Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Category: social post

ഡിജിറ്റൽ ലോകത്ത് കുട്ടികൾ; സുരക്ഷയ്ക്ക് ചട്ടങ്ങൾ വേണം

കുട്ടികളുടെ വർധിച്ചുവരുന്ന ഡിജിറ്റൽ ഉപയോഗം ഇന്ന് വലിയൊരു സാമൂഹിക ഉത്കണ്ഠയാണ്. പഠനം മുതൽ വിനോദം വരെ നിരവധി കാര്യങ്ങൾക്ക് കുട്ടികൾ സ്മാർട്ട്ഫോണിനെയും ഇന്റർനെറ്റിനെയും ആശ്രയിക്കുന്നു. ഒരു കാലത്ത് പുസ്തകങ്ങളിലൂടെയും അധ്യാപകരിലൂടെയും മാത്രം അറിവ് നേടിയിരുന്ന കുട്ടികൾ ഇന്ന് ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെ വിവരങ്ങൾ വിരൽത്തുമ്പിൽ ലഭിക്കുന്ന ഡിജിറ്റൽ കാലഘട്ടത്തിലാണ് വളരുന്നത്. ഓൺലൈൻ ക്ലാസുകൾ, വിദ്യാഭ്യാസ വീഡിയോകൾ, ഡിജിറ്റൽ ലൈബ്രറികൾ, പഠന ആപ്പുകൾ തുടങ്ങിയവ കുട്ടികളുടെ പഠനത്തിന് വലിയ സഹായമാണ്. സംശയങ്ങൾക്ക് ഉത്തരം കണ്ടെത്താനും പുതിയ ഭാഷകൾ പഠിക്കാനും […]
Read more

ക്യാപ്റ്റൻ സ്മിത്ത് മച്ചാറിനെക്കുറിച്ച് രാഹുൽ ഗാന്ധി മിണ്ടിയില്ലന്ന് ബിജെപി

ന്യൂഡൽഹി: ഫ്ലൈദുബായ് വിമാനത്തിലെ ഭീകര നീക്കം ചെറുത്ത ക്യാപ്റ്റൻ സ്മിത്ത് മച്ചാറിനെക്കുറിച്ച് രാഹുൽ ഗാന്ധി പ്രതികരിക്കാത്തതിനെ ചോദ്യം ചെയ്ത് ബിജെപി. ഭീകരതയെ അനുകൂലിക്കുന്ന നിലപാട് കോൺഗ്രസ് വോട്ട് ബാങ്ക് രാഷ്ട്രീയത്തിനായി സ്വീകരിക്കുകയാണെന്ന് ബിജെപി വക്താവ് സുധാൻഷു ത്രിവേദി ആരോപിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി ക്യാപ്റ്റൻ സ്മിത്ത് മച്ചാറുമായി സംസാരിക്കുകയും ദുബായ് കിരീടാവകാശി അദ്ദേഹത്തെ നേരിട്ട് സന്ദർശിക്കുകയും ചെയ്തിട്ടും കോൺഗ്രസ് നേതൃത്വത്തിലെ പ്രമുഖർ വിഷയത്തിൽ പ്രതികരിച്ചില്ലെന്നാണ് ബിജെപിയുടെ ആരോപണം. ബട്ല ഹൗസ് ഏറ്റുമുട്ടലിൽ സോണിയ ഗാന്ധിയുടെ പ്രതികരണവും ഗാസ […]
Read more

പന്തളത്ത് യുവാവിനെ തട്ടിക്കൊണ്ടുപോയി ക്രൂരമായി മർദിച്ച സംഭവം; നാല് പേർ പിടിയിൽ

പത്തനംതിട്ട: പന്തളത്ത് യുവാവിനെ തട്ടിക്കൊണ്ടുപോയി ക്രൂരമായി മർദിച്ച കേസിൽ നാല് പേർ പിടിയിൽ. തുമ്പമൺ സ്വദേശി അജയൻ (49) ആണ് ആക്രമണത്തിനിരയായത്. ഇലവുംതിട്ട രാമഞ്ചിറ സ്വദേശി ദീപക് ജോയ് (25), പ്രക്കാനം സ്വദേശികളായ സജു (24), ജോമോൻ മാത്യു (30), അഭിജിത് (21) എന്നിവരെയാണ് പന്തളം പൊലീസ് അറസ്റ്റ് ചെയ്തത്. പ്രധാന പ്രതിയായ ദീപക് ജോയിയെ ഇടുക്കി ചെറുതോണിയിൽ നിന്നാണ് പൊലീസ് പിടികൂടിയത്. ദീപകിനെ ചോദ്യം ചെയ്തതിൽ നിന്നാണ് മറ്റ് മൂന്ന് പ്രതികളെക്കുറിച്ച് വിവരം ലഭിച്ചത്. കഴിഞ്ഞ […]
Read more

കെഎസ്ആർടിസിയുടെ 665 ബസുകൾ കട്ടപ്പുറത്ത്; 1,914 ബസുകൾക്ക് 15 വർഷത്തിലേറെ പഴക്കം; കണക്കുകളുമായി വിവരാവകാശ രേഖ

തിരുവനന്തപുരം: കെഎസ്ആർടിസിയുടെ ബസ് ഫ്ലീറ്റിന്റെ നിലവിലെ സ്ഥിതിയെക്കുറിച്ച് ഞെട്ടിക്കുന്ന കണക്കുകൾ പുറത്ത്. 2026 സെപ്റ്റംബർ 14 വരെയുള്ള കണക്കുകൾ പ്രകാരം സ്വിഫ്റ്റ് ഉൾപ്പെടെ കെഎസ്ആർടിസിയുടെ ആകെ ബസുകളുടെ എണ്ണം 5,755 ആണ്. ഇതിൽ 665 ബസുകൾ വിവിധ അറ്റകുറ്റപ്പണികൾക്കായി സർവീസ് നടത്താതെ കിടക്കുകയാണെന്ന് വിവരാവകാശ രേഖകൾ വ്യക്തമാക്കുന്നു. വിവരാവകാശ അപേക്ഷകനായ മുഹമ്മദ് അഷറഫ് എ.എസ്. നൽകിയ അപേക്ഷയ്ക്ക് സ്റ്റേറ്റ് പബ്ലിക് ഇൻഫർമേഷൻ ഓഫീസർ നൽകിയ മറുപടിയിലാണ് കണക്കുകൾ പുറത്തുവന്നത്. ആകെ ബസുകളിൽ 2,988 എണ്ണം ഓർഡിനറി വിഭാഗത്തിലുള്ളവയാണ്. […]
Read more

സ്വർണം പണയംവെച്ചതിൽ തട്ടിപ്പ്; ധനകാര്യ സ്ഥാപന ഉടമ അറസ്റ്റിൽ

തിരുവനന്തപുരം: സാമ്പത്തിക തട്ടിപ്പ് കേസിൽ സ്വകാര്യ ധനകാര്യ സ്ഥാപന ഉടമ അറസ്റ്റിൽ. വെഞ്ഞാറമൂട് ജംഗ്ഷനിൽ ധനകാര്യ സ്ഥാപനം നടത്തിയിരുന്ന തൈക്കാട് സ്വദേശി ബിജു (52) ആണ് വെഞ്ഞാറമൂട് പൊലീസ് അറസ്റ്റിലായത്. അമ്പലംമുക്ക് സ്വദേശിയായ വീട്ടമ്മ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. സ്ഥാപനത്തിൽ സ്വർണം പണയംവെച്ചതുമായി ബന്ധപ്പെട്ട് തട്ടിപ്പ് നടത്തിയെന്നാണ് പരാതി. സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട് ബിജുവിനെതിരെ നേരത്തെയും നിരവധി പരാതികൾ വെഞ്ഞാറമൂട് പൊലീസ് സ്റ്റേഷനിൽ ലഭിച്ചിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Read more

ലൈംഗിക അതിക്രമ പരാതിക്ക് പിന്നാലെ വനിതാ പൊലീസ് ഉദ്യോഗസ്ഥയ്ക്ക് സ്ഥലംമാറ്റം

തിരുവനന്തപുരം: ലൈംഗിക അതിക്രമത്തിന് പരാതി നൽകിയ വനിതാ പൊലീസ് ഉദ്യോഗസ്ഥയെ ചട്ടവിരുദ്ധമായി സ്ഥലംമാറ്റിയെന്ന ആരോപണം. ഡെപ്യൂട്ടേഷൻ കാലാവധി പൂർത്തിയാക്കാതെയാണ് ഉദ്യോഗസ്ഥയെ കൊല്ലത്ത് നിന്ന് കൊച്ചി സിറ്റിയിലേക്ക് മാറ്റിയത് എന്നാണ് പരാതി. കോൺഗ്രസ് അനുകൂല പൊലീസ് സംഘടനാ നേതാവിൽ നിന്നാണ് ഉദ്യോഗസ്ഥയ്ക്ക് ലൈംഗിക അതിക്രമം നേരിട്ടതെന്നാണ് ആരോപണം. സംഭവത്തിൽ സീനിയർ സിവിൽ പൊലീസ് ഓഫീസറായിരുന്ന നവാസിനെതിരെ ചവറ പൊലീസ് സ്റ്റേഷനിൽ ലഭിച്ച പരാതിയിൽ എഫ്ഐആർ രജിസ്റ്റർ ചെയ്തിരുന്നു. സ്ഥലംമാറ്റത്തിനെതിരെ പരാതിക്കാരി ഉന്നത പൊലീസ് ഉദ്യോഗസ്ഥർക്ക് കത്ത് നൽകിയിട്ടുണ്ട്. അതേസമയം […]
Read more

ഇ എൻ സുരേഷ് ബാബുവിനെ മാറ്റിയത് വനിത നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ

പാലക്കാട്: സിപിഐഎം പാലക്കാട് ജില്ലാ സെക്രട്ടറി സ്ഥാനത്തുനിന്ന് ഇ. എൻ. സുരേഷ് ബാബുവിനെ മാറ്റിയത് വനിത നൽകിയ പരാതിയെ തുടർന്നെന്ന് റിപ്പോർട്ട്. സുരേഷ് ബാബു മോശമായി പെരുമാറിയെന്നാരോപിച്ച് യുവതി സിപിഐഎം സംസ്ഥാന സെക്രട്ടറി എം. വി. ഗോവിന്ദന് പരാതി നൽകിയിരുന്നു. ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തിൽ പരാതി ചർച്ച ചെയ്തതിന് പിന്നാലെയാണ് സുരേഷ് ബാബുവിനെ സ്ഥാനത്തുനിന്ന് മാറ്റാൻ തീരുമാനിച്ചതെന്നാണ് വിവരം. സംസ്ഥാന സെക്രട്ടറി എം. വി. ഗോവിന്ദൻ പങ്കെടുത്ത ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തിലാണ് തീരുമാനം. മുൻ എംഎൽഎ വി. […]
Read more

തിരുവനന്തപുരം ജില്ലാ സെക്രട്ടറി നന്ദന്റെ വീട്ടില്‍ പൊലീസ് അതിക്രമമെന്ന് SFI

തിരുവനന്തപുരം: എസ്എഫ്‌ഐ തിരുവനന്തപുരം ജില്ലാ സെക്രട്ടറിയുെട വീട്ടില്‍ കയറി പൊലീസ് അതിക്രമം എന്ന് പരാതി. നന്ദന്റെ അമ്മ മാത്രമുള്ള സമയത്ത് പൊലീസ് മോശമായി പെരുമാറുകയും വീട് വളഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്തെന്നാണ് എസ്എഫ്ഐയുടെ ആരോപണം. കന്റോൺമെന്റ് പൊലീസാണ് വീട്ടിലെത്തിയതെന്നും സംഘടന ആരോപിച്ചു. രാവിലെ 11 മണിയോടെയാണ് പൊലീസ് വീട്ടിലെത്തിയതെന്നാണ് എസ്എഫ്ഐ പറയുന്നത്. പൊലീസ് വീട്ടിലേക്ക് എത്തുന്നതും നാട്ടുകാർ ഇടപെട്ട് തടയുന്നതുമായ ദൃശ്യങ്ങൾ എസ്എഫ്ഐ പുറത്തുവിട്ടിട്ടുണ്ട്. എന്നാൽ വീട് പരിശോധിക്കുന്നതിനായല്ല പൊലീസ് എത്തിയതെന്നാണ് പൊലീസിന്റെ വിശദീകരണം. എസ്ഐ ഗോകുൽ […]
Read more

‘രോഗികൾക്ക് തുന്നിക്കെട്ടാൻ പഞ്ഞി പോലുമില്ല’; സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി എം.വി. ജയരാജൻ

കണ്ണൂർ: സംസ്ഥാനത്തെ ആരോഗ്യ മേഖലയിലെ അവസ്ഥയെ രൂക്ഷമായി വിമർശിച്ച് സിപിഐഎം നേതാവ് എം.വി. ജയരാജൻ. രോഗികൾക്ക് തുന്നിക്കെട്ടാൻ പഞ്ഞി പോലും ലഭിക്കാത്ത സാഹചര്യമാണെന്നും അതേസമയം മന്ത്രിയുടെ പ്രസ്താവനകൾക്ക് കുറവില്ലെന്നും അദ്ദേഹം ആരോപിച്ചു. കായിക മേളയ്ക്കിടെ അപകടമുണ്ടായപ്പോൾ കുട്ടികളെ ആശുപത്രിയിലെത്തിക്കാൻ പോലും ആവശ്യമായ സംവിധാനങ്ങൾ ഉണ്ടായിരുന്നില്ലെന്നും ജയരാജൻ പറഞ്ഞു. സംഭവത്തിൽ കായിക മന്ത്രി വിദ്യാഭ്യാസ മന്ത്രിയെ പഴിചാരി ഉത്തരവാദിത്തത്തിൽ നിന്ന് ഒഴിഞ്ഞുമാറാൻ ശ്രമിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. എസ്എഫ്ഐ ജില്ലാ സെക്രട്ടറിയെ ഭീഷണിപ്പെടുത്തിയെന്ന ആരോപണം നേരിടുന്ന പൊലീസ് ഉദ്യോഗസ്ഥൻ ഗോകുൽ […]
Read more

അയൽവാസിയായ സ്ത്രീക്കുനേരെ എയർപിസ്റ്റൾ ഉപയോഗിച്ച് വെടിവയ്പ്; യുവാവ് അറസ്റ്റിൽ

കോഴിക്കോട്: വെള്ളയിൽ അയൽവാസിയായ സ്ത്രീയ്ക്കുനേരെ യുവാവ് എയർപിസ്റ്റൾ ഉപയോഗിച്ച് വെടിയുതിർത്തു. ഞായറാഴ്ച രാവിലെ വെള്ളയിൽ ബിജി റോഡിന് സമീപമാണ് സംഭവം. വെള്ളയിൽ സ്വദേശി ഷിംജിത്ത് (40) ആണ് അയൽവാസിയായ ചെട്ടിത്തോപ്പ് പറമ്പ് സ്വദേശിനി പുഷ്പലത (59)യ്ക്ക് നേരെ വെടിയുതിർത്തത്. വയറിന് വെടിയേറ്റ പുഷ്പലതയെ ആദ്യം ബീച്ച് ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. സംഭവത്തിൽ ഷിംജിത്തിനെ വെള്ളയിൽ പൊലീസ് കസ്റ്റഡിയിലെടുത്തു. അതിർത്തി തർക്കമാണ് വെടിവയ്പ്പിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം. ഞായറാഴ്ച രാവിലെ പുഷ്പലതയും ഷിംജിത്തും […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix