ദേവാൻഷ് ശൗര്യയുടെ മരണം; പയ്യന്നൂർ ആശുപത്രിയിലെ മൂന്ന് ഡോക്ടർമാരെക്കൂടി പ്രതി ചേർത്തു
കണ്ണൂർ: അനസ്തീഷ്യ നൽകിയതിന് പിന്നാലെ പയ്യന്നൂരിൽ ഒന്നര വയസുകാരൻ ദേവാൻഷ് ശൗര്യ മരിച്ച സംഭവത്തിൽ മൂന്ന് ഡോക്ടർമാരെക്കൂടി പ്രതി ചേർത്തു. പയ്യന്നൂർ ബേബി മെമ്മോറിയൽ ആശുപത്രിയിലെ ആർ.എം.ഒ ഡോ. ഫ്രഡി ജോസഫ്, ഡോ. ആശ, ഡോ. ആരതി എന്നിവരെയാണ് പ്രതി ചേർത്തത്. മനഃപൂർവമല്ലാത്ത നരഹത്യാ വകുപ്പാണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്നത്. ചികിത്സാ പിഴവ് സംഭവിച്ചതായി കണ്ടെത്തിയ സംസ്ഥാനതല വിദഗ്ധ സമിതിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് നടപടി. കുട്ടിക്ക് അനസ്തീഷ്യ നൽകിയ ഡോ. അഞ്ജലിയെ നേരത്തെ കേസിൽ പ്രതി ചേർത്തിരുന്നു. […]
Read more