Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Category: social post

വിടവാങ്ങൽ മത്സരത്തിൽ മിന്നിത്തിളങ്ങി മെസി; അർജന്റീനയ്ക്ക് തകർപ്പൻ ജയം

രണ്ട് പതിറ്റാണ്ടിലേറെ നീണ്ട ദേശീയ ടീം കരിയറിന് വിരാമമിട്ട് ലയണൽ മെസി. തന്റെ വിടവാങ്ങൽ മത്സരത്തിലും മികവ് തെളിയിച്ച മെസി, രണ്ട് ഗോളുകൾക്ക് വഴിയൊരുക്കുകയും പെനാൽറ്റി ഗോളാക്കുകയും ചെയ്തതോടെ മത്സരം അവിസ്മരണീയമായി. ആഫ്രിക്കൻ രാജ്യമായ ബെനിനെ എതിരില്ലാത്ത മൂന്ന് ഗോളുകൾക്കാണ് അർജന്റീന പരാജയപ്പെടുത്തിയത്. ഗോൾരഹിതമായ ആദ്യ പകുതിക്ക് ശേഷം രണ്ടാം പകുതിയിലായിരുന്നു അർജന്റീനയുടെ മൂന്ന് ഗോളുകളും പിറന്നത്. 48-ാം മിനിറ്റിൽ മെസിയെടുത്ത കോർണർ കിക്കിൽ നിന്ന് നിക്കോളാസ് ഒട്ടാമെൻഡി ഹെഡറിലൂടെ ഗോൾ നേടി. 61-ാം മിനിറ്റിൽ യുവതാരം […]
Read more

ദോശയിൽ ചത്ത എലിയെന്ന പരാതി; 25 ലക്ഷം രൂപ തട്ടാൻ ശ്രമിച്ച രണ്ട് യുവതികൾ അറസ്റ്റിൽ

മുംബൈ: പ്രമുഖ ഹോട്ടലിൽ നിന്ന് വാങ്ങിയ ദോശയിൽ ചത്ത എലിയെ കണ്ടെത്തിയെന്ന പരാതിയിൽ നാടകീയ വഴിത്തിരിവ്. പരാതി വ്യാജമാണെന്നും ഇതിന്റെ മറവിൽ ഹോട്ടൽ ഉടമയിൽ നിന്ന് 25 ലക്ഷം രൂപ തട്ടിയെടുക്കാൻ ശ്രമം നടന്നെന്നുമാണ് പൊലീസിന്റെ സംശയം. സംഭവത്തിൽ രണ്ട് യുവതികളെ മുംബൈ ബോറിവാലി പൊലീസ് അറസ്റ്റ് ചെയ്തു. ബോറിവാലി വെസ്റ്റിലെ രാധാകൃഷ്ണ ഹോട്ടലിലാണ് സംഭവം. ഇവിടെ നിന്ന് മൈസൂരു മസാല ദോശ കഴിച്ച അമിത് ത്രിവേദി ദോശയിൽ ചെറിയ എലിയെ കണ്ടെത്തിയതായി പരാതി നൽകിയിരുന്നു. ദോശ […]
Read more

രാജ്യതലസ്ഥാനത്ത് ഉന്നതതല ചർച്ച; വൈദ്യുതി പ്രതിസന്ധിക്ക് പരിഹാര നടപടികൾ

ന്യൂഡൽഹി/തിരുവനന്തപുരം: സംസ്ഥാനത്തെ വർധിച്ചുവരുന്ന വൈദ്യുതി ആവശ്യകത പരിഹരിക്കുന്നതിനും ദീർഘകാല ഊർജസുരക്ഷ ഉറപ്പാക്കുന്നതിനുമായി എൻടിപിസിയുമായി നടത്തിയ ഉന്നതതല ചർച്ചയിൽ നിർണായക തീരുമാനങ്ങൾ. പുനരുപയോഗ ഊർജ സംഭരണം, അധിക വൈദ്യുതി ലഭ്യത, സാങ്കേതിക സഹകരണം തുടങ്ങിയ മേഖലകളിലാണ് ധാരണയായത്. കായംകുളത്ത് 2000 MWh ശേഷിയുള്ള ബാറ്ററി എനർജി സ്റ്റോറേജ് സിസ്റ്റം (BESS) സ്ഥാപിക്കാൻ തീരുമാനമായി. കെഎസ്ഇബി, എൻടിപിസി, എൻടിപിസി ഗ്രീൻ എനർജി ലിമിറ്റഡ് (NGEL) എന്നിവയുടെ സംയുക്ത സഹകരണത്തോടെയാകും പദ്ധതി നടപ്പാക്കുക. പദ്ധതിയുമായി ബന്ധപ്പെട്ട ധാരണാപത്രം ഉടൻ ഒപ്പുവെക്കും. പോത്തൻകോട്, […]
Read more

സുരേഷ് ബാബുവിനെതിരെയുള്ള പരാതി പൊലീസ് അന്വേഷിക്കും; പരാതി പൊലീസിന് കൈമാറി

പാലക്കാട്: സിപിഎം മുൻ പാലക്കാട് ജില്ലാ സെക്രട്ടറി ഇ എം സുരേഷ് ബാബുവിനെതിരായ ലൈംഗികാരോപണത്തിൽ നിയമനടപടിക്ക് നീക്കം. കെപിസിസി സെക്രട്ടറി ജോൺ ഡാനിയൽ ഡിജിപിക്ക് നൽകിയ പരാതി അന്വേഷണത്തിനും തുടർനടപടികൾക്കുമായി പാലക്കാട് ജില്ലാ പൊലീസ് മേധാവിക്ക് കൈമാറി. സുരേഷ് ബാബുവിനെതിരെ ലൈംഗികാതിക്രമത്തിന് കേസെടുക്കണമെന്നും, പരാതി മറച്ചുവെച്ചെന്ന ആരോപണത്തിൽ മുഖ്യമന്ത്രി പിണറായി വിജയനും സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനും എതിരെ നടപടി സ്വീകരിക്കണമെന്നും പരാതിയിൽ ആവശ്യപ്പെട്ടിരുന്നു. പരാതി പാലക്കാട് പൊലീസിന് കൈമാറിയതായി ഡിജിപിയുടെ ഓഫീസ് ജോൺ […]
Read more

‘സര്‍ക്കാര്‍ പ്രവര്‍ത്തനത്തില്‍ കൂടിയാലോചന വേണം’: മുഖ്യമന്ത്രിക്കെതിരെ കെ സുധാകരൻ

ന്യൂഡൽഹി: മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രവർത്തനരീതിക്കെതിരെ കോൺഗ്രസിനുള്ളിൽ വിമർശനം ശക്തമാകുന്നു. സർക്കാർ പ്രവർത്തനങ്ങളിൽ കൂടുതൽ കൂടിയാലോചന വേണമെന്നാണ് മുൻ കെപിസിസി അധ്യക്ഷൻ കെ സുധാകരൻ പ്രതികരിച്ചത്. അടൂർ പ്രകാശ് ഉന്നയിച്ച പരാതിയിൽ പരിഹാരം ഉണ്ടാകണമെന്നും വിഷയത്തിൽ നേതാക്കൾ ഇടപെട്ട് പ്രശ്നപരിഹാരത്തിന് ശ്രമിക്കുന്നുണ്ടെന്നും സുധാകരൻ പറഞ്ഞു. പാർട്ടിയാണ് ആദ്യം, അതിന് ശേഷമാണ് രാഷ്ട്രീയമെന്നും സുധാകരൻ വ്യക്തമാക്കി. സർക്കാർ പ്രവർത്തനത്തിൽ തിരുത്തൽ ആവശ്യമാണെന്നാണ് നേതാക്കളുടെ നിലപാടെന്നും അദ്ദേഹം പറഞ്ഞു. അടൂർ പ്രകാശ് കള്ളം പറയില്ലെന്നും അദ്ദേഹത്തിന്റെ പരാതിയിൽ കഴമ്പുണ്ടെന്നാണ് […]
Read more

സംസ്ഥാനത്തെ സഹകരണ ബാങ്കുകളില്‍ ഇഡി റെയ്ഡ്

തൃശ്ശൂർ: സംസ്ഥാനത്തെ വിവിധ സഹകരണ ബാങ്കുകളെ കേന്ദ്രീകരിച്ച് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) പരിശോധന നടത്തി. കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമം (PMLA) പ്രകാരം രജിസ്റ്റർ ചെയ്ത കേസുകളിലാണ് പരിശോധന. തൃശ്ശൂർ, എറണാകുളം, കോഴിക്കോട് ജില്ലകളിലായി നിരവധി ഇടങ്ങളിലാണ് റെയ്ഡ് നടക്കുന്നത്. രണ്ട് വർഷം മുമ്പ് രജിസ്റ്റർ ചെയ്ത ഇസിഐആറിന്റെ അടിസ്ഥാനത്തിലാണ് നിലവിലെ പരിശോധന. അങ്കമാലി സഹകരണ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് എറണാകുളത്തും പരിശോധന നടക്കുന്നുണ്ട്. കേസിലെ പ്രതി ഷിജുവിന്റെ വീട്ടിലും പരിശോധന നടക്കുന്നുണ്ട്. തൃശ്ശൂരിൽ സഹകരണ ബാങ്ക് […]
Read more

ചികിത്സാ പിഴവ് പതിവ്; പരിയാരം മെഡിക്കല്‍ കോളേജിലും എറണാകുളം ജനറല്‍ ആശുപത്രിയിലും അനാസ്ഥയെന്ന് പരാതി

തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിൽ വീണ്ടും ചികിത്സാപിഴവ് ആരോപണം. കണ്ണൂർ പരിയാരം മെഡിക്കൽ കോളേജിൽ ഹൃദയ വാൽവ് ശസ്ത്രക്രിയയ്ക്കായി പ്രവേശിപ്പിച്ച രോഗി മരിച്ചു. ഇരിട്ടി വള്ളിത്തോട് സ്വദേശിനി ഫാത്തിമയാണ് മരിച്ചത്. ചികിത്സാപിഴവാണ് മരണകാരണമെന്നാണ് ബന്ധുക്കളുടെ ആരോപണം. ഇന്നലെ രാവിലെ ഒമ്പത് മണിയോടെയാണ് ഫാത്തിമയെ ശസ്ത്രക്രിയയ്ക്കായി ഓപ്പറേഷൻ തിയറ്ററിലേക്ക് മാറ്റിയത്. തുടർന്ന് രോഗിയുടെ ആരോഗ്യനില സംബന്ധിച്ച് ബന്ധുക്കൾക്ക് കൃത്യമായ വിവരങ്ങൾ ലഭിച്ചില്ലെന്നാണ് ആരോപണം. രാത്രി വൈകിയാണ് രോഗി മരിച്ച വിവരം അറിയിച്ചതെന്നും ബന്ധുക്കൾ പറയുന്നു. അതേസമയം, എറണാകുളം ജനറൽ […]
Read more

സംസ്ഥാനത്ത് സ്വർണവില കുറഞ്ഞു; പവന് 1,09,680 രൂപ

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവില കുറഞ്ഞു. 22 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 60 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒക്ടോബർ 7 ബുധനാഴ്ച രാവിലെ ഒരു ഗ്രാം സ്വർണത്തിന് 13,710 രൂപയും ഒരു പവന് 1,09,680 രൂപയുമായി. കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് 22 കാരറ്റ് സ്വർണവില ഗ്രാമിന് 13,770 രൂപയായി ഉയർന്നിരുന്നു. ഇതിന് പിന്നാലെയാണ് ബുധനാഴ്ച രാവിലെ വില കുറഞ്ഞത്. 18 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 50 രൂപ കുറഞ്ഞു. ഗ്രാമിന് 11,265 രൂപയും പവന് 90,120 രൂപയുമാണ് ഇന്നത്തെ […]
Read more

ഓണം ബമ്പർ; ഭാഗ്യശാലി കണ്ണൂരിലുണ്ട്, സമ്മാനവും വാങ്ങി; പേര് വെളിപ്പെടുത്താതെ ലോട്ടറിവകുപ്പ്

തിരുവനന്തപുരം: ഓണം ബമ്പർ ഒന്നാം സമ്മാനമായ 30 കോടി രൂപ നേടിയ ഭാഗ്യശാലി ടിക്കറ്റ് ഹാജരാക്കി സമ്മാനത്തുക കൈപ്പറ്റി. എന്നാൽ വിജയിയുടെ പേര് ഉൾപ്പെടെയുള്ള വിവരങ്ങൾ ഇപ്പോഴും അജ്ഞാതമായി തുടരുകയാണ്. പേര് വെളിപ്പെടുത്താൻ താൽപര്യമില്ലാത്തതിനാൽ ലോട്ടറി വകുപ്പിനും വിജയിയുടെ വ്യക്തിവിവരങ്ങൾ പുറത്തുവിടാനാകില്ലെന്നാണ് വിവരം. കണ്ണൂർ തളിപ്പറമ്പിൽ വിറ്റ TL 360615 എന്ന ടിക്കറ്റിനാണ് ഇത്തവണത്തെ ഓണം ബമ്പറിന്റെ ഒന്നാം സമ്മാനം ലഭിച്ചത്. വലിയ തുകയുടെ ലോട്ടറി സമ്മാനം ലഭിക്കുന്നവരെ തേടി വിവിധ ആവശ്യങ്ങളുമായി ആളുകൾ എത്തുന്ന അനുഭവങ്ങൾ […]
Read more

സിപിഎം വിശാല ജില്ലാ കമ്മിറ്റി യോഗങ്ങളിൽ നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനം

പത്തനംതിട്ട: സിപിഎമ്മിന്റെ പത്തനംതിട്ട, ഇടുക്കി വിശാല ജില്ലാ കമ്മിറ്റി യോഗങ്ങളിൽ സംസ്ഥാന-ജില്ലാ നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനം. രണ്ടാം പിണറായി സർക്കാർ സാധാരണക്കാരുടെ പ്രശ്നങ്ങൾ വേണ്ടത്ര പരിഗണിച്ചില്ലെന്നാണ് പത്തനംതിട്ടയിലെ പ്രതിനിധികളുടെ വിമർശനം. നേതാക്കളുടെ ബന്ധുക്കളെ മത്സരിപ്പിച്ചതിലും വിമർശനം ഉയർന്നു. പിണറായി വിജയൻ പ്രസംഗത്തിനിടെ ചോദ്യം ചോദിച്ചയാളോട് ‘വീട്ടിൽ പോയി ചോദിക്കൂ’ എന്ന് പറഞ്ഞത് തിരഞ്ഞെടുപ്പിൽ തിരിച്ചടിയായെന്നും പ്രതിനിധികൾ ചൂണ്ടിക്കാട്ടി. നേതാക്കളുടെ പെരുമാറ്റവും പാർട്ടി പ്രവർത്തകരുമായുള്ള അകൽച്ചയും തിരിച്ചടിക്ക് കാരണമായെന്ന് യോഗത്തിൽ അഭിപ്രായമുയർന്നു. ഇടുക്കി ജില്ലയിൽ എം.എം. മണിക്ക് സീറ്റ് […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix