Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Category: social post

വെസ്റ്റ് ഇൻഡീസിന് അഞ്ച് വിക്കറ്റ് ജയം; മൂന്നാം ഏകദിനത്തിൽ ഇന്ത്യക്ക് തോൽവി

ന്യൂ ചണ്ഡീഗഡ്: ഇന്ത്യക്കെതിരായ മൂന്നാം ഏകദിനത്തിൽ വെസ്റ്റ് ഇൻഡീസിന് അഞ്ച് വിക്കറ്റ് ജയം. ന്യൂ ചണ്ഡീഗഡിലെ പിസിഎ ഇന്റർനാഷണൽ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ കെ.എൽ. രാഹുലിന്റെ തകർപ്പൻ സെഞ്ചുറിയുടെ കരുത്തിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 351 റൺസെടുത്തു. മറുപടി ബാറ്റിംഗിൽ ഷായ് ഹോപ്പിന്റെ കിടിലൻ സെഞ്ചുറിയുടെ മികവിൽ വെസ്റ്റ് ഇൻഡീസ് 48.2 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം മറികടന്നു. 87 പന്തിൽ പുറത്താകാതെ 129 റൺസെടുത്ത കെ.എൽ. രാഹുലാണ് […]
Read more

അടൂർ പ്രകാശ് ഡൽഹിയിലേക്ക്; എഐസിസിക്ക് പരാതി നൽകും

തിരുവനന്തപുരം: മുഖ്യമന്ത്രി വി ഡി സതീശനെതിരെ വിജയനെതിരെ പരസ്യവിമർശനം നടത്തിയ യുഡിഎഫ് കൺവീനർ അടൂർ പ്രകാശ് തിങ്കളാഴ്ച ഡൽഹിയിലെത്തി നേതൃത്വത്തെ കാണും. കേരളത്തിലെ യുഡിഎഫിൽ വേണ്ടത്ര കൂടിയാലോചനകൾ നടക്കുന്നില്ലെന്നതടക്കമുള്ള പരാതികൾ അടൂർ പ്രകാശ് എഐസിസിക്ക് രേഖാമൂലം നൽകും. സർക്കാരിന്റെ പല തീരുമാനങ്ങളും മുന്നണിയിൽ ചർച്ച ചെയ്യുന്നില്ലെന്നും യുഡിഎഫ് ചെയർമാൻ കൂടിയായ മുഖ്യമന്ത്രി പ്രധാന തീരുമാനങ്ങൾ മുന്നണി നേതാക്കളെ അറിയിക്കുന്നില്ലെന്നുമായിരുന്നു അടൂർ പ്രകാശിന്റെ വിമർശനം. കെപിസിസി ആസ്ഥാനത്ത് നടത്തിയ വാർത്താസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം പരസ്യമായി പറഞ്ഞത്. അതിനിടെ, കെപിസിസി […]
Read more

മരുന്ന് ക്ഷാമത്തിന് പരിഹാരം; സർക്കാർ ആശുപത്രികളിൽ നിരീക്ഷണ സമിതി

തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിലെ മരുന്ന് പ്രതിസന്ധിയിൽ നടപടികളുമായി ആരോഗ്യവകുപ്പ്. ആശുപത്രികളിൽ മരുന്നുകളുടെ ലഭ്യത ഉറപ്പാക്കാൻ ജില്ലാതല നിരീക്ഷണ സമിതികൾ രൂപീകരിക്കും. മരുന്ന് ലഭിക്കുന്നില്ലെന്ന പരാതികൾ വ്യാപകമായതിനെ തുടർന്ന് ആരോഗ്യമന്ത്രിയുടെ നിർദേശപ്രകാരമാണ് നടപടി. ആവശ്യ മരുന്നുകളുടെ സ്റ്റോക്ക് സമിതി നേരിട്ട് പരിശോധിക്കും. മരുന്നുകളുടെ ക്ഷാമവും വിതരണവും വിലയിരുത്തുന്നതിനൊപ്പം ആശുപത്രികളിൽ മരുന്നുകളുടെ ലഭ്യത ഉറപ്പാക്കുകയും ചെയ്യും. കെഎംഎസ്‌സിഎൽ മുഖേനയുള്ള മരുന്ന് വിതരണത്തിലെ പ്രശ്നങ്ങൾ കണ്ടെത്തി പരിഹരിക്കുന്നതും സമിതിയുടെ ചുമതലയായിരിക്കും. അഡീഷണൽ ഡിഎംഒമാരുടെയോ ഡെപ്യൂട്ടി ഡിഎംഒമാരുടെയോ നേതൃത്വത്തിലായിരിക്കും ജില്ലാതല നിരീക്ഷണ […]
Read more

ബ്രസീലിനോട് പൊരുതിവീണ് ഇന്ത്യ; സൗഹൃദ മത്സരത്തില്‍ മഞ്ഞപ്പടയ്ക്ക് 4-0 വിജയം

കൊൽക്കത്ത: ലോക ഫുട്ബോളിലെ വമ്പന്മാരായ ബ്രസീലിനെതിരെ കൊൽക്കത്തയിൽ നടന്ന സൗഹൃദ മത്സരത്തിൽ ഇന്ത്യക്ക് തോൽവി. വിനീഷ്യസ് ജൂനിയർ ഉൾപ്പെടെയുള്ള താരങ്ങളുമായി ഇറങ്ങിയ ബ്രസീൽ എതിരില്ലാത്ത നാല് ഗോളുകൾക്കാണ് ഇന്ത്യയെ കീഴടക്കിയത്. മത്സരത്തിന്റെ തുടക്കം മുതൽ ബ്രസീൽ ആക്രമണത്തിൽ ആധിപത്യം പുലർത്തി. എസ്തേവാവോയും പെഡ്രോയും ആദ്യ പകുതിയിൽ ബ്രസീലിനായി ഗോളുകൾ നേടി. രണ്ട് ഗോളിന് പിന്നിലായിരുന്നെങ്കിലും രണ്ടാം പകുതിയിൽ ഇന്ത്യ കൂടുതൽ ആത്മവിശ്വാസത്തോടെയാണ് കളത്തിലിറങ്ങിയത്. 53-ാം മിനിറ്റിൽ റയാൻ വില്ല്യംസിന്റെ ശക്തമായ ഷോട്ട് ബ്രസീൽ ഗോൾകീപ്പർ തടഞ്ഞു. പിന്നാലെ […]
Read more

തൃശ്ശൂരിലെ സംസ്ഥാന സ്കൂൾ ഗെയിംസ് അപകടം; സംഘാടനത്തിൽ വീഴ്ചയെന്ന് റിപ്പോർട്ട്

തൃശ്ശൂർ: തൃശ്ശൂരിൽ നടന്ന സംസ്ഥാന സ്കൂൾ ഗെയിംസിനിടെ താൽക്കാലിക റൂഫിംഗ് തകർന്നുണ്ടായ അപകടത്തിൽ പൊലീസ് കേസെടുത്തില്ല. പരാതിക്കാർ ഇല്ലെന്ന കാരണമാണ് പൊലീസ് പറയുന്നത്. അപകടം ഗുരുതര സ്വഭാവത്തിലുള്ളതല്ലാത്തതിനാൽ സ്വമേധയാ കേസെടുക്കേണ്ട സാഹചര്യമില്ലെന്നാണ് പൊലീസിന്റെ വിലയിരുത്തൽ. അതിനിടെ, സംഭവത്തിൽ സംഘാടനത്തിലെ വീഴ്ചയും ചർച്ചയാകുകയാണ്. പൊതുവിദ്യാഭ്യാസ വകുപ്പിന്റെ അന്വേഷണം താൽക്കാലിക റൂഫിംഗ് തകർന്ന സംഭവത്തിൽ മാത്രമായി ഒതുങ്ങും. ഗെയിംസ് നടത്തിപ്പിലെ വീഴ്ചകളെക്കുറിച്ച് പ്രത്യേക അന്വേഷണം ഉണ്ടാകില്ലെന്നാണ് വിവരം. ഗെയിംസ് നടത്തുന്നതിന് മുന്നോടിയായി സംഘാടക സമിതി യോഗം ചേർന്നിരുന്നില്ലെന്നും വിവരങ്ങൾ പുറത്തുവന്നു. […]
Read more

ജിഎസ്ടി ഉദ്യോഗസ്ഥരുടെ അധികാരം വെട്ടിക്കുറയ്ക്കാൻ കേന്ദ്രം

ന്യൂഡൽഹി: ജിഎസ്ടി ഉദ്യോഗസ്ഥരുടെ അറസ്റ്റ് ഉൾപ്പെടെയുള്ള അധികാരങ്ങൾ വെട്ടിക്കുറയ്ക്കാനൊരുങ്ങി കേന്ദ്രസർക്കാർ. ജിഎസ്ടി ഉദ്യോഗസ്ഥർക്ക് നിലവിലുള്ള അറസ്റ്റ് ചെയ്യാനുള്ള അധികാരം എടുത്തുകളയാനാണ് നീക്കം. അധികാര ദുർവിനിയോഗം സംബന്ധിച്ച പരാതികൾ വ്യാപകമായതിനെ തുടർന്നാണ് കേന്ദ്രത്തിന്റെ നടപടി. ജിഎസ്ടിയുമായി ബന്ധപ്പെട്ട തട്ടിപ്പുകൾ തടയുന്നതിനും ആവശ്യമായ നിയമനടപടികൾ സ്വീകരിക്കുന്നതിനുമാണ് ഉദ്യോഗസ്ഥർക്ക് അറസ്റ്റ് ചെയ്യാനുള്ള അധികാരം നൽകിയിരുന്നത്. എന്നാൽ ഈ അധികാരം വ്യാപകമായി ദുരുപയോഗം ചെയ്യപ്പെടുന്നതായി പരാതികൾ ഉയർന്നിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് അധികാരം പരിമിതപ്പെടുത്താനുള്ള നീക്കം. ഒക്ടോബർ ഏഴിന് ചേരുന്ന ജിഎസ്ടി കൗൺസിൽ യോഗത്തിൽ […]
Read more

ശബരിമല മേൽശാന്തി നിയമനം; 47 അപ്പീലുകളും നിരസിച്ചു; അഞ്ച് പേരെ മാത്രം പരിഗണിക്കും

തിരുവനന്തപുരം: ശബരിമല മേൽശാന്തി നിയമനവുമായി ബന്ധപ്പെട്ട് ലഭിച്ച 47 അപ്പീലുകളും നിരസിച്ചതായി തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ. ജയകുമാർ. പത്ത് വർഷം തുടർച്ചയായി മൂന്ന് ക്ഷേത്രങ്ങളിൽ പൂജ ചെയ്തവരെയാണ് മേൽശാന്തി നിയമനത്തിനായി പരിഗണിച്ചതെന്നും മാനദണ്ഡങ്ങൾ പാലിക്കാത്ത അപേക്ഷകരെ വിജിലൻസ് പരിശോധനയിൽ ഒഴിവാക്കിയെന്നും അദ്ദേഹം പറഞ്ഞു. മണ്ഡല-മകരവിളക്ക് തീർത്ഥാടനകാലത്തിന് മുന്നോടിയായി നടക്കുന്ന മേൽശാന്തി നറുക്കെടുപ്പിലേക്ക് നേരത്തെ യോഗ്യത നേടിയ അഞ്ച് പേരെ മാത്രം പരിഗണിക്കാനാണ് ദേവസ്വം ബോർഡ് തീരുമാനം. പത്ത് വർഷം തുടർച്ചയായി ശാന്തിയായി ജോലി ചെയ്തിരിക്കണമെന്നതാണ് […]
Read more

സ്ത്രീധനത്തിന്റെ പേരിൽ ഭർത്താവിന്റെ മർദനം; ഭർത്താവിനും മാതാപിതാക്കൾക്കുമെതിരെ കേസ്

കൊല്ലം: നീണ്ടകര മണ്ണാത്തറ സ്വദേശിനിയായ 24കാരിക്ക് സൗദിയിൽ വെച്ച് ഭർത്താവിൽ നിന്ന് ക്രൂര മർദനമേറ്റതായി പരാതി. യുവതിയുടെ പരാതിയിൽ ഭർത്താവിനും ഭർത്താവിന്റെ മാതാപിതാക്കൾക്കുമെതിരെ ചവറ പൊലീസ് കേസെടുത്തു. വിവാഹം കഴിഞ്ഞ് ഒരാഴ്ചയ്ക്ക് ശേഷം തന്നെ ഭർത്താവും ഭർതൃവീട്ടുകാരും സ്ത്രീധനത്തിന്റെ പേരിൽ പീഡിപ്പിക്കാൻ തുടങ്ങിയെന്നാണ് യുവതിയുടെ പരാതിയിൽ പരിമണം സ്വദേശി ഭർത്താവ് നന്ദു, അച്ഛൻ ദിനേശ്, അമ്മ ജഗദമ്മ എന്നിവർക്കെതിരെയാണ് പൊലീസ് കേസെടുത്തത്. സെപ്റ്റംബർ 30ന് നാട്ടിൽ തിരിച്ചെത്തിയ യുവതിയുടെ ശരീരത്തിൽ മർദനതിയുടെ പരാതി. സൗദിയിലെ വീട്ടിൽ വെച്ച് […]
Read more

യൂണിവേഴ്സിറ്റി ഹോസ്റ്റൽ സംഘർഷം; മൂന്ന് എസ്എഫ്ഐ പ്രവർത്തകർ കൂടി അറസ്റ്റിൽ

തിരുവനന്തപുരം: യൂണിവേഴ്സിറ്റി ഹോസ്റ്റൽ സംഘർഷവുമായി ബന്ധപ്പെട്ട് മൂന്ന് എസ്എഫ്ഐ പ്രവർത്തകർ കൂടി അറസ്റ്റിൽ. മെൻസ് ഹോസ്റ്റൽ യൂണിറ്റ് സെക്രട്ടറി ശ്രീജിത്ത്, സംസ്കൃത കോളേജ് വിദ്യാർത്ഥികളായ ആദർശ്, അരുൺ എന്നിവരെയാണ് മ്യൂസിയം പൊലീസ് അറസ്റ്റ് ചെയ്തത്. വഴുതക്കാട്ട് ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെയാണ് ഇവർ പിടിയിലായത്. കേസിൽ നേരത്തെ ലോ കോളേജ് വിദ്യാർത്ഥിയായ വേണുവിനെയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. സംഘർഷവുമായി ബന്ധപ്പെട്ട് മ്യൂസിയം പൊലീസ് രണ്ട് കേസുകളാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. എസ്എഫ്ഐ, യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കെതിരെ ജാമ്യമില്ലാ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തത്. […]
Read more

ചവറയിൽ യുവാവിനെ കുത്തിക്കൊന്നു; പ്രതി കസ്റ്റഡിയിൽ

കൊല്ലം: ചവറയിൽ യുവാവിനെ കുത്തിക്കൊന്നു. ചവറ സ്വദേശി മുഹമ്മദ് ബിലാലാണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് ശിവരാജിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. മുൻ വൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. സംഭവത്തിൽ പൊലീസ് വിശദമായ അന്വേഷണം തുടരുകയാണ്. കൊലപാതകത്തിലേക്ക് നയിച്ച സാഹചര്യങ്ങൾ ഉൾപ്പെടെ പൊലീസ് പരിശോധിച്ചുവരികയാണ്.
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix