Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Category: social post

ഹവാല ഇടപാട് ആരോപണം; റിയാസിന്റെ സുഹൃത്ത് ഹസൻ വാരിസിന്റെ മൊഴിയെടുത്തു

കോഴിക്കോട്: ഹവാല ഇടപാട് ആരോപണവുമായി ബന്ധപ്പെട്ട് മുൻ മന്ത്രി മുഹമ്മദ് റിയാസിന്റെ സുഹൃത്ത് ഹസൻ വാരിസിന്റെ മൊഴിയെടുത്തു. കോഴിക്കോട് ക്രൈം ബ്രാഞ്ച് ഓഫീസിൽ എസ്ഐടി സംഘമാണ് മൊഴിയെടുത്തത്. എസ്പി വിക്രമന്റെ നേതൃത്വത്തിലായിരുന്നു ചോദ്യം ചെയ്യൽ. മുഹമ്മദ് റിയാസുമായി ബിസിനസ് ബന്ധങ്ങളില്ലെന്നും റിയാസ് തന്റെ അടുത്ത സുഹൃത്ത് മാത്രമാണെന്നും ഹസൻ വാരിസ് എസ്ഐടിക്ക് മൊഴി നൽകിയതായി അറിയിച്ചു. നേരത്തെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) തന്നെ പുലർച്ചെ ജിമ്മിൽ നിന്ന് വിളിച്ചിറക്കി മൊഴിയെടുത്തതായി വാരിസ് ആരോപിച്ചു. ഭീഷണിപ്പെടുത്തി ചില രേഖകളിൽ […]
Read more

പ്രതിപക്ഷ എം പിമാർ ജന്തർ മന്തറിലേയ്ക്ക്; ഗ്യാനേഷ് കുമാർ രാജിവെയ്ക്കും വരെ സമരം

ന്യൂഡൽഹി: ഡൽഹിയിൽ ഇന്നലെയുണ്ടായ നാടകീയ സംഭവവികാസങ്ങൾക്ക് പിന്നാലെ ഇൻഡ്യ സഖ്യത്തിലെ എംപിമാർ ജന്തർ മന്തറിലേക്ക് തിരിച്ചു. മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ജ്ഞാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടും ‘വോട്ട് ചോരി’ ആരോപണം ഉന്നയിച്ചുമാണ് പ്രതിപക്ഷം പ്രതിഷേധം ശക്തമാക്കുന്നത്. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയുടെ ക്ഷണപ്രകാരം ജനപഥിലെ സാഗർ രത്ന റെസ്റ്റോറന്റിൽ പ്രതിപക്ഷ എംപിമാർ യോഗം ചേർന്നിരുന്നു. ‘വോട്ട് ചോരി’ ആരോപണം ജനങ്ങളിലെത്തിക്കുന്നതിനും തുടർ പ്രക്ഷോഭങ്ങൾക്ക് രൂപം നൽകുന്നതിനുമായിരുന്നു യോഗം. യോഗത്തിന് പിന്നാലെ മൂന്ന് ബസുകളിലായാണ് പ്രതിപക്ഷ എംപിമാർ ജന്തർ […]
Read more

യുകെയിൽ കോവിഡ് കേസുകൾ ഉയരുന്നു; XFG വകഭേദം വ്യാപിക്കുന്നതായി റിപ്പോർട്ട്

ലണ്ടൻ: യുകെയിൽ കോവിഡ് കേസുകളിൽ വർധനവെന്ന് റിപ്പോർട്ട്. XFG അഥവാ ‘സ്ട്രാറ്റസ്’ എന്ന കോവിഡ് വകഭേദമാണ് പുതിയ വ്യാപനത്തിന് പിന്നിലെന്നാണ് റിപ്പോർട്ടുകൾ. രോഗബാധയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നവരുടെ എണ്ണത്തിലും വർധനയുണ്ടെന്ന് ദി ഇൻഡിപെൻഡന്റ് റിപ്പോർട്ട് ചെയ്തു. ഇംഗ്ലണ്ടിൽ പരിശോധിച്ച കോവിഡ് സാമ്പിളുകളിൽ 50 ശതമാനത്തിലധികവും XFG വകഭേദമാണെന്നാണ് കണ്ടെത്തൽ. യുകെ ഹെൽത്ത് സെക്യൂരിറ്റി ഏജൻസിയുടെ (UKHSA) കണക്കുകൾ പ്രകാരം ആശുപത്രികളിലെ കോവിഡ് പോസിറ്റിവിറ്റി നിരക്ക് 5.9 ശതമാനത്തിൽ നിന്ന് 7 ശതമാനമായി ഉയർന്നു. ലണ്ടനിലാണ് ആശുപത്രി പ്രവേശനത്തിൽ […]
Read more

കണ്ണൂരില്‍ ഭർതൃഗൃഹത്തിൽ മണ്ണെണ്ണയൊഴിച്ച് തീകൊളുത്തിയ യുവതി മരിച്ചു

കണ്ണൂർ: തളിപ്പറമ്പിൽ ഭർതൃഗൃഹത്തിൽ വെച്ച് മണ്ണെണ്ണയൊഴിച്ച് തീകൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ച യുവതി മരിച്ചു. പടപ്പേങ്ങാട്ട് സ്വദേശി പ്രവീണ മോഹൻ (31) ആണ് ചികിത്സയിലിരിക്കെ മരിച്ചത്. തിങ്കളാഴ്ച രാത്രി ഒമ്പത് മണിയോടെയാണ് പ്രവീണ സ്വയം തീകൊളുത്തിയത്. സംഭവത്തിൽ 70 ശതമാനത്തിലേറെ പൊള്ളലേറ്റിരുന്നു. തുടർന്ന് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച് ചികിത്സ നൽകിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഭർത്താവിനും രണ്ട് കുട്ടികൾക്കുമൊപ്പമാണ് പ്രവീണ താമസിച്ചിരുന്നത്. കുടുംബ പ്രശ്നങ്ങളാണ് സംഭവത്തിന് പിന്നിലെന്നാണ് പ്രാഥമിക സൂചന. എന്നാൽ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ലെന്നും സംഭവത്തിൽ അന്വേഷണം തുടരുകയാണെന്നും […]
Read more

രഞ്ജി ട്രോഫി: ആദ്യ മത്സരത്തിനുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു; വിഷ്ണു വിനോദ് ക്യാപ്റ്റൻ

തിരുവനന്തപുരം: രഞ്ജി ട്രോഫി സീസണിലെ ആദ്യ മത്സരത്തിനുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു. വിഷ്ണു വിനോദാണ് ടീമിനെ നയിക്കുക. ഈ മാസം 11 മുതൽ 14 വരെ ജംഷഡ്പൂരിൽ ഝാർഖണ്ഡിനെതിരെയാണ് കേരളത്തിന്റെ ആദ്യ മത്സരം. യുവതാരങ്ങൾക്കും പരിചയസമ്പന്നർക്കും ഒരുപോലെ പ്രാധാന്യം നൽകിയുള്ള ശക്തമായ ടീമിനെയാണ് കേരളം അണിനിരത്തുന്നത്. സച്ചിൻ ബേബി, രോഹൻ എസ്. കുന്നുമ്മൽ, ക്യാപ്റ്റൻ വിഷ്ണു വിനോദ്, മുഹമ്മദ് അസ്ഹറുദ്ദീൻ, സൽമാൻ നിസാർ തുടങ്ങിയവർ ബാറ്റിങ് നിരയ്ക്ക് കരുത്തേകും. എം.ഡി. നിധീഷ്, ഈഡൻ ആപ്പിൾ ടോം, ബേസിൽ […]
Read more

ചാവക്കാട് നാലുദിവസം പ്രായമായ കുഞ്ഞിന്റെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റുമോർട്ടം നടത്താൻ ഉത്തരവ്

തൃശ്ശൂർ: ചാവക്കാട് നാലുദിവസം പ്രായമായ കുഞ്ഞിന്റെ മരണത്തിൽ മൃതദേഹം പുറത്തെടുത്ത് പോസ്റ്റുമോർട്ടം നടത്താൻ കോടതി ഉത്തരവ്. തൃശ്ശൂർ സബ് ഡിവിഷണൽ മജിസ്ട്രേറ്റാണ് അനുമതി നൽകിയത്. 2021 ജനുവരി 10നാണ് ചാവക്കാട് സ്വദേശികളായ ഇബ്രാഹിം–മുഹ്സിന ദമ്പതികളുടെ നാലുദിവസം പ്രായമായ കുഞ്ഞ് മരിച്ചത്. തുടർന്ന് പോസ്റ്റുമോർട്ടം നടത്താതെ മൃതദേഹം സംസ്കരിക്കുകയായിരുന്നു. ഏഴാമത്തെ പ്രസവത്തിന് പിന്നാലെ 2026 മാർച്ച് 20ന് മുഹ്സിനയും മരിച്ചിരുന്നു. മതിയായ ചികിത്സ ലഭിക്കാത്തതാണ് മുഹ്സിനയുടെ മരണത്തിന് കാരണമെന്നാരോപിച്ച് കുടുംബം പരാതി നൽകിയിരുന്നു. ഈ പരാതിയിൽ അന്വേഷണം പുരോഗമിക്കുകയാണ്. […]
Read more

തിരുവോണം ബമ്പറിൽ അവകാശവാദവുമായി തമിഴ്നാട് സ്വദേശി പാലക്കാട് എസ്പി ഓഫീസിൽ

പാലക്കാട്: തിരുവോണം ബമ്പർ ലോട്ടറിയുടെ ഒന്നാം സമ്മാനം ലഭിച്ച ഭാഗ്യശാലി താനാണെന്ന് അവകാശപ്പെട്ട് തമിഴ്നാട് സ്വദേശി പാലക്കാട് എസ്പി ഓഫീസിൽ. സാദിഖ് എന്നയാളാണ് അവകാശവാദവുമായി പൊലീസിനെ സമീപിച്ചത്. തന്റെ കൈവശമുണ്ടായിരുന്ന യഥാർഥ ലോട്ടറി ടിക്കറ്റ് നഷ്ടപ്പെട്ടുപോയെന്നാണ് സാദിഖിന്റെ വാദം. എന്നാൽ ടിക്കറ്റിന്റെ ചിത്രം മൊബൈൽ ഫോണിൽ സൂക്ഷിച്ചിട്ടുണ്ടെന്നും ഇയാൾ പൊലീസിനെ അറിയിച്ചു. ലോട്ടറി ടിക്കറ്റ് നഷ്ടപ്പെട്ട സാഹചര്യത്തിൽ സമ്മാനത്തുക ലഭിക്കുന്നതിനുള്ള തുടർനടപടികൾ സംബന്ധിച്ചാണ് സാദിഖ് പൊലീസിനെ സമീപിച്ചതെന്നാണ് വിവരം. ഇയാളുടെ അവകാശവാദത്തിൽ പൊലീസ് പരിശോധന നടത്തും. തിരുവോണം […]
Read more

പശ്ചിമ ബംഗാളിൻ്റെ പേര് മാറ്റാൻ ബിജെപി; ബില്ല് വരുന്നുണ്ടെന്ന് സംസ്ഥാന അധ്യക്ഷൻ

കൊൽക്കത്ത: പശ്ചിമ ബംഗാളിന്റെ പേര് മാറ്റാനുള്ള നീക്കവുമായി സംസ്ഥാന സർക്കാർ മുന്നോട്ട് പോകുമെന്ന് സൂചന നൽകി ബിജെപി. സംസ്ഥാനത്തിന്റെ പേര് ‘പശ്ചിം ബംഗാ’ എന്നാക്കി മാറ്റുന്നതിനുള്ള ബിൽ നിയമസഭാ സമ്മേളനത്തിന്റെ തുടക്കത്തിൽ തന്നെ അവതരിപ്പിക്കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ സമിക് ഭട്ടാചാര്യ അറിയിച്ചു. വാർത്താ ഏജൻസിയായ എഎൻഐയോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. സംസ്ഥാനത്തിന്റെ ഔദ്യോഗിക നാമത്തെ ചരിത്രപരമായ സ്വത്വവുമായി ബന്ധിപ്പിക്കുന്നതിനാണ് ബില്ലിലൂടെ ലക്ഷ്യമിടുന്നതെന്നും സമിക് ഭട്ടാചാര്യ പറഞ്ഞു. ‘പശ്ചിമ ബംഗ്ലാ’, ‘ബംഗ്ലാ’, ‘ബംഗാ’ തുടങ്ങിയ പേരുകൾ അധികകാലം കേൾക്കേണ്ടിവരില്ലെന്നും […]
Read more

ചെന്നൈയിൽ നഷ്ടമായ ഫോൺ മലപ്പുറത്ത് നിന്ന് കണ്ടെത്തി; ഉടമയ്ക്ക് തിരികെ നൽകി കേരള പൊലീസ്

വൈത്തിരി: ചെന്നൈയിൽ നഷ്ടമായ മൊബൈൽ ഫോൺ മലപ്പുറത്ത് നിന്ന് കണ്ടെത്തി ഉടമയ്ക്ക് തിരികെ നൽകി കേരള പൊലീസ്. ചെന്നൈ സ്വദേശിയായ സത്യയുടെ പിതാവിന്റെ ഫോണാണ് കണ്ടെത്തി തിരികെ നൽകിയത്. കഴിഞ്ഞ ജൂണിലാണ് ചെന്നൈയിലെ സെലയൂർ പൊലീസ് സ്റ്റേഷൻ പരിധിയിൽ ഫോൺ നഷ്ടമായത്. തുടർന്ന് സെലയൂർ പൊലീസ് സ്റ്റേഷനിൽ പരാതി നൽകുകയും സെൻട്രൽ എക്യുപ്‌മെന്റ് ഐഡന്റിറ്റി രജിസ്റ്റർ (CEIR) പോർട്ടലിൽ ഫോൺ നഷ്ടപ്പെട്ടതായി രജിസ്റ്റർ ചെയ്യുകയും ചെയ്തു. CEIR പോർട്ടലിലെ ട്രേസബിലിറ്റി സംവിധാനത്തിലൂടെ ഫോൺ വൈത്തിരി പൊലീസ് സ്റ്റേഷൻ […]
Read more

‘RSS GO BACK’; വന്ദേമാതരം സെമിനാറിനിടെ കാസർകോട് കേന്ദ്ര സർവകലാശാലയിൽ വിദ്യാർഥി പ്രതിഷേധം

കാസർകോട്: കാസർകോട് കേന്ദ്ര സർവകലാശാലയിൽ നടക്കുന്ന വന്ദേമാതരം സെമിനാറിനിടെ വിദ്യാർഥി പ്രതിഷേധം. അധ്യാപകൻ ശ്രീകുമാർ സെമിനാർ പ്രസന്റേഷൻ നടത്തുന്നതിനിടെ ഒരു സംഘം വിദ്യാർഥികൾ ഹാളിലേക്ക് കടന്നെത്തി പ്രതിഷേധിക്കുകയായിരുന്നു. വിദ്യാർഥികൾ ‘ആർഎസ്എസ് ഗോ ബാക്ക്’, ‘ആസാദി’ തുടങ്ങിയ മുദ്രാവാക്യങ്ങൾ മുഴക്കി. കൂക്കിവിളിക്കുകയും ഷൂ ഉയർത്തിക്കാണിക്കുകയും ചെയ്തതോടെ സെമിനാർ പ്രസന്റേഷൻ താൽക്കാലികമായി നിർത്തിവച്ചു. തുടർന്ന് സെമിനാറിന് പിന്തുണയുമായി എബിവിപി പ്രവർത്തകരും രംഗത്തെത്തി. ‘വന്ദേമാതരം’ മുദ്രാവാക്യം മുഴക്കിയാണ് എബിവിപി പിന്തുണ അറിയിച്ചത്. ഇന്നത്തെ സെമിനാറിൽ ഗവർണർ രാജേന്ദ്ര ആർലേക്കറാണ് മുഖ്യാതിഥി. കഴിഞ്ഞ […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix