തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ കുറവ്. ഇന്ന് 22 കാരറ്റ് സ്വർണത്തിന് പവന് 120 രൂപ കുറഞ്ഞു. ഇതോടെ ഒരു ഗ്രാം സ്വർണത്തിന്റെ വില 13,060 രൂപയും ഒരു പവൻ സ്വർണത്തിന്റെ വില 1,09,280 രൂപയുമായി. കഴിഞ്ഞ മൂന്ന് ദിവസമായി സ്വർണവിലയിൽ മാറ്റമുണ്ടായിരുന്നില്ല. അന്ന് ഒരു ഗ്രാം സ്വർണത്തിന് 13,075 രൂപയും പവന് 1,09,400 രൂപയുമായിരുന്നു വില.
അന്താരാഷ്ട്ര വിപണിയിലെ സ്വർണവിലയിലെ മാറ്റങ്ങളാണ് കേരളത്തിലെ വിലയിലും പ്രധാനമായും പ്രതിഫലിക്കുന്നത്. അതേസമയം, സംസ്ഥാനത്ത് വെള്ളിവിലയിൽ മാറ്റമില്ല. ഇന്ന് ഒരു ഗ്രാം വെള്ളിക്ക് 235 രൂപയും ഒരു പവന് 2,350 രൂപയുമാണ് വില.




