Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Category: social post

ദേശീയപാത 66 വികസനം വേഗത്തിലാക്കും; ഗഡ്കരിയുമായി കൂടിക്കാഴ്ച നടത്തി മുഖ്യമന്ത്രി വി.ഡി സതീശൻ

ന്യൂഡൽഹി: കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിൻ ഗഡ്കരിയുമായി മുഖ്യമന്ത്രി വി.ഡി. സതീശൻ കൂടിക്കാഴ്ച നടത്തി. കേരളത്തിലെ ദേശീയപാത വികസനം ഉൾപ്പെടെയുള്ള അടിസ്ഥാന സൗകര്യ വികസന പദ്ധതികൾ സംബന്ധിച്ചായിരുന്നു കൂടിക്കാഴ്ച. വിവിധ പദ്ധതികളുടെ നടപടികൾ വേഗത്തിലാക്കുന്നതിന് നിർണായക തീരുമാനങ്ങൾ ഉണ്ടായതായി മുഖ്യമന്ത്രി അറിയിച്ചു. ദേശീയപാത 66 വികസനത്തിലെ കാലതാമസം പരിഹരിച്ച് നിർമാണ പ്രവർത്തനങ്ങൾ വേഗത്തിലാക്കാൻ അടിയന്തര നടപടി സ്വീകരിക്കുമെന്ന് നിതിൻ ഗഡ്കരി ഉറപ്പ് നൽകിയതായി സതീശൻ പറഞ്ഞു. കോഴിക്കോട്–പാലക്കാട് ദേശീയപാത 966 പദ്ധതിക്ക് തുടർ അംഗീകാരം മൂന്ന് […]
Read more

ഇഎൻ സുരേഷ് ബാബുവിനെതിരായ പരാതി ലഭിച്ചതായി അറിയില്ലെന്ന് ടിപി രാമകൃഷ്ണൻ; ‘പരാതി ലഭിച്ചാൽ പാർട്ടി അന്വേഷിക്കും’

ന്യൂഡൽഹി: പാലക്കാട് സിപിഎം മുൻ ജില്ലാ സെക്രട്ടറി ഇഎൻ സുരേഷ് ബാബുവിനെതിരെ പരാതി ലഭിച്ചതായി തനിക്ക് അറിയില്ലെന്ന് എൽഡിഎഫ് കൺവീനർ ടിപി രാമകൃഷ്ണൻ. പാർട്ടിക്ക് ലഭിക്കുന്ന പരാതികളിൽ പാർട്ടിക്ക് വ്യക്തമായ നിലപാടുണ്ടെന്നും പരാതി ലഭിച്ചാൽ ആദ്യം പാർട്ടി തലത്തിൽ അന്വേഷണം നടത്തുകയാണ് പതിവെന്നും അദ്ദേഹം പറഞ്ഞു. പീഡന പരാതികൾ പൊലീസിന് കൈമാറുന്നത് കോൺഗ്രസിന്റെ സംഘടനാ രീതിയാണെന്നും സിപിഎമ്മിന് പരാതികൾ കൈകാര്യം ചെയ്യുന്നതിന് സ്വന്തം സംവിധാനമുണ്ടെന്നും ടിപി രാമകൃഷ്ണൻ വ്യക്തമാക്കി. പാർട്ടി ഭരണഘടന ഉയർത്തിപ്പിടിച്ചായിരിക്കും ഇത്തരം പരാതികളിൽ അന്വേഷണം […]
Read more

സുരേഷ് ബാബുവിനെതിരെ പരാതി ലഭിച്ചിട്ടില്ലെന്നാണ് അറിവ്; കെ.കെ. ശൈലജ

പാലക്കാട്: ഇ.എൻ. സുരേഷ് ബാബുവിനെതിരെ പരാതി ലഭിച്ചിട്ടുണ്ടെന്ന കാര്യം തന്റെ അറിവിലില്ലെന്ന് മുൻ മന്ത്രി കെ.കെ. ശൈലജ. പെൺകുട്ടികൾക്ക് ബുദ്ധിമുട്ടുണ്ടാകുന്ന സാഹചര്യമുണ്ടായാൽ തങ്ങളെല്ലാവരും പെൺകുട്ടികൾക്കൊപ്പമാണ് നിന്നിട്ടുള്ളതെന്നും ശൈലജ പറഞ്ഞു. പരാതി ലഭിച്ചിട്ടുണ്ടോയെന്ന് അറിയാതെ അത് പൊലീസിന് കൈമാറുമോ ഇല്ലയോ എന്ന് പറയാനാകില്ലെന്നും അവർ വ്യക്തമാക്കി. തന്റെ അറിവിൽ സുരേഷ് ബാബുവിനെതിരെ പാർട്ടിക്ക് പരാതി ലഭിച്ചിട്ടില്ലെന്നും ശൈലജ ആവർത്തിച്ചു. ചർച്ചയുടെ ഭാഗമായാണ് സുരേഷ് ബാബുവിനെ ജില്ലാ സെക്രട്ടറി സ്ഥാനത്തുനിന്ന് മാറ്റിയതെന്നും ഇതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ സംസ്ഥാന സെക്രട്ടേറിയറ്റ് […]
Read more

മന്ത്രി ഒ ജെ ജനീഷിൻ്റെ പുരാരേഖ വകുപ്പില്‍ വിചിത്ര നിയമനം; അഭിമുഖത്തിന് ദിവസങ്ങൾ ബാക്കി നിൽക്കെ നിയമനം

തിരുവനന്തപുരം: മന്ത്രി ഒ. ജെ. ജനീഷിന്റെ കീഴിലുള്ള പുരാരേഖ വകുപ്പിൽ വാച്ച്മാൻ തസ്തികയിലേക്കുള്ള നിയമനവുമായി ബന്ധപ്പെട്ട് വിവാദം. ഈ മാസം 13ന് അഭിമുഖം നടത്താനിരിക്കെ, മൂന്നാം തീയതി ജെഫിർ കെ. ബി. എന്നയാളെ താൽക്കാലിക വാച്ച്മാനായി നിയമിച്ചതായാണ് റിപ്പോർട്ട്. പുരാരേഖ വകുപ്പ് സ്പെഷ്യൽ സെക്രട്ടറി എൻ. പ്രശാന്തിന്റെ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് നിയമനം നടന്നതെന്നാണ് വിവരം. വൈക്കം സത്യാഗ്രഹ ഗാന്ധി സ്മാരക മ്യൂസിയത്തിലെ താൽക്കാലിക വാച്ച്മാൻ തസ്തികയിലാണ് നിയമനം. ജൂലൈ ഏഴിന് കോട്ടയം എംപ്ലോയ്മെന്റ് ഓഫീസർ കൈമാറിയ ആറ് […]
Read more

‘രാജ്യനിർമാണത്തോടുള്ള പ്രതിബദ്ധതയും സ്ഥിരോത്സാഹവും’; മോദിയെ പുകഴ്ത്തി എസ്‌പി സ്ഥാനാർഥി

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പുകഴ്ത്തി സമാജ്‌വാദി പാർട്ടിയുടെ രാജ്യസഭാ സ്ഥാനാർഥി ധൻരാജ് പരിമൾ നഥ്വാനി. രാജ്യപുനർനിർമാണത്തോടുള്ള പ്രതിബദ്ധതയും സ്ഥിരോത്സാഹവും മോദി 25 വർഷമായി നിലനിർത്തിയെന്ന് നഥ്വാനി പറഞ്ഞു. മോദിയുടെ 25 വർഷത്തെ പൊതുസേവനത്തെ അഭിനന്ദിച്ച് എക്‌സിൽ പങ്കുവെച്ച കുറിപ്പിലാണ് നഥ്വാനിയുടെ പ്രതികരണം. 2001ൽ ഗുജറാത്ത് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തതുമുതൽ പൊതുസേവന രംഗത്ത് മോദി 25 വർഷം പൂർത്തിയാക്കിയിരിക്കുകയാണെന്ന് നഥ്വാനി ചൂണ്ടിക്കാട്ടി. ഗുജറാത്തിനെ സേവിക്കുന്നതിൽ നിന്ന് ഇന്ത്യയെ പ്രധാനമന്ത്രിയായി നയിക്കുന്നതിലേക്കുള്ള യാത്രയാണ് മോദിയുടേതെന്നും അദ്ദേഹം പറഞ്ഞു. മോദിയുടെ […]
Read more

കളമശ്ശേരി സ്പാ പീഡനം; മജിസ്‌ട്രേറ്റ് ഇന്ന് യുവതിയുടെ മൊഴി രേഖപ്പെടുത്തും

കൊച്ചി: കളമശ്ശേരി സ്പാ കൂട്ടബലാത്സംഗ കേസിൽ അതിജീവിതയുടെ മൊഴി ഇന്ന് മജിസ്ട്രേറ്റ് രേഖപ്പെടുത്തും. പൊലീസ് ഇന്നലെ രാത്രി അതിജീവിതയുടെ മൊഴി രേഖപ്പെടുത്തിയിരുന്നു. കേസിൽ ഇനി രണ്ട് പേരെ കൂടി പിടികൂടാനുണ്ടെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. ഇവരുടെ വിവരങ്ങളും അതിജീവിത പൊലീസിന് കൈമാറിയിട്ടുണ്ട്. സംഭവത്തിൽ ലഹരി വസ്തുക്കൾ ഉപയോഗിച്ചെന്ന ആരോപണവും ഉയർന്നിട്ടുണ്ട്. എംഡിഎംഎ ഉൾപ്പെടെയുള്ള ലഹരിവസ്തുക്കൾ ശരീരത്തിൽ എത്തിയതായി പരിശോധനയിൽ കണ്ടെത്തിയെന്നാണ് വിവരം. ലഹരി കലർത്തിയ വെള്ളം കുടിപ്പിച്ചെന്നും അതിജീവിത മൊഴി നൽകിയതായാണ് റിപ്പോർട്ട്. അന്വേഷണം ശരിയായ രീതിയിൽ മുന്നോട്ടുപോകുന്നുണ്ടെന്ന് […]
Read more

സ്ത്രീപീഡകരെ പാർട്ടി സംരക്ഷിക്കില്ല, ശക്തമായ നടപടി തുടരും: പി.കെ. ശ്രീമതി

ന്യൂഡൽഹി: ആവർത്തിച്ച് സിപിഐഎം കേന്ദ്രകമ്മിറ്റി അംഗം പി.കെ. ശ്രീമതി. താൻ പ്രവർത്തിക്കുന്ന പാർട്ടിയിൽ സ്ത്രീകൾക്കും പെൺകുട്ടികൾക്കുമെതിരെ അതിക്രമം നടത്തുന്നവർക്കെതിരെ നടപടി സ്വീകരിച്ചിട്ടുണ്ടെന്നും ഇനിയും അത് തുടരുമെന്നും ശ്രീമതി പറഞ്ഞു. അതിക്രമം നടത്തുന്നവരെ പാർട്ടി സംരക്ഷിക്കില്ലെന്നും ശക്തമായ നടപടി സ്വീകരിക്കുമെന്ന നിലപാടിലാണ് പാർട്ടിയെന്നും അവർ വ്യക്തമാക്കി. തനിക്കെതിരെ സൈബർ ആക്രമണം രൂക്ഷമാണെന്നും എ.കെ. ബാലനൊപ്പമുള്ള ചിത്രം ഉപയോഗിച്ച് ചോദ്യങ്ങൾ ഉയർത്തുകയാണെന്നും പി.കെ. ശ്രീമതി പറഞ്ഞു. ഡൽഹിയിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അവർ. ‘സുരേഷ് ബാബു എന്നല്ല, മറ്റാരാണെങ്കിലും പാർട്ടി ആരെയും […]
Read more

ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് കോഴിക്കോട് കോർപ്പറേഷൻ; പ്രമേയം പാസാക്കി

കോഴിക്കോട്: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് കോഴിക്കോട് കോർപ്പറേഷൻ കൗൺസിൽ പ്രമേയം പാസാക്കി. 60 കൗൺസിലർമാർ പ്രമേയത്തെ അനുകൂലിച്ചപ്പോൾ 10 ബിജെപി അംഗങ്ങൾ എതിർത്തു. മീഞ്ചന്ത ഡിവിഷനിലെ യുഡിഎഫ് കൗൺസിലർ എസ്. കെ. അബൂബക്കറാണ് പ്രമേയം അവതരിപ്പിച്ചത്. അടിയന്തര പ്രമേയമെന്ന നിലയിൽ മേയർ പ്രമേയത്തിന് അനുമതി നൽകുകയായിരുന്നു. എൽഡിഎഫ് അംഗങ്ങളും പ്രമേയത്തെ പിന്തുണച്ചു. എന്നാൽ, എസ്‌ഐആറിന്റെ ആനുകൂല്യം പറ്റിയവരാണ് ഇപ്പോൾ പ്രമേയം അവതരിപ്പിക്കുന്നതെന്ന വിമർശനവും എൽഡിഎഫ് അംഗങ്ങൾ ഉന്നയിച്ചു. ബിജെപി പ്രമേയത്തെ ശക്തമായി […]
Read more

കെഎഫ്സി വായ്പാ തട്ടിപ്പ് കേസ്; പി.വി. അൻവറിന്റെ ഹർജി ഹൈക്കോടതി വീണ്ടും തള്ളി

കൊച്ചി: കെഎഫ്സി വായ്പാ തട്ടിപ്പ് കേസിലെ വിജിലൻസ് കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് മുൻ എംഎൽഎ പി.വി. അൻവർ നൽകിയ ഹർജി ഹൈക്കോടതി വീണ്ടും തള്ളി. ഇത് രണ്ടാം തവണയാണ് അൻവറിന്റെ ആവശ്യം ഹൈക്കോടതി തള്ളുന്നത്. കെഎഫ്സിക്ക് 22.30 കോടി രൂപയുടെ നഷ്ടമുണ്ടാക്കിയെന്ന ആരോപണത്തിലാണ് അൻവറിനെയും ഉദ്യോഗസ്ഥരെയും പ്രതികളാക്കി വിജിലൻസ് കേസെടുത്തത്. വായ്പാ ക്രമക്കേടിലൂടെ 22.30 കോടി രൂപയുടെ നഷ്ടമുണ്ടായെന്നാണ് വിജിലൻസിന്റെ പ്രാഥമിക കണ്ടെത്തൽ. വിജിലൻസ് കേസിന് പിന്നാലെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റും അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും എഫ്ഐആർ റദ്ദാക്കുന്നത് സ്വതന്ത്ര അന്വേഷണത്തെ […]
Read more

പുനലൂർ പോളിടെക്‌നിക് കോളേജിൽ മോർഫിങ് പരാതി; വിദ്യാർത്ഥിയെ സസ്‌പെൻഡ് ചെയ്തു

കൊല്ലം: പുനലൂർ സർക്കാർ പോളിടെക്‌നിക് കോളേജിൽ മോർഫിങ് പരാതിയിൽ വിദ്യാർത്ഥിയെ സസ്‌പെൻഡ് ചെയ്തു. സഹപാഠികളുടെയും അധ്യാപകരുടെയും ചിത്രങ്ങൾ പകർത്തി മോർഫ് ചെയ്ത് അശ്ലീല വെബ്‌സൈറ്റിൽ അപ്ലോഡ് ചെയ്തെന്ന പരാതിയിലാണ് മൂന്നാം വർഷ ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്‌സ് വിദ്യാർത്ഥി അച്യുത് എസിനെ സസ്‌പെൻഡ് ചെയ്തത്. വിദ്യാർത്ഥിനികൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. സംഭവവുമായി ബന്ധപ്പെട്ട് സസ്‌പെൻഡ് ചെയ്തുകൊണ്ടുള്ള ഉത്തരവ് സാങ്കേതിക വിദ്യാഭ്യാസ വകുപ്പിനും കൈമാറി. പരാതിയിൽ വിദ്യാർത്ഥി കുറ്റകൃത്യം ചെയ്തതായി സമ്മതിച്ചതിന്റെ അടിസ്ഥാനത്തിലാണ് നടപടിയെടുത്തതെന്നാണ് വിവരം. വിദ്യാർത്ഥിനികളുടെ പരാതി […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix