Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Category: social post

ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ദില്ലിയിൽ പ്രതിഷേധം; ഇന്ന് സിറ്റിസൻ മാർച്ച്

ന്യൂഡൽഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ദില്ലിയിൽ പ്രതിഷേധം ശക്തമാകുന്നു. വിവിധ സംഘടനകളുടെ നേതൃത്വത്തിൽ ഇന്ന് വൈകിട്ട് ഇന്ത്യാ ഗേറ്റ് പരിസരത്ത് നിന്ന് ജന്തർ മന്തറിലേക്ക് ‘സിറ്റിസൻ മാർച്ച്’ നടത്താൻ സാമൂഹിക മാധ്യമങ്ങളിലൂടെ ആഹ്വാനം ചെയ്തിട്ടുണ്ട്. ഇന്നലെ നടന്ന പ്രതിഷേധത്തിനിടെ പ്രതിഷേധക്കാർക്കും മാധ്യമപ്രവർത്തകർക്കും നേരെ പൊലീസ് മർദനം ഉണ്ടായെന്ന ആരോപണത്തെ തുടർന്നാണ് ഇന്നത്തെ പ്രതിഷേധത്തിന് ആഹ്വാനം ചെയ്തിരിക്കുന്നത്. സംഭവത്തിൽ പ്രതിഷേധം ശക്തമാക്കാനാണ് വിവിധ സംഘടനകളുടെ തീരുമാനം. അതേസമയം, ചൊവ്വാഴ്ച ഇന്ത്യ സഖ്യത്തിന്റെ നേതൃത്വത്തിൽ […]
Read more

തൃശ്ശൂർ സംസ്ഥാന സ്‌കൂൾ ഗെയിംസ്; സംഘാടക സമിതി യോഗം ചേർന്നില്ലെന്ന് കണ്ടെത്തൽ

തൃശൂര്‍: തൃശ്ശൂരിൽ നടന്ന സംസ്ഥാന സ്‌കൂൾ ഗെയിംസിന്റെ സംഘാടനത്തിൽ ഗുരുതര വീഴ്ചയുണ്ടായതായി കണ്ടെത്തൽ. ഗെയിംസ് നടത്തിയത് സംഘാടക സമിതി യോഗം ചേരാതെയാണെന്നാണ് വിവരം. സംഘാടക സമിതി ഒരുതവണ പോലും യോഗം ചേർന്നില്ലെന്നാണ് റിപ്പോർട്ട്. തൃശ്ശൂർ എംഎൽഎ രാജൻ ജെ പല്ലൻ ചെയർമാനായ സമിതിയുടെ പ്രവർത്തനം കടലാസിൽ മാത്രമായി ഒതുങ്ങിയെന്നാണ് ആരോപണം. പൊതുവിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥർ ഔദ്യോഗിക തിരക്കിലായിരുന്നുവെന്നാണ് ഇതിന് നൽകുന്ന വിശദീകരണം. സംഘാടക സമിതി ചെയർമാനായ എംഎൽഎയ്ക്കും സമിതി അംഗമായ മേയർക്കും ലഭിച്ചത് ഗെയിംസിന്റെ ക്ഷണക്കത്ത് മാത്രമാണെന്നാണ് […]
Read more

ശ്രീലേഖ നാക്കെടുത്താൽ കള്ളം മാത്രമേ പറയൂ, ആനുകൂല്യം കിട്ടുന്ന സ്ഥലത്തേക്ക് അവർ പോകും: വി ശിവൻകുട്ടി

തിരുവനന്തപുരം: പി. നന്ദകുമാർ മലപ്പുറത്തെക്കുറിച്ച് നടത്തിയ വിവാദ പരാമർശത്തെ തള്ളി സിപിഎം നേതാവും മന്ത്രിയുമായ വി. ശിവൻകുട്ടി. നന്ദകുമാർ പറഞ്ഞത് പാർട്ടി നിലപാടല്ലെന്നും മലപ്പുറം വർഗീയവാദികളുടെ നാടാണെന്ന അഭിപ്രായം തനിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ പറഞ്ഞതാണ് ഇക്കാര്യത്തിലെ ഔദ്യോഗിക നിലപാടെന്ന് ശിവൻകുട്ടി പറഞ്ഞു. മറ്റ് കാര്യങ്ങൾ ജില്ലാ കമ്മിറ്റിയുടെ വാർത്താസമ്മേളനത്തിൽ വിശദീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു. പി.എം. ശ്രീ പദ്ധതിയിൽ നിന്ന് പിന്മാറാനുള്ള സർക്കാർ തീരുമാനത്തെയും ശിവൻകുട്ടി സ്വാഗതം ചെയ്തു. വൈകിയാണെങ്കിലും പദ്ധതിയിൽ […]
Read more

പാലക്കാട് സിപിഎം ജില്ലാ സെക്രട്ടറിയെ മാറ്റാൻ ധാരണ

തിരുവനന്തപുരം: ഗുരുതരമായ ആരോപണങ്ങൾ ഉയർന്ന സാഹചര്യത്തിൽ പാലക്കാട് ജില്ലയിൽ നേതൃമാറ്റത്തിന് ഒരുങ്ങി സിപിഎം. ജില്ലാ സെക്രട്ടറിയെ മാറ്റുന്നതിൽ സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും സെക്രട്ടേറിയറ്റ് അംഗങ്ങളും തമ്മിൽ ധാരണയായെന്നാണ് വിവരം. വിശാല ജില്ലാ കമ്മിറ്റി യോഗം ചേരുന്നതിനാൽ ജില്ലാ നേതാക്കളുടെ അഭിപ്രായം കൂടി പരിഗണിച്ചാകും ഞായറാഴ്ച ഉച്ചയോടെ അന്തിമ തീരുമാനം കൈക്കൊള്ളുക. ജില്ലയിൽ കടുത്ത വിഭാഗീയത നിലനിൽക്കുന്നുവെന്നാണ് സംസ്ഥാന നേതൃത്വത്തിന്റെ വിലയിരുത്തൽ. പെരുമാറ്റദൂഷണം ഉൾപ്പെടെയുള്ള പരാതികളും പാർട്ടിക്കുള്ളിൽ ഉയർന്നിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് ജില്ലാ നേതൃത്വത്തിൽ അഴിച്ചുപണി നടത്താനുള്ള […]
Read more

മലപ്പുറത്തെക്കുറിച്ചുള്ള നന്ദകുമാറിന്റെ പരാമർശം തള്ളി എം വി ഗോവിന്ദൻ

തിരുവനന്തപുരം: മലപ്പുറം ജില്ലയെക്കുറിച്ച് മുൻ എംഎൽഎയും സിപിഎം നേതാവുമായ പി. നന്ദകുമാർ നടത്തിയ വിവാദ പരാമർശം പാർട്ടി നിലപാടല്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ പറഞ്ഞു. മുസ്ലീം മതന്യൂനപക്ഷങ്ങളെ ചേർത്തുപിടിക്കുന്നതാണ് സിപിഎമ്മിന്റെ നിലപാടെന്നും അദ്ദേഹം വ്യക്തമാക്കി. മലപ്പുറത്തിനെതിരെ സിപിഎം ഒരിക്കലും വർഗീയമായ പരാമർശങ്ങൾ നടത്താറില്ലെന്ന് എം.വി. ഗോവിന്ദൻ പറഞ്ഞു. ദേശീയ സ്വാതന്ത്ര്യസമരത്തിൽ മലപ്പുറം ജനത വലിയ പങ്കുവഹിച്ചിട്ടുണ്ടെന്നും എല്ലാ വിഭാഗങ്ങളിൽപ്പെട്ടവരും ആ പോരാട്ടത്തിന്റെ ഭാഗമായിരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. മലപ്പുറം ജില്ലയിലെ രാഷ്ട്രീയ സാഹചര്യത്തെക്കുറിച്ച് സംസാരിക്കുമ്പോഴാണ് ജമാഅത്തെ […]
Read more

പാകിസ്താൻ ഏജന്റിന്റെ ഹണിട്രാപ്പ്; ഇന്ത്യൻ നാവികസേനാ ഉദ്യോഗസ്ഥൻ അറസ്റ്റിൽ

കോയമ്പത്തൂർ: പാകിസ്താൻ രഹസ്യാന്വേഷണ ഏജന്റിന്റെ ഹണിട്രാപ്പിൽ കുടുങ്ങി തന്ത്രപ്രധാനമായ പ്രതിരോധ വിവരങ്ങൾ ചോർത്തിയെന്ന കേസിൽ ഇന്ത്യൻ നാവികസേനാ ഉദ്യോഗസ്ഥൻ അറസ്റ്റിൽ. പശ്ചിമ ബംഗാൾ സ്വദേശിയായ 31-കാരൻ പ്രദീപ് മുഖർജിയെയാണ് ആന്ധ്രാപ്രദേശ് പൊലീസിന്റെ കൗണ്ടർ ഇന്റലിജൻസ് സെൽ ശനിയാഴ്ച കോയമ്പത്തൂരിൽ അറസ്റ്റ് ചെയ്തത്. കോയമ്പത്തൂരിലെ നാവികസേനാ നേതൃത്വ പരിശീലന കേന്ദ്രമായ ഐഎൻഎസ് അഗ്രണിയിൽ മാനേജ്‌മെന്റ് ഡെവലപ്‌മെന്റ് കോഴ്‌സിൽ പങ്കെടുക്കുന്നതിനിടെയായിരുന്നു അറസ്റ്റ്. 2014ൽ സെയിലറായി നാവികസേനയിൽ ചേർന്ന പ്രദീപ്, വിശാഖപട്ടണം ആസ്ഥാനമായ ഈസ്റ്റേൺ നേവൽ കമാൻഡിന് കീഴിലായിരുന്നു സേവനമനുഷ്ഠിച്ചിരുന്നത്. കോഴ്‌സിൽ […]
Read more

SFI ജില്ലാ സെക്രട്ടറിയെ ഭീഷണിപ്പെടുത്തിയ സംഭവം; ഗോകുൽ ഗോപനെതിരെ ഉടൻ നടപടി ഉണ്ടാകില്ല

തിരുവനന്തപുരം: എസ്എഫ്ഐ തിരുവനന്തപുരം ജില്ലാ സെക്രട്ടറി നന്ദനെ ഭീഷണിപ്പെടുത്തിയെന്ന പരാതിയിൽ കണ്ടോൺമെന്റ് എസ്‌ഐ ഗോകുൽ ഗോപനെതിരെ ഉടൻ നടപടി ഉണ്ടാകില്ല. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തിയ ശേഷമായിരിക്കും തുടർനടപടി തീരുമാനിക്കുക. സ്പെഷ്യൽ ബ്രാഞ്ച് അസിസ്റ്റന്റ് കമ്മീഷണറുടെ നേതൃത്വത്തിൽ പരാതിയിൽ അന്വേഷണം നടക്കും. എസ്‌ഐ ഗോകുൽ ഗോപനെതിരെ പ്രതിഷേധം ശക്തമാക്കാനാണ് എസ്എഫ്ഐയുടെ തീരുമാനം. ഇന്ന് ഗോകുൽ ഗോപന്റെ വീടിലേക്ക് മാർച്ച് നടത്തുമെന്നും സംഘടന അറിയിച്ചിട്ടുണ്ട്. അതേസമയം, എസ്എഫ്ഐ ജില്ലാ സെക്രട്ടറിയെ ഫോണിൽ ഭീഷണിപ്പെടുത്തിയതായി ആരോപിക്കപ്പെടുന്ന ഗോകുൽ ഗോപന്റെ സംഭാഷണത്തിന്റെ […]
Read more

ഗ്യാനേഷ് കുമാറിനെതിരായ പരാതി; വിജിലൻസ് അന്വേഷണത്തിന് നിർദേശം നൽകിയെന്ന് ചെന്നിത്തല

തിരുവനന്തപുരം: മുൻ പിഡബ്ല്യുഡി സെക്രട്ടറി ഗ്യാനേഷ് കുമാറിനെതിരായ അഴിമതി പരാതിയിൽ വിജിലൻസ് അന്വേഷണം നടത്താൻ നിർദേശം നൽകിയതായി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. ഗ്യാനേഷ് കുമാർ പിഡബ്ല്യുഡി സെക്രട്ടറിയായിരുന്ന കാലത്തെ അഴിമതി സംബന്ധിച്ച പരാതി ഇന്നലെയാണ് ലഭിച്ചതെന്ന് ചെന്നിത്തല പറഞ്ഞു. പരാതി പരിശോധിച്ചപ്പോൾ അന്വേഷണത്തിന് ആവശ്യമായ കാര്യങ്ങളുണ്ടെന്ന് ബോധ്യപ്പെട്ടതായും അദ്ദേഹം വ്യക്തമാക്കി. ലീസിബിന്റെ രണ്ട് ആത്മഹത്യാക്കുറിപ്പുകളിൽ ഒന്നിൽ ഗ്യാനേഷ് കുമാറിന്റെ പേര് പരാമർശിച്ചിട്ടുണ്ടെന്നും മലയിൻകീഴ് ഗോപാലകൃഷ്ണൻ നൽകിയ പരാതിയിൽ അന്വേഷണം വേണമെന്നാണ് തന്റെ നിലപാടെന്നും ചെന്നിത്തല […]
Read more

ബെല്ലിംഗ്‌ഹാമിന്റെ മികവില്‍ ക്രൊയേഷ്യയെ തകർത്ത് ഇംഗ്ലണ്ട്

ലണ്ടൻ: യുവേഫ നേഷൻസ് ലീഗിൽ ക്രൊയേഷ്യയെ എതിരില്ലാത്ത ഏഴ് ഗോളുകൾക്ക് തകർത്ത് ഇംഗ്ലണ്ട്. ജൂഡ് ബെല്ലിംഗ്ഹാമിന്റെ തകർപ്പൻ പ്രകടനമാണ് ഇംഗ്ലണ്ടിന്റെ വമ്പൻ ജയത്തിന് കരുത്തായത്. ഒരു ഗോൾ നേടിയ ബെല്ലിംഗ്ഹാം മൂന്ന് ഗോളുകൾക്ക് വഴിയൊരുക്കി. ഇംഗ്ലണ്ടിന്റെ നായകൻ ഹാരി കെയ്ൻ, ബുകായോ സാക എന്നിവർ ഇരട്ടഗോളുകൾ നേടി. ആന്റണി ഗോർഡൻ, മോർഗൻ റോജേഴ്സ് എന്നിവരും ഇംഗ്ലണ്ടിനായി വലകുലുക്കി. എട്ടാം മിനിറ്റിൽ ബെല്ലിംഗ്ഹാമിന്റെ അസിസ്റ്റിൽ ഹാരി കെയ്ൻ ഇംഗ്ലണ്ടിന്റെ ഗോൾവേട്ടയ്ക്ക് തുടക്കമിട്ടു. 21-ാം മിനിറ്റിൽ ബെല്ലിംഗ്ഹാം തന്നെ ഗോൾ […]
Read more

മുണ്ടംവേലി ഫ്ളാറ്റ് നിർമാണത്തിലെ ക്രമക്കേട്; വിജിലൻസ് അന്വേഷണം ഉടൻ

കൊച്ചി: മുണ്ടംവേലി ഫ്ളാറ്റ് നിർമാണത്തിലെ ക്രമക്കേടിൽ വിജിലൻസ് അന്വേഷണം ഉടൻ ആരംഭിക്കും. ഇതിന്റെ ഭാഗമായി വിജിലൻസ് സംഘം കഴിഞ്ഞദിവസം പ്രാഥമിക യോഗം ചേർന്നു. തിങ്കളാഴ്ച വിജിലൻസ് ഉദ്യോഗസ്ഥർ സർക്കാർ എൻജിനീയർമാർക്കൊപ്പം മുണ്ടംവേലി ഫ്ളാറ്റിലെത്തി പരിശോധന നടത്തും. ഈ പരിശോധനയ്ക്ക് ശേഷമായിരിക്കും പ്രാഥമിക അന്വേഷണം ആരംഭിക്കുക. ഫ്ളാറ്റിന്റെ കരാറുകാരായ ടിഡിഎൽസി, ജിസിഡിഎ എന്നിവരിൽനിന്ന് ആവശ്യമായ രേഖകളും വിജിലൻസ് സംഘം ശേഖരിക്കും. മുണ്ടംവേലി ഫ്ളാറ്റ് നിർമാണത്തിലെ അപാകതകളിൽ നേരത്തെ തന്നെ സർക്കാർ വിജിലൻസ് അന്വേഷണം പ്രഖ്യാപിച്ചിരുന്നു. കൊച്ചി വിജിലൻസ് യൂണിറ്റിനാണ് […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix