Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Category: social post

20 വർഷത്തിന് ശേഷവും അന്വേഷണം നടത്തുന്നതിൽ തെറ്റില്ല; ‘ക്രൈം വിൽ നെവർ ഡൈ’: രമേശ് ചെന്നിത്തല

കൊച്ചി: ഗ്യാനേഷ് കുമാറിനെതിരായ വിജിലൻസ് അന്വേഷണം എങ്ങനെ നടത്തണമെന്ന് തീരുമാനിക്കേണ്ടത് താനല്ലെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. അന്വേഷണത്തിന്റെ രീതി വിജിലൻസ് ഡയറക്ടറും ഉദ്യോഗസ്ഥരുമാണ് തീരുമാനിക്കുകയെന്നും മന്ത്രി വ്യക്തമാക്കി. 20 വർഷത്തിന് ശേഷവും അന്വേഷണം നടത്തുന്നതിൽ തെറ്റില്ലെന്നും ‘ക്രൈം വിൽ നെവർ ഡൈ’ എന്ന നിലപാടാണ് ഇക്കാര്യത്തിൽ സ്വീകരിക്കുന്നതെന്നും ചെന്നിത്തല പറഞ്ഞു. ലക്ഷ്മണ കേസ് ഇതിന് ഉദാഹരണമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധം ചരിത്ര സമരമാണെന്നും ജനങ്ങൾ സമരത്തിന് പിന്തുണ പ്രഖ്യാപിക്കുകയാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു. […]
Read more

‘ലിയോ, രാജ്യത്തിനായി താങ്കൾ നടത്തിയ പോരാട്ടം എന്നും ഓർമിക്കപ്പെടും’; മെസിക്ക്‌ ആശംസകള്‍ നേര്‍ന്ന്‌ ക്രിസ്റ്റ്യാനോ

അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് വിടപറയുന്ന ലയണൽ മെസിക്ക് ഹൃദയസ്പർശിയായ സന്ദേശവുമായി ക്രിസ്റ്റ്യാനോ റൊണാൾഡോ. വർഷങ്ങളായി രാജ്യത്തിനായി നടത്തിയ പോരാട്ടത്തെയും അർജന്റീനയ്ക്കൊപ്പം നേടിയ നേട്ടങ്ങളെയും പ്രശംസിച്ചാണ് ക്രിസ്റ്റ്യാനോ സോഷ്യൽ മീഡിയയിൽ കുറിപ്പിട്ടത്. ‘ലിയോ, വർഷങ്ങളായി താങ്കൾ രാജ്യത്തിനായി പൊരുതുന്നു. ആ ചരിത്രം എക്കാലവും നിലനിൽക്കും. അർജന്റീനക്കൊപ്പം താങ്കൾ നേടിയെടുത്തതിനോടെല്ലാം അങ്ങേയറ്റം ബഹുമാനം മാത്രം. എന്റെ ഹൃദയാലിംഗനം സ്വീകരിക്കൂ’ എന്നായിരുന്നു ക്രിസ്റ്റ്യാനോയുടെ സന്ദേശം. മെസിയുടെ വിടവാങ്ങൽ മത്സരത്തിൽ ബെനിനെതിരെ അർജന്റീന എതിരില്ലാത്ത മൂന്ന് ഗോളിന് വിജയിച്ചു. മത്സരത്തിൽ ഒരു ഗോൾ […]
Read more

ഗ്യാനേഷ് കുമാർ രാജിവെക്കണം; ദില്ലി പ്രതിഷേധത്തിൽ രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി ഉൾപ്പെടെയുള്ളവർക്കെതിരെ വീണ്ടും കേസ്

ന്യൂഡൽഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ രാജിവെക്കണമെന്നാവശ്യപ്പെട്ട് ദില്ലിയിൽ നടന്ന പ്രതിഷേധത്തിൽ കോൺഗ്രസ് നേതാക്കൾക്കെതിരെ വീണ്ടും കേസെടുത്ത് പൊലീസ്. രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി ഉൾപ്പെടെയുള്ള നേതാക്കൾക്കെതിരെയാണ് പുതിയ കേസുകൾ. ഇന്നലെ നടന്ന പ്രതിഷേധത്തിനിടെ പൊലീസുകാരുടെ ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തിയെന്നാരോപിച്ചാണ് കേസെടുത്തത്. ആകെ മൂന്ന് കേസുകളാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. അതേസമയം, പ്രതിഷേധത്തിൽ പങ്കെടുക്കാൻ കൂടുതൽ പ്രതിപക്ഷ നേതാക്കൾ ദില്ലിയിലെത്തി. തൃണമൂൽ കോൺഗ്രസ് നേതാവ് മമത ബാനർജി ഇന്നത്തെ പ്രതിഷേധത്തിൽ പങ്കെടുക്കും. ഉച്ചയ്ക്ക് ശേഷമാണ് പ്രതിഷേധം സംഘടിപ്പിക്കുന്നത്. […]
Read more

സ്വാതന്ത്ര്യസമര സേനാനി സോഷ്യോ വാസു അന്തരിച്ചു; വിടപറഞ്ഞത് 103-ാം വയസിൽ

കോഴിക്കോട്: സ്വാതന്ത്ര്യസമര സേനാനി സോഷ്യോ വാസു (103) അന്തരിച്ചു. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് കോഴിക്കോട് തിരുവണ്ണൂരിലായിരുന്നു അന്ത്യം. 1942ലെ ക്വിറ്റ് ഇന്ത്യാ സമരത്തിന്റെ ഭാഗമായി കോഴിക്കോട് കുണ്ടായിത്തോട് മുതൽ ചെറുവണ്ണൂർ വരെ ജാഥയ്ക്ക് നേതൃത്വം നൽകിയിരുന്നു. ഇതിന്റെ പേരിൽ ബ്രിട്ടീഷ് പൊലീസ് മർദിക്കുകയും മൂന്നര മാസം ജയിൽവാസം അനുഭവിക്കേണ്ടിവരികയും ചെയ്തു. 1923 ജനുവരിയിൽ ചെറുവണ്ണൂർ പുതിയപറമ്പിൽ അപ്പുവിന്റെയും അമ്മുവിന്റെയും മകനായാണ് പി. വാസു എന്ന സോഷ്യോ വാസു ജനിച്ചത്. സ്കൂൾ കാലത്തുതന്നെ കോൺഗ്രസ് പ്രവർത്തനങ്ങളിൽ ആകൃഷ്ടനായി. 1934ൽ […]
Read more

എറണാകുളം ജനറൽ ആശുപത്രിയിലെ ഓങ്കോളജി ഐസിയുവിൽ എസി തകരാർ; ക്യാൻസർ രോഗികൾ ദുരിതത്തിൽ

കൊച്ചി: എറണാകുളം ജനറൽ ആശുപത്രിയിലെ ഓങ്കോളജി ഐസിയുവിൽ എസി തകരാറിലായിട്ട് രണ്ടാഴ്ച പിന്നിട്ടതോടെ ദുരിതത്തിലായി ക്യാൻസർ രോഗികൾ. 16 കിടക്കകളുള്ള ഐസിയുവിൽ കീമോതെറാപ്പി കഴിഞ്ഞ രോഗികളടക്കം ചികിത്സയിൽ കഴിയുന്ന സാഹചര്യത്തിലാണ് ചൂട് സഹിക്കാനാകാതെ രോഗികൾ ബുദ്ധിമുട്ടുന്നത്. എസിയുടെ കംപ്രസർ തകരാറിലായതാണ് പ്രശ്നത്തിന് കാരണമെന്നാണ് ആശുപത്രി അധികൃതരുടെ വിശദീകരണം. പുതിയ എസിക്ക് ഓർഡർ നൽകിയിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു. പ്രത്യേക പരിചരണം ആവശ്യമായ രോഗികളാണ് ഓങ്കോളജി ഐസിയുവിൽ കഴിയുന്നത്. എറണാകുളം ജനറൽ ആശുപത്രിയോട് ചേർന്നുള്ള സ്പെഷ്യാലിറ്റി ക്യാൻസർ ബ്ലോക്കിന്റെ അഞ്ചാം […]
Read more

വന്ദേമാതരം പ്രതിഷേധം; കണ്ടാലറിയാവുന്ന 25 വിദ്യാർത്ഥികൾക്കെതിരെ കേസ്

കാസർകോട്: കേരള കേന്ദ്ര സർവകലാശാലയിൽ വന്ദേമാതരം ദേശീയ സെമിനാറിനിടെ പ്രതിഷേധിച്ച വിദ്യാർത്ഥികൾക്കെതിരെ പൊലീസ് കേസെടുത്തു. കണ്ടാലറിയാവുന്ന 25 പേർക്കെതിരെയാണ് ബേക്കൽ പൊലീസ് സ്വമേധയാ കേസെടുത്തത്. സംഘം ചേർന്ന് സെമിനാർ അലങ്കോലപ്പെടുത്തിയെന്നാണ് എഫ്ഐആറിലെ പരാമർശം. വന്ദേമാതരത്തിന്റെ 150-ാം വാർഷികത്തോടനുബന്ധിച്ച് സംഘടിപ്പിച്ച ദേശീയ സെമിനാറിനെതിരെ വിവിധ വിദ്യാർത്ഥി സംഘടനകൾ പ്രതിഷേധിച്ചിരുന്നു. പ്രതിഷേധത്തിനിടെ വിദ്യാർത്ഥികളും പൊലീസും തമ്മിൽ സംഘർഷമുണ്ടായതായും റിപ്പോർട്ടുകളുണ്ട്. സെമിനാറിൽ ആർഎസ്എസ് ബന്ധമുള്ളവരെ പങ്കെടുപ്പിക്കുന്നതിനെതിരെ എസ്‌എഫ്‌ഐ ഉൾപ്പെടെയുള്ള വിദ്യാർത്ഥി സംഘടനകൾ പ്രതിഷേധവുമായി രംഗത്തെത്തുകയായിരുന്നു. ആർഎസ്എസ് ദേശീയ കൺവീനർ ജെ. നന്ദകുമാർ […]
Read more

ആർ സുഗതന്റെ ഒപ്പ് വ്യാജമായി ഇട്ടെന്ന പരാതി: മേയർ വി വി രാജേഷ് ഉൾപ്പെടെ മൂന്ന് പേർക്കെതിരെ കേസ്

തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷൻ കൗൺസിൽ യോഗത്തിൽ പങ്കെടുക്കാതിരുന്ന ആർ. സുഗതന്റെ ഒപ്പ് വ്യാജമായി രേഖപ്പെടുത്തിയെന്ന പരാതിയിൽ പൊലീസ് കേസെടുത്തു. മ്യൂസിയം പൊലീസാണ് കേസെടുത്തത്. മേയർ വി.വി. രാജേഷ്, ആർ. സുഗതൻ, കോർപ്പറേഷൻ സെക്രട്ടറി എന്നിവർക്കെതിരെയാണ് കേസ്. കോർപ്പറേഷൻ ഭരണം നിലനിർത്തുന്നതിനായി സുഗതന്റെ വ്യാജ ഒപ്പ് രേഖപ്പെടുത്തിയെന്നും ഇതുമായി ബന്ധപ്പെട്ട് മേയറും സുഗതനും കോർപ്പറേഷൻ സെക്രട്ടറിയും ചേർന്ന് ഗൂഢാലോചന നടത്തിയെന്നുമുള്ള ആരോപണങ്ങൾ എഫ്ഐആറിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. വ്യാജരേഖ ചമച്ചതടക്കമുള്ള കുറ്റങ്ങളാണ് പൊലീസ് ചുമത്തിയിരിക്കുന്നത്. ജാമ്യം ലഭിക്കാത്ത വകുപ്പുകൾ ഉൾപ്പെടെ ഏഴ് […]
Read more

രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ഇൻസ്റ്റഗ്രാം പോസ്റ്റ്; യുവാവിനെതിരെ കേസെടുത്ത് അടൂർ പൊലീസ്

പത്തനംതിട്ട: ബലാത്സംഗ കേസുകളിൽ പ്രതിയായ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ഇൻസ്റ്റഗ്രാമിൽ പോസ്റ്റിട്ട യുവാവിനെതിരെ കേസ്. പത്തനംതിട്ട അടൂർ പൊലീസാണ് കേസ് രജിസ്റ്റർ ചെയ്തത്. ‘മാർബറോ’ എന്ന പേരിലുള്ള ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ചിറയിൻകീഴ് സ്വദേശി അൽ റാഷിദ് വീഡിയോ പോസ്റ്റ് ചെയ്തത്. സംഭവത്തിൽ അടൂർ പൊലീസ് സ്റ്റേഷനിൽ ഇന്ന് രാവിലെ 10 മണിക്ക് ഹാജരാകാൻ പൊലീസ് നിർദേശം നൽകി. പൊലീസ് തന്റെ വീട്ടിലെത്തിയതിന്റെ ദൃശ്യങ്ങൾ അൽ റാഷിദ് പുറത്തുവിട്ടിരുന്നു. ഭാരതീയ ന്യായസംഹിതയിലെ 192, 356(2) വകുപ്പുകൾക്കും കേരള […]
Read more

കേരളത്തിൽ ശക്തമായ മഴ തുടരും; അഞ്ച് ജില്ലകളിൽ ഇന്ന് യെല്ലോ അലേർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ മഴ തുടരാൻ സാധ്യത. ഇന്ന് അഞ്ച് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, മലപ്പുറം ജില്ലകളിലാണ് ഇന്ന് മഴ മുന്നറിയിപ്പുള്ളത്. ഈ ജില്ലകളിൽ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. നാളെ എട്ട് ജില്ലകളിലും മഴ മുന്നറിയിപ്പുണ്ട്. പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് നാളെ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. വരും ദിവസങ്ങളിലും ഇടിമിന്നലോട് കൂടിയ മഴ തുടരാൻ […]
Read more

ചിക്കൻപോക്സ് വ്യാപനം; കൊച്ചി കുസാറ്റ് ക്യാമ്പസ് അടച്ചു

കൊച്ചി: ചിക്കൻപോക്സ് വ്യാപനത്തെ തുടർന്ന് കൊച്ചിയിലെ കൊച്ചിൻ യൂണിവേഴ്സിറ്റി ഓഫ് സയൻസ് ആൻഡ് ടെക്നോളജി (കുസാറ്റ്) ക്യാമ്പസ് അടച്ചു. ക്യാമ്പസിലെ ക്ലാസുകൾ പൂർണമായും ഓൺലൈനിലേക്ക് മാറ്റി. ഹോസ്റ്റലുകളും അടച്ചതായി അധികൃതർ അറിയിച്ചു. രോഗവ്യാപനത്തെ തുടർന്ന് കുസാറ്റ് യൂണിയൻ തെരഞ്ഞെടുപ്പും മാറ്റിവെച്ചു. പുതുക്കിയ തെരഞ്ഞെടുപ്പ് തീയതി പിന്നീട് അറിയിക്കുമെന്ന് അധികൃതർ വ്യക്തമാക്കി. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ക്യാമ്പസിലെ നിരവധി വിദ്യാർഥികൾക്ക് പനിയും ദേഹാസ്വാസ്ഥ്യവും അനുഭവപ്പെട്ടിരുന്നു. ഇതിന്റെ പശ്ചാത്തലത്തിൽ ക്യാമ്പസിൽ ജാഗ്രതാ നിർദേശം നൽകിയിരുന്നു. ഇതിനിടെ രണ്ട് വിദ്യാർഥികൾക്ക് ചിക്കൻപോക്സ് […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix