ജന്തർമന്തർ പ്രതിഷേധത്തിനിടെ ലൈംഗിക അതിക്രമമെന്ന് പരാതി; മാധ്യമപ്രവർത്തകയെ വീണ്ടും കസ്റ്റഡിയിലെടുത്തു
ന്യൂഡൽഹി: ജന്തർമന്തർ പ്രതിഷേധം റിപ്പോർട്ട് ചെയ്യുന്നതിനിടെ ഡൽഹി എസിപി വിവേക് ഭഗത് ലൈംഗിക അതിക്രമം നടത്തുകയും കയ്യേറ്റം ചെയ്യുകയും ചെയ്തെന്നാരോപിച്ച മാധ്യമപ്രവർത്തകയെ ഡൽഹി പൊലീസ് വീണ്ടും കസ്റ്റഡിയിലെടുത്തു. തിങ്കളാഴ്ച രാവിലെയാണ് മാധ്യമപ്രവർത്തകയെ പൊലീസ് കസ്റ്റഡിയിലെടുത്തത്. തുടർന്ന് കന്റോൺമെന്റ് പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയതായി ദ ഹിന്ദു റിപ്പോർട്ട് ചെയ്തു. വിവേക് ഭഗത്തിനെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്യണമെന്നാവശ്യപ്പെട്ട് പരാതിക്കാരിയായ മാധ്യമപ്രവർത്തകയും മറ്റ് സ്വതന്ത്ര മാധ്യമപ്രവർത്തകരും ആക്ടിവിസ്റ്റുകളും പാർലമെന്റ് പൊലീസ് സ്റ്റേഷന് പുറത്ത് പ്രതിഷേധിച്ചിരുന്നു. ഇവിടെനിന്നാണ് മാധ്യമപ്രവർത്തകയെ വീണ്ടും കസ്റ്റഡിയിലെടുത്തത്. തിങ്കളാഴ്ച […]
Read more