Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Category: social post

ആർ ശ്രീലേഖയുമായി രാജീവ് ചന്ദ്രശേഖർ ഇന്ന് കൂടിക്കാഴ്ച നടത്തും

തിരുവനന്തപുരം: രാജി പ്രഖ്യാപനം പിൻവലിച്ച ശാസ്തമംഗലം കൗൺസിലർ ആർ. ശ്രീലേഖയുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ ഇന്ന് ചർച്ച നടത്തും. ആരോഗ്യ പ്രശ്നങ്ങളെ തുടർന്നാണ് രാജി പ്രഖ്യാപിച്ചതെന്നാണ് ബിജെപി നേതൃത്വത്തിന്റെയും ശ്രീലേഖയുടെയും വിശദീകരണം. രാജി പിൻവലിച്ചതിന് പിന്നാലെ വോട്ടർമാർക്ക് വിശദീകരണം നൽകാനും തീരുമാനിച്ചിട്ടുണ്ട്. ഫേസ്ബുക്ക് പേജിലൂടെയോ വാർഡിലെ വാട്സ്ആപ്പ് ഗ്രൂപ്പിലൂടെയോ ശ്രീലേഖ നിലപാട് വ്യക്തമാക്കും. രാജിയിൽ നിന്ന് പിന്മാറിയതിൽ ബിജെപി നേതൃത്വത്തിന് ആശ്വാസമുണ്ടെങ്കിലും സമാന സാഹചര്യം വീണ്ടും ഉണ്ടാകുമോ എന്ന ആശങ്ക പൂർണമായി മാറിയിട്ടില്ല. കൗൺസിലർ […]
Read more

സുരേഷ് ബാബുവിനെതിരെ യുവതിയുടെ പരാതി; ശക്തമായ ഡിജിറ്റൽ തെളിവുകളെന്ന് സൂചന

പാലക്കാട്: സിപിഎമ്മിന്റെ പാലക്കാട് ജില്ലാ സെക്രട്ടറി സ്ഥാനത്തുനിന്ന് ഇ.എൻ. സുരേഷ് ബാബുവിനെ മാറ്റിയതിന് പിന്നിൽ യുവതി നൽകിയ പരാതിയെന്ന് റിപ്പോർട്ട്. ശക്തമായ ഡിജിറ്റൽ തെളിവുകൾ സഹിതമാണ് യുവതി സുരേഷ് ബാബുവിനെതിരെ പരാതി നൽകിയതെന്നാണ് വിവരം. പരാതി ലഭിച്ചതിന് പിന്നാലെ തന്നെ അതിന്റെ ഗുരുതര സ്വഭാവം പാർട്ടി നേതൃത്വത്തിന് ബോധ്യപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ആദ്യ നടപടിയെന്ന നിലയിൽ സുരേഷ് ബാബുവിനെ ജില്ലാ സെക്രട്ടറി സ്ഥാനത്തുനിന്ന് മാറ്റിയത്. സുരേഷ് ബാബുവിനെതിരെ കൂടുതൽ കടുത്ത നടപടികൾ ഉണ്ടായേക്കുമെന്നാണ് സൂചന. നടപടികൾക്ക് പിന്നാലെ […]
Read more

സ്കൂൾ ഗെയിംസ് അപകടം; കാലാവസ്ഥയെ പഴിച്ച് വിദ്യാഭ്യാസ വകുപ്പിന്റെ റിപ്പോർട്ട്

തൃശ്ശൂർ: സംസ്ഥാന സ്കൂൾ ഗെയിംസിനിടെ താൽക്കാലിക റൂഫിംഗ് തകർന്നുണ്ടായ അപകടത്തിൽ തൃശ്ശൂർ വിദ്യാഭ്യാസ ഉപഡയറക്ടർ പൊതുവിദ്യാഭ്യാസ ഡയറക്ടർക്ക് റിപ്പോർട്ട് നൽകി. സംഘാടനത്തിലെ വീഴ്ചകൾ ചൂണ്ടിക്കാണിക്കുന്നതിന് പകരം കാലാവസ്ഥാ വ്യതിയാനമാണ് അപകടത്തിന് കാരണമെന്നാണ് റിപ്പോർട്ടിലെ വിശദീകരണം. വെയിലിൽ നിന്ന് സംരക്ഷണം നൽകാനാണ് താൽക്കാലിക റൂഫിംഗ് ഒരുക്കിയതെന്നും ശക്തമായ കാറ്റും മഴയും ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. മത്സരങ്ങൾ നടക്കുന്നതിനിടെ അപ്രതീക്ഷിതമായി കാലാവസ്ഥ മാറുകയും ശക്തമായ കാറ്റും മഴയും ഉണ്ടാകുകയും ചെയ്തതോടെ റൂഫിംഗ് തകർന്നുവീണെന്നാണ് റിപ്പോർട്ടിലെ വിശദീകരണം. തൃശ്ശൂരിലെ അക്വാട്ടിക് […]
Read more

അവസാനമായി നീലയും വെള്ളയും; മെസ്സിയുടെ വിടവാങ്ങൽ മത്സരത്തിന് മോണുമെന്റൽ വേദി

ബ്യൂണസ് ഐറിസ്: ലിയോണൽ മെസ്സിക്ക് നാളെ അന്താരാഷ്ട്ര ഫുട്‌ബോളിലെ വിടവാങ്ങൽ മത്സരം. ആഫ്രിക്കൻ ടീമായ ബെനിനാണ് എതിരാളികൾ. ഇന്ത്യൻ സമയം ബുധനാഴ്ച പുലർച്ചെ 4.30നാണ് മത്സരം ആരംഭിക്കുക. ത്രസിപ്പിച്ച ഗോളുകളും വിസ്മയിപ്പിച്ച അസിസ്റ്റുകളും റെക്കോർഡുകളും കിരീടങ്ങളുമായി ലിയോണൽ മെസ്സിയുടെ സമാനതകളില്ലാത്ത അന്താരാഷ്ട്ര ഫുട്‌ബോൾ കരിയറിന് നാളെ ബ്യൂണസ് ഐറിസിലെ മോണുമെന്റൽ സ്റ്റേഡിയത്തിൽ അവസാനമാകും. പിതാവിന്റെ വിയോഗത്തിന് പിന്നാലെ ഓഗസ്റ്റ് 31നാണ് മെസ്സി വിരമിക്കൽ പ്രഖ്യാപിച്ചത്. ഇതിഹാസ താരത്തിന് അർഹമായ യാത്രയയപ്പ് നൽകുന്നതിനായാണ് അർജന്റൈൻ ഫുട്‌ബോൾ അസോസിയേഷൻ ബെനിനെതിരായ […]
Read more

സംസ്ഥാനത്ത് മാറ്റമില്ലാതെ സ്വർണം; പവന് 1,09,400 രൂപ

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വിലയിൽ ഇന്ന് മാറ്റമില്ല. ശനിയാഴ്ചയിലെ അതേ നിരക്കിലാണ് ഇന്നും വ്യാപാരം നടക്കുന്നത്. കേരള ഗോൾഡ് ആൻഡ് സിൽവർ മെർച്ചന്റ്സ് അസോസിയേഷനാണ് നിരക്ക് അറിയിച്ചത്. 22 കാരറ്റ് സ്വർണത്തിന് ഇന്ന് ഒരു ഗ്രാമിന് 13,675 രൂപയാണ് വില. ഒരു പവൻ സ്വർണത്തിന് 1,09,400 രൂപ നൽകണം.അന്താരാഷ്ട്ര വിപണിയിലെ സ്വർണ വിലയിലെ മാറ്റങ്ങളാണ് കേരളത്തിലെ വിലയിലും പ്രധാനമായും പ്രതിഫലിക്കുന്നത്. സംസ്ഥാനത്ത് വെള്ളി വിലയിലും മാറ്റമില്ല. ഒരു ഗ്രാം വെള്ളിക്ക് 235 രൂപയും ഒരു പവന് 2,350 […]
Read more

അട്ടപ്പാടി മധു വധക്കേസ്; പ്രതികളുടെ ശിക്ഷ വർധിപ്പിക്കണമെന്ന് സംസ്ഥാന സർക്കാർ സുപ്രീംകോടതിയിൽ

ന്യൂഡൽഹി: അട്ടപ്പാടി മധു വധക്കേസിൽ പ്രതികളുടെ ശിക്ഷ വർധിപ്പിക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന സർക്കാർ സുപ്രീംകോടതിയെ സമീപിച്ചു. കൊലക്കുറ്റം ചുമത്തി പ്രതികൾക്ക് ഇന്ത്യൻ ശിക്ഷാനിയമത്തിലെ 302-ാം വകുപ്പ് പ്രകാരം ശിക്ഷ നൽകണമെന്നാണ് സർക്കാരിന്റെ ആവശ്യം. നിലവിൽ പട്ടികജാതി പട്ടികവർഗ നിയമപ്രകാരവും മനപ്പൂർവമല്ലാത്ത നരഹത്യക്കുമാണ് പ്രതികൾക്ക് ജീവപര്യന്തം ശിക്ഷ വിധിച്ചിരിക്കുന്നത്. ശിക്ഷ കൊലക്കുറ്റമായി പരിഗണിച്ച് വർധിപ്പിക്കണമെന്നാണ് സംസ്ഥാനത്തിന്റെ ആവശ്യം. ഒന്നാംപ്രതി ഹുസൈനെ വെറുതെ വിട്ടതിനെതിരെയും നേരത്തെ സംസ്ഥാനം സുപ്രീംകോടതിയിൽ അപ്പീൽ നൽകിയിരുന്നു. സംസ്ഥാനത്തിനായി സ്റ്റാൻഡിങ് കോൺസൽ അൽജോ കെ. ജോസഫാണ് ഹർജികൾ […]
Read more

ക്യാബിനറ്റ് പദവി തർക്കം; മുഖ്യമന്ത്രിയെ കാണാൻ മോൻസ് ജോസഫ്

തിരുവനന്തപുരം: കേരള കോൺഗ്രസ് നേതാവ് പി.ജെ. ജോസഫിന് ക്യാബിനറ്റ് പദവി നൽകണമെന്ന ആവശ്യം ശക്തമാകുന്നു. അധികാരത്തിലെത്തിയതിന് പിന്നാലെ തന്നെ ജോസഫിന് പ്രധാന പദവി നൽകണമെന്ന് കേരള കോൺഗ്രസ് യു.ഡി.എഫ് നേതൃത്വത്തോട് ആവശ്യപ്പെട്ടിരുന്നു. പി.ജെ. ജോസഫ് മത്സരത്തിൽ നിന്ന് മാറിനിന്നപ്പോൾ, യു.ഡി.എഫ് അധികാരത്തിലെത്തിയാൽ അദ്ദേഹത്തിന് പ്രധാന സ്ഥാനം നൽകണമെന്നായിരുന്നു പാർട്ടിയുടെ ആവശ്യം. ഭരണപരിഷ്കാര കമ്മീഷൻ അധ്യക്ഷ സ്ഥാനമായിരുന്നു പ്രധാനമായും പരിഗണിച്ചിരുന്നത്. എന്നാൽ കഴിഞ്ഞ മന്ത്രിസഭാ യോഗത്തിൽ എം.കെ. മുനീറിനും ജി. ദേവരാജനും ക്യാബിനറ്റ് പദവി നൽകിയപ്പോഴും പി.ജെ. ജോസഫിന്റെ […]
Read more

‘ദൃശ്യം 3’ കണ്ട് 2,000 കിലോമീറ്റർ യാത്ര; ഉറങ്ങിക്കിടന്ന പിതാവിനെ വെട്ടിക്കൊന്ന് യുവാവ്

പട്‌ന: ‘ദൃശ്യം മോഡൽ’ എന്ന വിശേഷണത്തിൽ നിരവധി കൊലപാതക വാർത്തകൾ പുറത്തുവരാറുണ്ട്. അത്തരത്തിൽ ഏറ്റവും ഒടുവിലത്തേതാണ് ബിഹാറിലെ സമസ്തിപുരിൽ നിന്നുള്ള സംഭവം. തിയേറ്ററിൽ ‘ദൃശ്യം 3’ കണ്ടതിന് പിന്നാലെ ഗുജറാത്തിലെ സൂറത്തിൽ നിന്ന് 2,000 കിലോമീറ്ററോളം യാത്രചെയ്‌തെത്തി യുവാവ് ഉറങ്ങിക്കിടന്ന പിതാവിനെ വെട്ടിക്കൊലപ്പെടുത്തിയെന്നാണ് പൊലീസ് പറയുന്നത്. ജൂലൈ 26ന് രാത്രി സമസ്തിപുർ ജില്ലയിലെ ദർവ ഗ്രാമത്തിലായിരുന്നു സംഭവം. വീടിന് പുറത്ത് ഉറങ്ങിക്കിടന്ന 50കാരനായ രഘുവീർ സാഹ്നിയെ 26കാരനായ മകൻ ശിവ് ശങ്കർ കോടാലി ഉപയോഗിച്ച് വെട്ടിക്കൊലപ്പെടുത്തിയ ശേഷം […]
Read more

മലപ്പുറം സിപിഎം ജില്ലാ കമ്മിറ്റിയിൽ പുനഃസംഘടന

മലപ്പുറം: സംഘടനാപരമായ ദൗർബല്യങ്ങൾ വിലയിരുത്തി പാർട്ടി അടിത്തറ ശക്തിപ്പെടുത്തുന്നതിനുള്ള തീരുമാനങ്ങളുമായി സിപിഎം മലപ്പുറം ജില്ലാ വിപുലീകൃത കമ്മിറ്റി യോഗം ചേർന്നു. ജില്ലാ കമ്മിറ്റിയിൽ കൂടുതൽ നേതാക്കളെ ഉൾപ്പെടുത്തി പുനഃസംഘടിപ്പിക്കാനും യോഗത്തിൽ തീരുമാനമായി. തിരൂരങ്ങാടി ഏരിയ സെക്രട്ടറി തയ്യിൽ അലവിയെ പുതുതായി ജില്ലാ കമ്മിറ്റിയിൽ ഉൾപ്പെടുത്തി. കെ. ബദറുന്നിസ, പി. പത്മജ, എം.ടി. അഹമ്മദ്, ഇ. നരേന്ദ്ര ദേവ് എന്നിവരെ ജില്ലാ കമ്മിറ്റി ക്ഷണിതാക്കളായും തിരഞ്ഞെടുത്തു. വാർത്താസമ്മേളനത്തിൽ ജില്ലാ സെക്രട്ടറി വി.പി. അനിൽ യോഗത്തിലെ തീരുമാനങ്ങൾ വിശദീകരിച്ചു. മതനിരപേക്ഷ […]
Read more

“കാത്തു സൂക്ഷിച്ചൊരു കസ്തൂരി മാമ്പഴം” തൃശ്ശൂരിൽ…​”””””””””””””””””””””

പുതുമുഖങ്ങൾക്ക് പ്രാധാന്യം നൽകി സുരേഷ് മച്ചാട് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ “കാത്തു സൂക്ഷിച്ചൊരു കസ്തൂരി മാമ്പഴം” എന്ന സിനിമയുടെ പൂജാച്ചടങ്ങ് തൃശ്ശൂർ എലൈറ്റ് ഇന്റർനാഷണൽ ഹോട്ടലിൽ വെച്ച് പ്രൗഢഗംഭീരമായി നടന്നു. എസ്.എസ്.എസ്. ഫിലിം കമ്പനിയുടെ ബാനറിൽ സുധീർ അമ്മാനത്ത്, ഷാജു സിയോൺ എന്നിവർ ചേർന്നാണ് ഈ ചിത്രം നിർമ്മിക്കുന്നത്. ​മലയാളത്തിന്റെ പ്രിയ മഹാനടൻ ടി.ജി. രവി ഭദ്രദീപം തെളിയിച്ച്ചടങ്ങിന് മംഗളാരംഭം കുറിച്ചു. മലയാളികളുടെ ഹൃദയം കവർന്ന പ്രിയകവി വയലാർ രാമവർമ്മയുടെ തൂലികയിൽ വിരിഞ്ഞ, ഇതുവരെ ഈണം […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix