Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Category: social post

ഗ്യാനേഷ് കുമാറിന്റെ രാജിയാവശ്യം ശക്തം; ”ജന്തർ മന്തറിൽ പ്രതിഷേധക്കൊടുങ്കാറ്റ്”

രാജ്യത്തെ തിരഞ്ഞെടുപ്പ് സംവിധാനത്തിന്റെ വിശ്വാസ്യതയും വോട്ടവകാശത്തിന്റെ സംരക്ഷണവും വീണ്ടും വലിയ രാഷ്ട്രീയ ചർച്ചയാകുകയാണ്. മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഡൽഹിയിലെ ജന്തർ മന്തറിൽ നടക്കുന്ന പ്രതിഷേധം ദേശീയ രാഷ്ട്രീയത്തിൽ പുതിയ വിവാദങ്ങൾക്ക് വഴിയൊരുക്കിയിരിക്കുകയാണ്. വോട്ടർ പട്ടികയിലെ മാറ്റങ്ങളും പ്രത്യേക തീവ്ര പരിശോധനയായ എസ്.ഐ.ആർ നടപടികളുമാണ് പ്രതിഷേധത്തിന് പ്രധാന കാരണം. വോട്ടർ പട്ടികയിൽ നിന്ന് വലിയ തോതിൽ പേരുകൾ ഒഴിവാക്കിയെന്ന ആരോപണമാണ് പ്രതിപക്ഷവും വിവിധ സംഘടനകളും ഉയർത്തുന്നത്. അർഹരായ വോട്ടർമാരുടെ പേരുകൾ പട്ടികയിൽ നിന്ന് […]
Read more

യുഎഇ ടീമിന് കരുത്തേകാൻ ആരാധകപ്പട; സൗദിയിലേക്ക് ആറ് പ്രത്യേക വിമാനങ്ങൾ

ദുബൈ: അറേബ്യൻ ഗൾഫ് കപ്പ് ഫുട്‌ബോളിന്റെ കലാശപ്പോരാട്ടത്തിൽ ദേശീയ ടീമിന് പിന്തുണയേകാൻ യുഎഇയിൽ നിന്ന് ആരാധകർ കൂട്ടത്തോടെ സൗദിയിലേക്ക്. ജിദ്ദയിലെ പ്രിൻസ് അബ്ദുള്ള അൽ ഫൈസൽ സ്റ്റേഡിയത്തിൽ ചൊവ്വാഴ്ച നടക്കുന്ന ഫൈനൽ മത്സരം കാണാനെത്തുന്ന ആരാധകർക്കായി ആറ് പ്രത്യേക വിമാനങ്ങൾ ഏർപ്പെടുത്തിയതായി യുഎഇ ഫുട്‌ബോൾ അസോസിയേഷൻ അറിയിച്ചു. പതിനായിരക്കണക്കിന് ആരാധകർക്ക് സ്റ്റേഡിയത്തിലെത്തി യുഎഇ ടീമിനെ പിന്തുണയ്ക്കുന്നതിനുള്ള സൗകര്യമാണ് സൗജന്യമായി ഒരുക്കുന്നത്. ചൊവ്വാഴ്ച യുഎഇ സമയം രാത്രി 10നാണ് (സൗദി സമയം രാത്രി 9) കിരീടപ്പോരാട്ടം. ശനിയാഴ്ച നടന്ന […]
Read more

‘ഒരു കമ്മ്യൂണിസ്റ്റ് നേതാവ് ഇങ്ങനെ ചെയ്യാന്‍ പാടില്ലായിരുന്നു’; പി നന്ദകുമാറിനെ തള്ളി സിപിഐ

തിരുവനന്തപുരം: മലപ്പുറം ജില്ലയെക്കുറിച്ചുള്ള സിപിഐഎം നേതാവ് പി. നന്ദകുമാറിന്റെ വിവാദ പരാമർശം രാഷ്ട്രീയമായി ശരിയല്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. മലപ്പുറം മതമൗലികവാദികളുടെയും വർഗീയവാദികളുടെയും കൂടാണെന്ന നന്ദകുമാറിന്റെ പരാമർശത്തിനെതിരെയാണ് സിപിഐ നിലപാട് വ്യക്തമാക്കിയത്. ഒരു കമ്മ്യൂണിസ്റ്റ് നേതാവ് ഇത്തരമൊരു പരാമർശം നടത്താൻ പാടില്ലായിരുന്നുവെന്ന് ബിനോയ് വിശ്വം പറഞ്ഞു. മലപ്പുറം ജില്ലയെ വർഗീയതയുടെ കൂടെന്ന് വിശേഷിപ്പിക്കുന്നത് രാഷ്ട്രീയമായി ശരിയല്ല. ഇത്തരം രാഷ്ട്രീയ തെറ്റ് ചെയ്യാൻ കമ്മ്യൂണിസ്റ്റ് നേതാവിന് അവകാശമില്ലെന്നും നന്ദകുമാറും പാർട്ടിയും തെറ്റ് തിരുത്തുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം […]
Read more

കൊച്ചിയിൽ യുവാക്കളെ ആക്രമിച്ച കേസിൽ പിടിയിൽ

കൊച്ചി: എം.ജി റോഡിൽ യുവാക്കളെ കമ്പിവടി ഉപയോഗിച്ച് ആക്രമിച്ച കേസിൽ അറസ്റ്റിലായ യുവാവിന് കണ്ണൂർ തളിപ്പറമ്പിൽ വീട്ടിൽ കയറി വീട്ടമ്മയുടെ സ്വർണമാല കവർന്ന കേസിലും പങ്കുണ്ടെന്ന് പൊലീസ്. തമിഴ്നാട് ഗൂഡല്ലൂർ യെല്ലമലൈ സുഭാഷ് നഗർ സ്വദേശി മുഹമ്മദ് ഷിബിൽ (21) ആണ് കൊച്ചി സെൻട്രൽ പൊലീസിന്റെ പിടിയിലായത്. ശനിയാഴ്ച പുലർച്ചെ 3.30ഓടെ സെൻട്രൽ സ്ക്വയർ മാളിന് സമീപത്തെ ചായക്കടയ്ക്ക് മുന്നിലായിരുന്നു യുവാക്കളെ ആക്രമിച്ചത്. കണ്ണൂർ കൂടാളി സ്വദേശി ഇന്ദ്രജിത്തിനും സുഹൃത്ത് കാർത്തിക്കിനുമാണ് പരുക്കേറ്റത്. പ്രകോപനമൊന്നുമില്ലാതെ ഷിബിൽ കമ്പിവടി […]
Read more

കുണ്ടറയിൽ മധ്യവയസ്കന്റെ മരണം കൊലപാതകം; ഭാര്യ അറസ്റ്റിൽ

കൊല്ലം: കുണ്ടറയിൽ വെള്ളിമൺ സ്വദേശി രാജുവിന്റെ (56) മരണം കൊലപാതകമാണെന്ന് പൊലീസ് സ്ഥിരീകരിച്ചു. ഭാര്യ ലേഖ മേരിയാണ് രാജുവിനെ കൊലപ്പെടുത്തിയതെന്ന് പൊലീസ് കണ്ടെത്തി. ലേഖ മേരിയെ പൊലീസ് അറസ്റ്റ് ചെയ്തു. വെള്ളിയാഴ്ച പുലർച്ചെ രാജു വീട്ടിൽ കുഴഞ്ഞുവീണതായി വരുത്തിത്തീർക്കാനാണ് ലേഖ മേരി ശ്രമിച്ചതെന്നാണ് പൊലീസ് പറയുന്നത്. നാട്ടുകാരുടെ സഹായത്തോടെ രാജുവിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിലാണ് രാജുവിന്റെ കഴുത്ത് മുറുകിയതാണ് മരണകാരണമെന്ന് വ്യക്തമായത്. തുടർന്ന് കുണ്ടറ പൊലീസ് ലേഖ മേരിയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു. […]
Read more

ഗാർഹിക സിലിണ്ടറിൽ നിന്ന് വാണിജ്യ സിലിണ്ടറിലേക്ക് ഗ്യാസ് മാറ്റി തട്ടിപ്പ്; 54 സിലിണ്ടറുകൾ പിടികൂടി

ആലപ്പുഴ: ഗാർഹിക ആവശ്യത്തിനുള്ള പാചകവാതകം വാണിജ്യ സിലിണ്ടറുകളിലേക്ക് മാറ്റി തട്ടിപ്പ് നടത്തിയെന്ന കേസിൽ 54 സിലിണ്ടറുകൾ പൊലീസ് പിടികൂടി. പത്തിയൂർ എരുവ മണ്ണാഞ്ചി സുരേഷിന്റെ വീട്ടിൽ നിന്നാണ് കരീലക്കുളങ്ങര പൊലീസ് സിലിണ്ടറുകൾ പിടിച്ചെടുത്തത്. സുരേഷിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. പുതിയിടത്തിന് സമീപത്തെ ഗ്യാസ് ഏജൻസിയിലെ ഡ്രൈവറാണ് സുരേഷ്. ഏജൻസിയിൽ നിന്ന് വീടുകളിലേക്ക് ഗ്യാസ് സിലിണ്ടറുകൾ എത്തിക്കുന്ന ജോലിയാണ് ഇയാൾ ചെയ്തിരുന്നത്. വീടുകളിൽ വിതരണം ചെയ്യേണ്ട സിലിണ്ടറുകളിൽ നിന്ന് രണ്ടും മൂന്നും കിലോ വരെ ഗ്യാസ് വാണിജ്യ സിലിണ്ടറുകളിലേക്ക് മാറ്റിയിരുന്നതായാണ് […]
Read more

അടുത്ത സാമ്പത്തിക പ്രതിസന്ധി ബാങ്കുകളിൽ നിന്നാകണമെന്നില്ല; മുന്നറിയിപ്പുമായി ആർബിഐ ഗവർണർ

ന്യൂഡല്‍ഹി: അടുത്ത സാമ്പത്തിക പ്രതിസന്ധി ഒരു ബാങ്കിൽ നിന്നോ സാമ്പത്തിക മേഖലയിൽ നിന്നോ തന്നെ ആരംഭിക്കണമെന്നില്ലെന്ന് റിസർവ് ബാങ്ക് ഗവർണർ സഞ്ജയ് മൽഹോത്ര. ഭൗമരാഷ്ട്രീയ സംഘർഷങ്ങൾ, സൈബർ ആക്രമണങ്ങൾ, സാങ്കേതിക തകരാറുകൾ തുടങ്ങിയവ ആഗോള സാമ്പത്തിക സംവിധാനത്തിൽ വലിയ പ്രതിസന്ധിക്ക് വഴിവെക്കാമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി. ഒക്ടോബർ മൂന്നിന് നടന്ന അഞ്ചാമത് കൗടില്യ ഇക്കണോമിക് കോൺക്ലേവിൽ സംസാരിക്കുകയായിരുന്നു ആർബിഐ ഗവർണർ. ആഗോള സാമ്പത്തിക സ്ഥാപനങ്ങളും വിപണികളും സാങ്കേതിക സംവിധാനങ്ങളും രാജ്യങ്ങളും തമ്മിലുള്ള പരസ്പരബന്ധം വർധിച്ചതോടെ സാമ്പത്തിക മേഖലയിലെ […]
Read more

തോട്ടപ്പള്ളി സ്പിൽവേ കനാലിൽ പുഴമീനുകൾ കൂട്ടത്തോടെ ചത്തുപൊങ്ങി

അമ്പലപ്പുഴ: തോട്ടപ്പള്ളി പൊഴിമുഖത്തിന് സമീപത്തെ സ്പിൽവേ കനാലിൽ പുഴമീനുകൾ കൂട്ടത്തോടെ ചത്തുപൊങ്ങി. കോര, കൂരി, കരിമീൻ, കണമ്പ് തുടങ്ങിയ മീനുകളാണ് കൂടുതലായി ചത്തനിലയിൽ തീരത്തടിഞ്ഞത്. ചത്ത മീനുകൾ അഴുകിയതോടെ പ്രദേശത്ത് രൂക്ഷമായ ദുർഗന്ധമാണ് അനുഭവപ്പെടുന്നത്. ഇത് പ്രദേശവാസികളുടെ ആരോഗ്യത്തിന് ഭീഷണിയാകുമെന്ന ആശങ്കയും ഉയർന്നിട്ടുണ്ട്. തദ്ദേശ സ്ഥാപനങ്ങൾ ഇടപെട്ട് ചത്ത മീനുകൾ ഉടൻ നീക്കം ചെയ്യണമെന്ന ആവശ്യം ശക്തമാണ്. രണ്ടുദിവസം മുമ്പ് മുതലാണ് മീനുകൾ ചത്തുപൊങ്ങുന്നത് നാട്ടുകാരുടെയും മത്സ്യത്തൊഴിലാളികളുടെയും ശ്രദ്ധയിൽപ്പെട്ടത്. ചിലർ ചത്ത മീനുകൾ വാരി വിൽപ്പന നടത്തിയതായും […]
Read more

യുവതിയെ കൊലപ്പെടുത്തി പുഴയിലെറിഞ്ഞെന്ന് മൊഴി; തഹസിൽ ജീവനക്കാരൻ കസ്റ്റഡിയിൽ

ലഖ്നൗ: ഉത്തർപ്രദേശിലെ ആഗ്രയിൽ സുഹൃത്തായ യുവതിയെ കൊലപ്പെടുത്തി മൃതദേഹം പുഴയിലെറിഞ്ഞെന്ന കേസിൽ തഹസിൽ ജീവനക്കാരനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഫത്തേഹാബാദ് തഹസിലിൽ ലേഖ്പാലായി ജോലി ചെയ്യുന്ന യുവാവിനെയാണ് പൊലീസ് പിടികൂടിയത്. കൊല്ലപ്പെട്ടതായി സംശയിക്കുന്ന യുവതിയുടെ മൃതദേഹം കണ്ടെത്താൻ പുഴയിൽ തിരച്ചിൽ തുടരുകയാണ്. ആഗ്രയിലെ ബാഹ് മേഖലയിലെ ഒരു ഗ്രാമത്തിൽ നിന്നുള്ള യുവതി നൂരി ദർവാസ പരിസരത്ത് താമസിച്ചാണ് പഠിച്ചിരുന്നത്. ഇതിനിടെയാണ് സ്വന്തം ഗ്രാമവാസിയും ഫത്തേഹാബാദ് തഹസിൽ ജീവനക്കാരനുമായ യുവാവുമായി സൗഹൃദത്തിലായത്. പഠിക്കാനെന്ന പേരിൽ വീട്ടിൽനിന്ന് ഇറങ്ങുന്ന യുവതി ഫത്തേഹാബാദിൽ […]
Read more

പുൽപ്പള്ളിയിൽ മദ്യപാനത്തിനിടെ തർക്കം; വെട്ടേറ്റ യുവാവ് മരിച്ചു

വയനാട്: പുൽപ്പള്ളിയിൽ മദ്യപാനത്തിനിടെ ഉണ്ടായ തർക്കത്തിനിടെ വെട്ടേറ്റയാൾ ചികിത്സയിലിരിക്കെ മരിച്ചു. താമരശേരി കൂടത്തായി സ്വദേശി ലൈജുവാണ് മരിച്ചത്. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ കൊല്ലം തഴവ സ്വദേശി ഷഫീഖ് അബ്ദുൽ സലാം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്. പുൽപ്പള്ളി ആനപ്പാറയിലെ വാടക കോട്ടേജിൽ ഇന്നലെ രാത്രി ഒൻപതരയോടെയായിരുന്നു സംഭവം. ലൈജുവും ഷഫീഖും ഒരുമിച്ചിരുന്ന് മദ്യപിക്കുന്നതിനിടെ തമിഴ്നാട് നാഗപട്ടണം സ്വദേശി പനീർ സെൽവം മുറിയിലെത്തുകയായിരുന്നു. തുടർന്ന് ഇവർ തമ്മിൽ വാക്കുതർക്കമുണ്ടായെന്നാണ് വിവരം. പിന്നാലെ പനീർ സെൽവം സുഹൃത്തായ […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix