Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

തദ്ദേശവകുപ്പിൽ ഐഎഎസ് പോരെന്ന വാർത്തകൾ തള്ളി ദിവ്യ എസ്. അയ്യർ; ‘പോരുമില്ല, മത്സരവുമില്ല’

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ വകുപ്പിൽ ഐഎഎസ് ഉദ്യോഗസ്ഥർ തമ്മിൽ തർക്കവും മത്സരവും നിലനിൽക്കുന്നുവെന്ന വാർത്തകൾ തള്ളി പ്രിൻസിപ്പൽ ഡയറക്ടർ ദിവ്യ എസ്. അയ്യർ. പോരുമില്ല, മത്സരവുമില്ലെന്നും മന്ത്രിയുടെ നിർദേശപ്രകാരമാണ് പദ്ധതി നടപ്പാക്കുന്നതെന്നും ദിവ്യ എസ്. അയ്യർ വ്യക്തമാക്കി. വസ്തുതകൾ നിലനിൽക്കുമ്പോൾ ഭാവനകൾ വാർത്തകളായി പ്രചരിക്കുകയാണെന്നും വലിയ സത്യങ്ങളും ചെറിയ നുണകളും തമ്മിലാണ് പോരെന്നും അവർ സമൂഹമാധ്യമങ്ങളിലൂടെ പ്രതികരിച്ചു.

മാലിന്യസംസ്‌കരണ പദ്ധതികളുമായി ബന്ധപ്പെട്ട് തദ്ദേശവകുപ്പ് സെക്രട്ടറി ടി.വി. അനുപമയും പ്രിൻസിപ്പൽ ഡയറക്ടർ ദിവ്യ എസ്. അയ്യരും തമ്മിൽ ഭിന്നത രൂക്ഷമാകുന്നുവെന്ന റിപ്പോർട്ടുകൾക്കു പിന്നാലെയാണ് പ്രതികരണം.

തനിക്കെതിരെ വ്യക്തിപരമായ മത്സരമോ ചേരിതിരിവോ ഇല്ലെന്ന് വ്യക്തമാക്കിയ ദിവ്യ എസ്. അയ്യർ, വ്യക്തമായ നിർദേശങ്ങളുടെ അടിസ്ഥാനത്തിലാണ് ഔദ്യോഗിക ചുമതലകൾ നിർവഹിച്ചതെന്നും കുറിച്ചു. മനുഷ്യരെ സ്നേഹിക്കുകയും ആദരിക്കുകയും ചെയ്യുക മാത്രമാണ് താൻ ചെയ്തിട്ടുള്ളതെന്നും അവർ പ്രതികരിച്ചു.

വകുപ്പിലെ ഉദ്യോഗസ്ഥർക്കിടയിൽ പോരും മത്സരവും ചേരിതിരിവുമുണ്ടെന്ന തരത്തിലുള്ള പ്രചാരണങ്ങൾ അവസാനിപ്പിക്കണമെന്നും ദിവ്യ എസ്. അയ്യർ ആവശ്യപ്പെട്ടു.

ടി.വി. അനുപമയുടെ നേതൃത്വത്തിൽ പ്രഖ്യാപിച്ച നിർമലം പദ്ധതിയിൽ തനിക്ക് അർഹമായ പ്രാധാന്യം ലഭിക്കുന്നില്ലെന്ന് ദിവ്യ എസ്. അയ്യർ മന്ത്രിയെ കണ്ട് പരാതി അറിയിച്ചെന്നായിരുന്നു നേരത്തെ പുറത്തുവന്ന റിപ്പോർട്ടുകൾ. ഇതിനു പിന്നാലെയാണ് ഐസി 100 പദ്ധതി പ്രഖ്യാപിച്ചതെന്നും പ്രിൻസിപ്പൽ ഡയറക്ടർക്ക് പ്രാതിനിധ്യം ഉറപ്പാക്കാനാണ് പുതിയ പദ്ധതി കൊണ്ടുവന്നതെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു.

ഐസി 100 പദ്ധതിയിൽ വകുപ്പ് സെക്രട്ടറിക്ക് പങ്കില്ലെന്ന തരത്തിലുള്ള ആരോപണങ്ങളും ഉയർന്നിരുന്നു. എന്നാൽ, രണ്ട് പദ്ധതികളും വ്യത്യസ്തമായ പരിപാടികളാണെന്നായിരുന്നു തദ്ദേശവകുപ്പിന്റെ വിശദീകരണം.

സർക്കാരിന്റെ 100 ദിന കർമപരിപാടിയുടെ ഭാഗമായി പൊതുജനപങ്കാളിത്തത്തോടെ നടപ്പാക്കുന്ന ശുചിത്വ ക്യാമ്പയിനായാണ് നിർമലം പദ്ധതി അവതരിപ്പിച്ചത്. ഒക്ടോബർ രണ്ടിന് പറവൂരിൽ മുഖ്യമന്ത്രി പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചിരുന്നു. നിർമലം പുതുയുഗ ശുചിത്വ കേരളം പദ്ധതിയുമായി ബന്ധപ്പെട്ട ഉത്തരവ് പുറപ്പെടുവിച്ചത് തദ്ദേശവകുപ്പ് സെക്രട്ടറി ടി.വി. അനുപമയായിരുന്നു.

പദ്ധതികളുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥർക്കിടയിൽ ഭിന്നതയുണ്ടെന്ന റിപ്പോർട്ടുകൾക്കിടയിൽ ദിവ്യ എസ്. അയ്യരുടെ വിശദീകരണം ചർച്ചയായിരിക്കുകയാണ്.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix