Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Category: social post

ദളിതർക്ക് ക്ഷേത്രപ്രവേശനം നിഷേധിച്ചു; പൂട്ട് പൊളിച്ച് പ്രവേശനം ഉറപ്പാക്കി വനിതാ ഐ.പി.എസ് ഉദ്യോഗസ്ഥ

ചെന്നൈ: തമിഴ്‌നാട്ടിലെ കള്ളക്കുറിച്ചി ജില്ലയിലെ ചിന്നസേലത്തിനടുത്ത് ദളിത് വിഭാഗങ്ങൾക്ക് പ്രവേശനം നിഷേധിച്ച പെരുമാൾ ക്ഷേത്രത്തിന്റെ പൂട്ട് പൊളിച്ച് ക്ഷേത്രപ്രവേശനം ഉറപ്പാക്കി വനിതാ ഐ.പി.എസ് ഉദ്യോഗസ്ഥ. കള്ളക്കുറിച്ചി ജില്ലാ പോലീസ് സൂപ്രണ്ട് ഐ. ഷാഹ്നാസാണ് ക്രമസമാധാന പ്രശ്നം കാര്യക്ഷമമായി കൈകാര്യം ചെയ്ത് ദളിത് ജനവിഭാഗങ്ങൾക്ക് ക്ഷേത്രത്തിൽ പ്രവേശിക്കാനുള്ള സൗകര്യമൊരുക്കിയത്. ചിന്നസേലം താലൂക്കിലെ ദേവസ്വം വകുപ്പിന് കീഴിലുള്ള പ്രസിദ്ധമായ പെരുമാൾ ക്ഷേത്രത്തിൽ ദളിത് വിഭാഗങ്ങൾക്ക് പ്രവേശനം നിഷേധിച്ചിരുന്നത് വർഷങ്ങളായി തുടരുകയായിരുന്നു. പ്രബല ജാതിക്കാരാണ് ദളിതരെ ക്ഷേത്രത്തിൽ പ്രവേശിക്കുന്നതിൽ നിന്ന് വിലക്കിയിരുന്നതെന്നാണ് […]
Read more

‘തായ് മാമന്‍ തങ്ക മോതിരം’ കിട്ടാൻ വൈകി; നഴ്‌സിനെ ആക്രമിച്ച് യുവാവ്

ചെന്നൈ: സർക്കാർ ആശുപത്രികളിൽ ജനിക്കുന്ന കുഞ്ഞുങ്ങൾക്ക് ഒരു ഗ്രാം സ്വർണ മോതിരം നൽകുന്ന ‘തായ് മാമൻ തങ്ക മോതിരം’ പദ്ധതിയിൽ കാലതാമസമുണ്ടായെന്ന് ആരോപിച്ച് നഴ്‌സിനെ ആക്രമിച്ചതായി പരാതി. തഞ്ചാവൂർ ജില്ലയിലാണ് സംഭവം. മദൻ എന്നയാളാണ് 35കാരിയായ നഴ്‌സ് അലമേലുവിനെയും സഹോദരൻ സുമനെയും ബന്ധുവായ സുജാതയെയും പാര ഉപയോഗിച്ച് ആക്രമിച്ചതെന്നാണ് പരാതി. സംഭവത്തിൽ പരിക്കേറ്റ മൂവരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സെപ്റ്റംബർ 16ന് തഞ്ചാവൂരിലെ സർക്കാർ ആശുപത്രിയിലാണ് മദന്റെ ഭാര്യ കുഞ്ഞിന് ജന്മം നൽകിയത്. പദ്ധതിപ്രകാരം ഒരു ഗ്രാം സ്വർണ […]
Read more

പഞ്ചാബിൽ ടൂറിസ്റ്റ് ബസ് മറിഞ്ഞ് മലയാളി വിദ്യാർഥിനി ഉൾപ്പെടെ മൂന്ന്പേർ മരിച്ചു

കോട്ടയം: പഞ്ചാബിൽ ടൂറിസ്റ്റ് ബസ് മറിഞ്ഞുണ്ടായ അപകടത്തിൽ മലയാളി വിദ്യാർഥിനി ഉൾപ്പെടെ മൂന്ന് പേർ മരിച്ചു. കോട്ടയം കടുത്തുരുത്തി സ്വദേശിയും പഞ്ചാബിലെ എൽപിയു യൂണിവേഴ്സിറ്റിയിലെ വിദ്യാർഥിനിയുമായ ജോസ്‌ന ജോർജാണ് മരിച്ച മലയാളി. മണാലിയിൽ നിന്ന് മടങ്ങുകയായിരുന്ന ടൂറിസ്റ്റ് ബസാണ് അപകടത്തിൽപ്പെട്ടത്. ബംഗയിലെ മജാരി ഗ്രാമത്തിന് സമീപം ഇന്ന് പുലർച്ചെ അഞ്ച് മണിയോടെയായിരുന്നു അപകടം. ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്തുവരാനുണ്ട്.
Read more

കൊല്ലത്ത് സ്ത്രീധന പീഡനം; 25 പവൻ സ്വർണവും അഞ്ച് ലക്ഷം രൂപയും കൈക്കലാക്കിയെന്ന് പരാതി

കൊല്ലം: കൊല്ലത്തെ സ്ത്രീധന പീഡന പരാതിയിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. ചവറ സ്വദേശിനിയായ യുവതിയുടെ വീട്ടിൽനിന്ന് പ്രതി നന്ദു ദിനേശ് 25 പവൻ സ്വർണവും അഞ്ച് ലക്ഷം രൂപയും കൈപ്പറ്റിയെന്നാണ് വിവരം. യുവതിയെ നാട്ടിലെത്തിക്കുന്നതിന് മുമ്പ് ബാക്കിയുണ്ടായിരുന്ന പണവും നന്ദു സ്വന്തം അക്കൗണ്ടിലേക്ക് മാറ്റിയതായാണ് വിവരം. 20 പവനിലധികം ആഭരണങ്ങൾ പ്രതിയുടെ വീട്ടിലുണ്ടെന്നാണ് പൊലീസ് പറയുന്നത്. പൊലീസ് കേസെടുത്തതിന് പിന്നാലെ നന്ദുവിന്റെ വീട് പൂട്ടിയ നിലയിലാണ്. മാതാപിതാക്കളും സ്ഥലത്തില്ലെന്നാണ് വിവരം. സംഭവത്തിൽ ചവറ പൊലീസ് അന്വേഷണം ആരംഭിച്ചു. […]
Read more

ഒക്ടോബർ 10ലെ പ്രതിഷേധം; നേതാക്കളെ അറസ്റ്റ് ചെയ്യാൻ സർക്കാർ പദ്ധതിയിടുന്നെന്ന് സൗരവ് ദാസ്

ന്യൂഡൽഹി: ഒക്ടോബർ 10ന് ജന്തർ മന്ദറിൽ പ്രതിഷേധം പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിൽ തങ്ങളെയും കോക്രോച്ച് ജനതാ പാർട്ടി നേതാക്കളെയും അറസ്റ്റ് ചെയ്യാൻ സർക്കാർ പദ്ധതിയിടുന്നുവെന്ന ആരോപണവുമായി സിജെപി കോ-കൺവീനർ സൗരവ് ദാസ്. സാമൂഹികമാധ്യമമായ എക്‌സിലൂടെയാണ് സൗരവ് ദാസ് ആരോപണം ഉന്നയിച്ചത്. തന്നെയും അഭിജീത് ദിപ്‌കെ, അഷുതോഷ് റാങ്ക, രത്‌ന എന്നിവരെയും മറ്റ് കോക്രോച്ച് ജനതാ പാർട്ടി നേതാക്കളെയും അറസ്റ്റ് ചെയ്യാൻ സർക്കാർ പദ്ധതിയിടുകയാണെന്നാണ് സൗരവ് ദാസിന്റെ ആരോപണം. ഇത്തരം നടപടികൾ പ്രതിഷേധത്തെ തടയില്ലെന്നും അദ്ദേഹം പ്രതികരിച്ചു. യുവാക്കൾ തങ്ങളുടെ […]
Read more

സംസ്ഥാനത്ത് ഇന്നും നാളെയും വ്യാപക മഴയ്ക്ക് സാധ്യത; ആറ് ജില്ലകളിൽ യെല്ലോ അലേർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും നാളെയും വ്യാപക മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇന്ന് ആറ് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, ഇടുക്കി, മലപ്പുറം, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് ഇന്ന് യെല്ലോ അലേർട്ട്. നാളെ എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിലും യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. സംസ്ഥാനത്ത് ഇടിമിന്നലോടെയുള്ള മഴയ്ക്കിടെ അപകടങ്ങൾ വർധിക്കുന്ന സാഹചര്യത്തിൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പുണ്ട്. ഈ മാസം ആറ് വരെ ഇടിമിന്നലോടുകൂടിയ മഴയ്ക്കും മണിക്കൂറിൽ […]
Read more

കളമശേരിയിൽ യുവതിയെ മദ്യവും മയക്കുമരുന്നും നൽകി പീഡിപ്പിച്ചതായി പരാതി; പ്രതികൾ പിടിയിൽ

കൊച്ചി: കളമശ്ശേരിയിൽ യുവതിയെ കൂട്ടബലാത്സംഗം ചെയ്ത സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. യുവതിയെ ലൈംഗികമായി ഉപദ്രവിച്ചവരിൽ ഒരു സ്ത്രീയും ഉൾപ്പെട്ടതായി പൊലീസ് അറിയിച്ചു. മയക്കുമരുന്നും മദ്യവും നൽകിയ ശേഷം യുവതിയെ രണ്ട് ദിവസത്തോളം തടങ്കലിൽ വെച്ചാണ് പീഡിപ്പിച്ചതെന്നാണ് പൊലീസ് പറയുന്നത്. സെപ്റ്റംബർ 2, 3 തീയതികളിലാണ് സംഭവം നടന്നത്. സംഭവത്തിൽ യുവതിയടക്കം രണ്ട് പേരെ കൂടി പിടികൂടാനുണ്ടെന്നും പൊലീസ് അറിയിച്ചു. പീഡനത്തിന് ഇരയായ യുവതി ഇപ്പോഴും ജോലി സംബന്ധിച്ച പരസ്യം കണ്ടാണ് അഭിമുഖത്തിന് പോയത്. സ്പായിൽ മാനേജർ […]
Read more

ആസൂത്രണ ബോർഡ് പരീക്ഷാ ക്രമക്കേട്; പി.എസ്.സിക്കെതിരെ രൂക്ഷവിമർശനവുമായി ഹൈക്കോടതി

കൊച്ചി: ആസൂത്രണ ബോർഡിലെ നിയമനത്തിനായി നടന്ന പരീക്ഷയുടെ മൂല്യനിർണയത്തിലെ ക്രമക്കേടിൽ പി.എസ്.സിക്കെതിരെ രൂക്ഷവിമർശനവുമായി ഹൈക്കോടതി. 58 ചോദ്യങ്ങളുടെ ഉത്തരങ്ങൾ മൂല്യനിർണയം നടത്താതിരുന്നത് ഗുരുതരമാണെന്ന് കോടതി നിരീക്ഷിച്ചു. ഇത് അഴിമതിയല്ലേയെന്നും കോടതി ചോദിച്ചു. അന്വേഷണം തടയണമെന്നാവശ്യപ്പെട്ട് പി.എസ്.സി നൽകിയ ഹർജി പരിഗണിക്കവെയാണ് കോടതിയുടെ വിമർശനം. മൂല്യനിർണയത്തിലെ വീഴ്ച ക്ലറിക്കൽ പിഴവാണെന്നായിരുന്നു പി.എസ്.സിയുടെ വാദം. എന്നാൽ, ഇത് ആസൂത്രിതമായി നടത്തിയ കുറ്റകൃത്യമാണെന്നായിരുന്നു സർക്കാർ അഭിഭാഷകന്റെ വാദം. പരീക്ഷയിലെ ചോദ്യങ്ങളുടെ ഉത്തരങ്ങൾ മൂല്യനിർണയം നടത്താതിരുന്നത് ക്ലറിക്കൽ പിഴവായി കാണാനാകില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. […]
Read more

ഭവനരഹിതരില്ലാത്ത കേരളമാണ് സർക്കാരിന്റെ ലക്ഷ്യം: വി.ഡി. സതീശൻ

തിരുവനന്തപുരം: ഭവനരഹിതരില്ലാത്ത കേരളമാണ് സർക്കാരിന്റെ ലക്ഷ്യമെന്ന് വി.ഡി. സതീശൻ പറഞ്ഞു. ലൈഫ് ഭവന പദ്ധതി തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി. ബജറ്റിൽ ലൈഫ് പദ്ധതിയിൽ നിന്ന് മത്സ്യത്തൊഴിലാളികളെ ഒഴിവാക്കിയിട്ടുണ്ട്. പകരം മത്സ്യത്തൊഴിലാളികൾക്കായി പ്രത്യേക പദ്ധതി നടപ്പാക്കാനാണ് തീരുമാനം. വിഴിഞ്ഞം ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ പ്രാദേശിക മത്സ്യത്തൊഴിലാളികൾക്ക് ജോലി ലഭ്യമാക്കാൻ കർശന നിർദേശം നൽകിയിട്ടുണ്ടെന്നും വി.ഡി. സതീശൻ പറഞ്ഞു. ഷീ സ്കൂട്ടറുകളുടെ വിതരണം നിർവഹിക്കുന്ന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
Read more

പത്തനാപുരത്ത് കാട്ടാനയുടെ ആക്രമണം; തൊഴിലുറപ്പ് തൊഴിലാളിയായ 80കാരിക്ക് ദാരുണാന്ത്യം

കൊല്ലം: കാട്ടാനയുടെ ആക്രമണത്തിൽ 80കാരിക്ക് ദാരുണാന്ത്യം. കൊല്ലം പത്തനാപുരത്ത് ഇന്ന് രാവിലെ ഒമ്പത് മണിയോടെയാണ് സംഭവം. കടശ്ശേരി സ്വദേശി രാജമ്മയാണ് മരിച്ചത്. തൊഴിലുറപ്പ് ജോലിക്കിടെ രാജമ്മയെ കാട്ടാന ആക്രമിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ രാജമ്മയെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം പുനലൂർ താലൂക്ക് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix