Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: Social News

15 വർഷങ്ങൾക്ക് ശേഷം ഡിസിസി അദ്ധ്യക്ഷന്‍മാരുടെ യോഗം വിളിച്ച് കോൺ​ഗ്രസ് നേതൃത്വം

ന്യൂഡൽഹി: 2009 ന് ശേഷം ഡിസിസി അദ്ധ്യക്ഷന്‍മാരുടെ യോഗം വിളിച്ച് കോൺ​ഗ്രസ് നേതൃത്വം. പാർട്ടിയിൽ അധികാര വികേന്ദ്രീകരണം കൂടുതല്‍ ശക്തിപ്പെടുത്താനുള്ള നീക്കത്തിലാണ് ഹൈക്കമാന്‍ഡ്. ഏപ്രില്‍ എട്ട്, ഒമ്പത് തിയതികളിലായി അഹമ്മദാബാദിൽ നടക്കുന്ന എഐസിസി സമ്മേളനത്തിനു മുന്പായിരുന്നു യോഗം നടത്താൻ തീരുമാനിച്ചത് . എന്നാൽ പല സംസ്ഥാനങ്ങളിലും പുതിയ ഡിസിസി അധ്യക്ഷന്മാർ ആയിട്ടില്ല. അതുകൊണ്ട് തന്നെ പുതിയ ഡിസിസി അദ്ധ്യക്ഷന്‍മാരെ നിയമിച്ച ശേഷമായിരിക്കും യോഗം നടത്തുക . കേരളം, കര്‍ണാടക, ഹരിയാന സംസ്ഥാനങ്ങളില്‍ പുതിയ ഡിസിസി അദ്ധ്യക്ഷന്‍മാരെ നിയമിക്കും […]
Read more

ആശമാരുടെ സമരം 34ാം ദിവസത്തിലേക്ക്

തിരുവനന്തപുരം:വേതന വർദ്ധനവ് ഉൾപ്പടെയുള്ള തങ്ങളുടെ അവകാശങ്ങൾക്കായി സെക്രട്ടേറിയറ്റിനു മുന്നിൽ ആശ പ്രവർത്തകർ നടത്തുന്ന രാപ്പകൽ സമരം ആരംഭിച്ചിട്ട് ഇന്ന് 34 ദിവസം. ശമ്പളവർദ്ധനവ് ഉണ്ടാകുമെന്ന് കേന്ദ്രം പ്രഖ്യാപിച്ചെങ്കിലും ഇതുസംബന്ധിച്ച ഉത്തരവ് ഇതുവരെയും പുറത്തുവന്നിട്ടില്ല . കൂടാതെ സർക്കാരും പ്രശ്നം ചർച്ച ചെയ്ത് പരിഹരിക്കാനും തയ്യാറായിട്ടില്ല. ഈ പശ്ചാത്തലത്തിൽ തിങ്കാളാഴ്ച സെക്രട്ടറിയേറ്റ് ഉപരോധം പ്രഖ്യാപിച്ച് സമരം കടുപ്പിക്കാനാണ് സമരക്കാരുടെ നീക്കം. സമരത്തിൽ പിന്തുണ പ്രഖ്യാപിച്ച് കേന്ദ്രസഹ മന്ത്രി സുരേഷ് ഗോപിയും രംഗത്തെത്തിയിരുന്നു. ഒരു രാഷ്ട്രീയ പാർട്ടിയുടെയും പിന്തുണയില്ലാതെ തുടങ്ങിയ […]
Read more

കുട്ടനാട് സീറ്റ്‌ എൻസിപി എസ് ൽ നിന്നും സിപിഎം തിരിച്ചെടുക്കാൻ സാധ്യത

നിയമസഭാ തെരഞ്ഞെടുപ്പിലേക്കുള്ള ദൂരം കുറയുന്നതിനൊപ്പം തന്നെ ഏതു വിധേനയും സ്ഥാനാർത്ഥിത്വം ഉറപ്പിക്കുവാൻ വേണ്ടിയുള്ള നേതാക്കളുടെ സമ്മർദ്ദങ്ങളും ആരംഭിച്ചിരിക്കുന്നു. സംസ്ഥാനത്തെ ഏറ്റവും ശ്രദ്ധേയമായ മണ്ഡലങ്ങളിൽ ഒന്നാണ് കുട്ടനാട്. പറയുമ്പോൾ പച്ചപ്പും ഹരിതാഭവും കായലോളങ്ങളും ഒക്കെ ഭംഗി തീർക്കുന്ന മനോഹരമായ ഇടമാണ് കുട്ടനാടെങ്കിലും അവിടുത്തെ ജനതയുടെ ജീവിതം അത്രകണ്ട് ഭംഗിയുള്ളതല്ല. കാതലായ യാതൊരു വികസന പ്രവർത്തനങ്ങളും മണ്ഡലത്തിൽ നടക്കുന്നില്ലെന്ന് വേണം പറയുവാൻ. നല്ലൊരു ശതമാനം ജനങ്ങളും കൃഷിയെയും ടൂറിസത്തെയും അടിസ്ഥാനമാക്കി ജീവിക്കുന്ന ഒരു ജനതയാണ് കുട്ടനാട്ടിലേത്. എന്നാൽ അവരുടെ ജീവിതം […]
Read more

മെഡിക്കൽ ഷോപ്പിൽ നിന്ന് മരുന്ന് മാറി നൽകി; എട്ട് മാസം പ്രായമുള്ള കുഞ്ഞ് ഗുരുതരാവസ്ഥയിൽ

കണ്ണൂർ : പഴവങ്ങാടിയിൽ എട്ട് മാസം പ്രായമായ കുഞ്ഞിന് മരുന്ന് മാറി നൽകിയെന്ന് പരാതി. മരുന്ന് കഴിച്ചതിൽ പിന്നെ കുഞ്ഞ് ഗുരുതരാവസ്ഥയിൽ ആണ്. ഡോക്ടർ നിർദേശിച്ച മരുന്നിനു പകരം അമിത ഡോസുള്ള മറ്റൊരു മരുന്നാണ് മെഡിക്കല്‍ ഷോപ്പില്‍ നിന്നും കൊടുത്തത് . മെഡിക്കൽ ഷോപ്പിനെതിരെ കുട്ടിയുടെ ബന്ധു നൽകിയ പരാതിയിൽ പൊലീസ് കേസെടുത്തു. പഴയങ്ങാടി സ്വദേശി സമീറിന്റെ ആൺകുഞ്ഞ് ആശുപത്രിയില്‍ ചികിത്സയിലാണ്. പനിയെ തുടർന്നാണ് കുഞ്ഞ് ചികിത്സ തേടിയത്, മാറി നൽകിയ മരുന്ന് കുഞ്ഞിൻറെ കരളിൻറെ പ്രവർത്തനത്തെ […]
Read more

സുരേഷ് ഗോപിക്ക് ഡല്‍ഹിയില്‍ ഒരു പണിയുമില്ല: അതാണ് കേരളത്തില്‍ തമ്പടിച്ച് കിടക്കുന്നത്; ജോൺ ബ്രിട്ടാസ്

തിരുവനന്തപുരം: തങ്ങളുടെ അവകാശങ്ങൾക്കായി സെക്രട്ടറിയേറ്റിൽ രാപകൽ സമരം നടത്തുന്ന ആശാ വര്‍ക്കര്‍മാരുടെ സമരത്തില്‍ ഇടപെട്ട കേന്ദ്രമന്ത്രി സുരേഷ്ഗോപിക്കെതിരെ ജോൺ ബ്രിട്ടാസ് എം പി . പാര്‍ലമെന്റ് സമ്മേളനം നടക്കുമ്പോഴാണ് ഒരു കേന്ദ്ര മന്ത്രി തിരുവനതപുരത്ത് ഇങ്ങനെ തമ്പടിച്ച് കിടക്കുന്നതെന്നും സുരേഷ് ഗോപിക്ക് ഡല്‍ഹിയില്‍ ഒരു പണിയുമില്ലെന്നും ജോൺ ബ്രിട്ടാസ് പറഞ്ഞു. കൂടാതെ സുരേഷ് ഗോപി ബിജെപിക്കാര്‍ക്ക് തന്നെ തലവേദനയാണെന്നും , സുരേഷ് ഗോപി പറയുന്ന കാര്യങ്ങളില്‍ എന്തെങ്കിലും കഴമ്പുണ്ടോയെന്ന് ബിജെപിക്കാര്‍ പോലും വിശ്വസിക്കുന്നില്ലെന്നും ജോണ്‍ ബ്രിട്ടാസ് കൂട്ടിച്ചേർത്തു. […]
Read more

15 വര്‍ഷത്തിന് ശേഷം ഭാവന തമിഴിലേക്ക്

ജൂണ്‍ഡ്രീംസ് സ്റ്റുഡിയോസിന്റെ ബാനറില്‍ ജയ്ദേവ് സംവിധാനം ചെയുന്ന തമിഴ് ചിത്രമായ ‘ദി ഡോര്‍’ലൂടെ തമിഴ് സിനിമയിലേക്ക് വീണ്ടും എത്താൻ ഒരുങ്ങി ഭാവന. ഹൊറർ ത്രില്ലറായ ചിത്രത്തിന്റെ ടീസര്‍ പുറത്തിറങ്ങി . ഹണ്ട് എന്ന മലയാള ചിത്രത്തിന് ശേഷം എത്തുന്ന ഭാവനയുടെ ഹൊറര്‍ ത്രില്ലര്‍ ചിത്രമാണിത്. ഭാവനയുടെ സഹോദരനാണ് ചിത്രത്തിന്റെ സംവിധായകനായ ജയ്ദേവ് കൂടാതെ ചിത്രം നിർമ്മിക്കുന്നത് താരത്തിന്റെ ഭര്‍ത്താവ് നവീന്‍ രാജന്‍ ആണ്. ചിത്രത്തിൽ ഭാവനയെ കൂടാതെ നടന്‍ ഗണേഷ് വെങ്കിട്ടറാമും എത്തുന്നുണ്ട് . ഒരു പോലീസ് […]
Read more

ഹരിയാന മുനിസിപ്പല്‍ തെരഞ്ഞെടുപ്പ്: വോട്ട് തൂത്തുവാരി ബിജെപി; കോണ്‍ഗ്രസിന് തിരിച്ചടി

ഹരിയാന: ഹരിയാന മുനിസിപ്പല്‍ തെരഞ്ഞെടുപ്പില്‍ വോട്ടുകൾ തൂത്തുവാരി ബിജെപി. മാസങ്ങള്‍ക്ക് മുമ്പ് നടന്ന ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പിലെ അതെ വിജയം ബിജെപി നിലനിർത്തിയപ്പോൾ കോണ്‍ഗ്രസിന് വീണ്ടും കനത്ത തിരിച്ചടിയാണ് ഏറ്റിരിക്കുന്നത്. അംബാല, ഗുരുഗ്രാം, സോണിപത്ത്, റോഹ്തക്, കര്‍ണാല്‍ എന്നിവിടങ്ങളില്‍ ബിജെപിയുടെ മേയര്‍ സ്ഥാനാര്‍ത്ഥികള്‍ വിജയിച്ചു. കൂടാതെ ഫരീദാബാദ്, പാനിപ്പത്ത്, ഹിസാര്‍, യമുനനഗര്‍ എന്നിവിടങ്ങളില്‍ ബിജെപിയുടെ സ്ഥാനാർത്ഥികൾ മികച്ച ലീഡാണ് നേടിയത്.മുന്‍ മുഖ്യമന്ത്രി ഭൂപീന്ദര്‍ സിംഗ് ഹൂഡയുടെ ശക്തികേന്ദ്രമായ റോഹ്തക്കിലാണ് കോണ്‍ഗ്രസിന് ഏറ്റവും വലിയ തിരിച്ചടി നേരിട്ടത്. 2024 […]
Read more

ഹോളി ഘോഷയാത്ര കടന്നുപോകുന്ന വഴിയിലെ 10 മസ്ജിദുകള്‍ ടാര്‍പോളിന്‍ കൊണ്ട് മറയ്ക്കും

സാംഭൽ :മാര്‍ച്ച് 14 ന് ഉത്തര്‍പ്രദേശിലെ സാംഭലില്‍ ഹോളി ആഘോഷം കടന്നുപോകുന്ന വഴിയിലുള്ള മസ്ജിദുകൾ മറക്കുവാൻ തീരുമാനിച്ച് മൂടാന്‍ പോലീസ്.ഷാഹി ജുമാ മസ്ജിദടക്കം പത്തു മസ്ജിദുകൾ പ്ലാസ്റ്റിക് ഷീറ്റുകൾ കൊണ്ട് മറക്കാനാണ് തീരുമാനം .ഹോളി ആഘോഷത്തിനിടെയുള്ള നിറങ്ങളും ചായങ്ങളും വീഴാതിരിക്കാനാണ് ഈ മുൻകരുതൽ. ഇതോ ദിവസം തന്നെയാണ് റംസാന്‍ മാസത്തിലെ വെള്ളിയാഴ്ച പ്രാര്‍ത്ഥനയും നടക്കുന്നത്. അതുകൊണ്ട തന്നെ സംഘർഷങ്ങൾ ഒഴിവാക്കുവാൻ ജാഗ്രതയോടെയാണ് ജില്ലാ ഭരണകൂടം ഓരോരോ മുൻകരുതലുമായി നീങ്ങുന്നത്. ഛൗപടി എന്ന പേരിലുള്ള വിപുലമായ ഹോളി ഘോഷയാത്രയാണ് […]
Read more

മീന്‍ കൊത്തേറ്റ് അണുബാധ: കണ്ണൂരില്‍ കര്‍ഷകന്റെ കൈപ്പത്തി മുറിച്ചുമാറ്റി

കണ്ണൂർ : തലശ്ശേരിയിൽ മീന്‍ കൊത്തേറ്റ കർഷകന്റെ കൈപ്പത്തി മുറിച്ചു മാറ്റി . ക്ഷീര കർഷകനായ രജീഷിന്റെ കൈപ്പത്തിയാണ് അണുബാധയെ തുടർന്ന് മുറിച്ച് മാറ്റിയത്. ഒരു മാസം മുൻപായിരുന്നു കുളം വൃത്തിയാക്കുന്നതിനിടെ രജീഷിന് മീനിന്റെ കൊത്തൽ ഏറ്റത്. കടു എന്ന ഇനത്തില്‍പ്പെട്ട മീനിന്റെ കുത്തേറ്റതായാണ് രജീഷ് പറയുന്നത്. കൊത്തൽ ഏറ്റതിനെ തുടർന്ന് ആദ്യം കോടിയേരി പ്രാഥമികാരോഗ്യ കേന്ദ്രത്തിലെത്തി പ്രതിരോധ കുത്തിവയ്‌പ്പെടുത്തിരുന്നു. പിന്നീട്‌ കൈ ചലിപ്പിക്കാൻ സാധിക്കാതായതോടെ മാഹിയിലെ ആശുപത്രിയില്‍ ഇയാൾ ചികിത്സ തേടി. പിന്നാലെ കോഴിക്കോട്ടേക്ക് മാറ്റി.അപൂര്‍വമായാണ് […]
Read more

Recent News

Advertisement
WhiteswanTV Footer