Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Category: social post

ദളിത് കോൺഗ്രസ് എംപിയെ പൊതുവേദിയിൽ അപമാനിച്ചെന്ന് ആരോപണം; ടിവികെ MLAക്കെതിരെ വിമർശനം

ചെന്നൈ:പ്രധാന സഖ്യകക്ഷിയായ കോൺഗ്രസിന്റെ ദളിത് എംപിയെ പൊതുവേദിയിൽ അപമാനിച്ചെന്ന് ആരോപണം. തമിഴക വെട്രി കഴകം (ടിവികെ) എംഎൽഎ എൻ.വി.ജി.യാണ് കോൺഗ്രസ് എംപി ക്രിസ്റ്റഫർ തിലകിനോട് അപമര്യാദയായി പെരുമാറിയതെന്നാണ് ആരോപണം. സർക്കാർ പരിപാടിക്കിടെ മന്ത്രി രമേശിന്റെ സാന്നിധ്യത്തിലായിരുന്നു സംഭവം. നിലവിളക്ക് തെളിയിക്കുന്നതിനായി ഒരുങ്ങിയ ക്രിസ്റ്റഫർ തിലക് എംപിയെ ആദ്യം വിലക്കിയതിന് പിന്നാലെയാണ് സംഭവം. എംപിയുടെ കൈയിൽനിന്ന് മെഴുകുതിരി വാങ്ങിയ എൻ.വി.ജി. അത് നിലത്തിട്ടെന്നാണ് ആരോപണം. പരിപാടിയിൽ പങ്കെടുക്കാൻ എംപി വൈകിയതിനെ തുടർന്നാണ് എംഎൽഎ അപമര്യാദയായി പെരുമാറിയതെന്നും റിപ്പോർട്ടുകളുണ്ട്. സംഭവത്തിൽ […]
Read more

മഹാരാഷ്ട്രയിലെ സർക്കാർ ട്രൈബൽ സ്കൂളിൽ 82 വിദ്യാർഥികളുടെ തല പാതി മുണ്ഡനം ചെയ്തതായി പരാതി

മുംബൈ: മഹാരാഷ്ട്രയിലെ സർക്കാർ ട്രൈബൽ റെസിഡൻഷ്യൽ സ്കൂളിൽ വിദ്യാർഥികളുടെ തല കൂട്ടത്തോടെ പാതി മുണ്ഡനം ചെയ്തതായി പരാതി. ചന്ദ്രാപൂർ ജില്ലയിലെ ജംബുൽഘട്ടിലെ സർക്കാർ ട്രൈബൽ റെസിഡൻഷ്യൽ സ്കൂളിലാണ് സംഭവം. ശിക്ഷയുടെ ഭാഗമായാണ് ഏകദേശം 82 വിദ്യാർഥികളുടെ തല പാതി മുണ്ഡനം ചെയ്തതെന്നാണ് പരാതി. സ്കൂളിൽ വിദ്യാർഥികൾക്ക് മുടിവെട്ടുന്ന ദിവസമായ ശനിയാഴ്ചയാണ് സംഭവം നടന്നത്. മുടിവെട്ടാൻ വരാതെ ചില വിദ്യാർഥികൾ കളിക്കാൻ പോയതിനെ തുടർന്നാണ് ഇത്തരത്തിൽ ശിക്ഷിച്ചതെന്നാണ് ആരോപണം. വികൃതമായ രീതിയിൽ തല മുണ്ഡനം ചെയ്ത കുട്ടികളുടെ ദൃശ്യങ്ങളും […]
Read more

യുഡിഎഫിൽ കൂടിയാലോചനയില്ല; മല്ലികാർജുൻ ഖർഗെയ്ക്ക് പരാതി നൽകി അടൂർ പ്രകാശ്

ന്യൂഡല്‍ഹി: യുഡിഎഫിൽ പരസ്പര കൂടിയാലോചന നടക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി പാർട്ടി അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയ്ക്ക് പരാതി നൽകിയതായി യുഡിഎഫ് കൺവീനർ അടൂർ പ്രകാശ്. പരാതി നൽകിയതായി സ്ഥിരീകരിച്ചെങ്കിലും മറ്റ് ചോദ്യങ്ങളോട് പ്രതികരിക്കാൻ അദ്ദേഹം തയ്യാറായില്ല. യുഡിഎഫ് ചെയർമാൻ കൂടിയായ മുഖ്യമന്ത്രി വി.ഡി. സതീശൻ കൂടിയാലോചന നടത്തുന്നില്ലെന്ന വിമർശനവുമായി അടൂർ പ്രകാശ് നേരത്തെ രംഗത്തെത്തിയിരുന്നു. വി.ഡി. സതീശനെതിരായ വിമർശനം തന്റെ അനുഭവത്തിന്റെ അടിസ്ഥാനത്തിലുള്ളതാണെന്നും അദ്ദേഹം ആവർത്തിച്ചിരുന്നു. വിഷയത്തിൽ ആരുടെയും പിന്തുണ തേടിയിട്ടില്ലെന്നും തനിക്ക് പറയാനുള്ള കാര്യങ്ങൾ എഐസിസിയെ അറിയിക്കുമെന്നുമായിരുന്നു അടൂർ […]
Read more

ദത്തെടുക്കൽ ചട്ടങ്ങളിൽ ഭേദഗതി; കെൽസ നിർദേശങ്ങൾ പരിഗണിക്കുമെന്ന് കേന്ദ്രം

കൊച്ചി: ദത്തെടുക്കൽ ചട്ടം 2022 പരിഷ്കരിക്കുന്നതിന്റെ ഭാഗമായി കേരള ലീഗൽ സർവീസസ് അതോറിറ്റി (കെൽസ) നൽകിയ നിർദേശങ്ങൾ കേന്ദ്ര സർക്കാരിന്റെ പരിഗണനയിലാണെന്ന് കേന്ദ്ര അഡോപ്ഷൻ റിസോഴ്സ് അതോറിറ്റി (സിഎആർഎ) ഹൈക്കോടതിയെ അറിയിച്ചു. ദത്തെടുക്കൽ നടപടികളിൽ അഡോപ്ഷൻ ഓംബുഡ്സ്മാൻ ഉൾപ്പെടെയുള്ള സംവിധാനങ്ങൾ വേണമെന്നതടക്കമുള്ള നിർദേശങ്ങളാണ് കെൽസയ്ക്കായി വിമൻ റൈറ്റ്സ് സെന്റർ പ്രോജക്ട് കോഓർഡിനേറ്റർ എ. പാർവതി മേനോൻ സമർപ്പിച്ച റിപ്പോർട്ടിലുള്ളത്. ദത്തെടുക്കൽ ചട്ടങ്ങളിൽ ഭേദഗതി വരുത്തുമ്പോൾ കെൽസ മുന്നോട്ടുവച്ച നിർദേശങ്ങളും പരിഗണിക്കുമെന്ന് സിഎആർഎ ഡപ്യൂട്ടി ഡയറക്ടർ റിച്ച ഓജ […]
Read more

സ്ഥിരം കുറ്റവാളിയെ കാപ്പ നിയമപ്രകാരം നാടുകടത്തി

വയനാട്: സ്ഥിരം കുറ്റവാളിക്കെതിരെ കാപ്പ നിയമപ്രകാരം നടപടി. നല്ലൂർനാട്, പായോട്, കിഴക്കൻചാലിൽ വീട്ടിൽ കെ. ഇബ്രാഹിം (60)നെയാണ് വയനാട് ജില്ലയിൽ നിന്ന് നാടുകടത്തിയത്. കഴിഞ്ഞ ഏഴ് വർഷത്തിനിടെ മാനന്തവാടി, വെള്ളമുണ്ട പൊലീസ് സ്റ്റേഷൻ പരിധികളിൽ കവർച്ച, ലഹരിക്കടത്ത്, അബ്കാരി തുടങ്ങിയ കേസുകളിലായി ഇയാൾക്കെതിരെ പത്ത് കേസുകളുണ്ടെന്ന് പൊലീസ് അറിയിച്ചു. നിരന്തരം കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടുവെന്ന കണ്ടെത്തലിനെ തുടർന്നാണ് കേരള സാമൂഹ്യവിരുദ്ധ പ്രവർത്തനങ്ങൾ (തടയൽ) നിയമത്തിലെ വകുപ്പ് 15(1) പ്രകാരം നടപടി സ്വീകരിച്ചത്. ഉത്തരവ് പ്രകാരം ആറ് മാസത്തേക്ക് ഇയാൾക്ക് […]
Read more

കുണ്ടറയിൽ ഗൃഹനാഥന്റെ മരണം കൊലപാതകം; ഭാര്യ അറസ്റ്റിൽ, സുഹൃത്തിനും പങ്കുണ്ടോയെന്ന് അന്വേഷണം

കൊല്ലം: കുണ്ടറയ്ക്ക് സമീപം വെള്ളിമണിൽ കുഴഞ്ഞുവീണ് മരിച്ചെന്ന് കരുതിയ ഗൃഹനാഥന്റെ മരണം കൊലപാതകമെന്ന് തെളിഞ്ഞ സംഭവത്തിൽ ഭാര്യയുടെ സുഹൃത്തിനും പങ്കുണ്ടോയെന്ന് പോലീസ് അന്വേഷിക്കുന്നു. ഹെൽമെറ്റ് ധരിച്ച ഒരാൾ ബൈക്കിൽ സ്ഥിരമായി ഇവരെ തേടിയെത്താറുണ്ടായിരുന്നെന്ന് അയൽവാസികൾ മൊഴി നൽകിയതായാണ് വിവരം. വെള്ളിമൺ വ്ളാവേത്ത് രാജു മന്ദിരത്തിൽ രാജു (56) ആണ് മരിച്ചത്. സംഭവത്തിൽ ഭാര്യ ലേഖാ മേരി (48)യെ കുണ്ടറ പോലീസ് അറസ്റ്റ് ചെയ്തു. വീട്ടിൽ രാജുവും ലേഖാ മേരിയും മാത്രമാണ് താമസിച്ചിരുന്നത്. വെള്ളിയാഴ്ച പുലർച്ചെ 5.30ഓടെയാണ് രാജുവിനെ […]
Read more

വൈദ്യശാസ്ത്ര നൊബേൽ മൂന്ന് ശാസ്ത്രജ്ഞർക്ക്; ഒപ്റ്റോജെനെറ്റിക്സിലെ കണ്ടെത്തലുകൾക്ക് അംഗീകാരം

സ്റ്റോക്ക്ഹോം: ഈ വർഷത്തെ വൈദ്യശാസ്ത്രത്തിനുള്ള നൊബേൽ പുരസ്കാരം മൂന്ന് ശാസ്ത്രജ്ഞർ പങ്കിട്ടു. അമേരിക്കൻ ഗവേഷകരായ കാൾ അലക്സാണ്ടർ ഡൈയ്സറോത്തും പീറ്റർ ഹെഗ്മാനും ജർമ്മൻ ഗവേഷകനായ ഗയോർക് നഗേലുമാണ് പുരസ്കാരത്തിന് അർഹരായത്. ഒപ്റ്റോജെനെറ്റിക്സുമായി ബന്ധപ്പെട്ട കണ്ടെത്തലുകൾക്കാണ് ശാസ്ത്രജ്ഞർക്ക് നൊബേൽ ലഭിച്ചത്. പ്രകാശം ഉപയോഗിച്ച് നാഡീകോശങ്ങളുടെ പ്രവർത്തനം നിയന്ത്രിക്കാൻ സഹായിക്കുന്ന രീതിയാണ് ഒപ്റ്റോജെനെറ്റിക്സ്. കരോലിൻസ്ക ഇൻസ്റ്റിറ്റ്യൂട്ടിലെ 50 പ്രൊഫസർമാർ ഉൾപ്പെടുന്ന നൊബേൽ അസംബ്ലിയാണ് പുരസ്കാര ജേതാക്കളെ തെരഞ്ഞെടുത്തത്. 11.5 കോടി രൂപയോളം വരുന്ന സമ്മാനത്തുക മൂന്ന് ശാസ്ത്രജ്ഞർക്കുമായി തുല്യമായി വീതിക്കും. […]
Read more

തിരുവനന്തപുരം കോർപ്പറേഷനിൽ രേഖകളിൽ കൃത്രിമമെന്ന് ആരോപണം; മേയർക്ക് പങ്കുണ്ടെന്ന് എസ്.പി. ദീപക്

തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷനിലെ അറ്റൻഡൻസ് രജിസ്റ്ററിലും പ്രധാനപ്പെട്ട കൗൺസിൽ രേഖകളിലും ഗുരുതരമായ കൃത്രിമം നടന്നെന്ന ആരോപണവുമായി എൽഡിഎഫ് കൗൺസിലർ എസ്.പി. ദീപക്. കാപ്പാ കേസിൽപ്പെട്ട് ജയിലിൽ കഴിയുന്ന ബിജെപി കൗൺസിലർ സുഗതന് നിയമവിരുദ്ധമായി അവധി അനുവദിക്കാനാണ് വ്യാജരേഖകൾ ചമച്ചതെന്നും ഇതിൽ മേയർ വി.വി. രാജേഷിനും പങ്കുണ്ടെന്നും ദീപക് ആരോപിച്ചു. ഏപ്രിലിൽ നടന്ന കൗൺസിൽ യോഗത്തിൽ സുഗതൻ പങ്കെടുത്തിട്ടില്ലെന്ന് മേയർ ആദ്യം സമ്മതിച്ചിരുന്നെങ്കിലും അന്നത്തെ കൗൺസിൽ യോഗത്തിൽ ഒപ്പ് പരിശോധിക്കാൻ അനുവദിച്ചില്ലെന്നാണ് ദീപകിന്റെ ആരോപണം. തുടർന്ന് അടുത്ത കൗൺസിൽ […]
Read more

പന്തളത്ത് കടയിലെത്തി സ്ത്രീയോട് അപമര്യാദയായി പെരുമാറിയെന്ന് പരാതി; കാളവണ്ടി യാത്രാ സംഘത്തിലെയാൾ പിടിയിൽ

പത്തനംതിട്ട: പന്തളത്ത് കടയിൽ കയറി സ്ത്രീയോട് അപമര്യാദയായി പെരുമാറുകയും നഗ്നതാ പ്രദർശനം നടത്തുകയും ചെയ്തെന്ന പരാതിയിൽ കാളവണ്ടി യാത്രാ സംഘത്തിലെ ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. മഹാരാഷ്ട്രയിലെ ഠാണെ സ്വദേശി ഗുരുനാഥ് (37) ആണ് പന്തളം പൊലീസിന്റെ കസ്റ്റഡിയിലുള്ളത്. ഉത്തർപ്രദേശിലെ ഒരു ആശ്രമത്തിന്റെ നേതൃത്വത്തിൽ കന്യാകുമാരിയിൽ നിന്ന് കാശ്മീരിലേക്ക് നടത്തുന്ന ഭാരത പര്യടനത്തിന്റെ ഭാഗമായാണ് കാളവണ്ടി യാത്രാ സംഘം പന്തളത്ത് എത്തിയത്. യാത്രയുടെ സന്ദേശമടങ്ങിയ ലഘുലേഖകൾ വിതരണം ചെയ്യുന്നതിനായി പന്തളത്തെ ഒരു സ്ഥാപനത്തിൽ എത്തിയപ്പോഴാണ് സംഭവമുണ്ടായതെന്നാണ് പരാതി. കടയിലുണ്ടായിരുന്ന […]
Read more

കുമളിയിൽ വനംമന്ത്രി പങ്കെടുത്ത പരിപാടിയുടെ പന്തൽ തകർന്നുവീണു; രണ്ട് പൊലീസുകാർക്ക് പരിക്ക്

ഇടുക്കി: കുമളിയിൽ വനംമന്ത്രി പങ്കെടുത്ത പരിപാടിയുടെ പന്തൽ തകർന്നുവീണ് അപകടം. വന്യജീവി വാരാഘോഷത്തിന്റെ ഭാഗമായി പരിപാടി നടന്ന പന്തലാണ് തകർന്നുവീണത്. അപകടത്തിൽ രണ്ട് പൊലീസുകാർക്ക് പരിക്കേറ്റു. വനംമന്ത്രി ഷിബു ബേബി ജോൺ പരിപാടിയിൽ പങ്കെടുത്ത് മടങ്ങിയതിന് പിന്നാലെയാണ് പന്തൽ തകർന്നുവീണത്. വലിയ അപകടം തലനാരിഴയ്ക്കാണ് ഒഴിവായത്.
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix