Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Category: social post

തിരുവനന്തപുരം വിമാനത്താവളത്തിൽ പാർക്കിങ് നിരക്ക് കുത്തനെ കൂട്ടി; ‘വൻ കൊള്ള’യെന്ന് പരാതി

തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തിൽ വൻ പാർക്കിങ് കൊള്ളയെന്ന് പരാതി. വിമാനത്താവള നടത്തിപ്പ് ചുമതലയുള്ള അദാനി ഗ്രൂപ്പ് പാർക്കിങ് നിരക്ക് കുത്തനെ വർധിപ്പിച്ചതായാണ് പരാതി. ഒക്ടോബർ ഒന്നുമുതലാണ് പുതുക്കിയ നിരക്കുകൾ നിലവിൽ വന്നത്. നിരക്ക് വർധനയിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് സമരത്തിലേക്ക് കടക്കുമെന്ന് അറിയിച്ചു. ടാക്സി വാഹനങ്ങളുടെ എൻട്രി ഫീസ് വർധന പിൻവലിക്കുക, വിമാനത്താവള ജീവനക്കാർക്കും തൊഴിലാളികൾക്കുമുള്ള പാർക്കിങ് ഫീസ് ഒഴിവാക്കുക, വാഹനങ്ങളുടെ സൗജന്യ പ്രവേശന സമയം 15 മിനിറ്റായി ഉയർത്തുക തുടങ്ങിയ ആവശ്യങ്ങളാണ് യൂത്ത് കോൺഗ്രസ് ഉന്നയിക്കുന്നത്. […]
Read more

സംസ്ഥാനത്ത് ഇന്നും പരക്കെ മഴയ്ക്ക് സാധ്യത; ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് പരക്കെ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. വടക്കൻ ജില്ലകളിലും മധ്യ കേരളത്തിലും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് എന്നീ ഏഴ് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. മഴയ്ക്കൊപ്പം ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ളതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥാ വകുപ്പ് നിർദേശിച്ചു. നാളെ മഴയുടെ ശക്തി കുറയുമെന്നാണ് പ്രവചനം. എന്നാൽ വെള്ളിയാഴ്ചയോടെ മഴ വീണ്ടും ശക്തമാകാൻ സാധ്യതയുണ്ട്. […]
Read more

‘ഒന്നും അറിഞ്ഞില്ല അല്ലേ, നന്നായി’; അടൂർ പ്രകാശിനെതിരേ കോൺ​ഗ്രസ് നേതാവ്

കോഴിക്കോട്: മുഖ്യമന്ത്രി വി.ഡി. സതീശനെതിരെ പരാതി ഉന്നയിച്ച യുഡിഎഫ് കൺവീനർ അടൂർ പ്രകാശിനെതിരെ പരോക്ഷ വിമർശനവുമായി കോൺഗ്രസ് നേതാവ് നിജേഷ് അരവിന്ദ്. കോഴിക്കോട് ഡിസിസി ജനറൽ സെക്രട്ടറി കൂടിയായ നിജേഷ് അരവിന്ദാണ് ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ പ്രതികരിച്ചത്. സർക്കാരിന്റെ എല്ലാ നല്ല തീരുമാനങ്ങളും അടൂർ പ്രകാശിന്റെ കൂടി തീരുമാനമായിരുന്നുവെന്നാണ് താൻ കരുതിയതെന്ന് നിജേഷ് കുറിച്ചു. “ഒന്നും അറിഞ്ഞില്ല അല്ലേ, നന്നായി” എന്നും പോസ്റ്റിൽ നിജേഷ് പരിഹസിച്ചു. പോസ്റ്റിന് പിന്തുണയുമായി നിരവധി കമന്റുകളും ലഭിച്ചിട്ടുണ്ട്.
Read more

ഹേമ കമ്മിറ്റി റിപ്പോർട്ടിലെ രഹസ്യ വിവരങ്ങൾ പുറത്ത്; പ്രമുഖ നടനെതിരെ ഗുരുതര വെളിപ്പെടുത്തൽ

തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോർട്ടിലെ രഹസ്യ വിവരങ്ങൾ പുറത്തുവിട്ട് മുൻ വിവരാവകാശ കമ്മീഷണർ ഡോ. അബ്ദുൽ ഹക്കീമിന്റെ പുസ്തകം. ഒരു പ്രമുഖ നടൻ പ്രതികാരബുദ്ധിയോടെ ഒരു നടിയുടെ അഭിനയജീവിതം തകർത്തതടക്കമുള്ള നിർണായക വെളിപ്പെടുത്തലുകളാണ് ‘മലയാള സിനിമ, ഹേമ കമ്മിറ്റി പറഞ്ഞതും സർക്കാർ പറയാത്തതും’ എന്ന പുസ്തകത്തിലുള്ളത്. നടന്റെ ആവശ്യങ്ങൾക്ക് വഴങ്ങാത്തതാണ് പ്രതികാരത്തിന് കാരണമായതെന്നും പുസ്തകത്തിൽ പറയുന്നു. ലൊക്കേഷനിൽ മദ്യപിച്ചെത്തിയ നടൻ അഴിഞ്ഞാടിയതായും ‘ഇനി നീ സിനിമാ രംഗത്ത് ഉണ്ടാകില്ല’ എന്ന് നടിയോട് ആക്രോശിച്ചതായും മൊഴിയിൽ പറയുന്നു. സിനിമയിലെ […]
Read more

ആരോഗ്യവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയെ മാറ്റണമെന്ന് കെ. മുരളീധരൻ

തിരുവനന്തപുരം: ആരോഗ്യവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ശർമിള മേരി ജോസഫിനെ തൽസ്ഥാനത്ത് നിന്ന് മാറ്റണമെന്ന് ആവശ്യപ്പെട്ട് ആരോഗ്യ മന്ത്രി കെ. മുരളീധരൻ മുഖ്യമന്ത്രിയെ സമീപിച്ചു. മുഖ്യമന്ത്രിയുമായി നേരിട്ട് സംസാരിച്ചാണ് മന്ത്രി ആവശ്യം ഉന്നയിച്ചത്. വകുപ്പിൽ മന്ത്രി നിർദേശിച്ച പല പ്രധാന അന്വേഷണങ്ങളും പ്രിൻസിപ്പൽ സെക്രട്ടറി മുന്നോട്ട് കൊണ്ടുപോകുന്നില്ലെന്നാണ് മന്ത്രിയുടെ പരാതി. പ്രധാനപ്പെട്ട ഫയലുകളിൽ തീരുമാനമെടുക്കാതെ വൈകിപ്പിക്കുന്നതായും മന്ത്രി മുഖ്യമന്ത്രിയെ അറിയിച്ചു. പ്രിൻസിപ്പൽ സെക്രട്ടറിയുടെ പ്രവർത്തനരീതിയിൽ നേരത്തെയും മന്ത്രി പരസ്യമായി അതൃപ്തി പ്രകടിപ്പിച്ചിരുന്നു. മരുന്നുകൾ വാങ്ങുന്നതുമായി ബന്ധപ്പെട്ട ചില പ്രധാന […]
Read more

വെള്ളറടയിൽ എംഡിഎംഎയുമായി യുവാവ് പിടിയിൽ

തിരുവനന്തപുരം: വെള്ളറടയ്ക്ക് സമീപം എംഡിഎംഎയുമായി യുവാവിനെ പൊലീസ് പിടികൂടി. വെള്ളറട അനന്ത ശ്രീരാഗം വീട്ടിൽ അനന്തു (27) ആണ് അറസ്റ്റിലായത്. വെള്ളറട ജംഗ്ഷന് സമീപം എംഡിഎംഎ വിൽപ്പന നടക്കുന്നതായി ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് അനന്തു പിടിയിലായത്. ഇയാളിൽനിന്ന് ഒരു ഗ്രാം എംഡിഎംഎ പൊലീസ് പിടിച്ചെടുത്തു. രാത്രികാലങ്ങളിൽ വിവിധ സ്ഥലങ്ങളിൽ നിന്നുള്ള യുവാക്കൾ ഇവിടെ കൂട്ടം കൂടുന്നതായി നാട്ടുകാർ പൊലീസിനെ അറിയിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ പൊലീസ് നടത്തിയ പരിശോധനയ്ക്കിടെയാണ് എംഡിഎംഎ കൈമാറ്റം നടക്കുന്നതായി വിവരം ലഭിച്ചത്. […]
Read more

എകെജി സെന്ററിന്റെ ഭൂമി നാളെ അളക്കും; ഹൈക്കോടതി ഉത്തരവിന് പിന്നാലെ റവന്യൂ നടപടി

തിരുവനന്തപുരം: എകെജി സെന്ററിന്റെ ഭൂമി നാളെ അളന്ന് തിട്ടപ്പെടുത്തും. ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് റവന്യൂ വകുപ്പ് നടപടി സ്വീകരിക്കുന്നത്. കേരള സർവകലാശാല സിന്‍ഡിക്കേറ്റ് അംഗം ആർ.എസ്. ശശികുമാർ നൽകിയ ഹർജിയിലാണ് ഹൈക്കോടതി ഭൂമി അളക്കാൻ നിർദേശം നൽകിയത്. ഉത്തരവിന്റെ പശ്ചാത്തലത്തിൽ തിരുവനന്തപുരം തഹസിൽദാർക്ക് ഭൂമി അളന്ന് തിട്ടപ്പെടുത്താൻ സംസ്ഥാന റവന്യൂ വകുപ്പ് നിർദേശം നൽകി. ഹൈക്കോടതി ചീഫ് ജസ്റ്റിസ് സൗമൻ സെൻ അധ്യക്ഷനായ ഡിവിഷൻ ബെഞ്ചാണ് എകെജി സെന്ററുമായി ബന്ധപ്പെട്ട ഭൂമി അളക്കുന്നതിന് നിർദേശം നൽകിയത്. സേവ് […]
Read more

ചിറയിൻകീഴിൽ പൊലീസ് മർദനത്തിനിരയായി യുവാവ് മരിച്ചതായി പരാതി; കുടുംബം DYSPക്ക് പരാതി നൽകി

തിരുവനന്തപുരം: ചിറയിൻകീഴിൽ പൊലീസ് മർദനത്തിനിരയായി യുവാവ് മരിച്ചതായി പരാതി. ചല്ലിമുക്ക് സ്വദേശി സജിയാണ് മരിച്ചത്. ഈ മാസം രണ്ടിന് വൈകുന്നേരമാണ് പരാതിക്കിടയാക്കിയ സംഭവം നടന്നത്. ചിറയിൻകീഴ് സി.ഐയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് സജിയെ മർദിച്ചതെന്നാണ് കുടുംബത്തിന്റെ ആരോപണം. സംഭവത്തിൽ കുടുംബം ആറ്റിങ്ങൽ ഡിവൈ.എസ്.പിക്ക് പരാതി നൽകി. പ്രദേശത്ത് മദ്യവിൽപന നടക്കുന്നതായി ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് സ്ഥലത്തെത്തിയത്. ഇതിനിടെ പ്രദേശവാസിയായ വയോധികനെ പൊലീസ് മർദിക്കുന്നത് കണ്ട സജി ഇടപെട്ട് തടയാൻ ശ്രമിച്ചെന്നാണ് നാട്ടുകാർ പറയുന്നത്. പൊലീസിനെ പിടിച്ചുമാറ്റാൻ […]
Read more

ശ്രീലേഖ പാർട്ടിയെ സമ്മർദത്തിലാക്കാറില്ല; വിശദീകരണവുമായി ബിജെപി സംസ്ഥാന സെക്രട്ടറി

തിരുവനന്തപുരം: അനുനയനീക്കങ്ങൾക്കൊടുവിൽ രാജിവയ്ക്കാനുള്ള തീരുമാനം പിൻവലിച്ച് തിരുവനന്തപുരം കോർപറേഷൻ കൗൺസിലർ ആർ. ശ്രീലേഖ. തീരുമാനത്തെ തുടർന്ന് ബിജെപി സംസ്ഥാന നേതൃത്വം ശ്രീലേഖയ്ക്ക് പിന്തുണ അറിയിച്ചു. ജനങ്ങളുടെ ആവശ്യങ്ങൾക്കായി ഓടിയെത്താൻ കഴിയാത്തതിലുള്ള ആശങ്ക കൊണ്ടാണ് ശ്രീലേഖ രാജി പ്രഖ്യാപിച്ചതെന്ന് ബിജെപി സംസ്ഥാന സെക്രട്ടറി എസ്. സുരേഷ് പറഞ്ഞു. രാഷ്ട്രീയ സമ്മർദം ചെലുത്തുന്ന രീതിയിലുള്ള പ്രവർത്തനം ശ്രീലേഖയുടെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. രാജി പിൻവലിക്കാൻ ശ്രീലേഖ പാർട്ടിയോട് പ്രത്യേക ആവശ്യങ്ങളൊന്നും ഉന്നയിച്ചിട്ടില്ലെന്നും എസ്. സുരേഷ് പറഞ്ഞു. ആശുപത്രിയിൽ ചികിത്സയിൽ […]
Read more

സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ബി.ബി. ഗോപകുമാർ

തിരുവനന്തപുരം: ഗ്യാനേഷ് കുമാറിനെതിരെ ഗുരുതര ആരോപണങ്ങൾ ഉണ്ടായിട്ടും വിവിധ ചുമതലകൾ നൽകിയ മുഖ്യമന്ത്രി സതീശനെതിരെ കേസെടുക്കുന്നില്ലെന്ന് ബിജെപി നിയമസഭാ കക്ഷി നേതാവ് ബി.ബി. ഗോപകുമാർ ആരോപിച്ചു. രണ്ട് പേരോടും സർക്കാർ വ്യത്യസ്ത സമീപനമാണ് സ്വീകരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. മുൻ മന്ത്രി എം.കെ. മുനീറിനെതിരെ കേസെടുക്കുമോയെന്ന് സർക്കാർ വ്യക്തമാക്കണമെന്നും ഗോപകുമാർ ആവശ്യപ്പെട്ടു. സംസ്ഥാനത്ത് പകർച്ചവ്യാധികൾ ഉൾപ്പെടെ നിരവധി പ്രശ്നങ്ങൾ നിലനിൽക്കുമ്പോഴും സർക്കാർ ആവശ്യമായ ഇടപെടലുകൾ നടത്തുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. സർക്കാർ സ്പോൺസർമാർക്ക് വേണ്ടി മാത്രമാണ് പ്രവർത്തിക്കുന്നതെന്നും മുഖ്യമന്ത്രി വി.ഡി. […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix