കൊല്ലം: അഭിഭാഷകനെയും സുഹൃത്തിനെയും മർദിച്ചെന്ന പരാതിയിൽ പൊലീസുകാരനെ സസ്പെൻഡ് ചെയ്തു. ഇരവിപുരം പൊലീസ് സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസർ (സി.പി.ഒ) അൽ സഫീറിനെയാണ് സസ്പെൻഡ് ചെയ്തത്.
കണ്ണനല്ലൂർ സ്വദേശിയായ ഗുൽസറിനെയും സുഹൃത്തിനെയും അകാരണമായി മർദിച്ചെന്നാണ് പരാതി. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ സഹിതം അഭിഭാഷകൻ സംസ്ഥാന പൊലീസ് മേധാവിക്കും (ഡി.ജി.പി) ആഭ്യന്തര മന്ത്രിക്കും പരാതി നൽകിയിരുന്നു. പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസുകാരനെതിരെ നടപടി സ്വീകരിച്ചത്.




