Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Category: social post

IPL 2027; ഡൽഹി ക്യാപിറ്റൽസിന്റെ മുഖ്യ പരിശീലകനായി സൗരവ് ഗാംഗുലി

ന്യൂഡൽഹി: ഇന്ത്യൻ പ്രീമിയർ ലീഗിന്റെ 2027 സീസണിൽ ഡൽഹി ക്യാപിറ്റൽസിന്റെ മുഖ്യ പരിശീലകനായി മുൻ ഇന്ത്യൻ ക്യാപ്റ്റൻ സൗരവ് ഗാംഗുലിയെ നിയമിച്ചു. ഫ്രാഞ്ചൈസിയുമായി വർഷങ്ങളായി വിവിധ ചുമതലകളിൽ പ്രവർത്തിച്ച ശേഷമാണ് ഗാംഗുലി ആദ്യമായി ഡൽഹിയുടെ ഹെഡ് കോച്ച് സ്ഥാനത്തെത്തുന്നത്. 2019ൽ ഉപദേഷ്ടാവായാണ് ഗാംഗുലി ഡൽഹി ക്യാപിറ്റൽസുമായി ചേർന്നത്. പിന്നീട് പുരുഷ-വനിതാ ടീമുകളുടെ ഡയറക്ടർ ഓഫ് ക്രിക്കറ്റ് ഉൾപ്പെടെ വിവിധ ചുമതലകൾ വഹിച്ചു. ഐപിഎല്ലിൽ ഡൽഹി ക്യാപിറ്റൽസിന്റെ മുഖ്യ പരിശീലകനാകുന്നത് അദ്ദേഹത്തിന്റെ ആദ്യ അവസരമാണ്. കഴിഞ്ഞ രണ്ട് സീസണുകളിൽ […]
Read more

ബിജെപി കൗൺസിലർ ആർ. സുഗതന് ഹൈക്കോടതി ജാമ്യം അനുവദിച്ചു

കൊച്ചി: കാപ്പ കേസിൽ ജയിലിൽ കഴിയുന്ന തിരുവനന്തപുരം കോർപ്പറേഷൻ കൗൺസിലർ ആർ. സുഗതന് ആശ്വാസം. കാപ്പ നിയമപ്രകാരമുള്ള കരുതൽ തടങ്കൽ ഹൈക്കോടതി റദ്ദാക്കി. തുടർന്ന് ആർ. സുഗതന് കോടതി ജാമ്യം അനുവദിച്ചു.
Read more

ഓടിക്കൊണ്ടിരുന്ന ബൈക്കിന് തീപിടിച്ചു; യാത്രക്കാരൻ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

മലപ്പുറം: നിലമ്പൂരിൽ ഓടിക്കൊണ്ടിരുന്ന ബൈക്കിന് പെട്ടെന്ന് തീപിടിച്ച് അപകടം. ഇന്ന് ഉച്ചയോടെയാണ് സംഭവം. ബൈക്കിലുണ്ടായിരുന്ന യാത്രക്കാരൻ സമയോചിതമായി വാഹനം നിർത്തി പുറത്തിറങ്ങിയതിനാൽ വലിയ അപകടം ഒഴിവായി. യാത്രയ്ക്കിടെ ബൈക്കിന്റെ എഞ്ചിൻ ഭാഗത്തുനിന്ന് ആദ്യം പുകയും തുടർന്ന് തീയും ഉയരുകയായിരുന്നു. പുക ഉയരുന്നത് ശ്രദ്ധയിൽപ്പെട്ട യാത്രക്കാരൻ ഉടൻ വാഹനം റോഡരികിലേക്ക് മാറ്റിനിർത്തി. തുടർന്ന് ബൈക്കിൽ നിന്ന് സുരക്ഷിതമായി പുറത്തിറങ്ങി മാറിനിന്നു. യാത്രക്കാരൻ പുറത്തിറങ്ങിയതിന് പിന്നാലെ തീ കൂടുതൽ ശക്തമായി പടർന്നു. നിമിഷങ്ങൾക്കകം ബൈക്കിന്റെ മുൻഭാഗത്തേക്കും മറ്റ് ഭാഗങ്ങളിലേക്കും തീ […]
Read more

തൃശ്ശൂരിൽ സ്ഥലം എവിടെയെന്ന് സുരേഷ് ഗോപി കാണിച്ചുതരട്ടെ: കെ മുരളീധരൻ

തിരുവനന്തപുരം: കേരളത്തിൽ എയിംസ് സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ നിലപാടിന് മറുപടിയുമായി ആരോഗ്യ മന്ത്രി കെ. മുരളീധരൻ. എയിംസ് സംബന്ധിച്ച് സംസ്ഥാന സർക്കാരിന് തുറന്ന സമീപനമാണുള്ളതെന്ന് അദ്ദേഹം പറഞ്ഞു. തൃശൂരാണ് അനുയോജ്യമായ സ്ഥലമെന്ന് പറയുന്ന സുരേഷ് ഗോപി, എയിംസിനായി കണ്ടെത്തിയ സ്ഥലം വ്യക്തമാക്കണമെന്നും മുരളീധരൻ ആവശ്യപ്പെട്ടു. സുരേഷ് ഗോപിയുടെ വെല്ലുവിളി രാഷ്ട്രീയമായി മാത്രമാണ് കാണുന്നതെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിൽ എയിംസ് വരേണ്ടത് തൃശൂരിലാണെന്നാണ് സുരേഷ് ഗോപി നേരത്തെ പറഞ്ഞത്. താൻ ബിജെപി എംപിയായതിനാൽ എയിംസ് തൃശൂരിൽ […]
Read more

ഇ.എൻ സുരേഷ് ബാബുവിനെതിരായ പീഡന ആരോപണം; പൊലീസ് അന്വേഷണം ആവശ്യപ്പെട്ട് കോൺഗ്രസ്

പാലക്കാട്: സിപിഎം മുൻ ജില്ലാ സെക്രട്ടറി ഇ.എൻ. സുരേഷ് ബാബുവിനെതിരെ യുവതി പീഡന പരാതി നൽകിയെന്ന ആരോപണത്തിൽ പോലീസ് അന്വേഷണം ആവശ്യപ്പെട്ട് കോൺഗ്രസ് പരാതി നൽകി. പാലക്കാട് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പാലക്കാട് എസ്.പിക്കാണ് പരാതി നൽകിയത്. യുവതിയുടെ പരാതി സിപിഎം സംസ്ഥാന സെക്രട്ടറിയും പ്രതിപക്ഷ നേതാവും പൂഴ്ത്തിവെക്കുകയാണെന്ന് പരാതിയിൽ ആരോപിക്കുന്നു. യുവതിക്ക് നീതി ലഭിക്കാൻ പോലീസ് അന്വേഷണം അനിവാര്യമാണെന്ന് പാലക്കാട് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് സി.വി. സതീഷ് പറഞ്ഞു. സിപിഎം വിപുലീകൃത ജില്ലാ […]
Read more

താനൂരിൽ മുസ്ലിം ലീഗ് പ്രവർത്തകനെ വധിക്കാൻ ശ്രമിച്ച കേസ്; മുഖ്യ ആസൂത്രകൻ പിടിയിൽ

മലപ്പുറം: താനൂരിൽ മുസ്ലിം ലീഗ് പ്രവർത്തകനെ വധിക്കാൻ ശ്രമിച്ച കേസിൽ ഒളിവിലായിരുന്ന മുഖ്യ ആസൂത്രകനെ പൊലീസ് പിടികൂടി. താനൂർ ചെറിയകത്ത് സ്വദേശി സലാമിനെയാണ് താനൂർ ഡാൻസഫ് സംഘം കൊല്ലം ആയിരംതെങ്ങിൽ നിന്ന് അറസ്റ്റ് ചെയ്തത്. സംഭവത്തിന് പിന്നാലെ നടത്തിയ അന്വേഷണത്തിൽ പ്രതി ജില്ല വിട്ട് ഒളിവിൽ കഴിയുന്നതായി പൊലീസിന് വിവരം ലഭിച്ചിരുന്നു. തുടർന്ന് പൊലീസ് ഇയാളുടെ നീക്കങ്ങൾ നിരീക്ഷിച്ചുവരികയായിരുന്നു. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ കൊല്ലം ആയിരംതെങ്ങിലെത്തിയ അന്വേഷണ സംഘം സലാമിനെ അറസ്റ്റ് ചെയ്തു. മലപ്പുറം ജില്ലാ പൊലീസ് മേധാവിക്ക് […]
Read more

ഇന്ത്യ–ഉറുഗ്വേ പോരാട്ടം ഇന്ന്; കൊൽക്കത്തയിൽ ആവേശമുയരും

കൊൽക്കത്ത: അന്താരാഷ്ട്ര സൗഹൃദ ഫുട്ബോൾ മത്സരത്തിൽ ഇന്ത്യ ഇന്ന് കരുത്തരായ ഉറുഗ്വേയെ നേരിടും. കൊൽക്കത്തയിൽ രാത്രി 7.30നാണ് മത്സരം. ലോകകപ്പ് കളിച്ചെത്തിയ പനാമയ്‌ക്കെതിരെ സമനില നേടിയ ഇന്ത്യ, അഞ്ചുതവണ ലോകചാമ്പ്യന്മാരായ ബ്രസീലിനോട് നാലുഗോളിന് തോറ്റ ശേഷമാണ് ഉറുഗ്വേയ്ക്കെതിരെ ഇറങ്ങുന്നത്. ഫിഫ റാങ്കിംഗിൽ 20-ാം സ്ഥാനത്തുള്ള ഉറുഗ്വേയും 138-ാം സ്ഥാനത്തുള്ള ഇന്ത്യയും തമ്മിലുള്ള പോരാട്ടത്തിൽ ഇന്ത്യൻ പരിശീലകൻ ഖാലിദ് ജമീലിന്റെ തന്ത്രങ്ങളിലേക്കാണ് ആരാധകരുടെ ശ്രദ്ധ. ബ്രസീലിനെതിരായ മത്സരത്തിൽ ചെറിയ പിഴവുകൾക്കുപോലും വലിയ വില നൽകേണ്ടിവരുമെന്ന് ഇന്ത്യക്ക് ബോധ്യപ്പെട്ടിരുന്നു. അതിനാൽ […]
Read more

ഇന്ധനച്ചെലവ് 60 ശതമാനം വരെ ഉയർന്നു; അടിയന്തര സഹായം തേടി എയർലൈനുകൾ

ന്യൂഡൽഹി: പശ്ചിമേഷ്യയിൽ തുടരുന്ന സംഘർഷവും വ്യോമപാതകളിലെ നിയന്ത്രണങ്ങളും മൂലം പ്രവർത്തനച്ചെലവ് ഉയർന്നതോടെ രാജ്യത്തെ പ്രമുഖ വിമാനക്കമ്പനികൾ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലെന്ന് റിപ്പോർട്ട്. പ്രശ്നങ്ങൾക്ക് അടിയന്തര പരിഹാരം ആവശ്യപ്പെട്ട് എയർ ഇന്ത്യ, ഇൻഡിഗോ, സ്പൈസ് ജെറ്റ് എന്നിവ ഉൾപ്പെടുന്ന ഫെഡറേഷൻ ഓഫ് ഇന്ത്യൻ എയർലൈൻസ് (എഫ്.ഐ.എ) കേന്ദ്ര വ്യോമയാന മന്ത്രി കിഞ്ചരാപ്പു രാംമോഹൻ നായിഡുവിന് കത്തയച്ചു. സെപ്റ്റംബർ 25ന് അയച്ച കത്തിൽ വ്യോമപാതകൾ വഴിതിരിച്ചുവിട്ടതിനെത്തുടർന്നുണ്ടായ അധിക ദൂരം, വിമാന ഇന്ധനമായ എ.ടി.എഫ് വിലയിലെ വർധന, ഇന്ത്യൻ രൂപയുടെ മൂല്യത്തകർച്ച […]
Read more

വീടും പരിസരവും വൃത്തിയായി സൂക്ഷിച്ചു; വീട്ടമ്മയ്ക്ക് സമ്മാനമായി പുത്തൻ ഫ്രിഡ്ജ്

ആലപ്പുഴ: വീടും പരിസരവും വൃത്തിയായി സൂക്ഷിച്ചതിന് വീട്ടമ്മയ്ക്ക് സമ്മാനമായി പുത്തൻ ഫ്രിഡ്ജ്. പുറക്കാട് കുടുംബാരോഗ്യ കേന്ദ്രം മഴക്കാല പൂർവ ശുചീകരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ‘സിവിക് സെൻസ്’ മത്സരത്തിലാണ് വിഭയ്ക്ക് ഫ്രിഡ്ജ് സമ്മാനമായി ലഭിച്ചത്. ജി. സുധാകരൻ എംഎൽഎയാണ് മത്സരത്തിന്റെ നറുക്കെടുപ്പ് നടത്തിയത്. വിജയിയായ വിഭയ്ക്ക് എംഎൽഎ തന്നെ സമ്മാനം കൈമാറി. മഴക്കാല പൂർവ ശുചീകരണത്തിന്റെ പ്രാധാന്യം കൂടുതൽ ആളുകളിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് മത്സരം സംഘടിപ്പിച്ചത്. വീട്ടിലെ പ്ലാസ്റ്റിക് മാലിന്യം ഹരിതകർമ സേനയ്ക്ക് കൈമാറുക, ഭക്ഷണാവശിഷ്ടങ്ങൾ ശാസ്ത്രീയമായി […]
Read more

മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി സണ്ണി ജോസഫ്; നിലപാടിലുറച്ച് അടൂര്‍ പ്രകാശ്

തിരുവനന്തപുരം: സംസ്ഥാന കോൺഗ്രസിലെ ആഭ്യന്തര തർക്കങ്ങൾക്കിടെ ഡൽഹി കേരള ഹൗസിൽ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി കെ.പി.സി.സി അധ്യക്ഷൻ സണ്ണി ജോസഫ്. സംഘടനാ കാര്യങ്ങൾ ചർച്ചയായതായി സണ്ണി ജോസഫ് പ്രതികരിച്ചു. അടൂർ പ്രകാശ് ഉന്നയിച്ച പരാതി മുഖ്യമന്ത്രിയുമായി ചർച്ച ചെയ്തതായും അദ്ദേഹം വ്യക്തമാക്കി. വിഷയം ഹൈക്കമാൻഡിന്റെ പരിഗണനയിലുള്ളതിനാൽ കൂടുതൽ പ്രതികരിക്കാനില്ലെന്നും സണ്ണി ജോസഫ് പറഞ്ഞു. അതേസമയം, താൻ ഉന്നയിച്ച പരാതിയിൽ നിന്ന് പിന്നോട്ടില്ലെന്ന് അടൂർ പ്രകാശ് വ്യക്തമാക്കി. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുന്‍ ഖർഗെയെ നേരിൽ കണ്ട് പരാതി കൈമാറിയെന്നും […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix