Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

തിരുവനന്തപുരം വിമാനത്താവളത്തിൽ പാർക്കിങ് നിരക്ക് കുത്തനെ കൂട്ടി; ‘വൻ കൊള്ള’യെന്ന് പരാതി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തിൽ വൻ പാർക്കിങ് കൊള്ളയെന്ന് പരാതി. വിമാനത്താവള നടത്തിപ്പ് ചുമതലയുള്ള അദാനി ഗ്രൂപ്പ് പാർക്കിങ് നിരക്ക് കുത്തനെ വർധിപ്പിച്ചതായാണ് പരാതി. ഒക്ടോബർ ഒന്നുമുതലാണ് പുതുക്കിയ നിരക്കുകൾ നിലവിൽ വന്നത്. നിരക്ക് വർധനയിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് സമരത്തിലേക്ക് കടക്കുമെന്ന് അറിയിച്ചു.

ടാക്സി വാഹനങ്ങളുടെ എൻട്രി ഫീസ് വർധന പിൻവലിക്കുക, വിമാനത്താവള ജീവനക്കാർക്കും തൊഴിലാളികൾക്കുമുള്ള പാർക്കിങ് ഫീസ് ഒഴിവാക്കുക, വാഹനങ്ങളുടെ സൗജന്യ പ്രവേശന സമയം 15 മിനിറ്റായി ഉയർത്തുക തുടങ്ങിയ ആവശ്യങ്ങളാണ് യൂത്ത് കോൺഗ്രസ് ഉന്നയിക്കുന്നത്.

പുതിയ നിരക്കനുസരിച്ച് ഇരുചക്ര വാഹനങ്ങൾക്ക് അരമണിക്കൂർ വരെ 50 രൂപയും ഒരു മണിക്കൂറിന് 100 രൂപയുമാണ് ഫീസ്. തുടർന്നുള്ള ഓരോ മണിക്കൂറിനും 100 രൂപ വീതം നൽകണം. 24 മണിക്കൂർ പാർക്കിങ്ങിന് 300 രൂപയാണ് ഈടാക്കുന്നത്.

ഓട്ടോറിക്ഷ ഉൾപ്പെടെയുള്ള മുചക്ര വാഹനങ്ങൾക്ക് എട്ട് മിനിറ്റ് വരെ 50 രൂപയും അരമണിക്കൂറിന് 80 രൂപയും ഒരു മണിക്കൂറിന് 100 രൂപയുമാണ് നിരക്ക്. തുടർന്നുള്ള മണിക്കൂറുകളിൽ 150, 200, 250 രൂപ വീതവും 24 മണിക്കൂർ പാർക്കിങ്ങിന് 500 രൂപയും നൽകണം.

നാലുചക്ര വാഹനങ്ങൾക്ക് അരമണിക്കൂറിന് 150 രൂപയും ഒരു മണിക്കൂറിന് 200 രൂപയുമാണ് നിരക്ക്. തുടർന്നുള്ള ഓരോ മണിക്കൂറിനും 100 രൂപ വീതം നൽകണം. 24 മണിക്കൂർ പാർക്കിങ്ങിന് 1000 രൂപയാണ് ഫീസ്. സ്വകാര്യ നാലുചക്ര വാഹനങ്ങൾക്ക് ആദ്യ എട്ട് മിനിറ്റ് സൗജന്യമാണ്.

ടെമ്പോ, കാരവൻ, മിനിബസ്, ബസ്, കോച്ച്, ട്രക്ക് തുടങ്ങിയ വാഹനങ്ങൾക്ക് എട്ട് മിനിറ്റിന് ശേഷം അരമണിക്കൂർ വരെ 600 രൂപയും തുടർന്നുള്ള ഓരോ മണിക്കൂറിനും 200 രൂപ അധികവുമാണ് ഈടാക്കുന്നത്. 24 മണിക്കൂർ പാർക്കിങ്ങിന് 3000 രൂപ നൽകണം.

വിമാനത്താവളത്തിലെ ആഭ്യന്തര, അന്താരാഷ്ട്ര ടെർമിനലുകളിൽ ജോലി ചെയ്യുന്ന വിവിധ വിഭാഗം തൊഴിലാളികൾക്കും പുതിയ പാർക്കിങ് നിരക്ക് വലിയ സാമ്പത്തിക ബാധ്യതയാകുമെന്നാണ് പരാതി. അദാനിയുടെ നടത്തിപ്പ് ചുമതലയിലുള്ള വിവിധ വിമാനത്താവളങ്ങളിൽ പാർക്കിങ്, എൻട്രി ഫീസ് വർധിപ്പിച്ചതിന്റെ ഭാഗമായാണ് തിരുവനന്തപുരത്തും നിരക്ക് കൂട്ടിയതെന്നാണ് അധികൃതരുടെ വിശദീകരണം.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix