ മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രി മുഹമ്മദ് റിയാസിനും തിരിച്ചടി. ഇരുവർക്കുമെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്താൻ ഹൈക്കോടതി ഉത്തരവിട്ടു. എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ (ഇഡി) കത്തിന്റെ അടിസ്ഥാനത്തിൽ കേസ് അന്വേഷണത്തിൽ കാലതാമസം നേരിടുന്നതിനെ ചോദ്യം ചെയ്ത് പൊതുപ്രവർത്തകൻ കെ.എം. ഷാജഹാൻ നൽകിയ ഹർജിയിലാണ് ഹൈക്കോടതിയുടെ ഉത്തരവ്. ജസ്റ്റിസ് എ. ബദറുദ്ദീൻ അധ്യക്ഷനായ ബെഞ്ചാണ് ഹർജി പരിഗണിച്ച് വിധി പുറപ്പെടുവിച്ചത്. സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട ആരോപണങ്ങളിൽ തുടർ നിയമനടപടികൾക്ക് […]
Read more

കളമശ്ശേരി കേസ്; ജോലി വാഗ്ദാനം ചെയ്ത് കൂടുതല്‍ യുവതികളെ അഭിമുഖത്തിന് വിളിച്ചതായി കണ്ടെത്തൽ

കൊച്ചി: കളമശ്ശേരി കൂട്ടബലാത്സംഗക്കേസിൽ അന്വേഷണം വ്യാപിപ്പിച്ച് പൊലീസ്. കേസിലെ മുഖ്യപ്രതി ശ്രീരാജ് സ്പായിൽ ജോലി വാഗ്ദാനം ചെയ്ത് കൂടുതൽ യുവതികളെ അഭിമുഖത്തിനായി ക്ഷണിച്ചതായി കണ്ടെത്തി. ഇത്തരത്തിൽ 15 യുവതികളുടെ വിവരങ്ങൾ പൊലീസ് ശേഖരിച്ചു. ഇവർക്ക് ലൈംഗികാതിക്രമം നേരിട്ടിട്ടുണ്ടോയെന്ന് പരിശോധിക്കും. ശ്രീരാജിന്റെ മൊബൈൽ ഫോണിൽനിന്ന് ലഭിച്ച ചാറ്റ് വിവരങ്ങളാണ് അന്വേഷണത്തിൽ നിർണായകമായത്. അഭിമുഖത്തിനായി എത്തിയ യുവതികളിൽനിന്ന് വിവരങ്ങൾ ശേഖരിച്ചശേഷം പരാതിയുണ്ടെങ്കിൽ കേസെടുത്ത് തുടർനടപടികളിലേക്ക് നീങ്ങാനാണ് പൊലീസിന്റെ തീരുമാനം. കേസിലെ പ്രതി ശരണ്യയ്ക്ക് പുറമെ സ്പായിലെ മറ്റ് ജീവനക്കാരുടെ പശ്ചാത്തലവും […]
Read more

കാട്ടാക്കടയില്‍ നിന്ന് കാണാതായ കുടുംബം സുരക്ഷിതര്‍; മൂന്ന് പേരും എറണാകുളത്ത്

തിരുവനന്തപുരം: കാട്ടാക്കടയിൽ നിന്ന് കാണാതായ കുടുംബത്തെ എറണാകുളത്ത് കണ്ടെത്തി. വീരണകാവ് സ്വദേശികളായ ശങ്കർ, ഭാര്യ ആതിര, മകൾ ധ്വനി ശങ്കർ എന്നിവരാണ് സുരക്ഷിതരായി എറണാകുളത്തുള്ളതായി കണ്ടെത്തിയത്. കാണാതായ യുവതി അമ്മയെ ഫോണിൽ വിളിച്ച് വിവരം അറിയിക്കുകയായിരുന്നു. മൂന്ന് ദിവസം മുമ്പാണ് ശങ്കറിനെയും ഭാര്യ ആതിരയെയും മകൾ ധ്വനി ശങ്കറിനെയും കാണാതായത്. ഇതോടെ കുടുംബാംഗങ്ങൾ പൊലീസിൽ പരാതി നൽകുകയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ കാട്ടാക്കട പൊലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിരുന്നു. ഇതിനിടെയാണ് കുടുംബം എറണാകുളത്തുണ്ടെന്ന വിവരം ലഭിച്ചത്.
Read more

കാസർകോട് കേന്ദ്ര സർവകലാശാലയിലെ വിദ്യാർഥി പ്രതിഷേധം; അഞ്ച് പേർക്ക് സസ്പെൻഷൻ

കാസർകോട്: വന്ദേമാതരം സെമിനാറിനിടെ നടന്ന വിദ്യാർഥി പ്രതിഷേധത്തിൽ കാസർകോട് കേന്ദ്ര സർവകലാശാല അഞ്ച് വിദ്യാർഥികളെ സസ്പെൻഡ് ചെയ്തു. എസ്എഫ്ഐ, എൻഎസ്‌യുഐ, എംഎസ്എഫ് സംഘടനകളുടെ ഭാരവാഹികൾക്കെതിരെയാണ് നടപടി. 14 ദിവസത്തേക്കാണ് സസ്പെൻഷൻ. സംഭവത്തിൽ 25 വിദ്യാർഥികൾക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. സെമിനാറിൽ ആർഎസ്എസ് നേതാവിനെ പങ്കെടുപ്പിച്ചതിനെതിരെയായിരുന്നു വിദ്യാർഥികളുടെ പ്രതിഷേധം. എന്നാൽ, പ്രതിഷേധത്തെ വന്ദേമാതരത്തിനെതിരായ നീക്കമായി ചിത്രീകരിക്കുകയാണെന്നും വിദ്യാർഥികളെ രാജ്യദ്രോഹികളാക്കാനാണ് ശ്രമമെന്നും വിവിധ സംഘടനകൾ ആരോപിച്ചു. സർവകലാശാലയെ കാവിവത്കരിക്കാനുള്ള നീക്കത്തിനെതിരെ പ്രതിഷേധം തുടരുമെന്നും സംഘടനകൾ വ്യക്തമാക്കി. കേന്ദ്ര സർവകലാശാലയിൽ രണ്ട് ദിവസമായി […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix