Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Category: social post

തൃശ്ശൂരിലെ സംസ്ഥാന സ്കൂൾ ഗെയിംസ് അപകടം; സംഘാടനത്തിൽ വീഴ്ചയെന്ന് റിപ്പോർട്ട്

തൃശ്ശൂർ: തൃശ്ശൂരിൽ നടന്ന സംസ്ഥാന സ്കൂൾ ഗെയിംസിനിടെ താൽക്കാലിക റൂഫിംഗ് തകർന്നുണ്ടായ അപകടത്തിൽ പൊലീസ് കേസെടുത്തില്ല. പരാതിക്കാർ ഇല്ലെന്ന കാരണമാണ് പൊലീസ് പറയുന്നത്. അപകടം ഗുരുതര സ്വഭാവത്തിലുള്ളതല്ലാത്തതിനാൽ സ്വമേധയാ കേസെടുക്കേണ്ട സാഹചര്യമില്ലെന്നാണ് പൊലീസിന്റെ വിലയിരുത്തൽ. അതിനിടെ, സംഭവത്തിൽ സംഘാടനത്തിലെ വീഴ്ചയും ചർച്ചയാകുകയാണ്. പൊതുവിദ്യാഭ്യാസ വകുപ്പിന്റെ അന്വേഷണം താൽക്കാലിക റൂഫിംഗ് തകർന്ന സംഭവത്തിൽ മാത്രമായി ഒതുങ്ങും. ഗെയിംസ് നടത്തിപ്പിലെ വീഴ്ചകളെക്കുറിച്ച് പ്രത്യേക അന്വേഷണം ഉണ്ടാകില്ലെന്നാണ് വിവരം. ഗെയിംസ് നടത്തുന്നതിന് മുന്നോടിയായി സംഘാടക സമിതി യോഗം ചേർന്നിരുന്നില്ലെന്നും വിവരങ്ങൾ പുറത്തുവന്നു. […]
Read more

ജിഎസ്ടി ഉദ്യോഗസ്ഥരുടെ അധികാരം വെട്ടിക്കുറയ്ക്കാൻ കേന്ദ്രം

ന്യൂഡൽഹി: ജിഎസ്ടി ഉദ്യോഗസ്ഥരുടെ അറസ്റ്റ് ഉൾപ്പെടെയുള്ള അധികാരങ്ങൾ വെട്ടിക്കുറയ്ക്കാനൊരുങ്ങി കേന്ദ്രസർക്കാർ. ജിഎസ്ടി ഉദ്യോഗസ്ഥർക്ക് നിലവിലുള്ള അറസ്റ്റ് ചെയ്യാനുള്ള അധികാരം എടുത്തുകളയാനാണ് നീക്കം. അധികാര ദുർവിനിയോഗം സംബന്ധിച്ച പരാതികൾ വ്യാപകമായതിനെ തുടർന്നാണ് കേന്ദ്രത്തിന്റെ നടപടി. ജിഎസ്ടിയുമായി ബന്ധപ്പെട്ട തട്ടിപ്പുകൾ തടയുന്നതിനും ആവശ്യമായ നിയമനടപടികൾ സ്വീകരിക്കുന്നതിനുമാണ് ഉദ്യോഗസ്ഥർക്ക് അറസ്റ്റ് ചെയ്യാനുള്ള അധികാരം നൽകിയിരുന്നത്. എന്നാൽ ഈ അധികാരം വ്യാപകമായി ദുരുപയോഗം ചെയ്യപ്പെടുന്നതായി പരാതികൾ ഉയർന്നിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് അധികാരം പരിമിതപ്പെടുത്താനുള്ള നീക്കം. ഒക്ടോബർ ഏഴിന് ചേരുന്ന ജിഎസ്ടി കൗൺസിൽ യോഗത്തിൽ […]
Read more

ശബരിമല മേൽശാന്തി നിയമനം; 47 അപ്പീലുകളും നിരസിച്ചു; അഞ്ച് പേരെ മാത്രം പരിഗണിക്കും

തിരുവനന്തപുരം: ശബരിമല മേൽശാന്തി നിയമനവുമായി ബന്ധപ്പെട്ട് ലഭിച്ച 47 അപ്പീലുകളും നിരസിച്ചതായി തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ. ജയകുമാർ. പത്ത് വർഷം തുടർച്ചയായി മൂന്ന് ക്ഷേത്രങ്ങളിൽ പൂജ ചെയ്തവരെയാണ് മേൽശാന്തി നിയമനത്തിനായി പരിഗണിച്ചതെന്നും മാനദണ്ഡങ്ങൾ പാലിക്കാത്ത അപേക്ഷകരെ വിജിലൻസ് പരിശോധനയിൽ ഒഴിവാക്കിയെന്നും അദ്ദേഹം പറഞ്ഞു. മണ്ഡല-മകരവിളക്ക് തീർത്ഥാടനകാലത്തിന് മുന്നോടിയായി നടക്കുന്ന മേൽശാന്തി നറുക്കെടുപ്പിലേക്ക് നേരത്തെ യോഗ്യത നേടിയ അഞ്ച് പേരെ മാത്രം പരിഗണിക്കാനാണ് ദേവസ്വം ബോർഡ് തീരുമാനം. പത്ത് വർഷം തുടർച്ചയായി ശാന്തിയായി ജോലി ചെയ്തിരിക്കണമെന്നതാണ് […]
Read more

സ്ത്രീധനത്തിന്റെ പേരിൽ ഭർത്താവിന്റെ മർദനം; ഭർത്താവിനും മാതാപിതാക്കൾക്കുമെതിരെ കേസ്

കൊല്ലം: നീണ്ടകര മണ്ണാത്തറ സ്വദേശിനിയായ 24കാരിക്ക് സൗദിയിൽ വെച്ച് ഭർത്താവിൽ നിന്ന് ക്രൂര മർദനമേറ്റതായി പരാതി. യുവതിയുടെ പരാതിയിൽ ഭർത്താവിനും ഭർത്താവിന്റെ മാതാപിതാക്കൾക്കുമെതിരെ ചവറ പൊലീസ് കേസെടുത്തു. വിവാഹം കഴിഞ്ഞ് ഒരാഴ്ചയ്ക്ക് ശേഷം തന്നെ ഭർത്താവും ഭർതൃവീട്ടുകാരും സ്ത്രീധനത്തിന്റെ പേരിൽ പീഡിപ്പിക്കാൻ തുടങ്ങിയെന്നാണ് യുവതിയുടെ പരാതിയിൽ പരിമണം സ്വദേശി ഭർത്താവ് നന്ദു, അച്ഛൻ ദിനേശ്, അമ്മ ജഗദമ്മ എന്നിവർക്കെതിരെയാണ് പൊലീസ് കേസെടുത്തത്. സെപ്റ്റംബർ 30ന് നാട്ടിൽ തിരിച്ചെത്തിയ യുവതിയുടെ ശരീരത്തിൽ മർദനതിയുടെ പരാതി. സൗദിയിലെ വീട്ടിൽ വെച്ച് […]
Read more

യൂണിവേഴ്സിറ്റി ഹോസ്റ്റൽ സംഘർഷം; മൂന്ന് എസ്എഫ്ഐ പ്രവർത്തകർ കൂടി അറസ്റ്റിൽ

തിരുവനന്തപുരം: യൂണിവേഴ്സിറ്റി ഹോസ്റ്റൽ സംഘർഷവുമായി ബന്ധപ്പെട്ട് മൂന്ന് എസ്എഫ്ഐ പ്രവർത്തകർ കൂടി അറസ്റ്റിൽ. മെൻസ് ഹോസ്റ്റൽ യൂണിറ്റ് സെക്രട്ടറി ശ്രീജിത്ത്, സംസ്കൃത കോളേജ് വിദ്യാർത്ഥികളായ ആദർശ്, അരുൺ എന്നിവരെയാണ് മ്യൂസിയം പൊലീസ് അറസ്റ്റ് ചെയ്തത്. വഴുതക്കാട്ട് ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെയാണ് ഇവർ പിടിയിലായത്. കേസിൽ നേരത്തെ ലോ കോളേജ് വിദ്യാർത്ഥിയായ വേണുവിനെയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. സംഘർഷവുമായി ബന്ധപ്പെട്ട് മ്യൂസിയം പൊലീസ് രണ്ട് കേസുകളാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. എസ്എഫ്ഐ, യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കെതിരെ ജാമ്യമില്ലാ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തത്. […]
Read more

ചവറയിൽ യുവാവിനെ കുത്തിക്കൊന്നു; പ്രതി കസ്റ്റഡിയിൽ

കൊല്ലം: ചവറയിൽ യുവാവിനെ കുത്തിക്കൊന്നു. ചവറ സ്വദേശി മുഹമ്മദ് ബിലാലാണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് ശിവരാജിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. മുൻ വൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. സംഭവത്തിൽ പൊലീസ് വിശദമായ അന്വേഷണം തുടരുകയാണ്. കൊലപാതകത്തിലേക്ക് നയിച്ച സാഹചര്യങ്ങൾ ഉൾപ്പെടെ പൊലീസ് പരിശോധിച്ചുവരികയാണ്.
Read more

സംസ്ഥാനത്ത് മഴ കനക്കും; പത്തനംതിട്ടയിൽ യെല്ലോ അലേർട്ട്, റാന്നിയില്‍ വെള്ളക്കെട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് വരും ദിവസങ്ങളിലും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഇന്ന് പത്തനംതിട്ടയിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. ജില്ലയിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. ശനിയാഴ്ച രാത്രി ഒമ്പത് മണിവരെ കോട്ടയം, എറണാകുളം ജില്ലകളിൽ ഓറഞ്ച് അലേർട്ടാണ്. ഈ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടുകൂടിയ ശക്തമായ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ട്. മറ്റ് ജില്ലകളിലും ഇടിമിന്നലോടുകൂടിയ മിതമായ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ട്. നാളെ പത്തനംതിട്ട, കോട്ടയം, […]
Read more

ലോക്‌സഭയും നിയമസഭകളും പിരിച്ചുവിടണം; ബാലറ്റ് പേപ്പറിൽ പുതിയ തിരഞ്ഞെടുപ്പ് വേണം: ഖാർഗെ

ന്യൂഡൽഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധം ശക്തമാകുന്നതിനിടെ ലോക്‌സഭയും സംസ്ഥാന നിയമസഭകളും പിരിച്ചുവിട്ട് ബാലറ്റ് പേപ്പർ ഉപയോഗിച്ച് പുതിയ തിരഞ്ഞെടുപ്പ് നടത്തണമെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുന്‍ ഖാർഗെ ആവശ്യപ്പെട്ടു. രാജ്യത്ത് അടുത്തിടെ നടന്ന തിരഞ്ഞെടുപ്പുകളിൽ വ്യാപകമായ ക്രമക്കേടുകൾ നടന്നുവെന്നാണ് ഖാർഗെയുടെ ആരോപണം. ജനാധിപത്യ സംവിധാനങ്ങളെ കേന്ദ്ര സർക്കാർ തകർക്കുകയാണെന്നും അദ്ദേഹം വിമർശിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ആഭ്യന്തരമന്ത്രി അമിത് ഷായെയും രൂക്ഷമായി വിമർശിച്ച ഖാർഗെ, അന്വേഷണ ഏജൻസികളെയും വികസന ഏജൻസികളെയും കേന്ദ്ര സർക്കാർ ദുരുപയോഗം […]
Read more

കെഎസ്ഇബിക്ക് 1,342.88 കോടി രൂപ കുടിശ്ശിക; 10 വർഷത്തിലേറെയായുള്ളത് 414 കോടി

തിരുവനന്തപുരം: കെഎസ്ഇബിക്ക് ഉപഭോക്താക്കളിൽ നിന്ന് പിരിഞ്ഞുകിട്ടാനുള്ള ആകെ കുടിശ്ശിക 1,342.88 കോടി രൂപയായി. 2026 മാർച്ച് 31 വരെയുള്ള കണക്കാണിത്. കാസർകോട് സ്വദേശി മുഹമ്മദ് അഷറഫ് എ.എസ്. നൽകിയ വിവരാവകാശ അപേക്ഷയ്ക്ക് കെഎസ്ഇബി അരിയർ ക്ലിയറൻസ് സെൽ നൽകിയ മറുപടിയിലാണ് കുടിശ്ശികയുടെ വിശദാംശങ്ങൾ പുറത്തുവന്നത്. ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള ഉപഭോക്താക്കൾ മുതൽ വൻകിട വ്യവസായ സ്ഥാപനങ്ങളും സർക്കാർ സ്ഥാപനങ്ങളും വരെ കുടിശ്ശിക വരുത്തിയവരുടെ പട്ടികയിലുണ്ട്. സർക്കാർ സ്ഥാപനങ്ങളുടെ കുടിശ്ശിക വിവിധ സർക്കാർ ഉത്തരവുകൾ പ്രകാരമുള്ള ക്രമീകരണങ്ങൾക്ക് ശേഷം കേന്ദ്ര-സംസ്ഥാന […]
Read more

37 കിലോ കഞ്ചാവ് പിടികൂടിയ കേസ്; ഒളിവിലായിരുന്ന പ്രതി അറസ്റ്റിൽ

കൊച്ചി: നോർത്ത് പറവൂരിൽ 37 കിലോഗ്രാം കഞ്ചാവ് പിടികൂടിയ കേസിൽ ഒളിവിലായിരുന്ന പ്രതി അറസ്റ്റിൽ. പശ്ചിമ ബംഗാൾ മുർഷിദാബാദ് സ്വദേശി സുമൻ ഷെയ്ഖ് (23) ആണ് നോർത്ത് പറവൂർ പൊലീസ് പിടിയിലായത്. ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി കഴിഞ്ഞ ഓഗസ്റ്റ് ഒന്നിനാണ് 37 കിലോ കഞ്ചാവ് പിടികൂടിയത്. കഞ്ചാവുമായി എത്തിയ മുർഷിദാബാദ് സ്വദേശികളായ സാബൂജ് ഷെയ്ഖ് (19), രാജ ഷെയ്ഖ് എന്നിവരെ റൂറൽ ജില്ലാ ഡാൻസാഫ് ടീമും മുനമ്പം ഡിവൈഎസ്പിയുടെ പ്രത്യേക അന്വേഷണ സംഘവും പറവൂർ പൊലീസും ചേർന്ന് […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix