Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Category: social post

കാരുണ്യ ആരോഗ്യ പദ്ധതിക്ക് 600 കോടി; കുടിശ്ശിക തീർക്കാൻ സർക്കാർ

തിരുവനന്തപുരം: കാരുണ്യ ആരോഗ്യ പദ്ധതിക്ക് 600 കോടി രൂപ അനുവദിച്ച് സംസ്ഥാന സർക്കാർ. മുൻ എൽഡിഎഫ് സർക്കാരിന്റെ കാലത്തെ കുടിശ്ശിക തീർക്കുന്നതിനായാണ് തുക അനുവദിച്ചതെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയിലെ ക്ലെയിമുകൾ തീർപ്പാക്കാൻ 307.10 കോടി രൂപയും കാരുണ്യ ബെനവലന്റ് പദ്ധതിക്കായി 293.62 കോടി രൂപയുമാണ് അനുവദിച്ചത്. ബജറ്റിൽ കാരുണ്യ പദ്ധതിക്കായി 592 കോടി രൂപയാണ് വകയിരുത്തിയിരുന്നത്. കാരുണ്യ പദ്ധതിയിലൂടെ സൗജന്യ ചികിത്സ നൽകിയ വകയിൽ സർക്കാർ ആശുപത്രികൾക്ക് ലഭിക്കാനുള്ള കോടിക്കണക്കിന് രൂപയും […]
Read more

ശിവസൂര്യയുടെ തിരോധനം; ക്രൈംബ്രാഞ്ച് പ്രാഥമിക അന്വേഷണം തുടങ്ങി

കണ്ണൂർ: പെരിങ്ങത്തൂരിൽ നിന്ന് 17കാരനായ ശിവസൂര്യയെ കാണാതായ സംഭവത്തിൽ ക്രൈംബ്രാഞ്ച് പ്രാഥമിക അന്വേഷണം ആരംഭിച്ചു. അന്വേഷണത്തിന്റെ ഭാഗമായി ക്രൈംബ്രാഞ്ച് സംഘം ശിവസൂര്യയുടെ വീട്ടിലെത്തി പരിശോധന നടത്തി. പിതാവ് ജിഗീഷിൽനിന്നും ആക്ഷൻ കമ്മിറ്റി ഭാരവാഹികളിൽനിന്നും സംഘം മൊഴിയെടുത്തു. അന്വേഷണം ക്രൈംബ്രാഞ്ച് ഏറ്റെടുക്കുന്നതിന്റെ ഭാഗമായാണ് പ്രാഥമിക പരിശോധന നടത്തിയത്. ശിവസൂര്യയെ കാണാതായിട്ട് ഇന്ന് രണ്ട് മാസം പൂർത്തിയായി. ഓഗസ്റ്റ് എട്ടിനാണ് മൊബൈൽ ഫോൺ വാങ്ങിവെച്ചതിനെ തുടർന്ന് ശിവസൂര്യ വീട് വിട്ടത്. കാശിയിലേക്ക് പോകുകയാണെന്നും അവിടെയെത്തി ദൈവത്തിൽ അലിയുമെന്നും വ്യക്തമാക്കുന്ന കുറിപ്പും […]
Read more

കായംകുളത്ത് KSRTC ഡ്രൈവറെ മർദിച്ച കേസ്; അഞ്ച് വിദ്യാർഥികൾ അറസ്റ്റിൽ

ആലപ്പുഴ: ആലപ്പുഴ കായംകുളത്ത് കെഎസ്ആർടിസി ബസ് ഡ്രൈവറെ മർദിച്ച കേസിൽ അഞ്ച് വിദ്യാർഥികൾ അറസ്റ്റിൽ. പ്രദേശവാസികളായ വിദ്യാർഥികളെയാണ് പൊലീസ് പിടികൂടിയത്. വധശ്രമം ഉൾപ്പെടെയുള്ള ജാമ്യമില്ലാ വകുപ്പുകൾ ചുമത്തിയാണ് പ്രതികൾക്കെതിരെ കേസെടുത്തിരിക്കുന്നത്.
Read more

കായംകുളത്ത് KSRTC ഡ്രൈവറെ മർദിച്ച കേസ്; അഞ്ച് വിദ്യാർഥികൾ അറസ്റ്റിൽ

ആലപ്പുഴ: ആലപ്പുഴ കായംകുളത്ത് കെഎസ്ആർടിസി ബസ് ഡ്രൈവറെ മർദിച്ച കേസിൽ അഞ്ച് വിദ്യാർഥികൾ അറസ്റ്റിൽ. പ്രദേശവാസികളായ വിദ്യാർഥികളെയാണ് പൊലീസ് പിടികൂടിയത്. വധശ്രമം ഉൾപ്പെടെയുള്ള ജാമ്യമില്ലാ വകുപ്പുകൾ ചുമത്തിയാണ് പ്രതികൾക്കെതിരെ കേസെടുത്തിരിക്കുന്നത്.
Read more

മെസിക്ക് ശേഷം അർജന്റീനയുടെ 10-ാം നമ്പര്‍ ആർക്ക്? പിന്‍ഗാമിയെ തേടി ആരാധകര്‍

ബ്യൂണസ് അയേഴ്സ്: ലിയോണൽ മെസി അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് പടിയിറങ്ങിയതോടെ അർജന്റീനയുടെ വിഖ്യാതമായ പത്താം നമ്പർ ജേഴ്സി ഇനി ആര് അണിയുമെന്ന ചർച്ച സജീവം. മെസിക്ക് ശേഷം ഈ ഐക്കണിക് ജേഴ്സി ലഭിക്കാൻ 22-കാരനായ മധ്യനിര താരം നിക്കോ പാസിനാണ് നിലവിൽ കൂടുതൽ സാധ്യത കൽപ്പിക്കപ്പെടുന്നത്. ഫിഫയുടെ ഔദ്യോഗിക ടൂർണമെന്റുകളിലെ നിയമപ്രകാരം ടീമിലെ താരങ്ങൾക്ക് 1 മുതൽ 26 വരെയുള്ള ജേഴ്സി നമ്പറുകൾ നൽകേണ്ടതിനാൽ മെസിയോടുള്ള ആദരസൂചകമായി പത്താം നമ്പർ ജേഴ്സി സ്ഥിരമായി പിൻവലിക്കാൻ അർജന്റീനയ്ക്ക് സാധിക്കില്ല. […]
Read more

വിജയ്‌യുടെ തിരഞ്ഞെടുപ്പ് വിജയം റദ്ദാക്കണമെന്ന ഹർജി; വിധി ബുധനാഴ്ച

ചെന്നൈ: ടിവികെ അധ്യക്ഷൻ വിജയ്‌യുടെ തിരഞ്ഞെടുപ്പ് വിജയം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജിയിൽ മദ്രാസ് ഹൈക്കോടതി ബുധനാഴ്ച വിധി പ്രസ്താവിക്കും. ജസ്റ്റിസ് വി. ലക്ഷ്മിനാരായണന്റെ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്. തിരഞ്ഞെടുപ്പ് സത്യവാങ്മൂലത്തിൽ സ്വത്ത് വിവരങ്ങൾ മറച്ചുവെച്ചെന്നാരോപിച്ച് എസ്. ദിനേശാണ് ഹർജി നൽകിയത്. ഏകദേശം 30 കോടി രൂപ മൂല്യമുള്ള ഒരു വസ്തുവിന്റെ വിവരങ്ങൾ വിജയ് സത്യവാങ്മൂലത്തിൽ ഉൾപ്പെടുത്തിയിട്ടില്ലെന്നും, ഇത് ജനപ്രാതിനിധ്യ നിയമത്തിന്റെ പരിധിയിൽ വരുന്നതിനാൽ തിരഞ്ഞെടുപ്പ് വിജയം അസാധുവാക്കണമെന്നുമാണ് ഹർജിക്കാരന്റെ ആവശ്യം. വാദത്തിനിടെ ഹർജിക്കാരനോട് കോടതി സുപ്രധാന ചോദ്യങ്ങൾ […]
Read more

ബസിൽ വിദ്യാർഥിനിയോട് മോശമായി പെരുമാറിയെന്ന് ആരോപണം; തെലങ്കാന കോൺഗ്രസ് എംഎൽഎക്കെതിരെ പ്രതിഷേധം

ഹൈദരാബാദ്: തെലങ്കാനയിൽ സർക്കാരിന്റെ ‘മഹാലക്ഷ്മി’ സൗജന്യ ബസ് പദ്ധതിയുടെ ഭാഗമായി യാത്ര ചെയ്യുന്നതിനിടെ വിദ്യാർഥിനിയോട് മോശമായി പെരുമാറിയെന്ന ആരോപണത്തിൽ കോൺഗ്രസ് എംഎൽഎ മൽറെഡ്ഡി രംഗറെഡ്ഡിക്കെതിരെ പ്രതിഷേധം. ഇബ്രാഹിംപട്ടണം എംഎൽഎയായ രംഗറെഡ്ഡി ബസിനുള്ളിൽ രണ്ട് വിദ്യാർഥിനികളുമായി സംസാരിക്കുന്നതിനിടെ ഒരാളുടെ കൈയിൽ പിടിച്ച് അടുത്തേക്ക് വലിക്കാൻ ശ്രമിക്കുന്ന ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് വിവാദമായത്. കൈയിൽ പിടിച്ചപ്പോൾ പെൺകുട്ടി മാറിനിൽക്കാൻ ശ്രമിക്കുന്നതും ദൃശ്യങ്ങളിൽ കാണാം. ദൃശ്യങ്ങൾ പുറത്തുവന്നതിന് പിന്നാലെ ബി.ജെ.പിയും ബി.ആർ.എസും എംഎൽഎയുടെ പെരുമാറ്റത്തിനെതിരെ വിമർശനവുമായി രംഗത്തെത്തി. പെൺകുട്ടിയോട് എംഎൽഎ […]
Read more

ഷഫീറിന്റെ ഭാര്യയ്ക്ക് വിദ്യാഭ്യാസ വകുപ്പിൽ കരാർ നിയമനം

തിരുവനന്തപുരം: കെപിസിസി ജനറൽ സെക്രട്ടറി ബിആർഎം ഷഫീറിന്റെ ഭാര്യ ഷാനി ഷെഫീറിന് വിദ്യാഭ്യാസ വകുപ്പിൽ താല്‍ക്കാലിക നിയമനം നൽകിയത് വിവാദത്തിൽ. സീമാറ്റിൽ റിസർച്ച് ഓഫീസറായാണ് ഷാനി ഷെഫീറിന് നിയമനം ലഭിച്ചത്. നിയമനത്തിനെതിരെ ഡിവൈഎഫ്ഐ പ്രവർത്തകർ പ്രതിഷേധവുമായി രംഗത്തെത്തി. സീമാറ്റ് ഡയറക്ടറെ ഉപരോധിച്ചാണ് പ്രവർത്തകർ പ്രതിഷേധിച്ചത്. യുഡിഎഫ് സർക്കാർ അധികാരത്തിലെത്തിയതിന് പിന്നാലെ നടന്ന എൻജിഒ അസോസിയേഷൻ സമ്മേളനത്തിൽ, പൊലീസിലെ സ്ഥലംമാറ്റം ആവശ്യപ്പെട്ട അളിയനോട് ‘പോയി പണി നോക്കാൻ’ പറഞ്ഞതായി ബിആർഎം ഷഫീർ നടത്തിയ പ്രസംഗം നേരത്തെ ശ്രദ്ധ നേടിയിരുന്നു. […]
Read more

തീവണ്ടിയിൽ എംഡിഎംഎ കടത്ത്; നീലേശ്വരം സ്റ്റേഷനിൽ രണ്ട് പേർ പിടിയിൽ

കാസർകോട്: നീലേശ്വരത്ത് വൻ മയക്കുമരുന്ന് വേട്ട. തീവണ്ടിയിൽ കടത്തുകയായിരുന്ന 671 ഗ്രാം എംഡിഎംഎയുമായി രണ്ട് യുവാക്കൾ പിടിയിൽ. കാസർഗോഡ് മംഗൽപാടി സ്വദേശികളായ മുഹമ്മദ് റുക്‌ഷാദ്, അബ്ദുൽ ഹമീദ് എന്നിവരാണ് പിടിയിലായത്. നീലേശ്വരം റെയിൽവേ സ്റ്റേഷനിൽ തീവണ്ടിയിൽ നിന്നിറങ്ങുന്നതിനിടെയാണ് ഇരുവരും എംഡിഎംഎയുമായി പിടിയിലായത്. സംഭവത്തിൽ കൂടുതൽ അന്വേഷണം തുടരുകയാണ്.
Read more

തിരുവനന്തപുരത്ത് ഒരു കുടുംബത്തിലെ മൂന്നുപേരെ കാണാതായി; അന്വേഷണം ആരംഭിച്ചു

തിരുവനന്തപുരം: കാട്ടാക്കടയിൽ ഒരു കുടുംബത്തിലെ മൂന്ന് പേരെ കാണാതായതായി പരാതി. പൂവച്ചൽ വീരണകാവ് സ്വദേശി ശങ്കർ, ഭാര്യ ആതിര, മൂന്ന് വയസുള്ള മകൾ എന്നിവരെയാണ് കാണാതായത്. ഈ മാസം ആറാം തീയതി മുതലാണ് മൂവരെയും കാണാതായതെന്നാണ് വിവരം. ആതിരയുടെ അമ്മ നൽകിയ പരാതിയിൽ കാട്ടാക്കട പൊലീസ് അന്വേഷണം ആരംഭിച്ചു. കുടുംബത്തിന് സാമ്പത്തിക ബാധ്യതകളും കടബാധ്യതകളും ഉണ്ടായിരുന്നതായി ബന്ധുക്കൾ പൊലീസിന് മൊഴി നൽകിയിട്ടുണ്ട്. ഇവർ എവിടെയാണെന്നതടക്കമുള്ള കാര്യങ്ങളിൽ പൊലീസ് അന്വേഷണം തുടരുകയാണ്.
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix