Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: Social News

മുന്‍ മുഖ്യമന്ത്രിയുടെ വീട്ടില്‍ പരിശോധന: ഇഡി ഉദ്യോ​ഗസ്ഥരെ ആക്രമിച്ച് കോൺ​ഗ്രസ് പ്രവർത്തകർ

ന്യൂഡല്‍ഹി: ഛത്തീസ്ഗഢ് മുന്‍ മുഖ്യമന്ത്രി ഭൂപേഷ് ബാഗേലിന്റെ മകൻ ചൈതന്യ ബാഗേലിനെതിരായ കള്ളപ്പണം വെളുപ്പിക്കൽ കേസിൽ അന്വേഷണത്തിന്റെ ഭാഗമായി ഇന്നലെയായിരുന്നു ഇവരുടെ ഭിലായിലെ വീട്ടില്‍ പരിശോധനക്കായി ഇഡി എത്തിയത്. എന്നാൽ പരിശോധനയ്ക്കിടെ ഒരു സംഘം കോൺഗ്രസ് പ്രവർത്തകർ ഇഡി ഉദ്യോഗസ്ഥരെ കൂട്ടമായി ആക്രമിച്ചെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ട് .. ഡെപ്യൂട്ടി ഡയറക്ടര്‍ തലത്തിലുള്ള ഒരു ഇഡി ഉദ്യോഗസ്ഥന്റെ കാറും അക്രമികൾ തകർത്തതായി ഉദ്യോഗസ്ഥർ വെളിപ്പെടുത്തി. കൂടാതെ ഇഡി ഉദ്യോഗസ്ഥരെ ഒരു സംഘം ആളുകൾ വളയുന്നതും അവരെ മർദ്ധിക്കുന്നതായും […]
Read more

‘100’ വിമാനങ്ങളുമായി എയര്‍ ഇന്ത്യ എക്സ്പ്രസ്: രണ്ട് വര്‍ഷം കൊണ്ട് വിമാനങ്ങളുടെ എണ്ണം ഇരട്ടിയാക്കി

കൊച്ചി: എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ ഉടമസ്ഥതയിലുള്ള വിമാനങ്ങളുടെ എണ്ണം നൂറു കടന്നു. 100-ാമത് വിമാനത്തിന്റെ ഫ്ളാഗ് ഓഫ് ബാംഗ്ലൂരില്‍ എയര്‍ ഇന്ത്യ എക്സ്പ്രസ് മാനേജിംഗ് ഡയറക്ടര്‍ അലോക് സിംഗ് നിര്‍വഹിച്ചു. ഈ മാസം ആദ്യം എയര്‍ ഇന്ത്യ എക്സ്പ്രസ് പുതുതായി വിമാന സര്‍വീസ് ആരംഭിച്ച ഹിന്‍ഡന്‍ വിമാനത്താവളത്തിലേക്കാണ് ഫ്ളാഗ് ഓഫിന് ശേഷം 100-ാമത് വിമാനം സര്‍വീസ് നടത്തിയത്. രാജ്യ തലസ്ഥാനത്ത് ഡല്‍ഹി, ഹിന്‍ഡന്‍ എന്നീ രണ്ട് വിമാനത്താവളങ്ങളില്‍ നിന്നും സര്‍വീസ് നടത്തുന്ന ഏക വിമാന കമ്പനി എയര്‍ […]
Read more

മൃതദേഹത്തിന് 20 ദിവസത്തെ പഴക്കം : 15കാരിയുടേയും യുവാവിന്റെയും പോസ്റ്റ്മാർട്ടം റിപ്പോർട്ട്

കാസർഗോഡ് : പതിനഞ്ചുക്കാരിയെയും അയൽവാസിയായ പ്രദീപിൻറേയും മരണം ആത്മഹത്യയെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. ഇരുവരുടെയും മൃതദേഹത്തിന്ഇരുപത് ദിവസത്തിൽ അധികം പഴക്കമുണ്ട് മാത്രമല്ല മൃതദേഹങ്ങൾ ഉണങ്ങിയ നിലയിൽ ആയിരുന്നു. മൂന്നാഴ്ചയായി കാണാതായ യുവാവിനെയും പെൺക്കുട്ടിയെയും കഴിഞ്ഞ ദിവസനം ആണ് വീടിന് സമീപത്ത് നിന്ന് തുങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.ഇന്നായിരുന്നു പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഇരുവരുടെയും പോസ്റ്റ്മോർട്ടം. അതേസമയം ആത്മഹത്യയ്ക്ക് കാരണം എന്തെന്നെത് വ്യക്തമായിട്ടില്ല. കൂടാതെ പരാതി ലഭിച്ചിട്ടും പൊലീസ് അന്വേഷണത്തിൽ വീഴ്ച സംഭവിച്ചു എന്ന ആരോപണവും ഉയരുന്നുണ്ട്.അന്വേഷണത്തിന്റെ ഭാഗമായി […]
Read more

സാംഭാജി നഗറില്‍ നിന്ന് ഔറംഗസേബിന്റെ ശവകുടീരം നീക്കണമെന്ന് മുഖ്യമന്ത്രി ഫഡ്‌നാവിസ്

മുംബൈ: ഛത്രപതി സംഭാജിനഗറിലെ മുഗൾ രാജാവ് ഔറംഗസേബിന്റെ ശവകുടീരം നീക്കം ചെയ്യുന്നതിനെ എല്ലാവരും അനുകൂലിക്കുന്നുണ്ടെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് . എന്നാൽ കോൺഗ്രസ് സർക്കാർ മുമ്പ് ആ സ്ഥലം ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ സംരക്ഷണത്തിന് കീഴിലാക്കിയതിനാൽ നിയമപരമായ തടസ്സങ്ങൾ നിലവിലുണ്ട്. ഛത്രപതി സംഭാജി നഗര്‍ ജില്ലയില്‍ സ്ഥിതി ചെയ്യുന്ന ഔറംഗസേബിന്റെ ശവകുടീരം നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട ബിജെപിയുടെ സത്താറ എംപി ഉദയ രാജെ ഭോസ്‌ലെയുടെ പ്രസ്താവനയ്ക്ക് മറുപടിയായാണ് ദേവേന്ദ്ര ഫഡ്‌നാവിസ് ഈ കാര്യം പറഞ്ഞത്. […]
Read more

‘മാര്‍ക്കോ 2 ഉറപ്പായും വരണം’, ഉണ്ണി മുകുന്ദന്റെ ഇന്‍സ്റ്റഗ്രാം പോസ്റ്റിന് കമന്റിട്ട് പ്രൊഡ്യൂസര്‍

ചെറുതും വലുതുമായ ഒരുപിടി ചിത്രങ്ങളിലൂടെ വന്ന താരമാണ് ഉണ്ണി മുകുന്ദൻ എങ്കിലും മല്ലു സിംഗ് എന്ന ചിത്രത്തിലൂടെയാണ് നടന്റെ ഭാഗ്യം തെളിഞ്ഞത്. ശേഷം നായകനായും പ്രതിനായകനായും ഒരുപാട് നല്ല ചിത്രങ്ങളുടെ ഭാഗമാകാനും ഉണ്ണിക്ക് കഴിഞ്ഞിട്ടുണ്ട്. ഇപ്പോഴിതാ താൻ ചെയ്ത മൂന്ന് കഥാപാത്രങ്ങളുടെ ഓർമകളുമായി എത്തിയിരിക്കുകയാണ് ഉണ്ണി മുകുന്ദൻ. വിക്രമാദിത്യന്‍, മാളികപ്പുറം, അടുത്തിടെ പുറത്തിറങ്ങിയ മാര്‍ക്കോ എന്നീ ചിത്രങ്ങളിലെ കഥാപാത്രങ്ങളുടെ ഫോട്ടോയാണ് ‘ഓര്‍മകള്‍’ എന്ന തലക്കെട്ടോടെ ഉണ്ണി മുകുന്ദന്‍ പോസ്റ്റ് ചെയ്തത്. നിരവധി പേരാണ് പോസ്റ്റിനു താഴെ കമ്മന്റുകളുമായി […]
Read more

രശ്മിക മന്ദാനയ്ക്ക് സംരക്ഷണം ആവശ്യപ്പെട്ട് അമിത് ഷായ്ക്ക് കത്ത് നൽകി കോഡവ സമുദായം

കർണാടക: കോണ്‍ഗ്രസ് എംഎല്‍എ രവികുമാര്‍ ഗൗഡ നടത്തിയ പരാമർശത്തിന് പിന്നാലെ സിനിമാതാരം രശ്മിക മന്ദാനയ്ക്ക് സുരക്ഷ വര്‍ദ്ധിപ്പിക്കണമെന്ന ആവശ്യവുമായി കോഡവ സമുദായം. ഇതേ സംബന്ധിച്ച് ആഭ്യന്തര മന്ത്രി അമിത് ഷായ്ക്കും സംസ്ഥാന ആരോഗ്യ മന്ത്രി ജി പരമേശ്വരയ്ക്കും കത്ത് നല്‍കി. ബെംഗളൂരു അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ പങ്കെടുക്കാന്‍ രശ്മിക വിസമ്മതിച്ചതിന് പിന്നാലെയായിരുന്നു “രശ്മികയെ ഒരു പാഠം പഠിപ്പിക്കണം” എന്ന എംഎൽ എയുടെ പ്രസ്താവന . തങ്ങളുടെ പ്രത്യേക പ്രതിനിധി വഴി നടിയെ 10-12 തവണ ക്ഷണിച്ചിട്ടും വന്നില്ലെന്ന് ഇദ്ദേഹം […]
Read more

പ്രായപൂർത്തിയാകാത്ത സഹോദരിമാരെ പീഡിപ്പിച്ച സംഭവം; ബസ് കണ്ടക്ടറും 17കാരനും അറസ്റ്റിൽ

തിരുവനന്തപുരം:വർക്കലയിൽ പ്രായപൂർത്തി ആകാത്ത സഹോദരിമാരെ പീഡിപ്പിച്ച കേസിൽ 17ക്കാരനും ബസ് കണ്ടക്ടറായ 23 കാരനും അറസ്റ്റിൽ .13ഉം 17ഉം വയസുള്ള പെൺകുട്ടികളെയാണ് ഇവർ പീഡനത്തിരയാക്കിയത്. പ്രതികളിൽ ഒരാൾ പെൺക്കുട്ടിയുടെ സഹപാഠിയാണ് .2023 മുതൽ 17 കാരിയായ പെൺകുട്ടിയെ 17കാരൻ പ്രണയം നടിച്ച് നിരന്തരമായി ശാരീരിക പീഡിപ്പിച്ചിരുന്നു എന്ന് പോലീസ് പറഞ്ഞു. സഹോദരിമാരായ പെൺകുട്ടികളെയും 17കാരനെയും ബസിൽ വെച്ചാണ് കൊല്ലം ശക്തികുളങ്ങര സ്വദേശി മനു എന്നു വിളിക്കുന്ന 23 ൽക്കാരനായ അഖിൽ പരിചയപ്പെടുന്നത്. പിന്നീട് തന്ത്രപ്പൂർവമായി ഇവരുമായി സൗഹൃദം […]
Read more

മത്സ്യത്തൊഴിലാളികൾക്കായി ആദ്യ സമരത്തിന് ഒരുങ്ങി ടിവികെ നേതാവ് വിജയ്

ചെന്നൈ : തമിഴ് നാട്ടിലെ മത്സ്യത്തൊഴിലാളിക്കൾക്കായി ആദ്യ സമരത്തിന് ഒരുങ്ങി തമിഴക വെട്രി കഴകം നേതാവും സിനിമ താരവുമായ വിജയ്. രാഷ്ട്രീയ പ്രേവേശനത്തിന് ശേഷമുള്ള ടിവികെയുടെ ആദ്യ സമരമാണ് ഇത്. മത്സ്യത്തൊഴിലാളികൾ നേരിടുന്ന ബുദ്ധിമുട്ടുകൾക്കെതിരെ ശക്തമായ നിലപാട് സ്വീകരിച്ചാണ് വിജയുടെ ആദ്യ സമരം. ഇതിനായി കടലൂരില്‍ വലിയ പ്രതിഷേധസമ്മേളനം നടത്താനാണ് തീരുമാനം. ഔദ്യോഗിക പ്രഖ്യാപനം ഇതുവരെ ഉണ്ടായിട്ടില്ലെങ്കിലും സമ്മേളനത്തിന് അനുമതിതേടി പോലീസിന് അപേക്ഷ സമർപ്പിച്ചു എന്ന റിപ്പോർട്ടുകളാണ് പുറത്ത് വരുന്നത്. ചെന്നൈയിലെ പരന്തൂർ വിമാനത്താവളപദ്ധതിക്കുനേരേ പ്രതിഷേധിക്കുന്ന നിവാവാസികളെ […]
Read more

പൈവളിഗെയിലെ പെൺകുട്ടിയുടേയും യുവാവിൻ്റേയും മരണം: പോസ്റ്റ്മോർട്ടം ഇന്ന്

കാസർഗോഡ്: പൈവളിഗെയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ പതിനഞ്ച് വയസുകാരിയുടെയും അയൽവാസിയായ പ്രദീപിൻ്റെയും പോസ്റ്റ്മോർട്ടം ഇന്ന് നടത്തും. കൂടാതെ ഡിഎൻഎ പരിശോധനയ്ക്കുള്ള നടപടികളും പൂർത്തിയാക്കും. മൂന്നാഴ്ച മുൻപായിരുന്നു പെൺകുട്ടിയെ കാണാതായത് അന്നേ ദിവസം തന്നെയാണ് അയൽവാസിയായ പ്രദീപിനെയും കാണാതായത്. പെൺകുട്ടിക്കൊപ്പം കാണാതായ പ്രദീപിനെതീരെ അന്നേ ആരോപണവുമായി പെൺകുട്ടിയുടെ മാതാപിതാക്കൾ രംഗത്തെത്തിയിരുന്നു. കൂടാതെ പരാതി ലഭിച്ചിട്ടും പോലീസ് അന്വേഷണത്തിൽ വീഴ്ച വരുത്തി എന്ന ആരോപണവും ഉണ്ട് . പെൺക്കുട്ടിയുടെയും പ്രദീപിന്റെയും മൊബൈൽ ഫോൺ കേന്ദ്രികരിച്ചുള്ള അന്വേഷണത്തിലാണ് കാണാതായി 26 […]
Read more

കേരളത്തിലെ ലഹരി വ്യാപനം: ഡിജിപിയോട് റിപ്പോര്‍ട്ട് തേടി ഗവര്‍ണര്‍

തിരുവനന്തപുരം: സംസ്ഥാനത്തെ ലഹരി വ്യാപനവുമായി ബന്ധപ്പെട്ട് റിപ്പോര്‍ട്ട് തേടി ഗവര്‍ണര്‍. ഡിജിപി ഷെയ്ഖ് ദര്‍വേഷ് സാഹിബിനോട് റിപ്പോര്‍ട്ട് തേടിയിരിക്കുന്നത്. നാട്ടിലെ ലഹരി വ്യാപനത്തിൻ്റെ നിലവിലെ സാഹചര്യം, എടുത്ത നടപടികൾ എന്നിവ വിശദീകരിക്കണം. ഇത് കൂടാതെ ലഹരി തടയാൻ ഉള്ള ആക്ഷൻ പ്ലാൻ നൽകാനും നിർദ്ദേശം നല്‍കി. സംസ്ഥാന വ്യാപക ആക്ഷൻ പ്ലാൻ തയ്യാറാക്കി ഡിജിപി മുഖ്യമന്ത്രിയുമായുളള ചർച്ചക്കു ശേഷം റിപ്പോർട്ട് ഗവർണർക്ക് കൈമാറും. ലഹരിക്കെതിരായ നടപടിയിൽ മുഖ്യമന്ത്രിയുമായും ഗവർണർ കൂടിക്കാഴ്ച നടത്തും.
Read more

Recent News

Advertisement
WhiteswanTV Footer