Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Category: social post

വീണ്ടും യുവിയുടെ ‘ആറാട്ട്’; ഓസ്ട്രേലിയയെ തകര്‍ത്ത് ഇന്ത്യ

ഷാർജ: വേൾഡ് ചാമ്പ്യൻഷിപ്പ് ഓഫ് ലെജൻഡ്സിൽ ഓസ്ട്രേലിയ ചാമ്പ്യൻസിനെതിരെ ഇന്ത്യ ചാമ്പ്യൻസിന് 46 റൺസിന്റെ തകർപ്പൻ ജയം. ഷാർജ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ക്യാപ്റ്റൻ യുവരാജ് സിംഗിന്റെ തകർപ്പൻ അർധസെഞ്ചുറിയുടെ കരുത്തിലാണ് ഇന്ത്യ മികച്ച വിജയം സ്വന്തമാക്കിയത്. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ചാമ്പ്യൻസ് 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 196 റൺസെടുത്തു. ക്യാപ്റ്റൻ യുവരാജ് സിംഗ് 44 പന്തിൽ അഞ്ച് ഫോറും ആറ് സിക്സും ഉൾപ്പെടെ 71 റൺസുമായി മുന്നിൽ […]
Read more

അമ്പതാമത് വയലാർ അവാർഡ് ആർ. രാജശ്രീയുടെ ‘ആത്രേയകം’ നോവലിന്

തിരുവനന്തപുരം: അമ്പതാമത് വയലാർ അവാർഡ് ആർ. രാജശ്രീയുടെ ‘ആത്രേയകം’ എന്ന നോവലിന്. വയലാർ രാമവർമ്മ മെമ്മോറിയൽ ട്രസ്റ്റാണ് പുരസ്‌കാരം പ്രഖ്യാപിച്ചത്. ഒരു ലക്ഷം രൂപയും ശിൽപവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് വയലാർ അവാർഡ്. ഒ.വി. ഉഷ, സുഭാഷ് ചന്ദ്രൻ, വി. വിജയകുമാർ എന്നിവർ ഉൾപ്പെട്ട ജൂറിയാണ് പുരസ്‌കാരത്തിനായി ‘ആത്രേയകം’ തെരഞ്ഞെടുത്തത്. മലയാള സാഹിത്യരംഗത്തെ ശ്രദ്ധേയമായ പുരസ്‌കാരങ്ങളിലൊന്നായ വയലാർ അവാർഡിന്റെ അമ്പതാമത് പതിപ്പിലാണ് ആർ. രാജശ്രീയുടെ നോവൽ പുരസ്‌കാരം നേടുന്നത്.
Read more

‘കേരളത്തിൽ യുഡിഎഫ്-ബിജെപി ടീം ഭരണം’; രൂക്ഷ വിമർശനവുമായി എം.വി. ജയരാജൻ

തിരുവനന്തപുരം: കേരളത്തിൽ ജനക്ഷേമത്തിനും കുട്ടികളുടെ സുരക്ഷയ്ക്കും മുൻഗണന നൽകുന്ന ഭരണത്തിന് പകരം ‘യുഡിഎഫ്-ബിജെപി ടീം’ ആണ് ഭരണം നടത്തുന്നതെന്ന് സിപിഎം നേതാവ് എം.വി. ജയരാജൻ. അടൂർ പ്രകാശ് പറഞ്ഞത് ശരിയാണെന്നും നിലവിൽ യുഡിഎഫ് ടീം തന്നെയില്ലെന്നും അദ്ദേഹം പരിഹസിച്ചു. ആശുപത്രികളിൽ രോഗികൾക്ക് ചികിത്സയ്ക്കാവശ്യമായ പഞ്ഞിപോലും ലഭിക്കാത്ത സാഹചര്യമാണുള്ളതെന്നും എന്നിട്ടും മന്ത്രിയുടെ പ്രസ്താവനകൾക്ക് കുറവില്ലെന്നും ജയരാജൻ വിമർശിച്ചു. കായികമേളയ്ക്കിടെ അപകടമുണ്ടായപ്പോൾ പരിക്കേറ്റവരെ ആശുപത്രിയിലെത്തിക്കാൻ ആവശ്യമായ സംവിധാനങ്ങൾ പോലും ഉണ്ടായിരുന്നില്ലെന്നും അദ്ദേഹം ആരോപിച്ചു. കായികമന്ത്രിയുടെ ഭാഗത്തുണ്ടായ വീഴ്ചയ്ക്ക് വിദ്യാഭ്യാസ മന്ത്രിയെ […]
Read more

സംവിധായകൻ സിംഗീതം ശ്രീനിവാസ റാവു അന്തരിച്ചു

ചെന്നൈ: പ്രശസ്ത സംവിധായകൻ സിംഗീതം ശ്രീനിവാസ റാവു അന്തരിച്ചു. 94 വയസായിരുന്നു. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. ആന്ധ്രാപ്രദേശിലെ നെല്ലൂരിലാണ് സിംഗീതം ശ്രീനിവാസ റാവു ജനിച്ചത്. 1972ൽ തെലുങ്ക് സിനിമയിലൂടെയാണ് സംവിധാനരംഗത്തേക്ക് എത്തിയത്. ആദിത്യ 369, ഭൈരവദ്വീപം, പുഷ്പക വിമാനം, ധിക്കാര പാർവതി, മയൂരി തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധ നേടി. വ്യത്യസ്തമായ പരീക്ഷണങ്ങളിലൂടെ ദക്ഷിണേന്ത്യൻ സിനിമയ്ക്ക് പുതിയ ദിശ നൽകിയ സംവിധായകനായിരുന്നു സിംഗീതം ശ്രീനിവാസ റാവു. കമൽഹാസൻ, രാജ്കുമാർ തുടങ്ങിയ പ്രമുഖ താരങ്ങളുമായുള്ള അദ്ദേഹത്തിന്റെ കൂട്ടുകെട്ടുകൾ […]
Read more

തെരഞ്ഞടുപ്പ് പ്രചാരണത്തിന് കുട്ടികളെ ഉപയോഗിച്ചു; ഉദയനിധി സ്റ്റാലിനെതിരെ കേസ്

ചെന്നൈ: തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കുട്ടിയെ പങ്കെടുപ്പിച്ചെന്ന ആരോപണത്തിൽ തമിഴ്നാട് ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിനെതിരെ പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തു. ധാരാപുരത്ത് നടന്ന ഉപതിരഞ്ഞെടുപ്പ് പ്രചാരണ യോഗത്തിനിടെയാണ് സംഭവം. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചെന്ന ആരോപണത്തിലാണ് ധാരാപുരം പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. ശനിയാഴ്ച ധാരാപുരത്തെ പെരിയാർ പ്രതിമയ്ക്ക് സമീപം ഉദയനിധി പങ്കെടുത്ത പൊതുയോഗത്തിലാണ് സംഭവം നടന്നതെന്ന് തിരുപ്പൂർ ജില്ലാ പൊലീസ് അറിയിച്ചു. തിരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനങ്ങളിൽ കുട്ടികളെ ഉപയോഗിക്കരുതെന്ന തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിർദേശത്തിന്റെ ലംഘനമാണ് നടന്നതെന്നാണ് ആരോപണം. യോഗത്തിനിടെ […]
Read more

ആർഎസ്എസ് വിട്ടുവരുന്നവർക്ക് അനർഹ സ്ഥാനങ്ങൾ നൽകരുത്; വി.ആർ. അനൂപ്

തിരുവനന്തപുരം: ആർ. ശ്രീലേഖയെ വനിതാ കമ്മീഷൻ അധ്യക്ഷയാക്കുമെന്ന അഭ്യൂഹങ്ങൾക്കിടെ ഫേസ്ബുക്ക് കുറിപ്പുമായി കോൺഗ്രസ് വക്താവ് വി.ആർ. അനൂപ്. ആർഎസ്എസിന്റെ രാഷ്ട്രീയം ഉപേക്ഷിച്ച് ശ്രീലേഖ കോൺഗ്രസിലേക്ക് വരുന്നതിനെ സ്വാഗതം ചെയ്യുന്നതായും, എന്നാൽ അവർക്ക് ഉടൻ വനിതാ കമ്മീഷൻ അധ്യക്ഷ സ്ഥാനം നൽകുമെന്ന തരത്തിലുള്ള പ്രചാരണം അസ്ഥാനത്താണെന്നും അനൂപ് പറഞ്ഞു. ആർഎസ്എസ് വിട്ടുവരുന്നവർക്ക് അനർഹമായ സ്ഥാനമാനങ്ങൾ നൽകുന്നത് സംഘടനയ്ക്ക് ഗുണകരമാകില്ലെന്നും അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിൽ മുന്നറിയിപ്പ് നൽകി. ‘ആർ. ശ്രീലേഖ അടക്കം ആരും ആർഎസ്എസിന്റെ വിദ്വേഷ രാഷ്ട്രീയം ഉപേക്ഷിച്ച് കോൺഗ്രസിനകത്തേക്ക് […]
Read more

നന്ദകുമാറിന്റെ പരാമർശം കേരളത്തിന്റെ മതനിരപേക്ഷ നിലപാടിനോടുള്ള വെല്ലുവിളി: വി.ഡി. സതീശൻ

തിരുവനന്തപുരം: മലപ്പുറം ജില്ലയിലെ ജനങ്ങളെ വർഗീയമായി അധിക്ഷേപിച്ചുള്ള സിപിഎം നേതാവ് പി. നന്ദകുമാറിന്റെ പ്രസംഗം കേരളത്തിന്റെ മതനിരപേക്ഷ നിലപാടിനോടുള്ള വെല്ലുവിളിയാണെന്ന് വി.ഡി. സതീശൻ . മതമൗലികവാദികളുടെയും വർഗീയവാദികളുടെയും കൂടാരമാണ് മലപ്പുറം എന്നായിരുന്നു നന്ദകുമാറിന്റെ പരാമർശം. പിണറായി വിജയൻ ഉൾപ്പെടെയുള്ള നേതാക്കൾ പങ്കെടുത്ത യോഗത്തിലാണ് പരാമർശമുണ്ടായതെന്നും സതീശൻ പറഞ്ഞു. നന്ദകുമാറിന്റെ പരാമർശം പിണറായി വിജയനും സിപിഎമ്മും തള്ളിപ്പറയാത്തത് അവരുടെ നിലപാട് വ്യക്തമാക്കുന്നതാണെന്നും അദ്ദേഹം ആരോപിച്ചു. മുൻപ് മുഖ്യമന്ത്രിയായിരുന്ന സമയത്ത് പിണറായി വിജയൻ മലപ്പുറം ജില്ലയെക്കുറിച്ച് നടത്തിയ പരാമർശങ്ങളുടെ തുടർച്ചയാണ് […]
Read more

‘ഇൻസ്റ്റഗ്രാം പെൺകുട്ടികൾക്കുള്ള ആപ്പ്’; വീണ്ടും വിവാദ പരാമർശവുമായി ഇലോൺ മസ്‍ക്

ന്യൂയോർക്ക്: ഇൻസ്റ്റഗ്രാമിനെക്കുറിച്ച് വീണ്ടും വിവാദ പരാമർശവുമായി ടെക് വ്യവസായി ഇലോൺ മസ്‌ക്. ഇൻസ്റ്റഗ്രാം അടിസ്ഥാനപരമായി പെൺകുട്ടികൾക്കുള്ള ആപ്പാണെന്നായിരുന്നു മസ്‌കിന്റെ പ്രതികരണം. എക്സിൽ പങ്കുവെച്ച ഒരു കുറിപ്പിന് മറുപടിയായാണ് മസ്‌ക് തന്റെ അഭിപ്രായം രേഖപ്പെടുത്തിയത്. ഇൻസ്റ്റഗ്രാം സ്ത്രീകൾ കേന്ദ്രീകരിച്ച സാമൂഹികമാധ്യമ പ്ലാറ്റ്‌ഫോമാണെന്ന തരത്തിലുള്ള പരാമർശം മസ്‌ക് നേരത്തെയും നടത്തിയിട്ടുണ്ട്. ഈ വർഷം മേയിലും സമാനമായ അഭിപ്രായം അദ്ദേഹം പങ്കുവെച്ചിരുന്നു. ഇൻസ്റ്റഗ്രാമിനെക്കുറിച്ചുള്ള മസ്‌കിന്റെ നിലപാട് അന്ന് സമൂഹമാധ്യമങ്ങളിൽ ചർച്ചയായിരുന്നു. മസ്‌കിന്റെ ഉടമസ്ഥതയിലുള്ള സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമാണ് എക്സ്. ഇൻസ്റ്റഗ്രാമിനെതിരെ ഇത്തരം […]
Read more

പശ്ചിമ ബംഗാളില്‍ കന്നുകാലി മോഷണം ആരോപിച്ച് ആള്‍ക്കൂട്ട ആക്രമണം; രണ്ടുപേര്‍ കൊല്ലപ്പെട്ടു

കൊൽക്കത്ത: പശ്ചിമ ബംഗാളിൽ കന്നുകാലി മോഷണം ആരോപിച്ച് ഉണ്ടായ ആൾക്കൂട്ട ആക്രമണത്തിൽ രണ്ടുപേർ കൊല്ലപ്പെട്ടു. മൂന്ന് പേർക്ക് ഗുരുതരമായി പരിക്കേറ്റു. ഉത്തർ ദിനാജ്പൂർ സ്വദേശി സാഹിദ് അക്തർ, ഹരിയാന സ്വദേശി ഷാദ് മുഹമ്മദ് എന്നിവരാണ് മരിച്ചത്. സിലിഗുരിക്ക് സമീപം മാട്ടിഗാര-ബാഗ്‌ദോഗ്ര മേഖലയിലാണ് സംഭവം. പിക്കപ്പ് വാനിലും കാറിലുമായി എത്തിയ സംഘത്തെ നാട്ടുകാർ തടഞ്ഞുനിർത്തി ആക്രമിക്കുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. പ്രദേശത്ത് അടുത്തിടെ കന്നുകാലി മോഷണങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ആക്രമണത്തിനിടെ പിക്കപ്പ് വാനിന് തീയിട്ടതായും പൊലീസ് അറിയിച്ചു. ഗുരുതരമായി പരിക്കേറ്റ […]
Read more

വണ്ണപ്പുറത്ത് MDMAയുമായി മൂന്ന് മുസ്‌ലിം ലീഗ് പ്രവർത്തകർ അറസ്റ്റിൽ

ഇടുക്കി: വണ്ണപ്പുറത്ത് എംഡിഎംഎയുമായി മൂന്ന് മുസ്‌ലിം ലീഗ് പ്രവർത്തകർ അറസ്റ്റിൽ. വണ്ണപ്പുറം സ്വദേശികളായ റാഫി മുണ്ടുകുന്നേൽ, ഷമാസ്, കബീർ എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. പ്രതികളിൽനിന്ന് ഒന്നര ഗ്രാം എംഡിഎംഎ പിടിച്ചെടുത്തു. അറസ്റ്റിലായ റാഫി വണ്ണപ്പുറം പഞ്ചായത്ത് പതിനാറാം വാർഡ് അംഗത്തിന്റെ ഭർത്താവാണ്. വണ്ണപ്പുറം പള്ളിക്ക് സമീപത്തെ വാടകവീട്ടിൽ നിന്നാണ് മൂവരെയും പൊലീസ് കസ്റ്റഡിയിലെടുത്തത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ തൊടുപുഴ ഡിവൈഎസ്പി സ്ക്വാഡും കാളിയാർ പൊലീസും സംയുക്തമായി നടത്തിയ പരിശോധനയിലാണ് പ്രതികൾ പിടിയിലായത്. കസ്റ്റഡിയിലെടുത്ത റാഫിയെ വണ്ണപ്പുറത്തെ സ്വകാര്യ […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix