Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Category: social post

അസാധാരണ സാഹചര്യത്തിൽ അസാധാരണ തീരുമാനമെടുക്കേണ്ടി വരും: എൻ എൻ കൃഷ്ണദാസ്

പാലക്കാട്: സുരേഷ് ബാബുവിനെ സിപിഎം പാലക്കാട് ജില്ലാ സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറ്റിയത് തെറ്റ് തിരുത്തലിന്റെ ഭാഗമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. തെറ്റുകൾ സംഭവിച്ചിട്ടുണ്ടെങ്കിൽ അത് തിരുത്തുന്നതിനും ആവശ്യമായവരെ സംഘടനാ ചർച്ചകളിലേക്ക് ക്ഷണിക്കുന്നതിനുമാണ് വിപുലീകൃത ജില്ലാ കമ്മിറ്റി യോഗങ്ങൾ ചേരുന്നതെന്നും അദ്ദേഹം പറഞ്ഞു. സുരേഷ് ബാബുവിനെതിരെ സംസ്ഥാന നേതൃത്വത്തിന് പരാതി ലഭിച്ചിട്ടില്ലെന്നും എം വി ഗോവിന്ദൻ വ്യക്തമാക്കി. അതേസമയം, അസാധാരണ സാഹചര്യത്തിൽ അസാധാരണ തീരുമാനങ്ങൾ എടുക്കേണ്ടി വരുമെന്ന് സിപിഎം നേതാവ് എൻ എൻ […]
Read more

ഓപ്പറേഷൻ തൂഫാൻ; ലഹരിക്കേസിൽ ഒരാൾ കൂടി അറസ്റ്റിൽ

തിരുവനന്തപുരം: ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി എംഡിഎംഎ, ഹാഷിഷ് ഓയിൽ, കഞ്ചാവ് എന്നിവ പിടികൂടിയ കേസിൽ ഒരാൾ കൂടി അറസ്റ്റിൽ. കുളത്തൂർ കിഴക്കുംകര സ്വദേശി ആർ.എൽ. ആകാശ് (26) ആണ് കോവളം പൊലീസിന്റെ അന്വേഷണത്തിൽ പിടിയിലായത്. ലഹരിവസ്തുക്കളുടെ സാമ്പത്തിക ഇടപാടുകൾ ആകാശിന്റെ ബാങ്ക് അക്കൗണ്ട് വഴിയാണ് നടത്തിയിരുന്നതെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. ഇയാളുടെ മൊബൈൽ ഫോണിൽ എംഡിഎംഎ വിൽപ്പനയുമായി ബന്ധപ്പെട്ട നിരവധി ചിത്രങ്ങളും കണ്ടെത്തിയതായി പൊലീസ് പറഞ്ഞു. നഗരത്തിലെ ലഹരിവിൽപ്പനയിലെ പ്രധാന കണ്ണികളിലൊരാളാണ് ആകാശെന്നാണ് പൊലീസിന്റെ വിലയിരുത്തൽ. ലഹരിക്കടത്തിലൂടെ സമ്പാദിച്ച […]
Read more

മുഖ്യമന്ത്രിക്കെതിരായ പരാതിയിൽ നിന്ന് പിന്നോട്ടില്ല; ഹൈക്കമാൻഡിനെ കാണാൻ ദില്ലിയിലെത്തി അടൂർ പ്രകാശ്

ന്യൂഡൽഹി: മുഖ്യമന്ത്രി വി.ഡി. സതീശനെതിരായ പരാതിയിൽ നിന്ന് പിന്നോട്ടില്ലെന്ന നിലപാടിൽ യുഡിഎഫ് കൺവീനർ അടൂർ പ്രകാശ്. ഹൈക്കമാൻഡ് നേതൃത്വവുമായി കൂടിക്കാഴ്ച നടത്തുന്നതിനായി ദില്ലിയിലെത്തിയ അടൂർ പ്രകാശ് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയെയും രാഹുൽ ഗാന്ധിയെയും കാണാൻ ശ്രമം തുടരുകയാണ്. എന്നാൽ, ഇതുവരെ ഇരുവരും കൂടിക്കാഴ്ചയ്ക്ക് സമയം അനുവദിച്ചതായി സൂചനയില്ല. മുഖ്യമന്ത്രിക്കെതിരായ പരാതിയിൽ നിന്ന് പിന്നോട്ടില്ലെന്നാണ് അടൂർ പ്രകാശിന്റെ നിലപാട്. പാർട്ടിയും സർക്കാരും തമ്മിലുള്ള ഏകോപനത്തിലെ പ്രശ്നങ്ങളും മുന്നണിയിൽ ചർച്ച ചെയ്യാതെ മുഖ്യമന്ത്രി തീരുമാനങ്ങളെടുത്തുവെന്ന ആരോപണങ്ങളും ഉൾപ്പെടുത്തി പ്രത്യേക […]
Read more

സുഗതന്റെ പേരിൽ വ്യാജ ഒപ്പ്; തിരുവനന്തപുരം കോർപ്പറേഷനിൽ പൊലീസ് അന്വേഷണം തുടങ്ങി

തിരുവനന്തപുരം: കാപ്പാ കേസിൽ ജയിലിൽ കഴിയുന്ന തിരുവനന്തപുരം നഗരസഭയിലെ ബിജെപി കൗൺസിലർ സുഗതന്റെ പേരിൽ വ്യാജ ഒപ്പ് ഇട്ടെന്ന പരാതിയിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. മ്യൂസിയം എസ്എച്ച്ഒയുടെ നേതൃത്വത്തിലാണ് പ്രാഥമിക അന്വേഷണം നടക്കുന്നത്. നഗരസഭയിലെ സിസിടിവി ദൃശ്യങ്ങളും ബന്ധപ്പെട്ട രജിസ്റ്ററുകളും പരിശോധിക്കാനാണ് പൊലീസ് നീക്കം. കൗൺസിൽ യോഗങ്ങളിൽ പങ്കെടുക്കാത്ത സുഗതന്റെ പേരിൽ വ്യാജ ഒപ്പ് രേഖപ്പെടുത്തിയെന്ന പരാതിയാണ് എൽഡിഎഫ് പാർലമെന്ററി പാർട്ടി നേതാവ് എസ്.പി. ദീപക് സിറ്റി പൊലീസ് കമ്മീഷണർക്ക് നൽകിയത്. പ്രാഥമിക അന്വേഷണത്തിൽ ക്രമക്കേട് കണ്ടെത്തിയാൽ […]
Read more

ആർ ശ്രീലേഖയുമായി രാജീവ് ചന്ദ്രശേഖർ ഇന്ന് കൂടിക്കാഴ്ച നടത്തും

തിരുവനന്തപുരം: രാജി പ്രഖ്യാപനം പിൻവലിച്ച ശാസ്തമംഗലം കൗൺസിലർ ആർ. ശ്രീലേഖയുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ ഇന്ന് ചർച്ച നടത്തും. ആരോഗ്യ പ്രശ്നങ്ങളെ തുടർന്നാണ് രാജി പ്രഖ്യാപിച്ചതെന്നാണ് ബിജെപി നേതൃത്വത്തിന്റെയും ശ്രീലേഖയുടെയും വിശദീകരണം. രാജി പിൻവലിച്ചതിന് പിന്നാലെ വോട്ടർമാർക്ക് വിശദീകരണം നൽകാനും തീരുമാനിച്ചിട്ടുണ്ട്. ഫേസ്ബുക്ക് പേജിലൂടെയോ വാർഡിലെ വാട്സ്ആപ്പ് ഗ്രൂപ്പിലൂടെയോ ശ്രീലേഖ നിലപാട് വ്യക്തമാക്കും. രാജിയിൽ നിന്ന് പിന്മാറിയതിൽ ബിജെപി നേതൃത്വത്തിന് ആശ്വാസമുണ്ടെങ്കിലും സമാന സാഹചര്യം വീണ്ടും ഉണ്ടാകുമോ എന്ന ആശങ്ക പൂർണമായി മാറിയിട്ടില്ല. കൗൺസിലർ […]
Read more

സുരേഷ് ബാബുവിനെതിരെ യുവതിയുടെ പരാതി; ശക്തമായ ഡിജിറ്റൽ തെളിവുകളെന്ന് സൂചന

പാലക്കാട്: സിപിഎമ്മിന്റെ പാലക്കാട് ജില്ലാ സെക്രട്ടറി സ്ഥാനത്തുനിന്ന് ഇ.എൻ. സുരേഷ് ബാബുവിനെ മാറ്റിയതിന് പിന്നിൽ യുവതി നൽകിയ പരാതിയെന്ന് റിപ്പോർട്ട്. ശക്തമായ ഡിജിറ്റൽ തെളിവുകൾ സഹിതമാണ് യുവതി സുരേഷ് ബാബുവിനെതിരെ പരാതി നൽകിയതെന്നാണ് വിവരം. പരാതി ലഭിച്ചതിന് പിന്നാലെ തന്നെ അതിന്റെ ഗുരുതര സ്വഭാവം പാർട്ടി നേതൃത്വത്തിന് ബോധ്യപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ആദ്യ നടപടിയെന്ന നിലയിൽ സുരേഷ് ബാബുവിനെ ജില്ലാ സെക്രട്ടറി സ്ഥാനത്തുനിന്ന് മാറ്റിയത്. സുരേഷ് ബാബുവിനെതിരെ കൂടുതൽ കടുത്ത നടപടികൾ ഉണ്ടായേക്കുമെന്നാണ് സൂചന. നടപടികൾക്ക് പിന്നാലെ […]
Read more

സ്കൂൾ ഗെയിംസ് അപകടം; കാലാവസ്ഥയെ പഴിച്ച് വിദ്യാഭ്യാസ വകുപ്പിന്റെ റിപ്പോർട്ട്

തൃശ്ശൂർ: സംസ്ഥാന സ്കൂൾ ഗെയിംസിനിടെ താൽക്കാലിക റൂഫിംഗ് തകർന്നുണ്ടായ അപകടത്തിൽ തൃശ്ശൂർ വിദ്യാഭ്യാസ ഉപഡയറക്ടർ പൊതുവിദ്യാഭ്യാസ ഡയറക്ടർക്ക് റിപ്പോർട്ട് നൽകി. സംഘാടനത്തിലെ വീഴ്ചകൾ ചൂണ്ടിക്കാണിക്കുന്നതിന് പകരം കാലാവസ്ഥാ വ്യതിയാനമാണ് അപകടത്തിന് കാരണമെന്നാണ് റിപ്പോർട്ടിലെ വിശദീകരണം. വെയിലിൽ നിന്ന് സംരക്ഷണം നൽകാനാണ് താൽക്കാലിക റൂഫിംഗ് ഒരുക്കിയതെന്നും ശക്തമായ കാറ്റും മഴയും ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. മത്സരങ്ങൾ നടക്കുന്നതിനിടെ അപ്രതീക്ഷിതമായി കാലാവസ്ഥ മാറുകയും ശക്തമായ കാറ്റും മഴയും ഉണ്ടാകുകയും ചെയ്തതോടെ റൂഫിംഗ് തകർന്നുവീണെന്നാണ് റിപ്പോർട്ടിലെ വിശദീകരണം. തൃശ്ശൂരിലെ അക്വാട്ടിക് […]
Read more

അവസാനമായി നീലയും വെള്ളയും; മെസ്സിയുടെ വിടവാങ്ങൽ മത്സരത്തിന് മോണുമെന്റൽ വേദി

ബ്യൂണസ് ഐറിസ്: ലിയോണൽ മെസ്സിക്ക് നാളെ അന്താരാഷ്ട്ര ഫുട്‌ബോളിലെ വിടവാങ്ങൽ മത്സരം. ആഫ്രിക്കൻ ടീമായ ബെനിനാണ് എതിരാളികൾ. ഇന്ത്യൻ സമയം ബുധനാഴ്ച പുലർച്ചെ 4.30നാണ് മത്സരം ആരംഭിക്കുക. ത്രസിപ്പിച്ച ഗോളുകളും വിസ്മയിപ്പിച്ച അസിസ്റ്റുകളും റെക്കോർഡുകളും കിരീടങ്ങളുമായി ലിയോണൽ മെസ്സിയുടെ സമാനതകളില്ലാത്ത അന്താരാഷ്ട്ര ഫുട്‌ബോൾ കരിയറിന് നാളെ ബ്യൂണസ് ഐറിസിലെ മോണുമെന്റൽ സ്റ്റേഡിയത്തിൽ അവസാനമാകും. പിതാവിന്റെ വിയോഗത്തിന് പിന്നാലെ ഓഗസ്റ്റ് 31നാണ് മെസ്സി വിരമിക്കൽ പ്രഖ്യാപിച്ചത്. ഇതിഹാസ താരത്തിന് അർഹമായ യാത്രയയപ്പ് നൽകുന്നതിനായാണ് അർജന്റൈൻ ഫുട്‌ബോൾ അസോസിയേഷൻ ബെനിനെതിരായ […]
Read more

സംസ്ഥാനത്ത് മാറ്റമില്ലാതെ സ്വർണം; പവന് 1,09,400 രൂപ

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വിലയിൽ ഇന്ന് മാറ്റമില്ല. ശനിയാഴ്ചയിലെ അതേ നിരക്കിലാണ് ഇന്നും വ്യാപാരം നടക്കുന്നത്. കേരള ഗോൾഡ് ആൻഡ് സിൽവർ മെർച്ചന്റ്സ് അസോസിയേഷനാണ് നിരക്ക് അറിയിച്ചത്. 22 കാരറ്റ് സ്വർണത്തിന് ഇന്ന് ഒരു ഗ്രാമിന് 13,675 രൂപയാണ് വില. ഒരു പവൻ സ്വർണത്തിന് 1,09,400 രൂപ നൽകണം.അന്താരാഷ്ട്ര വിപണിയിലെ സ്വർണ വിലയിലെ മാറ്റങ്ങളാണ് കേരളത്തിലെ വിലയിലും പ്രധാനമായും പ്രതിഫലിക്കുന്നത്. സംസ്ഥാനത്ത് വെള്ളി വിലയിലും മാറ്റമില്ല. ഒരു ഗ്രാം വെള്ളിക്ക് 235 രൂപയും ഒരു പവന് 2,350 […]
Read more

അട്ടപ്പാടി മധു വധക്കേസ്; പ്രതികളുടെ ശിക്ഷ വർധിപ്പിക്കണമെന്ന് സംസ്ഥാന സർക്കാർ സുപ്രീംകോടതിയിൽ

ന്യൂഡൽഹി: അട്ടപ്പാടി മധു വധക്കേസിൽ പ്രതികളുടെ ശിക്ഷ വർധിപ്പിക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന സർക്കാർ സുപ്രീംകോടതിയെ സമീപിച്ചു. കൊലക്കുറ്റം ചുമത്തി പ്രതികൾക്ക് ഇന്ത്യൻ ശിക്ഷാനിയമത്തിലെ 302-ാം വകുപ്പ് പ്രകാരം ശിക്ഷ നൽകണമെന്നാണ് സർക്കാരിന്റെ ആവശ്യം. നിലവിൽ പട്ടികജാതി പട്ടികവർഗ നിയമപ്രകാരവും മനപ്പൂർവമല്ലാത്ത നരഹത്യക്കുമാണ് പ്രതികൾക്ക് ജീവപര്യന്തം ശിക്ഷ വിധിച്ചിരിക്കുന്നത്. ശിക്ഷ കൊലക്കുറ്റമായി പരിഗണിച്ച് വർധിപ്പിക്കണമെന്നാണ് സംസ്ഥാനത്തിന്റെ ആവശ്യം. ഒന്നാംപ്രതി ഹുസൈനെ വെറുതെ വിട്ടതിനെതിരെയും നേരത്തെ സംസ്ഥാനം സുപ്രീംകോടതിയിൽ അപ്പീൽ നൽകിയിരുന്നു. സംസ്ഥാനത്തിനായി സ്റ്റാൻഡിങ് കോൺസൽ അൽജോ കെ. ജോസഫാണ് ഹർജികൾ […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix