Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Category: social post

സുഗതന്റെ അവധി വിവാദം; ഉദ്യോഗസ്ഥയുടെ സസ്‌പെൻഷൻ ശരിവെച്ച് കെഎടി

തിരുവനന്തപുരം: ബിജെപി കൗൺസിലർ ആർ. സുഗതന്റെ അവധി അപേക്ഷയുമായി ബന്ധപ്പെട്ട് തദ്ദേശസ്വയംഭരണ വകുപ്പ് അണ്ടർ സെക്രട്ടറി ചിത്ര പി. അരുണിമയെ സസ്‌പെൻഡ് ചെയ്ത സർക്കാർ നടപടി കേരള അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണൽ ശരിവെച്ചു. സസ്‌പെൻഷൻ ഉത്തരവ് ചോദ്യം ചെയ്ത് ഉദ്യോഗസ്ഥ നൽകിയ ഹർജി ട്രൈബ്യൂണൽ തള്ളി. സുഗതന് അവധി അനുവദിക്കുന്നതിന് അനുകൂല നിലപാട് സ്വീകരിച്ച ചിത്ര പി. അരുണിമ വകുപ്പുമന്ത്രിയുടെ വ്യക്തമായ നിർദേശം മറികടന്നെന്ന സർക്കാർ വാദം ട്രൈബ്യൂണൽ അംഗീകരിച്ചു. മന്ത്രിയുടെയും വകുപ്പ് സെക്രട്ടറിയുടെയും നിർദേശങ്ങൾക്ക് വിരുദ്ധമായി ഫയലിൽ […]
Read more

സുരേഷ് ബാബുവിനെതിരെ കേസെടുക്കണം; മുഖ്യമന്ത്രിക്ക് പരാതി നൽകി കെപിസിസി സെക്രട്ടറി

തിരുവനന്തപുരം: മുൻ പാലക്കാട് സി.പി.എം ജില്ലാ സെക്രട്ടറി ഇ.എൻ. സുരേഷ് ബാബുവിനെതിരായ ലൈംഗിക പീഡന ആരോപണത്തിൽ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് കെപിസിസി സെക്രട്ടറി ജോൺ ഡാനിയേൽ പരാതി നൽകി. മുഖ്യമന്ത്രി വി.ഡി. സതീശനാണ് പരാതി നൽകിയത്. സ്ത്രീസുരക്ഷ ഉറപ്പാക്കുക സർക്കാരിന്റെ പ്രഖ്യാപിത നയമാണെന്നും അതിനാൽ ആരോപണത്തിൽ നിയമനടപടി സ്വീകരിക്കണമെന്നും പരാതിയിൽ ആവശ്യപ്പെടുന്നു. പീഡന പരാതി അറിഞ്ഞിട്ടും നടപടി സ്വീകരിച്ചില്ലെന്ന് ആരോപിച്ച് മുൻ മുഖ്യമന്ത്രി പിണറായി വിജയനും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനുമെതിരെ അന്വേഷണം നടത്തണമെന്നും പരാതിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. […]
Read more

മാസപ്പടി കേസ്; പിണറായിയെയും കുടുംബത്തെയും ചോദ്യം ചെയ്യൽ തുടങ്ങുന്നു

കൊച്ചി: മാസപ്പടി കേസിൽ പിണറായി വിജയനും കുടുംബാംഗങ്ങൾക്കുമെതിരായ അന്വേഷണത്തിന്റെ ഭാഗമായി പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) ചോദ്യം ചെയ്യൽ നടപടികൾ ആരംഭിക്കുന്നു. മുൻ മന്ത്രി മുഹമ്മദ് റിയാസിന്റെ സുഹൃത്തുക്കളായ ഹസൻ വാരിസ്, നിഖിൽ എന്നിവർക്കാണ് ആദ്യം നോട്ടീസ് നൽകിയിരിക്കുന്നത്. പിണറായി വിജയൻ, മകൾ വീണ വിജയൻ, മുൻ മന്ത്രി മുഹമ്മദ് റിയാസ് എന്നിവർക്കെതിരെ അഴിമതി നിരോധന നിയമപ്രകാരം കേസ് രജിസ്റ്റർ ചെയ്യണമെന്നാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) ശുപാർശ ചെയ്തിരുന്നത്. ഹവാല ഇടപാടുകളുമായി ബന്ധപ്പെട്ട ആരോപണങ്ങളിലാകും എസ്ഐടിയുടെ ആദ്യഘട്ട […]
Read more

മദ്യപിച്ച് വാഹനമോടിച്ചത് തെറ്റ്; ഇനി ആവർത്തിക്കില്ലെന്ന് യൂട്യൂബർ അശ്വന്ത് കോക്ക്

കോഴിക്കോട്: മദ്യപിച്ച് വാഹനമോടിച്ച് അപകടമുണ്ടാക്കിയെന്ന പരാതിയിൽ അടുത്തിടെ പൊലീസ് കസ്റ്റഡിയിലെടുത്ത യൂട്യൂബർ അശ്വന്ത് കോക്ക് സംഭവത്തിൽ പ്രതികരണവുമായി രംഗത്ത്. കോഴിക്കോട് നടക്കാവിൽ അശ്വന്തിന്റെ വാഹനം കാറിലും ബൈക്കിലും ഉൾപ്പെടെ ഇടിച്ചാണ് അപകടമുണ്ടായതെന്നാണ് പരാതി. തുടർന്ന് പൊലീസ് കസ്റ്റഡിയിലെടുത്ത അശ്വന്തിനെ വൈദ്യപരിശോധനയ്ക്ക് വിധേയനാക്കിയിരുന്നു. മദ്യപിച്ച് വാഹനമോടിച്ച് മൂന്ന് വാഹനങ്ങളിൽ ഇടിച്ചെന്നാണ് പരാതി. സംഭവത്തിന് പിന്നാലെ ആദ്യമായാണ് വിഷയത്തിൽ അശ്വന്ത് പ്രതികരിക്കുന്നത്. തന്റെ യൂട്യൂബ് ചാനലിൽ പങ്കുവെച്ച ‘ജയിലർ 2’ ട്രെയിലർ പ്രതികരണ വീഡിയോയിലാണ് അശ്വന്ത് സംഭവത്തെക്കുറിച്ച് സംസാരിച്ചത്. മദ്യപിച്ച് […]
Read more

ഗ്യാനേഷ് കുമാറിന്റെ രാജിക്കായി ഒറ്റക്കെട്ടായി പ്രതിപക്ഷം

ന്യൂഡൽഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഡൽഹിയിൽ ഇൻഡ്യ സഖ്യ എംപിമാരുടെ പ്രതിഷേധം. പാർലമെന്റ് കവാടത്തിൽ നിന്ന് ആരംഭിച്ച പ്രതിഷേധ മാർച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ ആസ്ഥാനത്തേക്ക് നീങ്ങി. പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി, കെ.സി. വേണുഗോപാൽ, സുപ്രിയ സുലേ, അഖിലേഷ് യാദവ്, മല്ലികാർജുന്‍ ഖർഗെ തുടങ്ങിയ നേതാക്കൾ മാർച്ചിന്റെ മുൻനിരയിൽ അണിനിരന്നു. കേരളത്തിൽ നിന്നുള്ള കോൺഗ്രസ്, ഇടതുപക്ഷ എംപിമാരും പ്രതിഷേധത്തിൽ പങ്കെടുത്തു. തമിഴ്നാട്ടിലെ രാഷ്ട്രീയ ഭിന്നതകൾ മാറ്റിവെച്ച് ഡിഎംകെയും പ്രതിഷേധത്തിന്റെ […]
Read more

സ്പായിൽ ജോലി വാഗ്ദാനം ചെയ്ത് യുവതിയെ കൂട്ടബലാത്സംഗം ചെയ്തു; രണ്ട് പേർ അറസ്റ്റിൽ

കൊച്ചി: എറണാകുളം കളമശ്ശേരിയിൽ സ്പായിൽ ജോലി നൽകാമെന്ന് വാഗ്ദാനം ചെയ്ത് യുവതിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. ജോലി കഴിഞ്ഞ് വീട്ടിലെത്തിയപ്പോൾ എഴുന്നേറ്റ് നിൽക്കാൻ പോലും കഴിയാത്ത നിലയിലാണ് ഭാര്യയെ കണ്ടതെന്ന് അതിജീവിതയുടെ ഭർത്താവ് പറഞ്ഞു. ഐസ്ക്രീമിൽ ലഹരിമരുന്ന് കലർത്തി നൽകിയ ശേഷമാണ് യുവതിയെ പീഡിപ്പിച്ചതെന്നും ഭർത്താവ് ആരോപിച്ചു. സംഘത്തിലെ നാല് പേർക്ക് പിന്നാലെ കൂടുതൽ ആളുകൾ ലോഡ്ജിലെത്തിയെന്നും രക്ഷപ്പെടാൻ ശ്രമിച്ചപ്പോൾ പ്രതികൾ തടഞ്ഞുവെച്ചെന്നും യുവതി പറഞ്ഞതായി ഭർത്താവ് വ്യക്തമാക്കി. കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായും ആത്മഹത്യ ചെയ്യുമെന്ന് […]
Read more

ലിയോണല്‍ മെസിക്ക് നാളെ അര്‍ജന്റീന ജഴ്‌സിയില്‍ അവസാന മത്സരം

ബ്യൂണസ് ഐറിസ്: അർജന്റൈൻ ജഴ്‌സിയിൽ ലിയോണൽ മെസിയുടെ അവസാന മത്സരം നാളെ. ആഫ്രിക്കൻ ടീമായ ബെനിനാണ് അർജന്റീനയുടെ എതിരാളികൾ. ബുധനാഴ്ച പുലർച്ചെ 4.30നാണ് മത്സരം. അർജന്റീനയ്ക്ക് ഇത് മറ്റൊരു മത്സരം മാത്രമല്ല. ലോക ഫുട്ബോൾ ചരിത്രത്തിലെ ഒരു യുഗത്തിന്റെ അവസാന അധ്യായം കൂടിയാണ്. ബ്യൂണസ് ഐറിസിലെ മോണുമെന്റൽ സ്റ്റേഡിയത്തിൽ മെസി അവസാനമായി നീലയും വെള്ളയും ജഴ്‌സിയണിഞ്ഞ് കളത്തിലിറങ്ങും. ജന്മനാടിനായി 21 വർഷം നീണ്ട ഫുട്ബോൾ യാത്രയ്ക്കാണ് ഇതോടെ വിരാമമാകുന്നത്. 2005ൽ അർജന്റൈൻ ദേശീയ ടീമിൽ അരങ്ങേറ്റം കുറിച്ച […]
Read more

സുരേഷ് ബാബുവിനെ മാറ്റിയതിന്റെ കാരണം അറിയില്ല; ഊഹത്തിന്റെ അടിസ്ഥാനത്തിൽ പ്രതികരിക്കാനില്ലെന്ന് കെ.കെ. ശൈലജ

പാലക്കാട്: പാലക്കാട് സിപിഎം ജില്ലാ സെക്രട്ടറി സ്ഥാനത്തുനിന്ന് ഇ.എൻ. സുരേഷ് ബാബുവിനെ മാറ്റിയതുമായി ബന്ധപ്പെട്ട പരാതികളെക്കുറിച്ച് വ്യക്തമായ വിവരമില്ലെന്ന് സിപിഎം നേതാവ് കെ.കെ. ശൈലജ. കാര്യങ്ങൾ കൃത്യമായി അറിയാതെ ഊഹത്തിന്റെ അടിസ്ഥാനത്തിൽ പ്രതികരിക്കാനാകില്ലെന്നും ശൈലജ വ്യക്തമാക്കി. പാലക്കാട് ജില്ലയുടെ ചുമതല തനിക്കില്ലെന്നും നിലവിൽ മാധ്യമങ്ങളിലൂടെ പുറത്തുവരുന്ന വിവരങ്ങൾ മാത്രമാണ് ശ്രദ്ധയിൽപ്പെട്ടിട്ടുള്ളതെന്നും അവർ പറഞ്ഞു. സുരേഷ് ബാബുവിനെ മാറ്റാനുള്ള യഥാർഥ കാരണം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ചേരുമ്പോഴാണ് കൂടുതൽ വ്യക്തമാകുകയെന്നും ശൈലജ പറഞ്ഞു. പാർട്ടി പ്രവർത്തകരുടെ ഭാഗത്തുനിന്ന് വീഴ്ചയുണ്ടായാൽ […]
Read more

50,000 രൂപ പ്രതിഫലം നൽകിയില്ലെന്ന് ആരോപണം; സ്ഥാപകയ്‌ക്കെതിരെ മീഡിയ മാനേജറുടെ പരാതി

ന്യൂഡൽഹി: ജോലി പൂർത്തിയാക്കിയ ശേഷം പ്രതിഫലം വാങ്ങിയെടുക്കുന്നത് കോർപ്പറേറ്റ് മേഖലയിലും ഫ്രീലാൻസിങ് രംഗത്തും നേരിടുന്ന പ്രധാന വെല്ലുവിളികളിലൊന്നാണ്. അത്തരമൊരു ദുരനുഭവം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരിക്കുകയാണ് മീഡിയ മാനേജറും സംരംഭകയുമായ കൃപ കോട്ടേച്ച. മൂന്ന് മാസത്തെ കരാർ പൂർത്തിയാകുന്നതിന് മുമ്പ് ക്ലയന്റ് കരാർ അവസാനിപ്പിക്കുകയും 50,000 രൂപ പ്രതിഫലം നൽകാതെ തന്നെ വിവിധ പ്ലാറ്റ്‌ഫോമുകളിൽ നിന്ന് ബ്ലോക്ക് ചെയ്യുകയും ചെയ്തെന്നാണ് കൃപയുടെ ആരോപണം. ഒരു ഇന്ത്യൻ സ്ഥാപകയുടെ ലിങ്ക്ഡ്ഇൻ പ്രൊഫൈൽ തയ്യാറാക്കാൻ സഹായിച്ചെന്നും ഇതിനായി 50,000 രൂപയാണ് പ്രതിഫലമായി […]
Read more

ചിന്നക്കനാലിൽ വനംകയ്യേറ്റം ഒഴിപ്പിച്ചു; ഏലക്കൃഷിയും ഫെൻസിങ്ങും നീക്കം ചെയ്തു

ഇടുക്കി: ചിന്നക്കനാൽ റിസർവ് ഫോറസ്റ്റ് മേഖലയിൽ അനധികൃതമായി കയ്യേറിയ 10 ഹെക്ടർ ഭൂമി വനംവകുപ്പ് ഒഴിപ്പിച്ചു. കയ്യേറ്റഭൂമിയിൽ കൃഷി ചെയ്തിരുന്ന ഏലച്ചെടികൾ നശിപ്പിക്കുകയും കൃഷിയിടങ്ങൾക്ക് സംരക്ഷണം ഒരുക്കാനായി സ്ഥാപിച്ച ഫെൻസിങ്ങുകൾ പൊളിച്ചുനീക്കുകയും ചെയ്തു. വന്യജീവികളുടെ സ്വാഭാവിക സഞ്ചാരപാതകളും ആനത്താരകളും പുനഃസ്ഥാപിക്കുന്നതിന്റെ ഭാഗമായാണ് നടപടി. ചിന്നക്കനാൽ റേഞ്ച് ഓഫീസർ അരുൺ ഇ.ഡിയുടെയും സ്പെഷ്യൽ റവന്യൂ ഓഫീസറുടെയും നേതൃത്വത്തിലുള്ള സംഘമാണ് ഒഴിപ്പിക്കൽ നടപടികൾക്ക് നേതൃത്വം നൽകുന്നത്. വർഷങ്ങൾക്ക് മുമ്പ് പ്രൊപ്പോസ്ഡ് വനമായി പ്രഖ്യാപിച്ച പ്രദേശത്ത് 56 ഹെക്ടറോളം വനഭൂമി കയ്യേറിയതായി […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix