Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Category: social post

വൈദ്യശാസ്ത്ര നൊബേൽ മൂന്ന് ശാസ്ത്രജ്ഞർക്ക്; ഒപ്റ്റോജെനെറ്റിക്സിലെ കണ്ടെത്തലുകൾക്ക് അംഗീകാരം

സ്റ്റോക്ക്ഹോം: ഈ വർഷത്തെ വൈദ്യശാസ്ത്രത്തിനുള്ള നൊബേൽ പുരസ്കാരം മൂന്ന് ശാസ്ത്രജ്ഞർ പങ്കിട്ടു. അമേരിക്കൻ ഗവേഷകരായ കാൾ അലക്സാണ്ടർ ഡൈയ്സറോത്തും പീറ്റർ ഹെഗ്മാനും ജർമ്മൻ ഗവേഷകനായ ഗയോർക് നഗേലുമാണ് പുരസ്കാരത്തിന് അർഹരായത്. ഒപ്റ്റോജെനെറ്റിക്സുമായി ബന്ധപ്പെട്ട കണ്ടെത്തലുകൾക്കാണ് ശാസ്ത്രജ്ഞർക്ക് നൊബേൽ ലഭിച്ചത്. പ്രകാശം ഉപയോഗിച്ച് നാഡീകോശങ്ങളുടെ പ്രവർത്തനം നിയന്ത്രിക്കാൻ സഹായിക്കുന്ന രീതിയാണ് ഒപ്റ്റോജെനെറ്റിക്സ്. കരോലിൻസ്ക ഇൻസ്റ്റിറ്റ്യൂട്ടിലെ 50 പ്രൊഫസർമാർ ഉൾപ്പെടുന്ന നൊബേൽ അസംബ്ലിയാണ് പുരസ്കാര ജേതാക്കളെ തെരഞ്ഞെടുത്തത്. 11.5 കോടി രൂപയോളം വരുന്ന സമ്മാനത്തുക മൂന്ന് ശാസ്ത്രജ്ഞർക്കുമായി തുല്യമായി വീതിക്കും. […]
Read more

തിരുവനന്തപുരം കോർപ്പറേഷനിൽ രേഖകളിൽ കൃത്രിമമെന്ന് ആരോപണം; മേയർക്ക് പങ്കുണ്ടെന്ന് എസ്.പി. ദീപക്

തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷനിലെ അറ്റൻഡൻസ് രജിസ്റ്ററിലും പ്രധാനപ്പെട്ട കൗൺസിൽ രേഖകളിലും ഗുരുതരമായ കൃത്രിമം നടന്നെന്ന ആരോപണവുമായി എൽഡിഎഫ് കൗൺസിലർ എസ്.പി. ദീപക്. കാപ്പാ കേസിൽപ്പെട്ട് ജയിലിൽ കഴിയുന്ന ബിജെപി കൗൺസിലർ സുഗതന് നിയമവിരുദ്ധമായി അവധി അനുവദിക്കാനാണ് വ്യാജരേഖകൾ ചമച്ചതെന്നും ഇതിൽ മേയർ വി.വി. രാജേഷിനും പങ്കുണ്ടെന്നും ദീപക് ആരോപിച്ചു. ഏപ്രിലിൽ നടന്ന കൗൺസിൽ യോഗത്തിൽ സുഗതൻ പങ്കെടുത്തിട്ടില്ലെന്ന് മേയർ ആദ്യം സമ്മതിച്ചിരുന്നെങ്കിലും അന്നത്തെ കൗൺസിൽ യോഗത്തിൽ ഒപ്പ് പരിശോധിക്കാൻ അനുവദിച്ചില്ലെന്നാണ് ദീപകിന്റെ ആരോപണം. തുടർന്ന് അടുത്ത കൗൺസിൽ […]
Read more

പന്തളത്ത് കടയിലെത്തി സ്ത്രീയോട് അപമര്യാദയായി പെരുമാറിയെന്ന് പരാതി; കാളവണ്ടി യാത്രാ സംഘത്തിലെയാൾ പിടിയിൽ

പത്തനംതിട്ട: പന്തളത്ത് കടയിൽ കയറി സ്ത്രീയോട് അപമര്യാദയായി പെരുമാറുകയും നഗ്നതാ പ്രദർശനം നടത്തുകയും ചെയ്തെന്ന പരാതിയിൽ കാളവണ്ടി യാത്രാ സംഘത്തിലെ ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. മഹാരാഷ്ട്രയിലെ ഠാണെ സ്വദേശി ഗുരുനാഥ് (37) ആണ് പന്തളം പൊലീസിന്റെ കസ്റ്റഡിയിലുള്ളത്. ഉത്തർപ്രദേശിലെ ഒരു ആശ്രമത്തിന്റെ നേതൃത്വത്തിൽ കന്യാകുമാരിയിൽ നിന്ന് കാശ്മീരിലേക്ക് നടത്തുന്ന ഭാരത പര്യടനത്തിന്റെ ഭാഗമായാണ് കാളവണ്ടി യാത്രാ സംഘം പന്തളത്ത് എത്തിയത്. യാത്രയുടെ സന്ദേശമടങ്ങിയ ലഘുലേഖകൾ വിതരണം ചെയ്യുന്നതിനായി പന്തളത്തെ ഒരു സ്ഥാപനത്തിൽ എത്തിയപ്പോഴാണ് സംഭവമുണ്ടായതെന്നാണ് പരാതി. കടയിലുണ്ടായിരുന്ന […]
Read more

കുമളിയിൽ വനംമന്ത്രി പങ്കെടുത്ത പരിപാടിയുടെ പന്തൽ തകർന്നുവീണു; രണ്ട് പൊലീസുകാർക്ക് പരിക്ക്

ഇടുക്കി: കുമളിയിൽ വനംമന്ത്രി പങ്കെടുത്ത പരിപാടിയുടെ പന്തൽ തകർന്നുവീണ് അപകടം. വന്യജീവി വാരാഘോഷത്തിന്റെ ഭാഗമായി പരിപാടി നടന്ന പന്തലാണ് തകർന്നുവീണത്. അപകടത്തിൽ രണ്ട് പൊലീസുകാർക്ക് പരിക്കേറ്റു. വനംമന്ത്രി ഷിബു ബേബി ജോൺ പരിപാടിയിൽ പങ്കെടുത്ത് മടങ്ങിയതിന് പിന്നാലെയാണ് പന്തൽ തകർന്നുവീണത്. വലിയ അപകടം തലനാരിഴയ്ക്കാണ് ഒഴിവായത്.
Read more

കേരളത്തിൽ സാനിറ്ററി മാലിന്യം വർധിക്കുന്നു; കൂടുതൽ സംസ്കരണ പ്ലാന്റുകൾ വേണം

തിരുവനന്തപുരം: കേരളത്തിൽ സാനിറ്ററി പാഡുകൾ, ടാംപോണുകൾ, ഡയപ്പറുകൾ തുടങ്ങിയ സാനിറ്ററി മാലിന്യങ്ങളുടെ അളവ് വർധിക്കുന്നു. ഇവ ശാസ്ത്രീയമായി സംസ്കരിക്കാൻ ആവശ്യമായ സംവിധാനങ്ങൾ കുറവായതിനാൽ മാലിന്യം വലിയ പാരിസ്ഥിതിക പ്രശ്നമായി മാറുകയാണ്. കേരളത്തിൽ പ്രതിദിനം ഏകദേശം 200 ടൺ ഡയപ്പർ മാലിന്യം ഉണ്ടാകുന്നതായാണ് കണക്ക്. സാനിറ്ററി പാഡുകളിൽ ഏകദേശം 75 ശതമാനവും പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള വസ്തുക്കളാണ്. ഇവ മണ്ണിൽ ഉപേക്ഷിച്ചാൽ പൂർണമായി വിഘടിക്കാൻ നൂറുകണക്കിന് വർഷങ്ങൾ വേണ്ടിവരും. സംസ്ഥാനത്ത് പല സ്ഥലങ്ങളിലും സാനിറ്ററി മാലിന്യം വീടുകളിൽനിന്ന് നേരിട്ട് ശേഖരിക്കുന്ന […]
Read more

ഗ്യാനേഷ് കുമാറിന്റെ തീരുമാനങ്ങൾ നിയമവിരുദ്ധമെങ്കിൽ റദ്ദാക്കും; സുപ്രീം കോടതി നോട്ടീസ്

ന്യൂഡൽഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ എടുത്ത ഏകപക്ഷീയമായ തീരുമാനങ്ങൾക്കെതിരായ ഹർജികളിൽ സുപ്രീം കോടതി നോട്ടീസ് അയച്ചു. തീരുമാനങ്ങൾ നിയമപ്രകാരമല്ലെന്ന് കണ്ടെത്തിയാൽ അവ റദ്ദാക്കുമെന്നും കോടതി വാക്കാൽ നിരീക്ഷിച്ചു. എന്നാൽ ഗ്യാനേഷ് കുമാറിനെ സസ്പെൻഡ് ചെയ്യണമെന്ന ആവശ്യത്തിൽ ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കാൻ കോടതി വിസമ്മതിച്ചു. എസ്‌ഐആറുമായി ബന്ധപ്പെട്ട് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ സ്വീകരിച്ച നടപടികളിലാണ് കേന്ദ്ര സർക്കാരിനും കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനും സുപ്രീം കോടതി നോട്ടീസ് അയച്ചത്. ഹർജികളിൽ ഉന്നയിച്ച ആരോപണങ്ങളിൽ വിശദീകരണം തേടിയാണ് നോട്ടീസ്. […]
Read more

വിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീൻ ആർച്ച് ബിഷപ്പ് മാർ തോമസ് തറയിലുമായി കൂടിക്കാഴ്ച നടത്തി

കോട്ടയം: വിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീൻ ചങ്ങനാശ്ശേരി ആർച്ച് ബിഷപ്പ് മാർ തോമസ് തറയിലുമായി കൂടിക്കാഴ്ച നടത്തി. പൊതുവിദ്യാഭ്യാസ മേഖലയുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങൾ കൂടിക്കാഴ്ചയിൽ ചർച്ച ചെയ്തതായി മന്ത്രി പറഞ്ഞു. സഭ ചില പ്രശ്‌നങ്ങൾ ചൂണ്ടിക്കാണിച്ചിട്ടുണ്ടെന്നും അതിൽ പരിഹരിക്കാൻ കഴിയുന്ന കാര്യങ്ങളിൽ നടപടി സ്വീകരിക്കുമെന്നും ഷംസുദ്ദീൻ വ്യക്തമാക്കി. വിദ്യാഭ്യാസ മേഖലയിൽ സഭ നിരവധി സംഭാവനകൾ നൽകിയിട്ടുണ്ടെന്നും സഭയുടെ ആവശ്യങ്ങൾ പരിഗണിച്ച് മുന്നോട്ടുപോകാനാണ് ആഗ്രഹിക്കുന്നതെന്നും മന്ത്രി പറഞ്ഞു. അധ്യാപക നിയമനവുമായി ബന്ധപ്പെട്ട് ആർക്കും ആശങ്കയുണ്ടാകാത്ത തരത്തിൽ കാര്യങ്ങൾ […]
Read more

സ്ത്രീകൾക്ക് സുരക്ഷിതമായി നടക്കാനാകുന്ന സാഹചര്യം ഉറപ്പാക്കണം: സുപ്രീം കോടതി

ന്യൂഡൽഹി: തെരുവുകളിലൂടെ നടക്കുമ്പോൾ സുരക്ഷിതരാണെന്ന് സ്ത്രീകൾക്ക് തോന്നുന്ന സാഹചര്യം ഒരുക്കാൻ അധികൃതർ ബാധ്യസ്ഥരാണെന്ന് സുപ്രീം കോടതി. ഡൽഹിയിൽ സ്ത്രീകൾക്കും പെൺകുട്ടികൾക്കും നേരെയുള്ള തുടർച്ചയായ ലൈംഗികാതിക്രമങ്ങളുടെ പശ്ചാത്തലത്തിലാണ് കോടതിയുടെ നിരീക്ഷണം. സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങൾ തടയാൻ ഡൽഹിയിൽ കർശന നടപടികൾ സ്വീകരിക്കണമെന്ന് ജസ്റ്റിസ് ജെ.ബി. പർദിവാല അധ്യക്ഷനായ ബെഞ്ച് നിർദേശിച്ചു. കുറ്റകൃത്യം നടന്നശേഷം നടപടി സ്വീകരിക്കുന്നതിന് പകരം അവ സംഭവിക്കാതിരിക്കാൻ മുൻകരുതൽ സ്വീകരിക്കുകയാണ് അധികൃതരുടെ പ്രധാന ചുമതലയെന്നും കോടതി പറഞ്ഞു. രാത്രി 10 മണിക്ക് സ്ത്രീകൾ പുറത്തിറങ്ങിയാലും റോഡിലോ മെട്രോയിലോ […]
Read more

കായികമേള ഒളിംപിക്‌സ് മാതൃകയിൽ തന്നെ വേണം; സമരവുമായി മുന്നോട്ടുപോകുമെന്ന് വി. ശിവൻകുട്ടി

തിരുവനന്തപുരം: കായികമേള ഒളിംപിക്‌സ് മാതൃകയിൽ തന്നെ നടത്തണമെന്ന് മുൻ വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. ഭിന്നശേഷിക്കാരായ കുട്ടികൾ ഉൾപ്പെടെ എല്ലാവർക്കും പങ്കെടുക്കാൻ കഴിയുന്ന തരത്തിലാണ് മുൻ സർക്കാർ കായികമേള സംഘടിപ്പിച്ചതെന്നും രാജ്യമൊട്ടാകെ മാധ്യമശ്രദ്ധ നേടിയ മാതൃകയായിരുന്നു അതെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ ഇപ്പോൾ 36 ഇനങ്ങൾ 36 ഇടങ്ങളിലായി നടത്താനാണ് നീക്കം. വിധികർത്താക്കൾ എന്താണ് തീരുമാനിക്കുന്നതെന്നോ പരിപാടികൾ എവിടെയാണ് നടക്കുന്നതെന്നോ അറിയാൻ കഴിയാത്ത സുതാര്യമല്ലാത്ത സംവിധാനമാണിതെന്നും ശിവൻകുട്ടി ആരോപിച്ചു. സ്‌കൂൾ ഒളിംപിക്‌സ് നടത്താൻ ഏതറ്റം വരെയുള്ള സമരപരിപാടികളുമായി […]
Read more

ഗ്യാനേഷ് കുമാറിനെതിരായ ഹർജി; തെരഞ്ഞെടുപ്പ് കമ്മീഷന് സുപ്രീം കോടതി നോട്ടീസ്

ന്യൂഡൽഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരായ ഹർജിയിൽ തെരഞ്ഞെടുപ്പ് കമ്മീഷന് സുപ്രീം കോടതി നോട്ടീസ് അയച്ചു. നിയമനടപടികളോട് തെരഞ്ഞെടുപ്പ് കമ്മീഷൻ സഹകരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി കോടതി വ്യക്തമാക്കി. ഗ്യാനേഷ് കുമാറിനെതിരായ ഹർജികൾ പരിഗണിക്കവെയാണ് സുപ്രീം കോടതിയുടെ പരാമർശം. വോട്ടർ രജിസ്ട്രേഷനുമായി ബന്ധപ്പെട്ട ഫോം 6-ൽ വരുത്തിയ മാറ്റം അംഗീകരിക്കാനാകില്ലെന്ന് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് വ്യക്തമാക്കി. മാറ്റം വരുത്തിയ ഫോം 6 തങ്ങൾ അംഗീകരിച്ചിട്ടില്ലെന്നും കോടതി പറഞ്ഞു. വിഷയത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷന്റെ വിശദീകരണം തേടിയാണ് സുപ്രീം കോടതി നോട്ടീസ് […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix