Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Category: social post

എട്ട് റണ്‍സകലെ രോഹിത് ശര്‍മയ്ക്ക് സെഞ്ചുറി നഷ്ടം; നിർഭാഗ്യ റെക്കോർഡിലും ഇടം

ചണ്ഡീഗഢ്: വെസ്റ്റ് ഇൻഡീസിനെതിരായ മൂന്നാം ഏകദിനത്തിൽ സെഞ്ച്വറിക്ക് എട്ട് റൺസ് അകലെ രോഹിത് ശർമ പുറത്തായി. ബാറ്റിംഗ് ദുഷ്‌കരമായ പിച്ചിൽ 81 പന്തിൽ 92 റൺസെടുത്താണ് ഇന്ത്യൻ താരം മടങ്ങിയത്. 10 ഫോറും മൂന്ന് സിക്‌സും ഉൾപ്പെട്ടതായിരുന്നു രോഹിത്തിന്റെ ഇന്നിങ്‌സ്. ഇതോടെ വെസ്റ്റ് ഇൻഡീസിനെതിരായ ഏകദിനങ്ങളിൽ ഒന്നിലധികം തവണ 90കളിൽ പുറത്താകുന്ന അഞ്ചാമത്തെ ബാറ്ററായി രോഹിത് മാറി. വിരാട് കോലി, വീരേന്ദർ സെവാഗ്, വുസി സിബാന്ദ, ആദം ഗിൽക്രിസ്റ്റ് എന്നിവരാണ് പട്ടികയിലെ മറ്റ് താരങ്ങൾ. അന്താരാഷ്ട്ര ക്രിക്കറ്റിൽ […]
Read more

ശ്രീലേഖ ബിജെപിയിലെത്തിയത് മേയർ സ്ഥാനം പ്രതീക്ഷിച്ചെന്ന് എം വി ഗോവിന്ദൻ

പാലക്കാട്: മേയർ സ്ഥാനം ഉൾപ്പെടെയുള്ള ആനുകൂല്യങ്ങൾ പ്രതീക്ഷിച്ചാണ് ആർ. ശ്രീലേഖ ബിജെപിയിലേക്ക് പോയതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. ശ്രീലേഖയ്ക്ക് പ്രത്യേക രാഷ്ട്രീയ നിലപാടില്ലെന്നും എങ്ങോട്ടും പോകാൻ കഴിയുന്ന വ്യക്തിയാണെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. ശ്രീലേഖ മേയർക്ക് രാജിക്കത്ത് നൽകിയതായാണ് മനസ്സിലാക്കുന്നതെന്നും ഇത് പൂർണമായ രാജിയാണെന്ന് കരുതുന്നില്ലെന്നും ഗോവിന്ദൻ പറഞ്ഞു. ബിജെപിക്കുള്ളിലെ പ്രശ്നങ്ങളാണ് ഇതിന് പിന്നിലെന്നും മറ്റ് രാഷ്ട്രീയ പ്രശ്നങ്ങൾ ഉള്ളതായി തോന്നുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ആനുകൂല്യങ്ങൾ പ്രതീക്ഷിച്ച് ഒരു പാർട്ടിയിൽ എത്തുന്നവർ രാഷ്ട്രീയമായി മുന്നോട്ട് […]
Read more

പാലക്കാട് സിപിഎമ്മിൽ രൂക്ഷ വിഭാഗീയത; നേതാക്കൾ റിയൽ എസ്റ്റേറ്റ് മാഫിയയായി മാറിയെന്ന് റിപ്പോർട്ട്

പാലക്കാട്: പാലക്കാട് സിപിഎമ്മിൽ രൂക്ഷമായ വിഭാഗീയത നിലനിൽക്കുന്നുവെന്ന് പാർട്ടി വിപുലീകൃത ജില്ലാ കമ്മിറ്റി യോഗത്തിൽ റിപ്പോർട്ട്. ജില്ലാ സെക്രട്ടറി ഇ.എൻ. സുരേഷ് ബാബുവാണ് പാർട്ടിയിലെ വീഴ്ചകൾ ചൂണ്ടിക്കാട്ടിയുള്ള റിപ്പോർട്ട് യോഗത്തിൽ അവതരിപ്പിച്ചത്. പാർട്ടിയിലെ ചില നേതാക്കൾ റിയൽ എസ്റ്റേറ്റ് മാഫിയകളായി മാറിയെന്ന ഗുരുതര ആരോപണവും റിപ്പോർട്ടിലുണ്ട്. അട്ടപ്പാടിയിലെ അനധികൃത ഭൂമി ഇടപാടുകളിൽ പാർട്ടി നേതാക്കൾക്ക് പങ്കുണ്ടെന്ന ആരോപണവും റിപ്പോർട്ടിൽ ഉന്നയിക്കുന്നു. സംശയനിഴലിലുള്ള നേതാക്കളുടെ സ്വത്ത് വിവരങ്ങൾ പരസ്യമായി പുറത്തുവിടണമെന്നും റിപ്പോർട്ടിൽ ആവശ്യപ്പെടുന്നു. കോങ്ങാട്, തൃത്താല ഉൾപ്പെടെയുള്ള മണ്ഡലങ്ങളിലെ […]
Read more

കോഴിക്കോട് ട്രാവലർ മറിഞ്ഞ് 11 മാസം പ്രായമായ കുഞ്ഞിന് ദാരുണാന്ത്യം

കോഴിക്കോട്: കോഴിക്കോട് കൂടരഞ്ഞി കൂമ്പാറയിൽ ട്രാവലർ മറിഞ്ഞ് 11 മാസം പ്രായമായ കുഞ്ഞിന് ദാരുണാന്ത്യം. മലപ്പുറം കാളികാവ് സ്വദേശി അമിത് അദാമാണ് മരിച്ചത്. അപകടത്തിൽ നിരവധി പേർക്ക് പരിക്കേറ്റു. കക്കാടംപൊയിലിലെ റിസോർട്ടിൽ നിന്ന് മടങ്ങുന്നതിനിടെയാണ് ട്രാവലർ അപകടത്തിൽപ്പെട്ടത്. മലപ്പുറം കാളികാവ് സ്വദേശികളായ കുട്ടികളടക്കം 18 പേരാണ് വാഹനത്തിലുണ്ടായിരുന്നത്. അപകടത്തിൽ ട്രാവലറിനുള്ളിൽ കുടുങ്ങിയ ഒരാളെ ഫയർഫോഴ്‌സ് വാഹനം വെട്ടിപ്പൊളിച്ചാണ് പുറത്തെടുത്തത്. നാട്ടുകാരും ഫയർഫോഴ്‌സും പൊലീസും ചേർന്ന് ഉടൻ രക്ഷാപ്രവർത്തനം നടത്തി. പരിക്കേറ്റവരെ സമീപത്തെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. പരിക്കേറ്റവരിൽ ചിലരുടെ […]
Read more

വേനൽച്ചൂടിന് വിട; യുഎഇയിൽ കാലാവസ്ഥ മാറുന്നു, മഴയ്ക്ക് സാധ്യത

ദുബായ്: കഠിനമായ വേനൽച്ചൂടിന് ആശ്വാസമായി യുഎഇയിൽ കാലാവസ്ഥയിൽ മാറ്റം. ഒക്ടോബർ മാസത്തോടെ രാജ്യത്ത് താപനില ക്രമേണ കുറയുമെന്നും വിവിധ മേഖലകളിൽ മഴയ്ക്കുള്ള സാധ്യത വർധിക്കുമെന്നും കാലാവസ്ഥാ വിദഗ്ധർ അറിയിച്ചു. വേനൽക്കാലത്തുനിന്ന് തണുപ്പുകാലത്തേക്കുള്ള മാറ്റത്തിന്റെ ഘട്ടമാണ് ഒക്ടോബർ. മാസത്തിന്റെ രണ്ടാം പകുതിയോടെ താപനിലയിൽ കൂടുതൽ പ്രകടമായ കുറവുണ്ടാകും. ഒക്ടോബർ പകുതിയോടെ ആരംഭിക്കുന്ന ‘അൽ വസ്മ്’ സീസണോടെ തണുത്ത കാറ്റിനും മഴയ്ക്കുമുള്ള സാധ്യത ശക്തമാകുമെന്നാണ് വിലയിരുത്തൽ. രാജ്യത്തിന്റെ കിഴക്കൻ മലയോര മേഖലകളിൽ മഴമേഘങ്ങൾ രൂപപ്പെടാനുള്ള സാധ്യത കൂടുതലാണ്. ഇതിന്റെ ഭാഗമായി […]
Read more

ഹോർമൂസിൽ രണ്ട് കപ്പലുകൾക്ക് നേരെ ആക്രമണം; അഞ്ച് ഇന്ത്യക്കാരെ രക്ഷിച്ചു

വാഷിംഗ്ടൺ: ഹോർമൂസ് കടലിടുക്കിൽ വീണ്ടും രണ്ട് കപ്പലുകൾക്ക് നേരെ ആക്രമണം. ഒമാൻ തീരത്തിന് സമീപം നടന്ന ആക്രമണങ്ങളിൽ കപ്പലുകൾക്ക് തീപിടിച്ചു. കപ്പലുകളിലുണ്ടായിരുന്ന ജീവനക്കാരെല്ലാം സുരക്ഷിതരാണെന്നാണ് റിപ്പോർട്ട്. തുറമുഖത്ത് നിർത്തിയിട്ടിരുന്ന ഒരു കപ്പലിന് നേരെയായിരുന്നു ആദ്യ ആക്രമണം. ആക്രമണത്തെ തുടർന്ന് കപ്പലിൽ തീപിടിച്ചെങ്കിലും ജീവനക്കാർക്ക് പരിക്കില്ല. ഹോർമൂസിൽ നിന്ന് പുറത്തുകടക്കുന്നതിനിടെ മറ്റൊരു എണ്ണക്കപ്പലിനും നേരെ ആക്രമണമുണ്ടായി. ഈ കപ്പലിലും തീപിടിച്ചെങ്കിലും ആളപായമില്ല. കുവൈത്ത് പതാക വഹിക്കുന്ന ഖമീസ് ത്രീ എന്ന കപ്പലിൽ നിന്ന് അഞ്ച് ഇന്ത്യക്കാരെ രക്ഷിച്ചതായി ഒമാനിലെ […]
Read more

സംസ്ഥാന സ്കൂൾ ഗെയിംസ് നടത്തിപ്പിൽ വീഴ്ച; പൊതുവിദ്യാഭ്യാസ വകുപ്പിനെതിരെ തൃശൂർ ഡെപ്യൂട്ടി മേയർ

തൃശൂർ: സംസ്ഥാന സ്കൂൾ ഗെയിംസ് നടത്തിപ്പിലെ വീഴ്ചയിൽ പൊതുവിദ്യാഭ്യാസ വകുപ്പിനെതിരെ രൂക്ഷ വിമർശനവുമായി തൃശൂർ കോർപ്പറേഷൻ ഡെപ്യൂട്ടി മേയർ എ. പ്രസാദ്. കായിക മേളയുമായി ബന്ധപ്പെട്ട് ഒരു കാര്യവും കോർപ്പറേഷനുമായി ആലോചിച്ചില്ലെന്ന് അദ്ദേഹം കൗൺസിൽ യോഗത്തിൽ ആരോപിച്ചു. മേളയുടെ ഉദ്ഘാടന വിവരം മേയറെയും ഡെപ്യൂട്ടി മേയറെയും അറിയിച്ചത് ഉദ്ഘാടനത്തിന്റെ തലേന്ന് രാത്രി മാത്രമാണെന്നും വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥർ കോർപ്പറേഷൻ ഭരണസമിതിയുമായി ബന്ധപ്പെട്ടിട്ടില്ലെന്നും എ. പ്രസാദ് പറഞ്ഞു. നനയാതെ ഈറൻ ചുമക്കാൻ കോർപ്പറേഷനെ കിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഉദ്ഘാടകന് […]
Read more

യുപിയിൽ നൂറിലധികം ബിജെപി എംഎൽഎമാർക്കെതിരെ ഭരണവിരുദ്ധ വികാരം; ടിക്കറ്റ് നിഷേധിച്ചേക്കും

ലക്നൗ: അടുത്ത വർഷം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ഉത്തർപ്രദേശിൽ നൂറിലധികം ബിജെപി എംഎൽഎമാർക്കെതിരെ ഭരണവിരുദ്ധ വികാരമുണ്ടെന്ന് പാർട്ടിയുടെ ആഭ്യന്തര വിലയിരുത്തൽ. ബിജെപി പ്രതിനിധീകരിക്കുന്ന 255 നിയമസഭാ മണ്ഡലങ്ങളിൽ നടത്തിയ താഴെത്തട്ടിലുള്ള വിലയിരുത്തലിലാണ് ഇക്കാര്യം കണ്ടെത്തിയതെന്നാണ് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നത്. ഇതിന്റെ അടിസ്ഥാനത്തിൽ വലിയൊരു വിഭാഗം സിറ്റിങ് എംഎൽഎമാർക്ക് ഇത്തവണ ടിക്കറ്റ് നിഷേധിച്ചേക്കുമെന്നും റിപ്പോർട്ടുണ്ട്. സർക്കാരിനെതിരായ പൊതുവായ ഭരണവിരുദ്ധ വികാരത്തേക്കാൾ ജനപ്രതിനിധികളോടുള്ള അതൃപ്തിയാണ് പ്രധാന വെല്ലുവിളിയെന്നാണ് പാർട്ടിയുടെ ആഭ്യന്തര വിലയിരുത്തൽ. വോട്ടർമാർക്കിടയിൽ സ്വീകാര്യത കുറവുള്ള നൂറോളം […]
Read more

റീഏജന്റ് ക്ഷാമം; സർക്കാർ ആശുപത്രികളിൽ ലാബ് പരിശോധന പ്രതിസന്ധിയിലേക്ക്

തിരുവനന്തപുരം: റീഏജന്റ് ക്ഷാമത്തെ തുടർന്ന് സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിൽ ലാബ് പരിശോധനകൾ പ്രതിസന്ധിയിൽ. വൃക്ക, കരൾ രോഗങ്ങൾ കണ്ടെത്തുന്നതിനുള്ള പരിശോധനകൾ പല ആശുപത്രികളിലും ഏതാണ്ട് നിലച്ചിരിക്കുകയാണ്. കൊളസ്ട്രോൾ സംബന്ധമായ രോഗങ്ങൾ കണ്ടെത്താനുള്ള ലിപിഡ് പ്രൊഫൈൽ പരിശോധനകളും മുടങ്ങി. കേരള മെഡിക്കൽ സർവീസസ് കോർപറേഷൻ (കെഎംഎസ്‌സിഎൽ) റീഏജന്റുകൾ ലഭ്യമാക്കാത്തതാണ് പ്രതിസന്ധിക്ക് പ്രധാന കാരണം. റീഏജന്റുകൾ വിതരണം ചെയ്യുന്ന കമ്പനികൾക്കുള്ള കുടിശിക വർധിച്ചതും വിതരണത്തെ ബാധിച്ചതായി സൂചനയുണ്ട്. സ്റ്റോക്ക് ഉള്ള ആശുപത്രികളിൽ മാത്രമാണ് നിലവിൽ പരിശോധനകൾ നടക്കുന്നത്. റീഏജന്റ് ഇല്ലാത്ത […]
Read more

ആദ്യമായി ടിവികെ പ്രതിനിധികൾ ഇന്ത്യ മുന്നണി യോഗത്തിൽ

ചെന്നൈ: തമിഴ്‌നാട് രാഷ്ട്രീയത്തിൽ പുതിയ നീക്കവുമായി നടൻ വിജയ് നേതൃത്വം നൽകുന്ന തമിഴക വെട്രി കഴകം (ടിവികെ). ചെന്നൈ സത്യമൂർത്തി ഭവനിൽ ശനിയാഴ്ച നടന്ന പ്രതിപക്ഷ പാർട്ടികളുടെ ഇന്ത്യ മുന്നണി കൺസൾട്ടേറ്റീവ് യോഗത്തിൽ ടിവികെ പ്രതിനിധികൾ ആദ്യമായി പങ്കെടുത്തു. വോട്ടർ പട്ടികയിലെ തിരുത്തലുകളുമായി ബന്ധപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ പ്രതിഷേധ പരിപാടികൾ ആസൂത്രണം ചെയ്യുന്നതിനായാണ് യോഗം ചേർന്നത്. ടിവികെ ഇലക്ഷൻ വിഭാഗം ജനറൽ സെക്രട്ടറി ആധവ് അർജ്ജുന, ധനമന്ത്രി മരിയ വിൽസൺ എന്നിവരാണ് യോഗത്തിൽ പാർട്ടിയെ പ്രതിനിധീകരിച്ചത്. വിജയിയുടെ […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix