Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Category: social post

ജനപ്രതിനിധികളുടെ പ്രവർത്തനം ഓഡിറ്റ് ചെയ്യും; പെരുമാറ്റച്ചട്ടവുമായി മുസ്‌ലിം ലീഗ്

കോഴിക്കോട്: ജനപ്രതിനിധികളുടെ പ്രവർത്തനം മെച്ചപ്പെടുത്താൻ പെരുമാറ്റച്ചട്ടം കർശനമാക്കാൻ മുസ്‌ലിം ലീഗ് തീരുമാനം. ജനപ്രതിനിധികളുടെ പ്രവർത്തനം കൃത്യമായ ഇടവേളകളിൽ വിലയിരുത്താനും ഓഡിറ്റ് ചെയ്യാനും തീരുമാനിച്ചു. എംഎൽഎമാരുടെയും എംപിമാരുടെയും യോഗത്തിലാണ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ പെരുമാറ്റച്ചട്ടം സംബന്ധിച്ച നിർദേശം മുന്നോട്ടുവച്ചത്. തെരഞ്ഞെടുപ്പ് മുന്നിലുണ്ടെന്ന ബോധ്യത്തോടെയാകണം ജനപ്രതിനിധികളുടെ പ്രവർത്തനമെന്ന് നേതൃത്വം നിർദേശം നൽകി. പേഴ്‌സണൽ സ്റ്റാഫുകൾ ജനങ്ങളോട് മാന്യമായി പെരുമാറണമെന്നും അനാവശ്യ വിവാദങ്ങൾ ഒഴിവാക്കണമെന്നും നേതൃത്വം ആവശ്യപ്പെട്ടു. ജനങ്ങളിൽ പാർട്ടിക്കും ജനപ്രതിനിധികൾക്കും അവമതിപ്പുണ്ടാക്കുന്ന സാഹചര്യം ഉണ്ടാകരുതെന്നും നിർദേശമുണ്ട്. മന്ത്രിമാർ കഴിഞ്ഞ […]
Read more

തിരുവനന്തപുരത്തുനിന്ന് റിയാദിലേക്കും ബഹ്റൈനിലേക്കും പുതിയ വിമാനസർവീസുകൾ

തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്ന് റിയാദിലേക്കും ബഹ്റൈനിലേക്കും പുതിയ വിമാന സർവീസുകൾക്ക് തുടക്കമാകുന്നു. ഒക്ടോബർ 27 മുതൽ എയർ ഇന്ത്യ എക്സ്പ്രസ് ആരംഭിക്കുന്ന സർവീസുകളുടെ ബുക്കിങ് ആരംഭിച്ചു. റിയാദിലേക്കുള്ള പുതിയ സർവീസ് ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളിലായിരിക്കും. ദമ്മാമിലേക്ക് നിലവിൽ നടത്തുന്ന പ്രതിദിന സർവീസിന് പുറമെയായാണ് റിയാദിലേക്കുള്ള പുതിയ സർവീസ് ആരംഭിക്കുന്നത്. സൗദി അറേബ്യയിൽ ജോലി ചെയ്യുന്ന തെക്കൻ കേരളത്തിലെയും തമിഴ്നാട്ടിലെയും യാത്രക്കാർക്ക് പുതിയ സർവീസ് ഏറെ പ്രയോജനപ്പെടുമെന്നാണ് പ്രതീക്ഷ. നേരിട്ടുള്ള വിമാന സർവീസ് ലഭിക്കുന്നതോടെ യാത്രാസമയം […]
Read more

വൈദ്യുതാഘാതമേറ്റ് കെഎസ്ഇബി ലൈൻമാന് ദാരുണാന്ത്യം

കോട്ടയം: വൈദ്യുത ലൈനിലെ തകരാർ പരിഹരിക്കുന്നതിനിടെ വൈദ്യുതാഘാതമേറ്റ് കെഎസ്ഇബി ലൈൻമാൻ മരിച്ചു. കൂത്താട്ടുകുളം വടകര ഒലിയപ്പുറം ആലുങ്കൽ വീട്ടിൽ വിനോദ് ജോർജ് (50) ആണ് മരിച്ചത്. കുറവിലങ്ങാട് കെഎസ്ഇബി സെക്ഷനിലെ ജീവനക്കാരനായിരുന്നു. ഇന്നലെ ഉച്ചയോടെ തോട്ടുവാ കാളിയാർതോട്ടം ഭാഗത്തായിരുന്നു അപകടം. ട്രാൻസ്ഫോമറിന് സമീപത്തെ വൈദ്യുതത്തൂണിലെ സർവീസ് ലൈനിൽ അറ്റകുറ്റപ്പണി നടത്തുന്നതിനിടെയാണ് വിനോദിന് ഷോക്കേറ്റത്. സഹപ്രവർത്തകരും നാട്ടുകാരും ചേർന്ന് വിനോദിനെ ആദ്യം താലൂക്ക് ആശുപത്രിയിലും പിന്നീട് തെള്ളകത്തെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചു. എന്നാൽ ചികിത്സയ്ക്കിടെ മരണം സംഭവിക്കുകയായിരുന്നു. അറ്റകുറ്റപ്പണി […]
Read more

ബോഡി ഷെയ്മിങ് മാത്രം സ്ത്രീത്വത്തെ അപമാനിക്കലല്ല; കർണാടക ഹൈക്കോടതി

ബം​ഗളൂരു: സ്ത്രീകളെ ബോഡി ഷെയ്മിങ് ചെയ്യുന്നത് മാത്രം സ്ത്രീത്വത്തെ അപമാനിച്ചതായി കണക്കാക്കാനാകില്ലെന്ന് കർണാടക ഹൈക്കോടതി. ശരീരപ്രകൃതിയെയോ രൂപത്തെയോ കുറിച്ചുള്ള പരാമർശങ്ങൾ മാത്രം ഇന്ത്യൻ ശിക്ഷാനിയമത്തിലെ 509-ാം വകുപ്പ് പ്രകാരം സ്ത്രീയുടെ അന്തസ്സിനെ അപമാനിക്കുന്ന കുറ്റമായി കാണാനാകില്ലെന്നാണ് ഹൈക്കോടതിയുടെ നിരീക്ഷണം. ജസ്റ്റിസ് എസ്.ആർ. കൃഷ്ണ കുമാറിന്റേതാണ് നിരീക്ഷണം. രണ്ട് സ്ത്രീകൾക്കെതിരെ ബെംഗളൂരു സ്വദേശിനിയായ 26കാരി നൽകിയ കേസ് തള്ളിക്കൊണ്ടാണ് കോടതി ഇക്കാര്യം വ്യക്തമാക്കിയത്. 2023 ഓഗസ്റ്റിലാണ് യുവതി പരാതി നൽകിയത്. തന്നെയും സുഹൃത്തിനെയും രൂപത്തിന്റെ പേരിലും ജാതീയമായും അധിക്ഷേപിച്ചെന്നായിരുന്നു […]
Read more

ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ദില്ലിയിൽ പ്രതിഷേധം; ഇന്ന് സിറ്റിസൻ മാർച്ച്

ന്യൂഡൽഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ദില്ലിയിൽ പ്രതിഷേധം ശക്തമാകുന്നു. വിവിധ സംഘടനകളുടെ നേതൃത്വത്തിൽ ഇന്ന് വൈകിട്ട് ഇന്ത്യാ ഗേറ്റ് പരിസരത്ത് നിന്ന് ജന്തർ മന്തറിലേക്ക് ‘സിറ്റിസൻ മാർച്ച്’ നടത്താൻ സാമൂഹിക മാധ്യമങ്ങളിലൂടെ ആഹ്വാനം ചെയ്തിട്ടുണ്ട്. ഇന്നലെ നടന്ന പ്രതിഷേധത്തിനിടെ പ്രതിഷേധക്കാർക്കും മാധ്യമപ്രവർത്തകർക്കും നേരെ പൊലീസ് മർദനം ഉണ്ടായെന്ന ആരോപണത്തെ തുടർന്നാണ് ഇന്നത്തെ പ്രതിഷേധത്തിന് ആഹ്വാനം ചെയ്തിരിക്കുന്നത്. സംഭവത്തിൽ പ്രതിഷേധം ശക്തമാക്കാനാണ് വിവിധ സംഘടനകളുടെ തീരുമാനം. അതേസമയം, ചൊവ്വാഴ്ച ഇന്ത്യ സഖ്യത്തിന്റെ നേതൃത്വത്തിൽ […]
Read more

തൃശ്ശൂർ സംസ്ഥാന സ്‌കൂൾ ഗെയിംസ്; സംഘാടക സമിതി യോഗം ചേർന്നില്ലെന്ന് കണ്ടെത്തൽ

തൃശൂര്‍: തൃശ്ശൂരിൽ നടന്ന സംസ്ഥാന സ്‌കൂൾ ഗെയിംസിന്റെ സംഘാടനത്തിൽ ഗുരുതര വീഴ്ചയുണ്ടായതായി കണ്ടെത്തൽ. ഗെയിംസ് നടത്തിയത് സംഘാടക സമിതി യോഗം ചേരാതെയാണെന്നാണ് വിവരം. സംഘാടക സമിതി ഒരുതവണ പോലും യോഗം ചേർന്നില്ലെന്നാണ് റിപ്പോർട്ട്. തൃശ്ശൂർ എംഎൽഎ രാജൻ ജെ പല്ലൻ ചെയർമാനായ സമിതിയുടെ പ്രവർത്തനം കടലാസിൽ മാത്രമായി ഒതുങ്ങിയെന്നാണ് ആരോപണം. പൊതുവിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥർ ഔദ്യോഗിക തിരക്കിലായിരുന്നുവെന്നാണ് ഇതിന് നൽകുന്ന വിശദീകരണം. സംഘാടക സമിതി ചെയർമാനായ എംഎൽഎയ്ക്കും സമിതി അംഗമായ മേയർക്കും ലഭിച്ചത് ഗെയിംസിന്റെ ക്ഷണക്കത്ത് മാത്രമാണെന്നാണ് […]
Read more

ശ്രീലേഖ നാക്കെടുത്താൽ കള്ളം മാത്രമേ പറയൂ, ആനുകൂല്യം കിട്ടുന്ന സ്ഥലത്തേക്ക് അവർ പോകും: വി ശിവൻകുട്ടി

തിരുവനന്തപുരം: പി. നന്ദകുമാർ മലപ്പുറത്തെക്കുറിച്ച് നടത്തിയ വിവാദ പരാമർശത്തെ തള്ളി സിപിഎം നേതാവും മന്ത്രിയുമായ വി. ശിവൻകുട്ടി. നന്ദകുമാർ പറഞ്ഞത് പാർട്ടി നിലപാടല്ലെന്നും മലപ്പുറം വർഗീയവാദികളുടെ നാടാണെന്ന അഭിപ്രായം തനിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ പറഞ്ഞതാണ് ഇക്കാര്യത്തിലെ ഔദ്യോഗിക നിലപാടെന്ന് ശിവൻകുട്ടി പറഞ്ഞു. മറ്റ് കാര്യങ്ങൾ ജില്ലാ കമ്മിറ്റിയുടെ വാർത്താസമ്മേളനത്തിൽ വിശദീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു. പി.എം. ശ്രീ പദ്ധതിയിൽ നിന്ന് പിന്മാറാനുള്ള സർക്കാർ തീരുമാനത്തെയും ശിവൻകുട്ടി സ്വാഗതം ചെയ്തു. വൈകിയാണെങ്കിലും പദ്ധതിയിൽ […]
Read more

പാലക്കാട് സിപിഎം ജില്ലാ സെക്രട്ടറിയെ മാറ്റാൻ ധാരണ

തിരുവനന്തപുരം: ഗുരുതരമായ ആരോപണങ്ങൾ ഉയർന്ന സാഹചര്യത്തിൽ പാലക്കാട് ജില്ലയിൽ നേതൃമാറ്റത്തിന് ഒരുങ്ങി സിപിഎം. ജില്ലാ സെക്രട്ടറിയെ മാറ്റുന്നതിൽ സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും സെക്രട്ടേറിയറ്റ് അംഗങ്ങളും തമ്മിൽ ധാരണയായെന്നാണ് വിവരം. വിശാല ജില്ലാ കമ്മിറ്റി യോഗം ചേരുന്നതിനാൽ ജില്ലാ നേതാക്കളുടെ അഭിപ്രായം കൂടി പരിഗണിച്ചാകും ഞായറാഴ്ച ഉച്ചയോടെ അന്തിമ തീരുമാനം കൈക്കൊള്ളുക. ജില്ലയിൽ കടുത്ത വിഭാഗീയത നിലനിൽക്കുന്നുവെന്നാണ് സംസ്ഥാന നേതൃത്വത്തിന്റെ വിലയിരുത്തൽ. പെരുമാറ്റദൂഷണം ഉൾപ്പെടെയുള്ള പരാതികളും പാർട്ടിക്കുള്ളിൽ ഉയർന്നിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് ജില്ലാ നേതൃത്വത്തിൽ അഴിച്ചുപണി നടത്താനുള്ള […]
Read more

മലപ്പുറത്തെക്കുറിച്ചുള്ള നന്ദകുമാറിന്റെ പരാമർശം തള്ളി എം വി ഗോവിന്ദൻ

തിരുവനന്തപുരം: മലപ്പുറം ജില്ലയെക്കുറിച്ച് മുൻ എംഎൽഎയും സിപിഎം നേതാവുമായ പി. നന്ദകുമാർ നടത്തിയ വിവാദ പരാമർശം പാർട്ടി നിലപാടല്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ പറഞ്ഞു. മുസ്ലീം മതന്യൂനപക്ഷങ്ങളെ ചേർത്തുപിടിക്കുന്നതാണ് സിപിഎമ്മിന്റെ നിലപാടെന്നും അദ്ദേഹം വ്യക്തമാക്കി. മലപ്പുറത്തിനെതിരെ സിപിഎം ഒരിക്കലും വർഗീയമായ പരാമർശങ്ങൾ നടത്താറില്ലെന്ന് എം.വി. ഗോവിന്ദൻ പറഞ്ഞു. ദേശീയ സ്വാതന്ത്ര്യസമരത്തിൽ മലപ്പുറം ജനത വലിയ പങ്കുവഹിച്ചിട്ടുണ്ടെന്നും എല്ലാ വിഭാഗങ്ങളിൽപ്പെട്ടവരും ആ പോരാട്ടത്തിന്റെ ഭാഗമായിരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. മലപ്പുറം ജില്ലയിലെ രാഷ്ട്രീയ സാഹചര്യത്തെക്കുറിച്ച് സംസാരിക്കുമ്പോഴാണ് ജമാഅത്തെ […]
Read more

പാകിസ്താൻ ഏജന്റിന്റെ ഹണിട്രാപ്പ്; ഇന്ത്യൻ നാവികസേനാ ഉദ്യോഗസ്ഥൻ അറസ്റ്റിൽ

കോയമ്പത്തൂർ: പാകിസ്താൻ രഹസ്യാന്വേഷണ ഏജന്റിന്റെ ഹണിട്രാപ്പിൽ കുടുങ്ങി തന്ത്രപ്രധാനമായ പ്രതിരോധ വിവരങ്ങൾ ചോർത്തിയെന്ന കേസിൽ ഇന്ത്യൻ നാവികസേനാ ഉദ്യോഗസ്ഥൻ അറസ്റ്റിൽ. പശ്ചിമ ബംഗാൾ സ്വദേശിയായ 31-കാരൻ പ്രദീപ് മുഖർജിയെയാണ് ആന്ധ്രാപ്രദേശ് പൊലീസിന്റെ കൗണ്ടർ ഇന്റലിജൻസ് സെൽ ശനിയാഴ്ച കോയമ്പത്തൂരിൽ അറസ്റ്റ് ചെയ്തത്. കോയമ്പത്തൂരിലെ നാവികസേനാ നേതൃത്വ പരിശീലന കേന്ദ്രമായ ഐഎൻഎസ് അഗ്രണിയിൽ മാനേജ്‌മെന്റ് ഡെവലപ്‌മെന്റ് കോഴ്‌സിൽ പങ്കെടുക്കുന്നതിനിടെയായിരുന്നു അറസ്റ്റ്. 2014ൽ സെയിലറായി നാവികസേനയിൽ ചേർന്ന പ്രദീപ്, വിശാഖപട്ടണം ആസ്ഥാനമായ ഈസ്റ്റേൺ നേവൽ കമാൻഡിന് കീഴിലായിരുന്നു സേവനമനുഷ്ഠിച്ചിരുന്നത്. കോഴ്‌സിൽ […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix