Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Category: social post

റീഏജന്റ് ക്ഷാമം; സർക്കാർ ആശുപത്രികളിൽ ലാബ് പരിശോധന പ്രതിസന്ധിയിലേക്ക്

തിരുവനന്തപുരം: റീഏജന്റ് ക്ഷാമത്തെ തുടർന്ന് സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിൽ ലാബ് പരിശോധനകൾ പ്രതിസന്ധിയിൽ. വൃക്ക, കരൾ രോഗങ്ങൾ കണ്ടെത്തുന്നതിനുള്ള പരിശോധനകൾ പല ആശുപത്രികളിലും ഏതാണ്ട് നിലച്ചിരിക്കുകയാണ്. കൊളസ്ട്രോൾ സംബന്ധമായ രോഗങ്ങൾ കണ്ടെത്താനുള്ള ലിപിഡ് പ്രൊഫൈൽ പരിശോധനകളും മുടങ്ങി. കേരള മെഡിക്കൽ സർവീസസ് കോർപറേഷൻ (കെഎംഎസ്‌സിഎൽ) റീഏജന്റുകൾ ലഭ്യമാക്കാത്തതാണ് പ്രതിസന്ധിക്ക് പ്രധാന കാരണം. റീഏജന്റുകൾ വിതരണം ചെയ്യുന്ന കമ്പനികൾക്കുള്ള കുടിശിക വർധിച്ചതും വിതരണത്തെ ബാധിച്ചതായി സൂചനയുണ്ട്. സ്റ്റോക്ക് ഉള്ള ആശുപത്രികളിൽ മാത്രമാണ് നിലവിൽ പരിശോധനകൾ നടക്കുന്നത്. റീഏജന്റ് ഇല്ലാത്ത […]
Read more

ആദ്യമായി ടിവികെ പ്രതിനിധികൾ ഇന്ത്യ മുന്നണി യോഗത്തിൽ

ചെന്നൈ: തമിഴ്‌നാട് രാഷ്ട്രീയത്തിൽ പുതിയ നീക്കവുമായി നടൻ വിജയ് നേതൃത്വം നൽകുന്ന തമിഴക വെട്രി കഴകം (ടിവികെ). ചെന്നൈ സത്യമൂർത്തി ഭവനിൽ ശനിയാഴ്ച നടന്ന പ്രതിപക്ഷ പാർട്ടികളുടെ ഇന്ത്യ മുന്നണി കൺസൾട്ടേറ്റീവ് യോഗത്തിൽ ടിവികെ പ്രതിനിധികൾ ആദ്യമായി പങ്കെടുത്തു. വോട്ടർ പട്ടികയിലെ തിരുത്തലുകളുമായി ബന്ധപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ പ്രതിഷേധ പരിപാടികൾ ആസൂത്രണം ചെയ്യുന്നതിനായാണ് യോഗം ചേർന്നത്. ടിവികെ ഇലക്ഷൻ വിഭാഗം ജനറൽ സെക്രട്ടറി ആധവ് അർജ്ജുന, ധനമന്ത്രി മരിയ വിൽസൺ എന്നിവരാണ് യോഗത്തിൽ പാർട്ടിയെ പ്രതിനിധീകരിച്ചത്. വിജയിയുടെ […]
Read more

കുവൈത്ത് വിമാനത്താവളത്തിൽ വൻ മയക്കുമരുന്നുവേട്ട; രണ്ട് യാത്രക്കാർ പിടിയിൽ

കുവൈത്ത് സിറ്റി: മയക്കുമരുന്ന് കടത്ത് തടയുന്നതിന്റെ ഭാഗമായി കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിൽ കസ്റ്റംസ് നടത്തിയ പരിശോധനയിൽ രണ്ട് യാത്രക്കാർ പിടിയിലായി. വിദേശത്തുനിന്ന് മയക്കുമരുന്നുമായി എത്തിയവരാണ് പിടിയിലായത്. ടെർമിനൽ 4 വഴി എത്യോപ്യയിലെ അഡിസ് അബാബയിൽ നിന്ന് എത്തിയ ബെനിൻ സ്വദേശിനിയായ യുവതിയുടെ ലഗേജിൽ നിന്നാണ് വൻതോതിൽ കഞ്ചാവ് പിടികൂടിയത്. സംശയാസ്പദമായ സാഹചര്യത്തിൽ കസ്റ്റംസ് ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിലാണ് മയക്കുമരുന്ന് കണ്ടെത്തിയത്. വിൽപ്പനയ്ക്കായി പാക്കറ്റുകളിലാക്കിയ 564 ചെറിയ പാക്കറ്റുകളിലായി 1.763 കിലോഗ്രാം കഞ്ചാവാണ് യുവതിയുടെ കൈവശമുണ്ടായിരുന്നത്. യുവതി കുവൈത്തിൽ […]
Read more

കോളേജ് വിദ്യാർത്ഥിയെ കുത്തിക്കൊലപ്പെടുത്തിയ സംഭവം; 4 പേർ പിടിയിൽ

ബെംഗളൂരു: അന്നപൂർണേശ്വരി നഗറിൽ പട്ടാപ്പകൽ കോളേജ് വിദ്യാർത്ഥിയെ കുത്തിക്കൊലപ്പെടുത്തിയ സംഭവത്തിൽ മൂന്ന് പ്രായപൂർത്തിയാകാത്തവർ ഉൾപ്പെടെ നാലുപേരെ പൊലീസ് പിടികൂടി. നാഗർഭാവിയിലെ മഹേഷ് പി.യു കോളേജിലെ ഒന്നാം വർഷ ബി.കോം വിദ്യാർത്ഥിയായ യോഗേഷാണ് കൊല്ലപ്പെട്ടത്. കോളേജിലെ ഒരു സീനിയർ വിദ്യാർത്ഥിനിയെച്ചൊല്ലിയുണ്ടായ തർക്കമാണ് കൊലപാതകത്തിന് പിന്നിലെന്നാണ് പൊലീസ് നൽകുന്ന വിവരം. യോഗേഷും കേസിലെ പ്രധാന പ്രതിയെന്ന് സംശയിക്കുന്ന ഭുവനേഷും ഒരേ കോളേജിലെ വിദ്യാർത്ഥികളായിരുന്നു. സീനിയർ വിദ്യാർത്ഥിനിയോട് ഭുവനേഷ് പ്രണയാഭ്യർഥന നടത്തിയെങ്കിലും പെൺകുട്ടി നിരസിച്ചതിനെ തുടർന്ന് യോഗേഷിനെതിരെ ഭുവനേഷ് അപവാദം പ്രചരിപ്പിച്ചതായാണ് […]
Read more

ബിജെപിക്ക് കിട്ടിയ നിധിയാണ് ആർ. ശ്രീലേഖ; രാജിയിൽ പ്രതികരിച്ച് പി.കെ. കൃഷ്ണദാസ്

തിരുവനന്തപുരം: മുൻ ഡിജിപി ആർ. ശ്രീലേഖ ബിജെപിക്ക് ലഭിച്ച നിധിയാണെന്ന് ബിജെപി ദേശീയ നിർവാഹക സമിതി അംഗം പി.കെ. കൃഷ്ണദാസ്. തിരുവനന്തപുരം കോർപറേഷൻ കൗൺസിലർ സ്ഥാനം ശ്രീലേഖ രാജിവെച്ച വിവരം മാധ്യമങ്ങളിലൂടെയാണ് അറിഞ്ഞതെന്നും അദ്ദേഹം പറഞ്ഞു. ഏതെങ്കിലും പദവി പ്രതീക്ഷിച്ചല്ല ശ്രീലേഖ ബിജെപിയിൽ എത്തിയതെന്ന് കൃഷ്ണദാസ് വ്യക്തമാക്കി. പാർട്ടിക്ക് കരുത്തുപകരാൻ നേതൃനിരയിൽ തന്നെ അവർ തുടരുമെന്നാണ് പ്രതീക്ഷ. രാജി ഒരു സമ്മർദ തന്ത്രത്തിന്റെ ഭാഗമാണെന്ന് കരുതുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. പാർട്ടി നേതാക്കളുടെ അഭ്യർഥനയും സമ്മർദവും കാരണമാണ് ശ്രീലേഖ […]
Read more

ഗുവാഹത്തിയിൽ നൈറ്റ് ക്ലബിൽ യുവതിക്ക് ക്രൂരമർദനം; ബൗൺസർമാർക്കെതിരെ കേസ്

ദിസ്പൂര്‍: ഗുവാഹത്തിയിൽ നൈറ്റ് ക്ലബിലെത്തിയ യുവതിക്ക് ക്രൂരമർദനം. ക്ലബിലെ വനിതാ-പുരുഷ ബൗൺസർമാർ ചേർന്നാണ് യുവതിയെ ആക്രമിച്ചത്. വ്യാഴാഴ്ച രാത്രി ഗുവാഹത്തിയിലെ ‘ദി ലോക്കൽസ് കഫേ ആൻഡ് ലോഞ്ചി’ലായിരുന്നു സംഭവം. യുവതിയെ വിവസ്ത്രയാക്കി നിലത്തിട്ട് ചവിട്ടുന്നതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചു. വനിതാ ബൗൺസർമാരാണ് ആക്രമണത്തിന് നേതൃത്വം നൽകിയതെന്നാണ് പുറത്തുവരുന്ന വിവരം. ബൗൺസർമാരിൽ ഒരാളും യുവതിയും തമ്മിൽ തർക്കമുണ്ടായതിന് പിന്നാലെ ബിയർ കുപ്പികൊണ്ട് യുവതിയുടെ തലയ്ക്ക് അടിച്ചതായും റിപ്പോർട്ടുണ്ട്. ക്ലബ് പ്രവർത്തിക്കുന്ന കെട്ടിടത്തിന്റെ നാലാം നിലയിൽ നിന്ന് യുവതിയെ വലിച്ചിഴച്ച് […]
Read more

കോഴിക്കോട് കൂമ്പാറയിൽ ട്രാവലർ മറിഞ്ഞ് 20 പേർക്ക് പരിക്ക്

കോഴിക്കോട്: കൂമ്പാറയിൽ ട്രാവലർ വാൻ നിയന്ത്രണം വിട്ട് മറിഞ്ഞ് കുട്ടികൾ ഉൾപ്പെടെ ഇരുപതോളം പേർക്ക് പരിക്കേറ്റു. കക്കാടംപൊയിലിൽ നിന്ന് വരികയായിരുന്ന ട്രാവലർ മേലേ കൂമ്പാറയിൽ വെച്ചാണ് അപകടത്തിൽപ്പെട്ടത്. വാഹനത്തിന്റെ ബ്രേക്ക് നഷ്ടപ്പെട്ടതിനെ തുടർന്ന് റോഡിലെ ഡിവൈഡറിൽ ഇടിച്ച് വാഹനം താഴ്ചയിലേക്ക് മറിയുകയായിരുന്നു. ആദ്യം ഡിവൈഡറിൽ ഇടിച്ച ട്രാവലർ പിന്നീട് തെങ്ങിലും ഇടിച്ചാണ് മറിഞ്ഞത്. ഇതോടെ അപകടത്തിന്റെ ആഘാതം കുറഞ്ഞതായാണ് വിവരം. പരിക്കേറ്റ കുട്ടികൾ ഉൾപ്പെടെ 11 പേരെ മുക്കത്തെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മറ്റുള്ളവരെ അരീക്കോട്, […]
Read more

ആർ. ശ്രീലേഖയുടെ രാജി; ബിജെപിയിലെ അസ്വസ്ഥതയുടെ തെളിവെന്ന് ടി.പി. രാമകൃഷ്ണൻ

പാലക്കാട്: തിരുവനന്തപുരം കോർപറേഷൻ ബിജെപി കൗൺസിലർ ആർ. ശ്രീലേഖയുടെ രാജിയിൽ പ്രതികരണവുമായി എൽഡിഎഫ് കൺവീനർ ടി.പി. രാമകൃഷ്ണൻ. ബിജെപിക്കുള്ളിലെ ജീർണതയാണ് ശ്രീലേഖയുടെ രാജിയിലൂടെ പുറത്തുവരുന്നതെന്ന് അദ്ദേഹം ആരോപിച്ചു. ശ്രീലേഖ കൗൺസിലർ സ്ഥാനം രാജിവച്ചതായി അറിയുന്നുവെന്നും തിരുവനന്തപുരത്ത് ബിജെപിക്ക് അധികാരത്തിൽ തുടരാൻ കഴിയാത്ത സാഹചര്യമാണെന്നും ടി.പി. രാമകൃഷ്ണൻ മാധ്യമങ്ങളോട് പറഞ്ഞു. ബിജെപി ക്യാമ്പിൽ നിന്നുതന്നെ പുറത്തുവരുന്ന വിവരങ്ങളാണ് പാർട്ടിയിലെ അസ്വസ്ഥത വ്യക്തമാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. മേയർ സ്ഥാനം ലഭിക്കാത്തതിൽ കടുത്ത അതൃപ്തിയിലായിരുന്നു ആർ. ശ്രീലേഖയെന്നാണ് റിപ്പോർട്ടുകൾ. പാർട്ടി നേതൃത്വവുമായുള്ള […]
Read more

അധ്യാപികമാരുടെ ചിത്രങ്ങൾ മോർഫ് ചെയ്ത് പ്രചരിപ്പിച്ച സംഭവം; സഹപാഠികൾ ഇരകളായെന്ന് സംശയം

കോഴിക്കോട്: പേരാമ്പ്രയിൽ അധ്യാപികമാരുടെ ചിത്രങ്ങൾ മോർഫ് ചെയ്ത് സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ച സംഭവത്തിൽ കൂടുതൽ വിദ്യാർഥികൾ ഇരകളായിട്ടുണ്ടോയെന്ന് പൊലീസ് അന്വേഷിക്കുന്നു. പ്ലസ് ടു വിദ്യാർഥികളാണ് അധ്യാപികമാരുടെ ചിത്രങ്ങൾ മോർഫ് ചെയ്ത് ടെലിഗ്രാമിലൂടെ പ്രചരിപ്പിച്ചതെന്നാണ് പ്രാഥമിക വിവരം. മോർഫ് ചെയ്ത ചിത്രങ്ങൾ കണ്ട മറ്റ് വിദ്യാർഥികൾ വിവരം സ്കൂൾ അധികൃതരെ അറിയിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്. ജൂലൈയിൽ നടന്ന സംഭവത്തിന്റെ വിവരങ്ങൾ ഇപ്പോഴാണ് പുറത്തുവന്നത്. സംഭവത്തിൽ ഉൾപ്പെട്ടതായി സംശയിക്കുന്ന വിദ്യാർഥികളെ സ്കൂളിൽ പ്രവേശിക്കുന്നതിൽ നിന്ന് വിലക്കിയിട്ടുണ്ട്. ഇവർക്കെതിരെ ഉടൻ സസ്പെൻഷൻ നടപടിയുണ്ടാകുമെന്നാണ് […]
Read more

ഡോക്ടറുടെ പ്രിസ്ക്രിപ്ഷനില്ലാതെ 46 ഗുളികകളുമായി യുവാവ് പിടിയിൽ

കൊച്ചി: ഡോക്ടറുടെ അനുമതിയോടെ മാത്രം വാങ്ങാനും ഉപയോഗിക്കാനും കഴിയുന്ന 46 ഗുളികകളുമായി പശ്ചിമബംഗാൾ സ്വദേശി റെയിൽവേ സ്റ്റേഷനിൽ പിടിയിലായി. ബസിർഹട്ട് സ്വദേശി സസാക് കയാൽ (31) ആണ് റെയിൽവേ പ്രൊട്ടക്‌ഷൻ ഫോഴ്‌സ് (ആർപിഎഫ്) നടത്തിയ പരിശോധനയിൽ പിടിയിലായത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് ഇയാളുടെ കൈവശം ഗുളികകൾ കണ്ടെത്തിയത്. പ്രത്യേക അനുമതി ആവശ്യമായ മരുന്നുകളാണ് പിടിച്ചെടുത്തതെന്ന് ആർപിഎഫ് അധികൃതർ അറിയിച്ചു. പിടിയിലായ സസാക് കയാലിനെ തുടർനടപടികൾക്കായി ബന്ധപ്പെട്ട അധികൃതർക്ക് കൈമാറി. സംഭവത്തിൽ കൂടുതൽ അന്വേഷണം തുടരുകയാണ്. ആർപിഎഫ് […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix