Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Category: social post

ആദ്യ ടി20യിൽ വെസ്റ്റ് ഇൻഡീസിനെതിരെ ടോസ് നേടി ഇന്ത്യ

ലഖ്‌നൗ: ഇന്ത്യ-വെസ്റ്റ് ഇൻഡീസ് ടി20 പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇന്ത്യക്ക് ടോസ്. ക്യാപ്റ്റൻ ശ്രേയസ് ആദ്യം ബൗളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ഉത്തർപ്രദേശിലെ ലഖ്‌നൗവിലെ ഏകനാ ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ് മത്സരം. ഏകദിന പരമ്പരയ്ക്ക് പിന്നാലെ നമൻ ദിർ ഇന്ത്യക്കായി ടി20 അരങ്ങേറ്റം കുറിക്കും. മലയാളി താരം സഞ്ജു സാംസണും പ്ലേയിങ് ഇലവനിലുണ്ട്. വൈഭവ് സൂര്യവംശി ടീമിൽ ഇടം നേടിയിട്ടില്ല. ഇതോടെ സഞ്ജു സാംസൺ തന്നെ അഭിഷേക് ശർമയ്‌ക്കൊപ്പം ഓപ്പണറായി ഇറങ്ങുമെന്നാണ് സൂചന. ഏഷ്യൻ ഗെയിംസിലെ നിരാശാജനകമായ പ്രകടനത്തിന് പിന്നാലെ സ്പിന്നർ […]
Read more

2036 ഒളിമ്പിക്സ്: ആതിഥേയത്വത്തിനായി ഇന്ത്യയുൾപ്പെടെ 7 രാജ്യങ്ങള്‍ രംഗത്ത്; അന്തിമ പ്രഖ്യാപനം 2029ൽ

ലൂസാൻ (സ്വിറ്റ്സർലൻഡ്): 2036ലെ ഒളിമ്പിക്സിന് ആതിഥേയത്വം വഹിക്കാനുള്ള മത്സരത്തിൽ ഇന്ത്യയുൾപ്പെടെ ഏഴ് രാജ്യങ്ങൾ. ഇന്ത്യയ്ക്ക് പുറമെ ജർമനി, ഹംഗറി, ഖത്തർ, സൗദി അറേബ്യ, ദക്ഷിണാഫ്രിക്ക, തുർക്കി, ദക്ഷിണ കൊറിയ എന്നീ രാജ്യങ്ങളാണ് വേദിക്കായി രംഗത്തുള്ളതെന്ന് അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റി (ഐഒസി) അറിയിച്ചു. 2036 ഒളിമ്പിക്സ് വേദി തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട അടുത്ത ഘട്ട നടപടികൾ ആരംഭിച്ചതായും ഐഒസി വ്യക്തമാക്കി. ആതിഥേയത്വത്തിനായി മത്സരിക്കുന്ന രാജ്യങ്ങളുടെ അന്തിമ പട്ടിക അടുത്ത മാസം ഐഒസി ഔദ്യോഗികമായി പുറത്തുവിടും. തുടർന്ന് നിർദിഷ്ട വേദികളുടെ പ്രാഥമിക […]
Read more

സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം; ഒൻപത് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്തെ മഴ മുന്നറിയിപ്പിൽ മാറ്റം. ഇന്ന് ഒൻപത് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് ഇന്ന് യെല്ലോ അലർട്ട്. നാളെയും മറ്റന്നാളും പ്രത്യേക മഴ മുന്നറിയിപ്പില്ല. ഒക്ടോബർ 9ന് ആറ് ജില്ലകളിലും ഒക്ടോബർ 10ന് മൂന്ന് ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ന് മുതൽ ഒക്ടോബർ 10 വരെ സംസ്ഥാനത്ത് നേരിയതോ മിതമായതോ ആയ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഒക്ടോബർ […]
Read more

നെല്ല് സംഭരണത്തിനുള്ള തടസ്സങ്ങള്‍ നീങ്ങി, മില്ലുകളുമായി ധാരണാപത്രത്തിന് പ്രത്യേകാനുമതി

തിരുവനന്തപുരം: കഴിഞ്ഞ സീസണിൽ കരാറിലേർപ്പെട്ടിട്ടും നിശ്ചിത സമയത്തിനകം നെല്ല് കുത്തൽ (മില്ലിംഗ്) പൂർത്തിയാക്കാൻ കഴിയാത്ത മില്ലുകളുമായി നിബന്ധനകൾക്ക് വിധേയമായി കരാറിലേർപ്പെടാൻ സപ്ലൈകോയ്ക്ക് പ്രത്യേക അനുമതി നൽകിയതായി മന്ത്രി അനൂപ് ജേക്കബ്. 2026 ഖാരിഫ് സീസണിലെ നെല്ല് സംഭരണം സമയബന്ധിതമായി ആരംഭിക്കാനും യോഗ്യരായ അരിമില്ലുകളുമായി കരാറുണ്ടാക്കാനും ലക്ഷ്യമിട്ടാണ് നടപടിയെന്ന് മന്ത്രി അറിയിച്ചു. മില്ലുകളുമായുള്ള കരാറുകൾ എത്രയും വേഗം നടപ്പാക്കേണ്ടതുണ്ടെന്നും മന്ത്രി വ്യക്തമാക്കി. മില്ലിംഗ് കാലാവധി നീട്ടുന്നതിനുള്ള അനുമതി കേന്ദ്ര സർക്കാരിന്റെ അംഗീകാരത്തിന് വിധേയമായിരിക്കും. 2025-26 ഖാരിഫ് സീസണിലെ നെല്ല് […]
Read more

എറണാകുളം ശിവക്ഷേത്രത്തിലെ ക്രമക്കേട്; ദേവസ്വം ബോർഡിനോട് വിശദീകരണം തേടി ഹൈക്കോടതി

കൊച്ചി: എറണാകുളം ശിവക്ഷേത്രത്തിലെ 2025–26 വർഷത്തെ ഉത്സവവുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളിൽ ദേവസ്വം കമ്മീഷണർ പുറപ്പെടുവിച്ച ഉത്തരവ് നടപ്പാക്കിയതിനെക്കുറിച്ച് ഹൈക്കോടതി ദേവസ്വം ബോർഡിനോട് വിശദീകരണം തേടി. ക്ഷേത്ര ഉപദേശക സമിതി സമർപ്പിച്ച ഹർജിയിലാണ് കോടതിയുടെ ഇടപെടൽ. ഉത്സവം കഴിഞ്ഞതിന് ശേഷവും ഏകദേശം 35 ലക്ഷം രൂപയുടെ ബാധ്യതകൾ നിലനിൽക്കുന്നുണ്ടെന്ന് ദേവസ്വം ഓഫീസർ അറിയിച്ചതോടെയാണ് സാമ്പത്തിക കണക്കുകളിൽ വ്യക്തത ആവശ്യപ്പെട്ട് ഉപദേശക സമിതി രംഗത്തെത്തിയത്. ഉത്സവത്തിനായി 3 കോടിയിലധികം രൂപ സമാഹരിച്ചിട്ടുണ്ടെന്നാണ് സമിതിയുടെ വാദം. ഇതിന്റെ വരവ്-ചെലവ് കണക്കുകൾ, […]
Read more

തീവ്രമായ മഴയ്ക്ക് സാധ്യത; സംസ്ഥാനത്ത് മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു

തിരുവനന്തപുരം: സംസ്ഥാനത്തെ നാല് ജില്ലകളിൽ അടുത്ത മൂന്ന് മണിക്കൂറിൽ അതിശക്തമായ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. തിരുവനന്തപുരം, കോഴിക്കോട്, കണ്ണൂർ, വയനാട് ജില്ലകളിലാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഈ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു. മഴയ്‌ക്കൊപ്പം ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ളതിനാൽ പൊതുജനങ്ങളും തീരദേശവാസികളും ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശിച്ചു. സുരക്ഷിതമല്ലാത്ത ഇടങ്ങളിൽ നിൽക്കുന്നതും […]
Read more

ഇന്ത്യയുടെ ആദ്യ തദ്ദേശീയ ഫ്ലീറ്റ് സപ്പോർട്ട് ഷിപ്പ് ‘ഐഎൻഎസ് സൂര്യ’ കടലിലിറക്കി

വിശാഖപട്ടണം: ഇന്ത്യയുടെ ആദ്യത്തെ തദ്ദേശീയമായി രൂപകൽപ്പന ചെയ്ത് നിർമ്മിച്ച ഫ്ലീറ്റ് സപ്പോർട്ട് ഷിപ്പ് ‘ഐഎൻഎസ് സൂര്യ’ വിശാഖപട്ടണത്തെ ഹിന്ദുസ്ഥാൻ ഷിപ്പ്‌യാർഡ് ലിമിറ്റഡിൽ (HSL) കടലിലിറക്കി. കേന്ദ്ര പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ് ചടങ്ങ് ഉദ്ഘാടനം ചെയ്തു. ഇതിനൊപ്പം അഞ്ചാമത്തെ ഫ്ലീറ്റ് സപ്പോർട്ട് ഷിപ്പിന്റെ കീൽ ലൈയിംഗ് ചടങ്ങും നവീകരിച്ച സ്ലിപ്‌വേ-4, 300 ടൺ ശേഷിയുള്ള പുതിയ ഗൊലിയാത്ത് ക്രെയിൻ എന്നിവയുടെ ഉദ്ഘാടനവും മന്ത്രി നിർവഹിച്ചു. ഇന്ത്യയുടെ സമുദ്ര പ്രതിരോധ ശേഷി വർധിപ്പിക്കുന്നതിൽ നിർണായക ചുവടുവെപ്പാണിതെന്ന് രാജ്‌നാഥ് സിംഗ് പറഞ്ഞു. […]
Read more

സിപിഎമ്മിന്റേത് ഉണ്ടയില്ലാ വെടിയെന്ന് രമേശ് ചെന്നിത്തല

തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് ബി.ജെ.പി-കോൺഗ്രസ് ഒത്തുകളി ആരോപണം ഉന്നയിക്കുന്ന എൽഡിഎഫ് നേതാക്കൾക്കെതിരെ രൂക്ഷ വിമർശനവുമായി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. സൈക്കിൾ തട്ടി നായ ചത്താലും ബി.ജെ.പി-കോൺഗ്രസ് ഒത്തുകളിയാണെന്ന് പറയുന്ന അവസ്ഥയിലാണ് എൽ.ഡി.എഫ് നേതാക്കളെന്ന് അദ്ദേഹം പരിഹസിച്ചു. നരേന്ദ്ര മോദിയുടെയും അമിത് ഷായുടെയും പേര് പറയാൻ പോലും ഭയപ്പെട്ടിരുന്ന പിണറായി വിജയനാണ് ഇപ്പോൾ കോൺഗ്രസ്-ബി.ജെ.പി ഒത്തുകളിയെന്ന് ആരോപിക്കുന്നതെന്നും ചെന്നിത്തല പറഞ്ഞു. ഇടത് നേതാക്കളുടെ ഇത്തരം ആരോപണങ്ങൾ വെറും അടിസ്ഥാനരഹിതമായ ആരോപണങ്ങളാണെന്ന് ജനങ്ങൾക്ക് അറിയാമെന്നും അദ്ദേഹം […]
Read more

ശബരിമലയിൽ റൂം ബുക്കിങ് പൂർണമായും ഓൺലൈനാകുന്നു; ദിവസവും 400 മുറികൾ ബുക്ക് ചെയ്യാം

പമ്പ: ശബരിമല സന്നിധാനത്ത് ഭക്തർക്ക് മുറി ബുക്ക് ചെയ്യാനുള്ള സൗകര്യം കൂടുതൽ വിപുലമാക്കുന്നു. തുലാമാസ പൂജ മുതൽ ദിവസവും 400 മുറികൾ ഓൺലൈനായി ബുക്ക് ചെയ്യാം. നിലവിൽ 190 മുറികളാണ് ഓൺലൈനായി ബുക്ക് ചെയ്യാൻ കഴിയുന്നത്. ബാക്കിയുള്ള മുറികൾ സന്നിധാനത്തെ അക്കോമഡേഷൻ ഓഫീസ് വഴിയാണ് അനുവദിച്ചിരുന്നത്. എല്ലാ മേഖലകളിലും ഓൺലൈൻ സേവനങ്ങൾ വർധിപ്പിക്കാനുള്ള തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ തീരുമാനത്തിന്റെ ഭാഗമായാണ് ഓൺലൈനായി ബുക്ക് ചെയ്യാവുന്ന മുറികളുടെ എണ്ണം 400 ആയി ഉയർത്തിയത്. നിലവിൽ പ്രോട്ടോക്കോൾ ഗസ്റ്റ് ഹൗസായി […]
Read more

ആർ. സുഗതനെതിരായ കാപ്പ നടപടി റദ്ദാക്കിയ കോടതി ഉത്തരവ്; പ്രതികരണവുമായി കെ.എസ്. ശബരിനാഥൻ

തിരുവനന്തപുരം: ആർ. സുഗതനെതിരെ കാപ്പ ചുമത്തിയ ജില്ലാ കളക്ടറുടെ ഉത്തരവ് ഹൈക്കോടതി റദ്ദാക്കിയ സംഭവത്തിൽ പ്രതികരണവുമായി കോൺഗ്രസ് നേതാവ് കെ.എസ്. ശബരിനാഥൻ. സുഗതന്റെ വിഷയത്തിൽ ഒരു തരത്തിലുള്ള ഒത്തുകളിയും ഉണ്ടായിട്ടില്ലെന്ന് ശബരിനാഥൻ പറഞ്ഞു. സുഗതന് ലീവ് അനുവദിച്ചതടക്കമുള്ള കാര്യങ്ങൾ സംസ്ഥാന സർക്കാർ പരിശോധിക്കുമെന്നും എൽഡിഎഫ് നൽകിയ പരാതിയിലും കൃത്യമായ അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഹൈക്കോടതി ഉന്നയിച്ച വിമർശനങ്ങളിൽ പൂർണ ഉത്തരവ് പുറത്തുവന്നതിന് ശേഷം പ്രതികരിക്കാമെന്നും ശബരിനാഥൻ വ്യക്തമാക്കി. സർക്കാരിന്റെ ഭാഗത്ത് നിന്ന് വീഴ്ച സംഭവിച്ചിട്ടുണ്ടോയെന്ന കാര്യവും […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix