Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Category: social post

അമ്മയെ അരിവാൾ കൊണ്ട് വെട്ടിയ മകൻ അറസ്റ്റിൽ

തിരുവനന്തപുരം: തർക്കത്തിനിടെ അമ്മയെ അരിവാൾ കൊണ്ട് വെട്ടി ഗുരുതരമായി പരിക്കേൽപ്പിച്ചെന്ന കേസിൽ സൈനികൻ അറസ്റ്റിൽ. വെള്ളനാട് നാലുമുക്ക് ശ്യാമ ഭവനിൽ ശിവപ്രസാദ് (37) ആണ് ആര്യനാട് പൊലീസിന്റെ പിടിയിലായത്. അമ്മ ഇന്ദിരകുമാരിയെ (60) അരിവാൾ കൊണ്ട് വെട്ടുകയും വടി കൊണ്ട് തലയ്ക്ക് അടിക്കുകയും ചെയ്തെന്നാണ് പരാതി. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ഇന്ദിരകുമാരിയെ ബഹളം കേട്ട് എത്തിയ നാട്ടുകാരാണ് ആശുപത്രിയിൽ എത്തിച്ചത്. പഞ്ചാബിൽ ജോലി ചെയ്യുന്ന ശിവപ്രസാദ് അവധിക്ക് നാട്ടിലെത്തിയതായിരുന്നു. ശിവപ്രസാദും അമ്മയും മാത്രമാണ് വീട്ടിൽ താമസിച്ചിരുന്നത്. സംഭവസമയത്ത് […]
Read more

വാഹന മോഡിഫിക്കേഷൻ; നിയമ വിരുദ്ധ രൂപമാറ്റങ്ങള്‍ പാടില്ലെന്ന് ഉത്തരവ്

തിരുവനന്തപുരം: വാഹനങ്ങളിൽ നിയമവിരുദ്ധമായ രൂപമാറ്റം വരുത്തുന്നതിന് കർശന നിയന്ത്രണം ഏർപ്പെടുത്തി ട്രാൻസ്പോർട്ട് കമ്മീഷണർ. മുൻകൂർ അനുമതിയില്ലാതെ വാഹനങ്ങളിൽ മാറ്റങ്ങൾ വരുത്താൻ പാടില്ലെന്ന് പുതിയ ഉത്തരവിൽ വ്യക്തമാക്കി. രൂപമാറ്റം വരുത്തുന്നതിന് മുമ്പ് ആർടിഒയുടെ അനുമതി നേടണമെന്നും വരുത്തുന്ന മാറ്റങ്ങൾ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റിൽ രേഖപ്പെടുത്തണമെന്നും നിർദേശമുണ്ട്. മുൻകൂർ അനുമതിയോടെ ഏഴ് തരത്തിലുള്ള മാറ്റങ്ങൾ മാത്രമാണ് അനുവദിച്ചിരിക്കുന്നത്. നിരോധിത നിറങ്ങൾ ഒഴികെ വാഹനത്തിന്റെ നിറം മാറ്റാം. അതേ നിർമാതാവിന്റെ സമാന ശേഷിയുള്ള പുതിയ എൻജിൻ വാഹനത്തിൽ ഘടിപ്പിക്കാനും അനുമതിയുണ്ട്. എന്നാൽ മറ്റൊരു […]
Read more

വനിതാ എസ്‌ഐയുടെ കൃത്യനിർവഹണം തടസപ്പെടുത്തി; യുവാവ് അറസ്റ്റിൽ

തൃശ്ശൂർ: വലപ്പാട് എടമുട്ടത്ത് വാഹനപരിശോധനയ്ക്കിടെ വനിതാ എസ്‌ഐയുടെ ഔദ്യോഗിക കൃത്യനിർവഹണം തടസപ്പെടുത്തിയ കേസിൽ യുവാവ് അറസ്റ്റിൽ. നാട്ടിക പള്ളം ബീച്ച് സ്വദേശി ഉണ്ണിയാരം പുരയ്ക്കൽ കൈലാസൻ (38) ആണ് വലപ്പാട് പൊലീസിന്റെ പിടിയിലായത്. കഴിഞ്ഞ ശനിയാഴ്ച രാത്രി 8.15ഓടെയാണ് സംഭവം. എടമുട്ടം–കഴിമ്പ്രം റോഡിൽ വലപ്പാട് എസ്‌ഐ മൗഷ്മിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം വാഹനപരിശോധന നടത്തുകയായിരുന്നു. അമിതവേഗത്തിലും അശ്രദ്ധമായും ബൈക്കിൽ എത്തിയ കൈലാസനോട് വാഹനം നിർത്താൻ എസ്‌ഐ കൈകാണിച്ചു. എന്നാൽ വാഹനം നിർത്താതെ എസ്‌ഐയുടെ കൈ ബലമായി തട്ടിമാറ്റി […]
Read more

വാടാനപ്പള്ളി കടപ്പുറത്ത് യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി; കൊലപാതകമെന്ന് സംശയം

തൃശ്ശൂർ: വാടാനപ്പള്ളി ഫസൽ നഗർ കടപ്പുറത്ത് യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. വാടാനപ്പള്ളി സ്വദേശി സലാം (40) ആണ് മരിച്ചത്. മരണം കൊലപാതകമാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ഇന്ന് രാവിലെ ഏഴുമണിയോടെയാണ് നാട്ടുകാർ കടപ്പുറത്ത് മൃതദേഹം കണ്ടത്. സലാമിന്റെ ശരീരത്തിൽ കല്ലുകൊണ്ട് ഇടിച്ചതിന്റെ പാടുകളുണ്ടെന്ന് പൊലീസ് പറഞ്ഞു. സലാമും സുഹൃത്തും തമ്മിൽ ഇന്നലെ അടിപിടിയുണ്ടായിരുന്നതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. സംഭവത്തിൽ കൂടുതൽ അന്വേഷണം തുടരുകയാണ്. സലാമിനെതിരെ 23 കേസുകൾ നിലവിലുണ്ടെന്നാണ് പൊലീസ് പറയുന്നത്. വാടാനപ്പള്ളി പൊലീസ് സ്ഥലത്തെത്തി […]
Read more

സംസ്ഥാനത്ത് മഴ മുന്നറിയിപ്പ്; നാല് ജില്ലകളിൽ ഇന്ന് യെല്ലോ അലേർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് വിവിധ ജില്ലകളിൽ മഴ മുന്നറിയിപ്പ് പ്രഖ്യാപിച്ചു. വരും ദിവസങ്ങളിലും മഴ തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഇന്ന് നാല് ജില്ലകളിലാണ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. പത്തനംതിട്ട, ഇടുക്കി, വയനാട്, കണ്ണൂർ ജില്ലകളിലാണ് ഇന്ന് മഴ മുന്നറിയിപ്പ്. നാളെ പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, മലപ്പുറം ജില്ലകളിലും മറ്റന്നാൾ പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലും യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ശനിയാഴ്ച പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലും […]
Read more

ആലപ്പുഴ ബൈപ്പാസിൽ മിനി ലോറിക്ക് തീപിടിച്ചു

ആലപ്പുഴ: ആലപ്പുഴ ബൈപ്പാസിൽ ഓടിക്കൊണ്ടിരുന്ന മിനി ലോറിക്ക് തീപിടിച്ചു. ചൊവ്വാഴ്ച ഉച്ചയ്ക്ക് മൂന്നുമണിയോടെയാണ് സംഭവം. കളർകോട് കപ്പക്കട ഭാഗത്തെ വർക്‌ഷോപ്പിൽ നിന്ന് കൊമ്മാടി ഭാഗത്തെ മറ്റൊരു വർക്‌ഷോപ്പിലേക്ക് കൊണ്ടുപോകുകയായിരുന്ന മിനി ലോറിക്കാണ് തീപിടിച്ചത്. വാഹനത്തിൽ നിന്ന് പുക ഉയരുന്നത് ശ്രദ്ധയിൽപ്പെട്ടതോടെ ജീവനക്കാർ ഉടൻ പുറത്തിറങ്ങി. ഇതോടെ വലിയ അപകടം ഒഴിവായി. തീപിടിത്തത്തിൽ വാഹനത്തിന്റെ ക്യാബിൻ പൂർണമായും കത്തിനശിച്ചു. വിവരമറിഞ്ഞ് എത്തിയ ഫയർഫോഴ്‌സ് സംഘം തീയണച്ചു. ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് ഫയർഫോഴ്‌സ് അധികൃതരുടെ പ്രാഥമിക നിഗമനം.
Read more

‘ബുംറയ്‌ക്കൊപ്പം പന്തെറിയാൻ ഭുവി’; ലോകകപ്പിൽ തിരിച്ചുവരും

ചെന്നൈ: നാല് വർഷത്തെ ഇടവേളയ്ക്ക് ശേഷം ഇന്ത്യൻ ടി20 ടീമിലേക്ക് തിരിച്ചെത്തിയ പേസർ ഭുവനേശ്വർ കുമാറിനെക്കുറിച്ച് പ്രവചനവുമായി മുൻ ഇന്ത്യൻ താരം ആർ. അശ്വിൻ. വരാനിരിക്കുന്ന ലോകകപ്പിൽ ജസ്പ്രീത് ബുംറയ്‌ക്കൊപ്പം ഭുവനേശ്വർ കുമാർ ഇന്ത്യക്കായി പുതിയ പന്തെറിയുന്നത് കാണാൻ ആഗ്രഹിക്കുന്നുവെന്ന് അശ്വിൻ പറഞ്ഞു. തന്റെ യൂട്യൂബ് ചാനലിലൂടെയായിരുന്നു മുൻ ഇന്ത്യൻ സ്പിന്നറുടെ പ്രതികരണം. കഴിഞ്ഞ രണ്ട് ഐപിഎൽ സീസണുകളിലായി റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിനായി നടത്തിയ മികച്ച പ്രകടനമാണ് 36കാരനായ ഭുവനേശ്വറിന് വീണ്ടും ദേശീയ ടീമിലേക്കുള്ള വഴി തുറന്നത്. […]
Read more

‘കേരളത്തിൽ എയിംസ് വരും, അത് താൻ നൽകിയ വാക്കാണ്, ജെപി നദ്ദ നൽകിയ ഉറപ്പുണ്ട്’: സുരേഷ് ​ഗോപി

കൊച്ചി: കേരളത്തിൽ എയിംസ് സ്ഥാപിക്കുന്നതിന് നിലവിൽ മുൻഗണന നൽകുന്നില്ലെന്ന് കേന്ദ്ര സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. ആരോഗ്യരംഗത്ത് പിന്നാക്കം നിൽക്കുന്ന സംസ്ഥാനങ്ങളിൽ എയിംസ് സ്ഥാപിക്കുന്നതിനാണ് കേന്ദ്രത്തിന്റെ പരിഗണനയെന്നും കേരളം ആരോഗ്യരംഗത്ത് മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന സംസ്ഥാനമാണെന്നും കേന്ദ്രം കോടതിയിൽ വ്യക്തമാക്കി. കേന്ദ്രത്തിന്റെ നിലപാടിനെതിരെ രൂക്ഷമായ വിമർശനമാണ് ഹൈക്കോടതി ഉന്നയിച്ചത്. ആരോഗ്യരംഗത്ത് മുന്നിൽ നിൽക്കുന്നത് കേരളത്തിന് അയോഗ്യതയാകുമോ എന്നായിരുന്നു ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷൻ ബെഞ്ചിന്റെ ചോദ്യം. ആരോഗ്യരംഗത്തെ നേട്ടങ്ങൾ കേരളത്തിന് എയിംസ് ആവശ്യമില്ലെന്നതിന് കാരണമാകരുതെന്നും കോടതി വ്യക്തമാക്കി. എല്ലാവർക്കും […]
Read more

നാട്ടിക ടോൾ പ്ലാസയിൽ നാളെ മുതൽ പിരിവ്; നിർമാണം പൂർത്തിയാകാതെയാണ് ടോൾ

നാട്ടിക: ദേശീയപാത 66ൽ തൃശൂർ ജില്ലയിലൂടെയുള്ള യാത്രയ്ക്ക് നാളെ മുതൽ ടോൾ നൽകണം. നാട്ടിക ടോൾ പ്ലാസയിലെ നിരക്കുകൾ സംബന്ധിച്ച് ദേശീയപാത അതോറിറ്റി വിജ്ഞാപനം പുറത്തിറക്കി. എന്നാൽ ദേശീയപാതയുടെ നിർമാണം പൂർണമായി പൂർത്തിയാകാതെയാണ് ടോൾ പിരിവ് ആരംഭിക്കുന്നതെന്ന വിമർശനം ശക്തമാണ്. കാപ്പിരിക്കാട്–കൊടുങ്ങല്ലൂർ ചെയിനേജിൽ ചാവക്കാട് ബൈപ്പാസ്, വാടാനപ്പള്ളി ഫ്ലൈഓവർ, ചേറ്റുവ പാലം, എടമുട്ടം അടിപ്പാത, കൊറ്റംകുളം സി.വി. ജങ്ഷൻ പാലം തുടങ്ങിയ പ്രധാന നിർമാണ പ്രവർത്തനങ്ങൾ ഇപ്പോഴും പൂർത്തിയായിട്ടില്ല. നാട്ടിക, വലപ്പാട് ഹൈസ്കൂൾ, കൈപ്പമംഗലം കൊപ്രക്കളം, ശ്രീനാരായണപുരം […]
Read more

കേരളത്തിന് എയിംസ് മുൻഗണനയില്ലെന്ന് കേന്ദ്രം; നിലപാടിനെതിരെ ഹൈക്കോടതി

കൊച്ചി: കേരളത്തിൽ എയിംസ് സ്ഥാപിക്കുന്നതിന് നിലവിൽ മുൻഗണനയില്ലെന്ന് കേന്ദ്ര സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. ആരോഗ്യരംഗത്ത് പിന്നാക്കം നിൽക്കുന്ന സംസ്ഥാനങ്ങളിൽ ആദ്യം എയിംസ് സ്ഥാപിക്കാനാണ് കേന്ദ്രത്തിന്റെ പരിഗണനയെന്ന് സത്യവാങ്മൂലത്തിൽ വ്യക്തമാക്കി. കേരളം ആരോഗ്യരംഗത്ത് മുന്നിലാണെന്നും കേന്ദ്രം ചൂണ്ടിക്കാട്ടി. എയിംസ് അനുവദിക്കുന്നതിലെ കാലതാമസം ചോദ്യം ചെയ്ത് സമർപ്പിച്ച ഹർജിയിലാണ് കേന്ദ്ര സർക്കാർ നിലപാട് വ്യക്തമാക്കിയത്. എന്നാൽ കേന്ദ്രത്തിന്റെ നിലപാടിനെ ഹൈക്കോടതി വിമർശിച്ചു. ആരോഗ്യരംഗത്ത് കേരളം മുന്നിൽ നിൽക്കുന്നത് എയിംസ് അനുവദിക്കാതിരിക്കാനുള്ള കാരണമാണോ എന്ന് കോടതി ചോദിച്ചു. കേരളത്തിന് എയിംസ് ആവശ്യമില്ലെങ്കിൽ […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix