Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Category: social post

തിരുവനന്തപുരം ജില്ലാ സെക്രട്ടറി നന്ദന്റെ വീട്ടില്‍ പൊലീസ് അതിക്രമമെന്ന് SFI

തിരുവനന്തപുരം: എസ്എഫ്‌ഐ തിരുവനന്തപുരം ജില്ലാ സെക്രട്ടറിയുെട വീട്ടില്‍ കയറി പൊലീസ് അതിക്രമം എന്ന് പരാതി. നന്ദന്റെ അമ്മ മാത്രമുള്ള സമയത്ത് പൊലീസ് മോശമായി പെരുമാറുകയും വീട് വളഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്തെന്നാണ് എസ്എഫ്ഐയുടെ ആരോപണം. കന്റോൺമെന്റ് പൊലീസാണ് വീട്ടിലെത്തിയതെന്നും സംഘടന ആരോപിച്ചു. രാവിലെ 11 മണിയോടെയാണ് പൊലീസ് വീട്ടിലെത്തിയതെന്നാണ് എസ്എഫ്ഐ പറയുന്നത്. പൊലീസ് വീട്ടിലേക്ക് എത്തുന്നതും നാട്ടുകാർ ഇടപെട്ട് തടയുന്നതുമായ ദൃശ്യങ്ങൾ എസ്എഫ്ഐ പുറത്തുവിട്ടിട്ടുണ്ട്. എന്നാൽ വീട് പരിശോധിക്കുന്നതിനായല്ല പൊലീസ് എത്തിയതെന്നാണ് പൊലീസിന്റെ വിശദീകരണം. എസ്ഐ ഗോകുൽ […]
Read more

‘രോഗികൾക്ക് തുന്നിക്കെട്ടാൻ പഞ്ഞി പോലുമില്ല’; സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി എം.വി. ജയരാജൻ

കണ്ണൂർ: സംസ്ഥാനത്തെ ആരോഗ്യ മേഖലയിലെ അവസ്ഥയെ രൂക്ഷമായി വിമർശിച്ച് സിപിഐഎം നേതാവ് എം.വി. ജയരാജൻ. രോഗികൾക്ക് തുന്നിക്കെട്ടാൻ പഞ്ഞി പോലും ലഭിക്കാത്ത സാഹചര്യമാണെന്നും അതേസമയം മന്ത്രിയുടെ പ്രസ്താവനകൾക്ക് കുറവില്ലെന്നും അദ്ദേഹം ആരോപിച്ചു. കായിക മേളയ്ക്കിടെ അപകടമുണ്ടായപ്പോൾ കുട്ടികളെ ആശുപത്രിയിലെത്തിക്കാൻ പോലും ആവശ്യമായ സംവിധാനങ്ങൾ ഉണ്ടായിരുന്നില്ലെന്നും ജയരാജൻ പറഞ്ഞു. സംഭവത്തിൽ കായിക മന്ത്രി വിദ്യാഭ്യാസ മന്ത്രിയെ പഴിചാരി ഉത്തരവാദിത്തത്തിൽ നിന്ന് ഒഴിഞ്ഞുമാറാൻ ശ്രമിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. എസ്എഫ്ഐ ജില്ലാ സെക്രട്ടറിയെ ഭീഷണിപ്പെടുത്തിയെന്ന ആരോപണം നേരിടുന്ന പൊലീസ് ഉദ്യോഗസ്ഥൻ ഗോകുൽ […]
Read more

അയൽവാസിയായ സ്ത്രീക്കുനേരെ എയർപിസ്റ്റൾ ഉപയോഗിച്ച് വെടിവയ്പ്; യുവാവ് അറസ്റ്റിൽ

കോഴിക്കോട്: വെള്ളയിൽ അയൽവാസിയായ സ്ത്രീയ്ക്കുനേരെ യുവാവ് എയർപിസ്റ്റൾ ഉപയോഗിച്ച് വെടിയുതിർത്തു. ഞായറാഴ്ച രാവിലെ വെള്ളയിൽ ബിജി റോഡിന് സമീപമാണ് സംഭവം. വെള്ളയിൽ സ്വദേശി ഷിംജിത്ത് (40) ആണ് അയൽവാസിയായ ചെട്ടിത്തോപ്പ് പറമ്പ് സ്വദേശിനി പുഷ്പലത (59)യ്ക്ക് നേരെ വെടിയുതിർത്തത്. വയറിന് വെടിയേറ്റ പുഷ്പലതയെ ആദ്യം ബീച്ച് ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. സംഭവത്തിൽ ഷിംജിത്തിനെ വെള്ളയിൽ പൊലീസ് കസ്റ്റഡിയിലെടുത്തു. അതിർത്തി തർക്കമാണ് വെടിവയ്പ്പിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം. ഞായറാഴ്ച രാവിലെ പുഷ്പലതയും ഷിംജിത്തും […]
Read more

ട്രെയിൻ യാത്രക്കാർ ശ്രദ്ധിക്കുക; ഇന്റർസിറ്റി ഉൾപ്പെടെ സർവീസുകളിൽ നിയന്ത്രണം

തിരുവനന്തപുരം: തിരുവനന്തപുരം, പാലക്കാട് ഡിവിഷനുകളിൽ ട്രാക്ക് അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ വിവിധ ട്രെയിൻ സർവീസുകളിൽ നിയന്ത്രണം ഏർപ്പെടുത്തിയതായി റെയിൽവേ അറിയിച്ചു. കണ്ണൂർ-എറണാകുളം ഇന്റർസിറ്റി എക്സ്പ്രസ് ചില ദിവസങ്ങളിൽ ഭാഗികമായി റദ്ദാക്കും. മംഗളൂരു സെൻട്രൽ-തിരുവനന്തപുരം സെൻട്രൽ എക്സ്പ്രസ് ഉൾപ്പെടെയുള്ള ചില ട്രെയിനുകൾ വൈകിയോടുകയും ചെയ്യും. കണ്ണൂർ-എറണാകുളം ഇന്റർസിറ്റി ഭാഗികമായി റദ്ദാക്കി കണ്ണൂർ-എറണാകുളം ഇന്റർസിറ്റി എക്സ്പ്രസ് (16306) ഒക്ടോബർ 3, 16, 17, 18, 23, 24, 25, 27, 30, 31, നവംബർ 1 തീയതികളിൽ ഭാഗികമായി റദ്ദാക്കും. ഈ […]
Read more

കാപ്പ കേസ് പ്രതി എംഡിഎംഎയുമായി എക്സൈസ് പിടിയിൽ

തിരുവനന്തപുരം: കാപ്പ കേസ് പ്രതി എംഡിഎംഎയുമായി എക്സൈസ് സംഘത്തിന്റെ പിടിയിൽ. പുള്ളിക്കോണം ആറ്റരികത്ത് വീട്ടിൽ ആർ. രാഹുൽ (32) ആണ് നെടുമങ്ങാട് എക്സൈസ് റേഞ്ച് സംഘത്തിന്റെ പിടിയിലായത്. രാഹുലിൽ നിന്ന് 2.523 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തതായി എക്സൈസ് അറിയിച്ചു. ‘ഓപ്പറേഷൻ തണ്ടർ’ന്റെ ഭാഗമായി പനക്കോട്, പുള്ളിക്കോണം മേഖലകളിൽ നടത്തിയ പരിശോധനയ്ക്കിടെയാണ് ഇയാൾ പിടിയിലായത്. നെടുമങ്ങാട് എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ നന്ദു തേജസിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർമാരായ ഗിരീഷ്, പ്രേമനാഥൻ, ബിജു, പ്രിവന്റീവ് ഓഫീസർ ഷജീം, […]
Read more

‘മതമൗലിക വർഗീയവാദികളുടെ നാടല്ല മലപ്പുറം’; നന്ദകുമാറിനെ തള്ളി ശിവൻകുട്ടി

മലപ്പുറം: പി. നന്ദകുമാറിന്റെ മലപ്പുറം വിരുദ്ധ പരാമർശത്തെ തള്ളി സിപിഐഎം നേതാവും മുൻ മന്ത്രിയുമായ വി. ശിവൻകുട്ടി. നന്ദകുമാർ പറഞ്ഞത് പാർട്ടി നിലപാടല്ലെന്നും മലപ്പുറത്തെക്കുറിച്ച് അത്തരമൊരു അഭിപ്രായം സിപിഐഎമ്മിനില്ലെന്നും ശിവൻകുട്ടി വ്യക്തമാക്കി. സംസ്ഥാന സെക്രട്ടറി പറഞ്ഞതാണ് പാർട്ടിയുടെ ഔദ്യോഗിക നിലപാടെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ കമ്മിറ്റിയുടെ വാർത്താസമ്മേളനത്തിൽ ബാക്കി കാര്യങ്ങൾ വിശദമായി പറയുമെന്നും ശിവൻകുട്ടി അറിയിച്ചു. മതമൗലിക വർഗീയവാദികളുടെ നാടാണ് മലപ്പുറം എന്ന അഭിപ്രായം പാർട്ടിക്കില്ലെന്നും ശിവൻകുട്ടി വ്യക്തമാക്കി. മുസ്‌ലിം മതന്യൂനപക്ഷങ്ങളെ ചേർത്തുപിടിക്കുന്നതാണ് സിപിഐഎമ്മിന്റെ നിലപാടെന്ന് നേരത്തെ […]
Read more

തെരഞ്ഞെടുപ്പ് തോൽവി; പ്രധാന കാരണക്കാർ പിണറായിയും ഗോവിന്ദനുമെന്ന് സിപിഎം പാലക്കാട് വിപുലീകൃത ജില്ലാ കമ്മിറ്റി

പാലക്കാട്: സിപിഎം പാലക്കാട് വിപുലീകൃത ജില്ലാ കമ്മിറ്റി യോഗത്തിൽ സംസ്ഥാന നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനം. തെരഞ്ഞെടുപ്പ് തോൽവിയുടെ പ്രധാന ഉത്തരവാദികൾ മുഖ്യമന്ത്രി പിണറായി വിജയനും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനുമാണെന്ന് യോഗത്തിൽ വിമർശനം ഉയർന്നു. 10 വർഷത്തെ ഭരണത്തിനിടെ ഉണ്ടായ നിരവധി പോരായ്മകൾ ജനങ്ങളിൽ നിന്ന് പാർട്ടിയെ അകറ്റിയെന്ന് പ്രതിനിധികൾ പറഞ്ഞു. തെരഞ്ഞെടുപ്പ് തോൽവിക്ക് മറ്റാരെയും കുറ്റപ്പെടുത്തേണ്ടതില്ലെന്നും ഇതിന്റെ ഉത്തരവാദിത്തം പിണറായി വിജയനും എം.വി. ഗോവിന്ദനും ഏറ്റെടുക്കണമെന്നും ചിലർ ആവശ്യപ്പെട്ടു. ജില്ലാ സെക്രട്ടറി ഇ.എൻ. സുരേഷ് […]
Read more

പാലക്കാട് സിപിഐഎം ജില്ലാ സെക്രട്ടറിക്ക് മാറ്റം; വി. ചെന്താമരാക്ഷൻ പുതിയ സെക്രട്ടറി

പാലക്കാട്: സിപിഐഎം പാലക്കാട് ജില്ലാ സെക്രട്ടറി ഇ. എൻ. സുരേഷ് ബാബുവിനെ സ്ഥാനത്തുനിന്ന് മാറ്റി. മുൻ എംഎൽഎ വി. ചെന്താമരാക്ഷനാണ് പുതിയ ജില്ലാ സെക്രട്ടറിയായി ചുമതലയേൽക്കുക. സംസ്ഥാന സെക്രട്ടറി എം. വി. ഗോവിന്ദൻ പങ്കെടുത്ത ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തിലാണ് തീരുമാനം. ഇ. എൻ. സുരേഷ് ബാബുവിനെതിരെ ഉയർന്ന പരാതികളുടെ പശ്ചാത്തലത്തിലാണ് ജില്ലാ സെക്രട്ടറി സ്ഥാനത്തുനിന്ന് മാറ്റിയതെന്നാണ് വിവരം. പുതിയ ജില്ലാ സെക്രട്ടറിയായി ചുമതലയേൽക്കുന്ന വി. ചെന്താമരാക്ഷൻ മുൻ എംഎൽഎയാണ്. നേതൃത്വത്തിന്റെ തീരുമാനം ജില്ലാ ഘടകത്തിൽ ചർച്ച ചെയ്ത […]
Read more

റഷ്യയിൽ നിന്നുള്ള എണ്ണ ഇറക്കുമതി നിർത്തില്ല; നിലപാട് വ്യക്തമാക്കി എസ്. ജയശങ്കർ

ന്യൂഡൽഹി: റഷ്യയിൽ നിന്നുള്ള എണ്ണ ഇറക്കുമതി നിർത്തിവയ്ക്കാൻ ആലോചനയില്ലെന്ന് വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ. റഷ്യയുമായുള്ള ബന്ധത്തിൽ ബാഹ്യ സമ്മർദങ്ങൾക്ക് വഴങ്ങില്ലെന്നും ജയശങ്കർ പാർലമെന്ററി കൺസൾട്ടേറ്റീവ് കമ്മിറ്റി യോഗത്തിൽ വ്യക്തമാക്കി. താരിഫിനെ ചിലർ ആയുധമാക്കുകയാണെന്ന് പ്രധാനമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി പി.കെ. മിശ്രയും പ്രതികരിച്ചു. റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്ക് അധിക താരിഫ് ഏർപ്പെടുത്താൻ ഡോണൾഡ് ട്രംപിന് യു.എസ്. കോൺഗ്രസ് അധികാരം നൽകിയ സാഹചര്യത്തിൽ ഇന്ത്യ സ്ഥിതിഗതികൾ നിരീക്ഷിച്ചുവരികയാണ്. അധിക താരിഫ് പ്രഖ്യാപിച്ചാൽ ഇന്ത്യ-യു.എസ്. ബന്ധത്തെ ബാധിക്കുമെന്ന് […]
Read more

കൊച്ചിയിലെ ലഹരിക്കേസിൽ നിർണായക കണ്ടെത്തൽ; പ്രധാന സൂത്രധാരനെ തേടി എക്സൈസ്

കൊച്ചി: കൊച്ചിയിൽ ഫാഷൻ ഫോട്ടോഗ്രാഫർ പിടിയിലായ ലഹരിക്കേസിൽ നിർണായക വിവരങ്ങൾ കണ്ടെത്തിയതായി എക്സൈസ്. കോഴിക്കോട് സ്വദേശി ഉബൈദാണ് കൊച്ചിയിലേക്ക് ലഹരി എത്തിക്കുന്ന ശൃംഖലയുടെ പ്രധാന സൂത്രധാരനെന്നാണ് എക്സൈസിന്റെ കണ്ടെത്തൽ. ഉബൈദിന്റെ നേതൃത്വത്തിൽ ഒരാഴ്ചയ്ക്കിടെ കൊച്ചിയിൽ വിൽപ്പനയ്ക്കായി 20 കിലോ എംഡിഎംഎ എത്തിക്കുന്നുണ്ടെന്നാണ് എക്സൈസ് പറയുന്നത്. ഇന്നലെ പിടിയിലായ ഫാഷൻ ഫോട്ടോഗ്രാഫർ അരുൺ കെ. നായർ ഈ ശൃംഖലയിലെ ചില്ലറ വിൽപ്പനക്കാരിൽ ഒരാളാണെന്നും അന്വേഷണ സംഘം വ്യക്തമാക്കി. കുടുംബ പ്രശ്നങ്ങളെ തുടർന്ന് ലഹരി ഉപയോഗം ആരംഭിച്ച അരുൺ പിന്നീട് […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix