Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Category: social post

മന്ത്രിമാരുടെ വിദേശയാത്ര തള്ളി യൂത്ത് കോണ്‍ഗ്രസ്; അധികാരത്തില്‍ ഇരിക്കുന്നവരുടെ കൈകള്‍ ശുദ്ധമാണെന്ന് ബോധ്യമാവണം

പാലക്കാട്: മുഖ്യമന്ത്രി വി.ഡി. സതീശൻ, മന്ത്രി ഒ.ജെ. ജനീഷ് എന്നിവരടക്കമുള്ള നേതാക്കളുടെ സൗജന്യ യാത്രകളെ വിമർശിച്ച് യൂത്ത് കോൺഗ്രസ് രാഷ്ട്രീയ പ്രമേയം. ഷൊർണൂർ നിയോജക മണ്ഡലം കമ്മിറ്റിയാണ് പ്രമേയം അവതരിപ്പിച്ചത്. അധികാര സ്ഥാനങ്ങളിൽ ഇരിക്കുന്നവരുടെ കൈകൾ ശുദ്ധമാണെന്ന് ജനങ്ങൾക്ക് ബോധ്യപ്പെടുന്ന തരത്തിലുള്ള പ്രവർത്തനങ്ങളാണ് നേതാക്കളിൽനിന്ന് ഉണ്ടാകേണ്ടതെന്ന് പ്രമേയത്തിൽ ചൂണ്ടിക്കാട്ടുന്നു. സൗജന്യ യാത്രകളും മറ്റ് ആനുകൂല്യങ്ങളും സ്വീകരിക്കുന്നത് അനാവശ്യ വിവാദങ്ങൾക്ക് വഴിയൊരുക്കുമെന്നും ഇത്തരം സാഹചര്യങ്ങൾ ഒഴിവാക്കണമെന്നും യൂത്ത് കോൺഗ്രസ് ആവശ്യപ്പെട്ടു. സർക്കാരിന്റെ നല്ല പ്രവർത്തനങ്ങൾ ജനങ്ങളിലെത്തുന്നതിന് ഇത്തരം വിവാദങ്ങൾ […]
Read more

കല്ലമ്പലത്ത് എംബിബിഎസ് വിദ്യാർത്ഥിയെ കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി

തിരുവനന്തപുരം: തിരുവനന്തപുരം കല്ലമ്പലത്ത് എംബിബിഎസ് വിദ്യാർത്ഥിയെ കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. കിളിമാനൂർ തട്ടത്തുമല സ്വദേശി ആഷിക്കാണ് മരിച്ചത്. കല്ലമ്പലം ദേശീയപാതയ്ക്ക് സമീപമുള്ള സർവീസ് റോഡിലാണ് ആഷിക്കിന്റെ കാർ കണ്ടെത്തിയത്. ഇന്നലെ രാത്രി എട്ടരയോടെയായിരുന്നു സംഭവം. ആഷിക്കിനെ കാറിനുള്ളിൽ അനക്കമില്ലാത്ത നിലയിൽ കണ്ടെത്തിയതിനെ തുടർന്ന് പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിക്കാൻ ശ്രമിച്ചു. എന്നാൽ ആശുപത്രിയിൽ എത്തുന്നതിന് മുമ്പ് തന്നെ മരിച്ചതായി ഡോക്ടർമാർ സ്ഥിരീകരിച്ചു. ആഷിക് ഇന്നലെ വീട്ടിൽ തിരിച്ചെത്താത്തതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കാർ കണ്ടെത്തിയത്. […]
Read more

മീററ്റിൽ ഭർത്താവിനെ ഭാര്യയും കാമുകനും ചേർന്ന് കൊലപ്പെടുത്തി

മീററ്റ്: ഉത്തർപ്രദേശിലെ മീററ്റിൽ യുവാവിന്റെ മരണം കൊലപാതകമാണെന്ന് പൊലീസ് കണ്ടെത്തി. ഭാര്യയും കാമുകനും സുഹൃത്തും ചേർന്നാണ് യുവാവിനെ കൊലപ്പെടുത്തിയതെന്നാണ് പൊലീസ് പറയുന്നത്. സംഭവത്തിൽ ഭാര്യയെ പൊലീസ് കസ്റ്റഡിയിലെടുത്തു. ലോഹ്യാനഗർ സ്വദേശി താലിബ് (30) ആണ് മരിച്ചത്. താലിബിന്റെ ഭാര്യയും ബ്യൂട്ടീഷനുമായ ഇൽമ (27) ആണ് പിടിയിലായത്. ഇൽമയുടെ കാമുകൻ അമനും ഇയാളുടെ സുഹൃത്തും കൊലപാതകത്തിൽ പങ്കെടുത്തതായും പൊലീസ് അറിയിച്ചു. താലിബിന്റെ മരണത്തിന് പിന്നാലെ ഇൽമ ഇയാളുടെ മൊബൈൽ ഫോൺ ഒളിപ്പിച്ചിരുന്നു. പിന്നീട് വീട്ടിലെത്തിയ ബന്ധുവായ റയീസ് വസ്ത്രങ്ങൾക്കിടയിൽനിന്ന് […]
Read more

വ്യാജ നിയമന ഉത്തരവ്; എൻഎഡി ജീവനക്കാരനെതിരെ പൊലീസ് കേസ്

എറണാകുളം: എടത്തല കോമ്പാറയിലെ നേവൽ ആർമമെന്റ് ഡിപ്പോയിലെ (എൻഎഡി) ജീവനക്കാരനെതിരെ വ്യാജ നിയമന ഉത്തരവ് തയ്യാറാക്കിയെന്ന പരാതിയിൽ പൊലീസ് കേസെടുത്തു. എൻഎഡിയിലെ ലീഡിങ് ഫയർമാൻ എം.വി. ജിജിത്തിനെതിരെയാണ് നടപടി. എൻഎഡിയിലെ ചീഫ് ഡ്രാഫ്റ്റ്സ്മാനും ജൂനിയർ ഡിസൈൻ ഓഫിസറുമായ മുഹമ്മദ് അഷ്റഫിന്റെ ഔദ്യോഗിക സീൽ ദുരുപയോഗം ചെയ്ത് വ്യാജ നിയമന ഉത്തരവ് തയ്യാറാക്കിയെന്നാണ് പരാതി. എൻഎഡി ഡപ്യൂട്ടി ജനറൽ മാനേജർ ബി. ലക്ഷ്മി പ്രസന്നകുമാർ ജനുവരി 12ന് റൂറൽ എസ്പിക്ക് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ് രജിസ്റ്റർ ചെയ്തത്. […]
Read more

അടൂർ പ്രകാശിന്റെ പരാതിയിൽ ഹൈക്കമാൻഡ് ഇടപെടൽ അനിശ്ചിതത്വത്തിൽ

ന്യൂഡൽഹി: മുഖ്യമന്ത്രി വി.ഡി. സതീശനെതിരെ യുഡിഎഫ് കൺവീനർ അടൂർ പ്രകാശ് നൽകിയ പരാതിയിൽ കോൺഗ്രസ് ഹൈക്കമാൻഡിന്റെ തുടർനീക്കം ഇപ്പോഴും വ്യക്തമല്ല. സതീശനെതിരെ അടൂർ പ്രകാശ് നടത്തിയ വിമർശനങ്ങളും തുടർന്ന് ഖാർഗെയ്ക്ക് നൽകിയ പരാതിയും സംബന്ധിച്ച് ദേശീയ നേതൃത്വം നിലപാട് പരിശോധിച്ചുവരികയാണ്. മുഖ്യമന്ത്രി പ്രധാന തീരുമാനങ്ങൾ പാർട്ടിയുമായും മുന്നണി നേതാക്കളുമായും മതിയായ ചർച്ച നടത്താതെ എടുക്കുന്നുവെന്നാണ് അടൂർ പ്രകാശിന്റെ പ്രധാന ആരോപണം. യു.ഡി.എഫ് കൺവീനർ എന്ന നിലയിൽ പല തീരുമാനങ്ങളും മാധ്യമങ്ങളിലൂടെയാണ് അറിയുന്നതെന്നും അദ്ദേഹം പരാതിയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. അതേസമയം, […]
Read more

ഐഎഎസ് തലപ്പത്ത് ദിവ്യ-അനുപമ പോര്; മാലിന്യനിർമാർജനത്തിന് രണ്ട് പദ്ധതി

തിരുവനന്തപുരം: മാലിന്യമുക്ത കേരളം പരിപാടിയുടെ ഭാഗമായി തദ്ദേശ വകുപ്പിൽ രണ്ട് വ്യത്യസ്ത പദ്ധതികൾക്ക് രൂപം നൽകി. ‘നിർമലം’ പദ്ധതിക്ക് പുറമെ ‘ഐസി 100 ചലഞ്ച്’ എന്ന പേരിലാണ് പുതിയ പദ്ധതി പ്രഖ്യാപിച്ചത്. തദ്ദേശ വകുപ്പ് സെക്രട്ടറി ടി.വി. അനുപമയും പ്രിൻസിപ്പൽ ഡയറക്ടർ ദിവ്യ എസ്. അയ്യരും തമ്മിലുള്ള അഭിപ്രായ വ്യത്യാസമാണ് രണ്ട് പദ്ധതികൾക്ക് കാരണമെന്നാണ് റിപ്പോർട്ട്. ടി.വി. അനുപമയുടെ നേതൃത്വത്തിൽ പ്രഖ്യാപിച്ച ‘നിർമലം’ പദ്ധതിയിൽ തനിക്ക് വേണ്ടത്ര പ്രാധാന്യം നൽകിയില്ലെന്ന് ദിവ്യ എസ്. അയ്യർ മന്ത്രിയെ കണ്ട് […]
Read more

ശുചിമുറി ഫീസ് ജിപേ സ്വീകരിച്ചില്ല; യുവാവിനെ മർദിച്ചെന്ന് പരാതി, രണ്ട് ജീവനക്കാർ അറസ്റ്റിൽ

കൊച്ചി: ശുചിമുറി ഉപയോഗിച്ചതിന്റെ 10 രൂപ ഗൂഗിൾ പേ വഴി നൽകാമെന്ന് പറഞ്ഞ യുവാവിനെ മർദിച്ചെന്ന പരാതിയിൽ രണ്ട് ശുചിമുറി ജീവനക്കാർ അറസ്റ്റിൽ. മറൈൻ ഡ്രൈവിലെ ശുചിമുറി ജീവനക്കാരായ കളമശേരി കൊടിയിൽവീട്ടിൽ എസ്. അജിത്ത് (44), വരാപ്പുഴ എടമ്പാടം മഠത്തിപ്പറമ്പിൽ എം.എം. റോബിൻ (59) എന്നിവരെയാണ് സെൻട്രൽ പൊലീസ് അറസ്റ്റ് ചെയ്തത്. വാഴക്കുളം സ്വദേശി താജുദീനാണ് മർദനമേറ്റത്. തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ടോടെയാണ് സംഭവം. ജിസിഡിഎയുടെ കീഴിലുള്ള മറൈൻ ഡ്രൈവ് വോയിലെ ശുചിമുറി ഉപയോഗിക്കാനെത്തിയതായിരുന്നു താജുദീൻ. ശുചിമുറിയുടെ 10 […]
Read more

സംസ്ഥാനത്ത് കനത്ത മഴയും കാറ്റും; വ്യാപക നാശനഷ്ടം

കൊച്ചി: സംസ്ഥാനത്ത് ശക്തമായ മഴയ്ക്കും കാറ്റിനും പിന്നാലെ വ്യാപക നാശനഷ്ടം. കോഴിക്കോട് ബാലുശ്ശേരി കൈതച്ചാലിന് സമീപം മരം കടപുഴകി വീടിന് മുകളിലേക്ക് വീണ് ദമ്പതികൾക്ക് പരിക്കേറ്റു. ഭാസ്‌കരന്റെ വീടിന് മുകളിലേക്കാണ് മരം വീണത്. പരിക്കേറ്റ ഭാസ്‌കരനെയും ഭാര്യ പ്രേമയെയും കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മലപ്പുറം-തിരൂർ റൂട്ടിലും മരം കടപുഴകി വീണ് ഗതാഗതം തടസ്സപ്പെട്ടു. മരം മുറിച്ചുമാറ്റി ഗതാഗതം പുനഃസ്ഥാപിക്കാനുള്ള ശ്രമം തുടരുകയാണ്. പെരുമ്പാവൂർ ഓടക്കാലിയിൽ ശക്തമായ കാറ്റിലും മഴയിലും സ്കൂൾ ഓഡിറ്റോറിയത്തിന്റെ മേൽക്കൂര തകർന്നുവീണു. […]
Read more

കുവൈത്തിൽ ഇൻഡിക്കേറ്റർ ഉപയോഗിക്കാത്തവർക്കെതിരെ നടപടി

കുവൈത്ത് സിറ്റി: വാഹനം തിരിക്കുമ്പോഴും ലെയ്ൻ മാറുമ്പോഴും ഇൻഡിക്കേറ്റർ കൃത്യമായി ഉപയോഗിക്കാത്ത ഡ്രൈവർമാർക്കെതിരെ കുവൈത്തിൽ കർശന നടപടി. ആഭ്യന്തര മന്ത്രാലയത്തിന് കീഴിലെ ജനറൽ ട്രാഫിക് ഡിപ്പാർട്ട്‌മെന്റ് വിവിധ ഗവർണറേറ്റുകളിൽ നടത്തിയ പ്രത്യേക പരിശോധനയിൽ 372 വാഹനങ്ങൾക്ക് പിഴ ചുമത്തി. ഗതാഗത നിയമങ്ങൾ കർശനമായി നടപ്പാക്കുന്നതിന്റെ ഭാഗമായി നടത്തിയ പരിശോധനയിലാണ് നിയമലംഘനങ്ങൾ കണ്ടെത്തിയത്. ഡ്രൈവിങ്ങിനിടെ ഇൻഡിക്കേറ്റർ ശരിയായി ഉപയോഗിക്കാത്തതാണ് പ്രധാനമായും കണ്ടെത്തിയ നിയമലംഘനം. റോഡ് സുരക്ഷ ഉറപ്പാക്കുന്നതിനും നിയമലംഘനങ്ങൾ ഒഴിവാക്കുന്നതിനും എല്ലാ ഡ്രൈവർമാരും ഗതാഗത നിയമങ്ങൾ കൃത്യമായി പാലിക്കണമെന്ന് […]
Read more

സുഗതൻ ജയിൽ മോചിതനായി; സ്വീകരിക്കാൻ സുരേഷ് ഗോപിയും

തൃശൂർ: കാപ്പാ നിയമപ്രകാരം കരുതൽ തടങ്കലിലായിരുന്ന ബിജെപി കൗൺസിലർ ആർ. സുഗതൻ വിയ്യൂർ സെൻട്രൽ ജയിലിൽ നിന്ന് പുറത്തിറങ്ങി. ജയിൽ മോചിതനായ സുഗതനെ സ്വീകരിക്കാൻ കേന്ദ്രമന്ത്രി സുരേഷ് ഗോപി വിയ്യൂർ ജയിലിലെത്തി. ബിജെപി പ്രവർത്തകർ മുദ്രാവാക്യങ്ങൾ വിളിച്ചും ഷാൾ അണിയിച്ചുമാണ് സുഗതന് സ്വീകരണം നൽകിയത്. സുഗതന്റെ ഭാര്യയും മകനും ജയിലിലെത്തിയിരുന്നു. തനിക്കെതിരായ നടപടി രാഷ്ട്രീയ പ്രേരിതമാണെന്ന് സുഗതൻ ആരോപിച്ചു. ജനകീയ സമരത്തിൽ പങ്കെടുത്തതിനാണ് കേസെടുത്തതെന്നും ഒരു പൊലീസുകാരന്റെ തീരുമാനത്തിന്റെ പേരിൽ പോലും ഒരാൾക്ക് ജയിലിൽ കഴിയേണ്ട സാഹചര്യമുണ്ടാകാമെന്നതിന്റെ […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix