Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Category: social post

കേരളത്തിൽ സ്വർണവിലയിൽ നേരിയ ഇടിവ്

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ കുറവ്. ഇന്ന് 22 കാരറ്റ് സ്വർണത്തിന് പവന് 120 രൂപ കുറഞ്ഞു. ഇതോടെ ഒരു ഗ്രാം സ്വർണത്തിന്റെ വില 13,060 രൂപയും ഒരു പവൻ സ്വർണത്തിന്റെ വില 1,09,280 രൂപയുമായി. കഴിഞ്ഞ മൂന്ന് ദിവസമായി സ്വർണവിലയിൽ മാറ്റമുണ്ടായിരുന്നില്ല. അന്ന് ഒരു ഗ്രാം സ്വർണത്തിന് 13,075 രൂപയും പവന് 1,09,400 രൂപയുമായിരുന്നു വില. അന്താരാഷ്ട്ര വിപണിയിലെ സ്വർണവിലയിലെ മാറ്റങ്ങളാണ് കേരളത്തിലെ വിലയിലും പ്രധാനമായും പ്രതിഫലിക്കുന്നത്. അതേസമയം, സംസ്ഥാനത്ത് വെള്ളിവിലയിൽ മാറ്റമില്ല. ഇന്ന് ഒരു […]
Read more

ഇന്ത്യ-വെസ്റ്റ് ഇൻഡീസ് ടി20 പരമ്പരയ്ക്ക് ഇന്ന് തുടക്കം; ആദ്യ പോരാട്ടം ലഖ്നൗവിൽ

ലഖ്നൗ: ഇന്ത്യ-വെസ്റ്റ് ഇൻഡീസ് ടി20 പരമ്പരയ്ക്ക് ഇന്ന് തുടക്കം. ലഖ്നൗവിലെ ഏകനാ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ വൈകിട്ട് ഏഴിനാണ് ആദ്യ മത്സരം. അഞ്ച് മത്സരങ്ങളാണ് പരമ്പരയിലുള്ളത്. ഏഷ്യൻ ഗെയിംസിൽ പാകിസ്ഥാനെ തോൽപ്പിച്ച് സ്വർണം നേടിയ ആത്മവിശ്വാസത്തിലാണ് ശ്രേയസ് അയ്യരും സംഘവും വിൻഡീസിനെ നേരിടുന്നത്. ഇന്ത്യക്കെതിരായ ഏകദിന പരമ്പര നഷ്ടമായതിന്റെ ക്ഷീണം തീർക്കുകയാണ് വെസ്റ്റ് ഇൻഡീസിന്റെ ലക്ഷ്യം. ഏഷ്യൻ ഗെയിംസിൽ പ്രതീക്ഷിച്ച പ്രകടനം പുറത്തെടുക്കാനായില്ലെങ്കിലും സഞ്ജു സാംസൺ പ്ലേയിങ് ഇലവനിൽ തുടരുമെന്നാണ് സൂചന. ടീമിന്റെ ബാറ്റിങ് നിരയിൽ അഭിഷേക് ശർമ, […]
Read more

പയ്യന്നൂർ കോളേജ് വനിതാ ഹോസ്റ്റലിൽ ക്രമക്കേട്; സിന്‍ഡിക്കേറ്റ് അംഗത്തിനെതിരെ പരാതി

കണ്ണൂര്‍: കണ്ണൂർ സർവകലാശാലയിലെ കോൺഗ്രസ് അനുകൂല സിന്‍ഡിക്കേറ്റ് അംഗത്തിനെതിരെ ഗുരുതര സാമ്പത്തിക ക്രമക്കേട് ആരോപണം. പയ്യന്നൂർ കോളേജ് മലയാള വിഭാഗം അധ്യാപികയും സിന്‍ഡിക്കേറ്റ് അംഗവുമായ പ്രൊഫ. പി. പ്രജിതക്കെതിരെയാണ് പരാതി. പയ്യന്നൂർ കോളേജ് വനിതാ ഹോസ്റ്റൽ നടത്തിപ്പിൽ ക്രമക്കേട് നടന്നതായാണ് ആരോപണം. ഹോസ്റ്റലിലേക്ക് ഗ്യാസ് സിലിണ്ടർ, ചിക്കൻ, വെളിച്ചെണ്ണ തുടങ്ങിയ സാധനങ്ങൾ വാങ്ങിയതിൽ ക്രമക്കേട് നടത്തിയെന്നാണ് പരാതി. 2015ൽ ഹോസ്റ്റൽ ആരംഭിച്ചത് മുതൽ പ്രജിതയാണ് വാർഡനായി തുടരുന്നത്. കോൺഗ്രസ് അനുകൂല അധ്യാപക സംഘടനയായ കെപിസിടിഎയുടെ മേഖലാ പ്രസിഡന്റുമാണ് […]
Read more

മുംബൈ രഞ്‌ജി ട്രോഫി; സ്‌ക്വാഡിൽ സൂര്യകുമാര്‍ യാദവിന്‌ ടീമിലിടമില്ല

മുംബൈ: രഞ്ജി ട്രോഫിയിൽ കളിക്കാൻ താൽപര്യം പ്രകടിപ്പിച്ച ഇന്ത്യൻ ടി20 താരം സൂര്യകുമാർ യാദവിന് മുംബൈ ടീമിൽ ഇടമില്ല. ചണ്ഡീഗഡിനെതിരായ ആദ്യ മത്സരത്തിനുള്ള 16 അംഗ ടീമിനെയാണ് മുംബൈ പ്രഖ്യാപിച്ചത്. ഒക്ടോബർ 11നാണ് മത്സരം ആരംഭിക്കുന്നത്. കഴിഞ്ഞ 18 മാസമായി റെഡ് ബോൾ ക്രിക്കറ്റിൽ നിന്ന് വിട്ടുനിൽക്കുന്ന സൂര്യകുമാറിന് രഞ്ജി ട്രോഫി പോലുള്ള പ്രധാന ടൂർണമെന്റിന് മുന്നോടിയായി ആവശ്യമായ തയ്യാറെടുപ്പുകൾ വേണമെന്നാണ് മുംബൈ ചീഫ് സെലക്ടർ രാജേഷ് പവാറിന്റെ വിശദീകരണം. പരിക്കിനെ തുടർന്ന് മുൻ നായകനും ഓൾറൗണ്ടറുമായ […]
Read more

കേരളത്തിൽ എയിംസ് വരണം; ഏറ്റവും അനുയോജ്യമായ സ്ഥലം തൃശ്ശൂരെന്ന് സുരേഷ് ഗോപി

കൊച്ചി: കേരളത്തിൽ എയിംസ് സ്ഥാപിക്കണമെന്നാണ് തന്റെ ആഗ്രഹമെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. എയിംസിനായി ഏറ്റവും അനുയോജ്യമായ സ്ഥലം തൃശൂരാണെന്നും അദ്ദേഹം പറഞ്ഞു. താൻ ബിജെപി എംപിയായതിനാൽ എയിംസ് തൃശ്ശൂരിൽ വരേണ്ടതില്ലെന്ന് സംസ്ഥാന സർക്കാർ തീരുമാനിച്ചാലും അത് തൃശ്ശൂരിൽ തന്നെ വരുമെന്നാണ് സുരേഷ് ഗോപി പറഞ്ഞത്. സാമ്പത്തികമായി പരിഗണിക്കുമ്പോൾ ആലപ്പുഴയാണ് അനുയോജ്യമെന്നും എന്നാൽ എയിംസിന് ആവശ്യമായ ശാന്തമായ അന്തരീക്ഷം തൃശ്ശൂരിലുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. എയിംസ് വിഷയത്തിൽ ആരോഗ്യ മന്ത്രി കെ. മുരളീധരനെയും സുരേഷ് ഗോപി വിമർശിച്ചു. ധൈര്യമുണ്ടെങ്കിൽ തന്റെ […]
Read more

ഏഷ്യന്‍ ഗെയിംസ് സ്വര്‍ണ നേട്ടത്തിന് പിന്നാലെ ക്യാപ്റ്റന്‍ സ്ഥാനം ഒഴിഞ്ഞ് ഹര്‍മന്‍പ്രീത് കൗര്‍

ന്യൂഡൽഹി: ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീമിന്റെ മുൻനിര ക്യാപ്റ്റൻമാരിലൊരാളായ ഹർമൻപ്രീത് കൗർ എല്ലാ ഫോർമാറ്റുകളിലെയും ക്യാപ്റ്റൻ സ്ഥാനം ഒഴിഞ്ഞു. ഇൻസ്റ്റഗ്രാമിലൂടെയാണ് താരം തീരുമാനം ഔദ്യോഗികമായി പ്രഖ്യാപിച്ചത്. ഏഷ്യൻ ഗെയിംസ് 2026ൽ ഇന്ത്യയെ സ്വർണ മെഡലിലേക്ക് നയിച്ചതിന് പിന്നാലെയാണ് ഹർമൻപ്രീതിന്റെ നിർണായക പ്രഖ്യാപനം. ക്യാപ്റ്റൻ സ്ഥാനം ഒഴിയുകയാണെങ്കിലും ഇന്ത്യൻ ടീമിനായി താരം തുടർന്നും കളിക്കും. വർഷങ്ങളോളം നീണ്ട ക്യാപ്റ്റൻസി കാലയളവ് നിരവധി ഓർമകളും വികാരങ്ങളും നിറഞ്ഞതായിരുന്നുവെന്ന് ഹർമൻപ്രീത് സമൂഹമാധ്യമത്തിൽ കുറിച്ചു. ടീമിനും ഇന്ത്യൻ വനിതാ ക്രിക്കറ്റിനുമായി തന്റെ കഴിവിന്റെ […]
Read more

ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് പ്രതിഷേധം; ബാരിക്കേഡിന് മുകളിൽ കയറി ദേശീയപതാക വീശി രാഹുൽ ഗാന്ധി

ന്യൂഡല്‍ഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷ എംപിമാർ നടത്തിയ പ്രതിഷേധത്തിൽ ആവേശം പകർന്ന് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. പ്രതിഷേധ മാർച്ച് തടയാൻ പൊലീസ് സ്ഥാപിച്ച ബാരിക്കേഡിന് മുകളിൽ കയറി രാഹുൽ ഗാന്ധി ദേശീയപതാക വീശി. രാഹുൽ ഗാന്ധിയുടെ നീക്കം ഒപ്പമുണ്ടായിരുന്ന പ്രതിപക്ഷ എംപിമാരിലും ആവേശം പകർന്നു. വയനാട് എംപി പ്രിയങ്ക ഗാന്ധിയും ബാരിക്കേഡിന് മുകളിൽ കയറി പ്രതിഷേധത്തിൽ പങ്കെടുത്തു. പിന്നാലെ പ്രതിഷേധിച്ച പ്രതിപക്ഷ എംപിമാരെ പൊലീസ് കസ്റ്റഡിയിലെടുത്ത് സ്ഥലത്തുനിന്ന് […]
Read more

സുഗതന്റെ അവധി വിവാദം; ഉദ്യോഗസ്ഥയുടെ സസ്‌പെൻഷൻ ശരിവെച്ച് കെഎടി

തിരുവനന്തപുരം: ബിജെപി കൗൺസിലർ ആർ. സുഗതന്റെ അവധി അപേക്ഷയുമായി ബന്ധപ്പെട്ട് തദ്ദേശസ്വയംഭരണ വകുപ്പ് അണ്ടർ സെക്രട്ടറി ചിത്ര പി. അരുണിമയെ സസ്‌പെൻഡ് ചെയ്ത സർക്കാർ നടപടി കേരള അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണൽ ശരിവെച്ചു. സസ്‌പെൻഷൻ ഉത്തരവ് ചോദ്യം ചെയ്ത് ഉദ്യോഗസ്ഥ നൽകിയ ഹർജി ട്രൈബ്യൂണൽ തള്ളി. സുഗതന് അവധി അനുവദിക്കുന്നതിന് അനുകൂല നിലപാട് സ്വീകരിച്ച ചിത്ര പി. അരുണിമ വകുപ്പുമന്ത്രിയുടെ വ്യക്തമായ നിർദേശം മറികടന്നെന്ന സർക്കാർ വാദം ട്രൈബ്യൂണൽ അംഗീകരിച്ചു. മന്ത്രിയുടെയും വകുപ്പ് സെക്രട്ടറിയുടെയും നിർദേശങ്ങൾക്ക് വിരുദ്ധമായി ഫയലിൽ […]
Read more

സുരേഷ് ബാബുവിനെതിരെ കേസെടുക്കണം; മുഖ്യമന്ത്രിക്ക് പരാതി നൽകി കെപിസിസി സെക്രട്ടറി

തിരുവനന്തപുരം: മുൻ പാലക്കാട് സി.പി.എം ജില്ലാ സെക്രട്ടറി ഇ.എൻ. സുരേഷ് ബാബുവിനെതിരായ ലൈംഗിക പീഡന ആരോപണത്തിൽ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് കെപിസിസി സെക്രട്ടറി ജോൺ ഡാനിയേൽ പരാതി നൽകി. മുഖ്യമന്ത്രി വി.ഡി. സതീശനാണ് പരാതി നൽകിയത്. സ്ത്രീസുരക്ഷ ഉറപ്പാക്കുക സർക്കാരിന്റെ പ്രഖ്യാപിത നയമാണെന്നും അതിനാൽ ആരോപണത്തിൽ നിയമനടപടി സ്വീകരിക്കണമെന്നും പരാതിയിൽ ആവശ്യപ്പെടുന്നു. പീഡന പരാതി അറിഞ്ഞിട്ടും നടപടി സ്വീകരിച്ചില്ലെന്ന് ആരോപിച്ച് മുൻ മുഖ്യമന്ത്രി പിണറായി വിജയനും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനുമെതിരെ അന്വേഷണം നടത്തണമെന്നും പരാതിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. […]
Read more

മാസപ്പടി കേസ്; പിണറായിയെയും കുടുംബത്തെയും ചോദ്യം ചെയ്യൽ തുടങ്ങുന്നു

കൊച്ചി: മാസപ്പടി കേസിൽ പിണറായി വിജയനും കുടുംബാംഗങ്ങൾക്കുമെതിരായ അന്വേഷണത്തിന്റെ ഭാഗമായി പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) ചോദ്യം ചെയ്യൽ നടപടികൾ ആരംഭിക്കുന്നു. മുൻ മന്ത്രി മുഹമ്മദ് റിയാസിന്റെ സുഹൃത്തുക്കളായ ഹസൻ വാരിസ്, നിഖിൽ എന്നിവർക്കാണ് ആദ്യം നോട്ടീസ് നൽകിയിരിക്കുന്നത്. പിണറായി വിജയൻ, മകൾ വീണ വിജയൻ, മുൻ മന്ത്രി മുഹമ്മദ് റിയാസ് എന്നിവർക്കെതിരെ അഴിമതി നിരോധന നിയമപ്രകാരം കേസ് രജിസ്റ്റർ ചെയ്യണമെന്നാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) ശുപാർശ ചെയ്തിരുന്നത്. ഹവാല ഇടപാടുകളുമായി ബന്ധപ്പെട്ട ആരോപണങ്ങളിലാകും എസ്ഐടിയുടെ ആദ്യഘട്ട […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix