പാലക്കാട് ഉപതെരഞ്ഞെടുപ്പ്; കോണ്ഗ്രസിനും യുഡിഎഫ് ക്യാമ്പിനും അപ്രതീക്ഷിത തിരിച്ചടി
പാലക്കാട് നിയമസഭാ ഉപതെരഞ്ഞെടുപ്പ് പ്രചരണത്തില് മുന്നേറുന്നതിനിടെ കോണ്ഗ്രസിനും യുഡിഎഫ് ക്യാമ്പിനും അപ്രതീക്ഷിത തിരിച്ചടി നേരിട്ടിരിക്കുകയാണ്. സ്ഥാനാര്ത്ഥി നിര്ണയവുമായി ബന്ധപ്പെട്ട് പാലക്കാട് ഡിസിസി ദേശീയ നേതൃത്വത്തിന് അയച്ച കത്ത് പുറത്ത് വന്നതാണ് കാരണം. കെ മുരളീധരനെ ഉപതെരഞ്ഞെടുപ്പില് സ്ഥാനാര്ത്ഥിയാക്കണം എന്നായിരുന്നു കാര്യകാരണങ്ങള് ചൂണ്ടിക്കാട്ടിയുള്ള കത്തിലെ ആവശ്യം. സ്ഥാനാര്ത്ഥി നിര്ണയത്തിനും ഏറെ മുന്നേയാണ് കത്തെഴുതിയത്. അതിന് ശേഷം യൂത്ത് കോണ്ഗ്രസ് സംസ്ഥാന അധ്യക്ഷന് രാഹുല് മാങ്കൂട്ടത്തിലിനെ കെപിസിസി ശുപാര്ശ പ്രകാരം ഹൈക്കമാന്ഡ് സ്ഥാനാര്ത്ഥിയായി പ്രഖ്യാപിച്ചു. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് മണിക്കൂറുകള്ക്കകം സ്ഥാനാര്ത്ഥിയെ […]
Read more