Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Category: social post

‘ഇൻസ്റ്റഗ്രാം പെൺകുട്ടികൾക്കുള്ള ആപ്പ്’; വീണ്ടും വിവാദ പരാമർശവുമായി ഇലോൺ മസ്‍ക്

ന്യൂയോർക്ക്: ഇൻസ്റ്റഗ്രാമിനെക്കുറിച്ച് വീണ്ടും വിവാദ പരാമർശവുമായി ടെക് വ്യവസായി ഇലോൺ മസ്‌ക്. ഇൻസ്റ്റഗ്രാം അടിസ്ഥാനപരമായി പെൺകുട്ടികൾക്കുള്ള ആപ്പാണെന്നായിരുന്നു മസ്‌കിന്റെ പ്രതികരണം. എക്സിൽ പങ്കുവെച്ച ഒരു കുറിപ്പിന് മറുപടിയായാണ് മസ്‌ക് തന്റെ അഭിപ്രായം രേഖപ്പെടുത്തിയത്. ഇൻസ്റ്റഗ്രാം സ്ത്രീകൾ കേന്ദ്രീകരിച്ച സാമൂഹികമാധ്യമ പ്ലാറ്റ്‌ഫോമാണെന്ന തരത്തിലുള്ള പരാമർശം മസ്‌ക് നേരത്തെയും നടത്തിയിട്ടുണ്ട്. ഈ വർഷം മേയിലും സമാനമായ അഭിപ്രായം അദ്ദേഹം പങ്കുവെച്ചിരുന്നു. ഇൻസ്റ്റഗ്രാമിനെക്കുറിച്ചുള്ള മസ്‌കിന്റെ നിലപാട് അന്ന് സമൂഹമാധ്യമങ്ങളിൽ ചർച്ചയായിരുന്നു. മസ്‌കിന്റെ ഉടമസ്ഥതയിലുള്ള സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമാണ് എക്സ്. ഇൻസ്റ്റഗ്രാമിനെതിരെ ഇത്തരം […]
Read more

പശ്ചിമ ബംഗാളില്‍ കന്നുകാലി മോഷണം ആരോപിച്ച് ആള്‍ക്കൂട്ട ആക്രമണം; രണ്ടുപേര്‍ കൊല്ലപ്പെട്ടു

കൊൽക്കത്ത: പശ്ചിമ ബംഗാളിൽ കന്നുകാലി മോഷണം ആരോപിച്ച് ഉണ്ടായ ആൾക്കൂട്ട ആക്രമണത്തിൽ രണ്ടുപേർ കൊല്ലപ്പെട്ടു. മൂന്ന് പേർക്ക് ഗുരുതരമായി പരിക്കേറ്റു. ഉത്തർ ദിനാജ്പൂർ സ്വദേശി സാഹിദ് അക്തർ, ഹരിയാന സ്വദേശി ഷാദ് മുഹമ്മദ് എന്നിവരാണ് മരിച്ചത്. സിലിഗുരിക്ക് സമീപം മാട്ടിഗാര-ബാഗ്‌ദോഗ്ര മേഖലയിലാണ് സംഭവം. പിക്കപ്പ് വാനിലും കാറിലുമായി എത്തിയ സംഘത്തെ നാട്ടുകാർ തടഞ്ഞുനിർത്തി ആക്രമിക്കുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. പ്രദേശത്ത് അടുത്തിടെ കന്നുകാലി മോഷണങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ആക്രമണത്തിനിടെ പിക്കപ്പ് വാനിന് തീയിട്ടതായും പൊലീസ് അറിയിച്ചു. ഗുരുതരമായി പരിക്കേറ്റ […]
Read more

വണ്ണപ്പുറത്ത് MDMAയുമായി മൂന്ന് മുസ്‌ലിം ലീഗ് പ്രവർത്തകർ അറസ്റ്റിൽ

ഇടുക്കി: വണ്ണപ്പുറത്ത് എംഡിഎംഎയുമായി മൂന്ന് മുസ്‌ലിം ലീഗ് പ്രവർത്തകർ അറസ്റ്റിൽ. വണ്ണപ്പുറം സ്വദേശികളായ റാഫി മുണ്ടുകുന്നേൽ, ഷമാസ്, കബീർ എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. പ്രതികളിൽനിന്ന് ഒന്നര ഗ്രാം എംഡിഎംഎ പിടിച്ചെടുത്തു. അറസ്റ്റിലായ റാഫി വണ്ണപ്പുറം പഞ്ചായത്ത് പതിനാറാം വാർഡ് അംഗത്തിന്റെ ഭർത്താവാണ്. വണ്ണപ്പുറം പള്ളിക്ക് സമീപത്തെ വാടകവീട്ടിൽ നിന്നാണ് മൂവരെയും പൊലീസ് കസ്റ്റഡിയിലെടുത്തത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ തൊടുപുഴ ഡിവൈഎസ്പി സ്ക്വാഡും കാളിയാർ പൊലീസും സംയുക്തമായി നടത്തിയ പരിശോധനയിലാണ് പ്രതികൾ പിടിയിലായത്. കസ്റ്റഡിയിലെടുത്ത റാഫിയെ വണ്ണപ്പുറത്തെ സ്വകാര്യ […]
Read more

ഇന്ത്യയുടെ പോരാട്ടവീര്യത്തെ പ്രശംസിച്ച് ബ്രസീൽ പരിശീലകൻ കാര്‍ലോ ആഞ്ചലോട്ടി

കൊൽക്കത്ത: സാൾട്ട് ലേക്ക് സ്റ്റേഡിയത്തിൽ ബ്രസീലിനെതിരെ മികച്ച പോരാട്ടം കാഴ്ചവെച്ച ഇന്ത്യൻ ടീമിനെ പ്രശംസിച്ച് ബ്രസീൽ പരിശീലകൻ കാർലോ ആഞ്ചലോട്ടി. സൗഹൃദ മത്സരത്തിൽ ഇന്ത്യയെ എതിരില്ലാത്ത നാല് ഗോളുകൾക്കാണ് ബ്രസീൽ പരാജയപ്പെടുത്തിയത്. മത്സരത്തിന്റെ തുടക്കത്തിൽ ആക്രമണവുമായി മുന്നേറിയ ബ്രസീലിനെ 27 മിനിറ്റോളം ഇന്ത്യൻ പ്രതിരോധം തടഞ്ഞുനിർത്തി. 28-ാം മിനിറ്റിൽ എസ്തേവാവോയിലൂടെ ബ്രസീൽ ലീഡ് നേടി. ആദ്യ പകുതി അവസാനിക്കുന്നതിന് മുമ്പ് പെഡ്രോ കൂടി ഗോൾ നേടിയതോടെ ബ്രസീൽ 2-0ന് മുന്നിലെത്തി. രണ്ടാം പകുതിയിൽ സാമുവൽ ലിനോ നേടിയ […]
Read more

നഗരസഭ ചെയർമാനെ കൈയേറ്റം ചെയ്തെന്ന പരാതി; പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ അന്വേഷണം

കണ്ണൂർ: സംഘർഷത്തിനിടെ ശ്രീകണ്ഠപുരം നഗരസഭ ചെയർമാൻ ഇ.വി. രാമകൃഷ്ണനെ പൊലീസ് കൈയേറ്റം ചെയ്തെന്ന പരാതിയിൽ ഉദ്യോഗസ്ഥർക്കെതിരെ ആഭ്യന്തര അന്വേഷണം ആരംഭിച്ചു. രാമകൃഷ്ണൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണം. കണ്ണൂർ റൂറൽ ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്പിക്കാണ് അന്വേഷണച്ചുമതല. ശ്രീകണ്ഠപുരം സിഐ, എസ്ഐ, പയ്യാവൂർ പ്രിൻസിപ്പൽ എസ്ഐ എന്നിവർക്കെതിരെയാണ് ആഭ്യന്തര മന്ത്രിക്ക് പരാതി നൽകിയത്. സിപിഎം-കോൺഗ്രസ് പ്രവർത്തകർ തമ്മിലുണ്ടായ സംഘർഷത്തിനിടെ പൊലീസ് തന്നെ കൈയേറ്റം ചെയ്തെന്നാണ് നഗരസഭ ചെയർമാന്റെ പരാതി. സംഭവത്തിൽ പൊലീസ് നടപടിക്കെതിരെ യൂത്ത് കോൺഗ്രസ് പ്രതിഷേധം സംഘടിപ്പിക്കുകയും […]
Read more

ആർ ശ്രീലേഖ രാജി പിൻവലിക്കുമെന്ന് ബിജെപി; പ്രതിസന്ധി ഇല്ലെന്ന് മേയർ

തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷൻ കൗൺസിലർ സ്ഥാനത്തുനിന്നുള്ള രാജി പിൻവലിപ്പിക്കാൻ ആർ. ശ്രീലേഖയുമായി ചർച്ച നടത്തി ബിജെപി നേതൃത്വം. ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ, മേയർ വി.വി. രാജേഷ്, എസ്. സുരേഷ് എന്നിവർ ശ്രീലേഖയുമായി സംസാരിച്ചതായാണ് വിവരം. രാജിയിൽ ഉറച്ചുനിൽക്കുന്ന ശ്രീലേഖയെ അനുനയിപ്പിക്കാനുള്ള ശ്രമങ്ങളാണ് നേതൃത്വത്തിന്റെ ഭാഗത്തുനിന്ന് നടക്കുന്നത്. എന്നാൽ ശാസ്തമംഗലം വാർഡ് വാട്സ്ആപ്പ് ഗ്രൂപ്പിൽ രാജി പ്രഖ്യാപിച്ചുകൊണ്ട് പോസ്റ്റ് ചെയ്ത സന്ദേശം ശ്രീലേഖ ഇതുവരെ പിൻവലിച്ചിട്ടില്ല. കൗൺസിലർ എന്ന നിലയിലുള്ള പ്രവർത്തനങ്ങൾ സുഗമമാക്കാൻ പാർട്ടി കൂടുതൽ […]
Read more

എസ്ഐആറിൽ വ്യാജ ഫോം-7 അപേക്ഷകൾ; വോട്ടർമാരുടെ പേരുകൾ നീക്കാൻ ശ്രമമെന്ന് ഉവൈസി

ഹൈദരാബാദ്: എസ്ഐആറിന്റെ ഭാഗമായി വ്യാജ ഫോം-7 അപേക്ഷകൾ നൽകി വോട്ടർമാരുടെ പേരുകൾ വോട്ടർ പട്ടികയിൽനിന്ന് നീക്കം ചെയ്യാൻ ശ്രമം നടക്കുന്നതായി എഐഎംഐഎം അധ്യക്ഷനും ഹൈദരാബാദ് എംപിയുമായ അസദുദ്ദീൻ ഉവൈസി ആരോപിച്ചു. വ്യാജ അപേക്ഷകൾ സമർപ്പിക്കുന്നവർക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷൻ അടിയന്തര നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇത്തരം നടപടികൾ തുടർന്നാൽ ജന്തർ മന്തറിനേക്കാൾ വലിയ പ്രതിഷേധങ്ങൾക്ക് ഹൈദരാബാദിലെ തെരുവുകൾ സാക്ഷ്യം വഹിക്കുമെന്നും ഉവൈസി മുന്നറിയിപ്പ് നൽകി. മിലാദ് മൈതാനത്ത് നടന്ന 57-ാമത് ജൽസ-ഇ-മിലാദ്-ഉൻ-നബി ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. വോട്ടർ […]
Read more

വാര്‍ത്താസമ്മേളനത്തിനിടെ സീറ്റിനെ ചൊല്ലി തര്‍ക്കം; തമ്മില്‍ത്തല്ലി എസ്പി നേതാക്കള്‍

ലഖ്‌നൗ: ഗോരഖ്പൂരിൽ സമാജ്‌വാദി പാർട്ടി വാർത്താസമ്മേളനത്തിനിടെ നേതാക്കളുടെ അനുയായികൾ തമ്മിൽ കയ്യാങ്കളി. ശനിയാഴ്ച നടന്ന വാർത്താസമ്മേളനത്തിനിടെയാണ് ഇരിക്കുന്ന സീറ്റിനെ ചൊല്ലി മുൻ ജില്ലാ പ്രസിഡന്റ് നഗിന സഹാനിയുടെയും പാർട്ടി നേതാവ് അൻഷുമാൻ സിങ്ങിന്റെയും അനുയായികൾ തമ്മിൽ തർക്കമുണ്ടായത്. സംഘർഷത്തെ തുടർന്ന് വാർത്താസമ്മേളനം തടസപ്പെട്ടു. ഒക്ടോബർ 2 മുതൽ 8 വരെ നടക്കുന്ന പാർട്ടിയുടെ ‘ലോക്തന്ത്ര ബച്ചാവോ സപ്താഹ്’ പ്രചാരണ പരിപാടിയെക്കുറിച്ച് മാധ്യമങ്ങളെ അറിയിക്കുന്നതിനായി ജില്ലാ പ്രസിഡന്റ് ബ്രിജേഷ് ഗൗതം വിളിച്ചുചേർത്ത വാർത്താസമ്മേളനത്തിനിടെയായിരുന്നു സംഭവം. പ്രസ് ക്ലബ്ബിൽ നടന്ന […]
Read more

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധം; ഡൽഹിയിൽ മൂന്ന് കേസുകൾ രജിസ്റ്റർ ചെയ്തു

ന്യൂഡൽഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധവുമായി ബന്ധപ്പെട്ട് ഡൽഹി പൊലീസ് മൂന്ന് കേസുകൾ രജിസ്റ്റർ ചെയ്തു. കണ്ടാലറിയാവുന്ന ആളുകൾക്കെതിരെയാണ് കേസെടുത്തത്. പാർലമെന്റ് സ്ട്രീറ്റ് പൊലീസ് സ്റ്റേഷനിൽ രണ്ട് കേസുകളും കൊണാട്ട് പ്ലേസ് സ്റ്റേഷനിൽ ഒരു കേസുമാണ് രജിസ്റ്റർ ചെയ്തത്. ഔദ്യോഗിക ഉത്തരവ് ലംഘിക്കൽ, പൊലീസിന്റെ കൃത്യനിർവഹണം തടസ്സപ്പെടുത്തൽ തുടങ്ങിയ കുറ്റങ്ങൾ ഉൾപ്പെടുത്തി ഭാരതീയ ന്യായ സംഹിത (BNS) പ്രകാരമാണ് കേസുകൾ. എഫ്ഐആറിൽ വ്യക്തികളെയോ സംഘടനകളെയോ പ്രതികളായി ചേർത്തിട്ടില്ല. എന്നാൽ പ്രതിഷേധം സംഘടിപ്പിച്ചവരുടെയും സംഘടനകളുടെയും വിവരങ്ങൾ […]
Read more

കേരള കേന്ദ്ര സർവകലാശാലയിലെ വന്ദേമാതരം സെമിനാർ വിവാദത്തിൽ; പ്രതിഷേധവുമായി വിദ്യാർഥിസംഘടനകൾ

കാസർകോട്: കേരള കേന്ദ്ര സർവകലാശാലയിൽ സംഘടിപ്പിക്കുന്ന വന്ദേമാതരം ദേശീയ സെമിനാർ വിവാദത്തിൽ. അഖില ഭാരതീയ സാഹിത്യ പരിഷത്ത് സെമിനാറിന്റെ സഹസംഘാടകരായതും ആർഎസ്എസ് ബന്ധമുള്ളവരെ പരിപാടിയിൽ ഉൾപ്പെടുത്തിയതുമാണ് വിവിധ വിദ്യാർഥി സംഘടനകളുടെ പ്രതിഷേധത്തിന് ഇടയാക്കിയത്. എസ്എഫ്ഐ, എംഎസ്എഫ് ഉൾപ്പെടെയുള്ള വിദ്യാർഥി സംഘടനകൾ സെമിനാറിനെതിരെ രംഗത്തെത്തി. ആർഎസ്എസ് ബന്ധമുള്ളവരെ പരിപാടിയിൽ ഉൾപ്പെടുത്തിയെന്നാണ് സംഘടനകളുടെ ആരോപണം. സെമിനാറിന് പിന്നിൽ കാവിവൽക്കരണ അജണ്ടയാണെന്ന് എൻഎസ്‌യുഐയും ആരോപിച്ചു. ഒക്ടോബർ 6, 7 തീയതികളിലാണ് കേരള കേന്ദ്ര സർവകലാശാലയിൽ വന്ദേമാതരം ദേശീയ സെമിനാർ സംഘടിപ്പിക്കുന്നത്. പ്രജ്ഞാ […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix