Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: Social News

വെഞ്ഞാറമ്മൂട് കൂട്ടകൊലപാതകം: കൂടുതൽ വെളിപ്പെടുത്തലുമായി പിതാവ് അബ്ദുൽ റഹീം

തിരുവനന്തപുരം:കുടുംബത്തിനു വലിയ രീതിയിലുള്ള സാമ്പത്തിക ബാധ്യത ഇല്ലായിരുന്നെന്ന് വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസ് പ്രതി അഫാന്റെ പിതാവ് അബ്ദുൽ റഹീം. എന്നാൽ പെൺ‍സുഹൃത്തിനെയടക്കം അഞ്ച് പേരുടെ കൂട്ടക്കൊലയ്ക്ക് പിന്നിൽ സാമ്പത്തിക ബാധ്യതയാണെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. കൂടാതെ 65 ലക്ഷത്തോളം രൂപ കടമുണ്ടെന്നായിരുന്നു പ്രതി അഫാൻ പൊലീസിന് നൽകിയ മൊഴി.ഫർസാനയും അഫാനുമായുള്ള ബന്ധം റഹീമിന് അറിയാമായിരുന്നു. അഫാൻ പണയംവച്ച ഫർസാനയുടെ സ്വർണം എടുക്കാൻ അടുത്തിടെ 60,000 രൂപ അയച്ചു കൊടുത്തിരുന്നു. തനിക്കുണ്ടായ സാമ്പത്തിക ബുദ്ധിമുട്ട് ഒരുതരത്തിലും മകനെ അറിയിച്ചിരുന്നില്ലെന്നും റഹീം പറയുന്നു. […]
Read more

ഒരു പ്രായം കഴിഞ്ഞാല്‍ സ്ത്രീകള്‍ക്ക് വലിയ താരങ്ങള്‍ക്കൊപ്പം അഭിനയിക്കാന്‍ അവസരം ലഭിക്കില്ല: ജ്യോതിക

പ്രേക്ഷകർക്ക് ഏറെ സ്വീകാര്യയായ നടിയാണ് ജ്യോതിക. ഇപ്പോഴിതാ ഒരു പ്രായം കഴിഞ്ഞാല്‍ സ്ത്രീകള്‍ക്ക് വലിയ താരങ്ങള്‍ക്കൊപ്പം അഭിനയിക്കാന്‍ അവസരം ലഭിക്കില്ലെന്ന് വെളിപ്പെടുത്തലുമായി എത്തിയിരിക്കുകയാണ് താരം. 28-ാം വയസില്‍ അമ്മയായ തനിക്ക് പിന്നീട് വലിയ താരങ്ങള്‍ക്കൊപ്പമോ ഹീറോയ്‌ക്കൊപ്പമോ അഭിനയിക്കാന്‍ അവസരം ലഭിച്ചിട്ടില്ല. ദക്ഷിണേന്ത്യന്‍ സിനിമയില്‍ ഒരു നടിയുടെ യാത്ര വളരെ ബുദ്ധിമുട്ടേറിയതാണ്. അവള്‍ ഒറ്റയ്ക്ക് തന്നെ പോരാടണം എന്നാണ് ജ്യോതിക പറയുന്നത്. പുരുഷ താരങ്ങള്‍ക്ക് പ്രായമാകുന്നത് സ്വീകാരിക്കപ്പെടുമ്പോള്‍, നടിമാര്‍ക്ക് പ്രായമാവുന്നത് ആളുകള്‍ അംഗീകരിക്കില്ല എന്ന ചര്‍ച്ചയോടാണ് ജ്യോതിക പ്രതികരിച്ചത്. […]
Read more

സ്വകാര്യ ഐടിഐയിൽ സഹപാഠിയുടെ മർദ്ദനം: വിദ്യാർത്ഥിയുടെ മൂക്കിൻ്റെ എല്ല് പൊട്ടി

പാലക്കാട്: ഒറ്റപ്പാലത്ത് സഹപാഠിയുടെ ആക്രമണത്തിൽ ഐടിഐ വിദ്യാ൪ത്ഥിക്ക് ഗുരുതര പരുക്ക്.. പരുക്കേറ്റ വിദ്യാർത്ഥിയുടെ മൂക്കിൻ്റെ എല്ല് പൊട്ടി. ഇരുപത് വയസുകാരനായ സാജനാണ് മ൪ദനമേറ്റത്. ക്ലാസ് റൂമിൽ വെച്ച് യാതൊരു പ്രകോപനവുമില്ലാതെയാണ് സാജനെ മ൪ദിച്ചതെന്ന് എഫ്ഐആറിൽ പറയുന്നു. നിലവിൽ സാജൻ തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. മൂക്കിന് പുറമെ ഇടതു വശത്തെ കണ്ണിന് താഴെയും ആഴത്തിലുള്ള മുറിവുണ്ട്. സംഭവത്തിൽ സഹപാഠിയായ കിഷോ൪ (20) നെതിരെ ഒറ്റപ്പാലം പൊലീസ് കേസെടുത്തു. മർദ്ദനത്തിൻ്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു
Read more

നഴ്സിങ് കോളേജ് റാഗിങ്; പ്രതികളുടെ ജാമ്യാപേക്ഷ കോടതി തള്ളി

കോട്ടയം: ഗാന്ധി നഗർ നഴ്സിങ് കോളേജ് റാഗിങ് കേസിലെ പ്രതികളുടെ ജാമ്യാപേക്ഷ കോടതി തള്ളി. കോട്ടയം ജില്ലാ സെഷൻസ് കോടതിയാണ് ഹർജി തള്ളിയത്. നേരത്തെ ഏറ്റുമാനൂർ കോടതിയും ജാമ്യാപേക്ഷ തള്ളിയിരുന്നു.കോളേജിലെ ഒന്നാം വർഷ നഴ്‌സിങ് ക്ലാസിലെ ആറ് ആൺകുട്ടികളാണ് ക്രൂരമായ റാ​ഗിങിന് ഇരയായത്. ഹോസ്റ്റലിൽ അരങ്ങേറിയ ക്രൂരമായ റാഗിങ്ങിന്റെ നടുക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. ജൂനിയർ വിദ്യാർഥിയെ കട്ടിലിൽ കെട്ടിയിട്ട് ദേഹമാസകലം ലോഷൻ പുരട്ടിയശേഷം ഡിവൈഡർ കൊണ്ട് കുത്തി മുറിവേൽപ്പിക്കുന്നതാണ് ദൃശ്യങ്ങളിലുള്ളത്. സീനിയർ വിദ്യാർഥികളായ കോട്ടയം വാളകം സ്വദേശി […]
Read more

ആറളം ഫാമിൽ വീണ്ടും കാട്ടാനാക്രമണം

കണ്ണൂർ : ആറളം ഫാമിൽ വീണ്ടും കാട്ടാനാക്രമണം. ആക്രമണത്തിൽ ദമ്പതികളായ അമ്പിളി ,ഷിജു എന്നിവർക്ക് പരുക്കേറ്റു.ഇരുചക്ര വാഹനത്തിൽ പണിക്ക് പോകുന്നതിനിടെയായിരുന്നു ആനയുടെ മുന്നിൽപ്പെട്ടത്. ബൈക്ക് ആന തകർത്തു. എന്നാൽ നിസാര പരുക്കുകളോടെ ഇരുവരും രക്ഷപ്പെട്ടു.ഈ മാസം 23 ന് ആറളത്ത് കാട്ടാന ആക്രമണത്തിൽ ആദിവാസി ദമ്പതികൾ കൊല്ലപ്പെട്ടിരുന്നു. ആറളം ഫാം ബ്ലോക്ക് 13 ലാണ് സംഭവം. വെള്ളി, ഭാര്യ ലീല എന്നിവരാണ് മരിച്ചത്. ഇരുവരും കശുവണ്ടി ശേഖരിക്കാൻ പോയപ്പോഴാണ് കാട്ടാന ചവിട്ടിക്കൊന്നത്. ഇപ്പോൾ ഉണ്ടായ ആക്രമണം കോട്ടപ്പാറക്ക് […]
Read more

തദ്ദേശ ഭരണ തിരഞ്ഞെടുപ്പിൽ കൂടുതൽ സീറ്റുകൾ ആവശ്യപ്പെടും:മാത്യു ടി തോമസ്

കോട്ടയം : വരാൻ പോകുന്ന തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ പാർട്ടി കൂടുതൽ സീറ്റുകൾ ആവശ്യപ്പെടുമെന്ന് ജനതാദൾ സംസ്ഥാന പ്രസിഡണ്ട് മാത്യു ടി തോമസ് എംഎൽഎ. പ്രത്യയ ശാസ്ത്രത്തിൽ അടിസ്ഥാനപ്പെട്ട സമൂഹ നിർമ്മിതിക്കുള്ള ആയുധമാണ് പാർട്ടി സംഘടന സംവിധാനമെന്നും, ആദർശങ്ങൾ ബലി കഴിച്ചും, ലക്ഷ്യം മറന്നുമുള്ള പാർട്ടി നിലപാടുകൾ വിനാശകരമാണെന്നും അദ്ദേഹം പറഞ്ഞു. എറണാകുളം, ആലപ്പുഴ, ഇടുക്കി, കോട്ടയം എന്നീ ജില്ലകളിൽ നിന്നുള്ള സംസ്ഥാന കൗൺസിൽ അംഗങ്ങൾ, ജില്ലാ ഭാരവാഹികൾ, നിയോജകമണ്ഡലം പ്രസിഡണ്ടുമാർ, പോഷക സംഘടന ജില്ലാ ഭാരവാഹികൾ, […]
Read more

ആശ വര്‍ക്കര്‍മാരുടെ സമരത്തെ ചെറുക്കാൻ സർക്കാർ

തിരുവനന്തപുരം: ആശ വർക്കർമാരുടെ സമരം ശക്തമായി മുന്നോട്ട് പോകുന്നതിനിടെ സമാനമായ ജോലി ചെയാൻ ഹെൽത്ത് വോളന്റിയേഴ്സിനെ നിയമിക്കാൻ ആരോഗ്യവകുപ്പ്. 1500 ഹെൽത്ത് വോളന്റിയേഴ്‌സിനെ നിയമിക്കാനാണ് തീരുമാനം.പുതിയ വോളന്റിയർമാർക്ക് പരിശീലനം നൽകാൻ മാർഗനിർദേശം പുറത്തിറക്കി. ഇതിനായി 50 പേരുള്ള മുപ്പത് ബാച്ചിന് പരിശീലനം നൽകാനാണ് നീക്കം. തിരുവനന്തപുരം കൊല്ലം ജില്ലകളിൽ ആയാകും ട്രെയിനിങ് നൽകുക.കോട്ടയം, പാലക്കാട് ജില്ലകളിൽ നാല് ബാച്ചുകൾക്കും പരിശീലനം നൽകും. ഏതെങ്കിലും ആശാ പ്രവർത്തക തിരിച്ചെത്തി പ്രവർത്തനങ്ങളിൽ ഏർപ്പെടാത്ത സാഹചര്യം ഉണ്ടാവുകയാണെങ്കിൽ പകരം സംവിധാനം ഏർപ്പെടുത്താൻ […]
Read more

ഭാരത് ടെക് ട്രയംഫ് പ്രോഗ്രാം സീസണ്‍ 3 ജിഡിസി, സാന്‍ ഫ്രാന്‍സിസ്കോ, വേവ്സ്, സ്റ്റാര്‍ട്ട്-അപ്പ് മഹാകുംബ് എന്നിവിടങ്ങളില്‍ ഇന്ത്യ പവിലിയന്‍ സ്ഥാപിക്കും

കൊച്ചി: ഇന്ത്യയിലെ ഏറ്റവും വലിയ ഇന്‍ററാക്ടീവ് എന്‍റര്‍ടെയ്ന്‍മെന്‍റ് പ്ലാറ്റ്ഫോമായ വിന്‍സോ ഗെയിംസിന്‍റെയും ഇന്‍ററാക്ടീവ് എന്‍റര്‍ടെയ്ന്‍മെന്‍റ് ആന്‍ഡ് ഇന്നൊവേഷന്‍ കൗണ്‍സിലിന്‍റെയും (ഐഇഐസി) നേതൃത്വത്തില്‍ സംഘടിപ്പിച്ച ഭാരത് ടെക് ട്രയംഫ് പ്രോഗ്രാം (ബിടിടിപി) നടത്തിയ ഗ്രാന്‍ഡ് ഫിനാലെയില്‍ വിജയികളായ 20 ഗെയിം ഡെവലപ്പര്‍മാരെ പ്രഖ്യാപിച്ചു. സര്‍ക്കാരിന്‍റെ ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയമായ ഡിപിഐഐടിയുമായി സഹകരിച്ചാണ് ബിടിടിപിയുടെ മൂന്നാം പതിപ്പ് സംഘടിപ്പിച്ചത്. മൂന്ന് പതിപ്പുകളിലായി 1500-ലധികം ഗെയിംഡെവലപ്പര്‍മാരും വിദ്യാര്‍ത്ഥികളും പങ്കൈടുത്തു. യുഎസ്-ഇന്ത്യ സ്ട്രാറ്റജിക് പാര്‍ട്ണര്‍ഷിപ്പ് ഫോറത്തിന്‍റെ സിഇഒയും പ്രസിഡന്‍റുമായ ഡോ. മുകേഷ് […]
Read more

ഷഹബാസിന്റെ മരണത്തിൽ പ്രതികരിച്ച് വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി

കോഴിക്കോട്: താമരശ്ശേരിയിൽ വിദ്യാർഥി സംഘർഷത്തിൽ ഗുരുതരമായി പരിക്കേറ്റ പത്താംക്ലാസ്സുകാരൻ മുഹമ്മദ് ഷഹബാസിന്റെ മരണത്തിൽപ്രതികരിച്ച് വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി. മുഹമ്മദ് ഷഹബാസ് എന്ന വിദ്യാർത്ഥി മരണമടഞ്ഞത് ഏറെ ദുഖകരമായ സംഭവമാണെന്നും കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കുചേരുന്നു എന്നും മന്ത്രി ഫേസ്ബുക് പോസ്റ്റിലൂടെ അറിയിച്ചു. ഇക്കാര്യത്തിൽ പൊലീസ് ശക്തമായ അന്വേഷണം നടത്തുന്നുണ്ട്. കോഴിക്കോട് വിദ്യാഭ്യാസ ഉപഡയറക്ടർ ഇക്കാര്യം അന്വേഷിക്കുകയും പ്രാഥമിക റിപ്പോർട്ട് സമർപ്പിക്കുകയും ചെയ്തിട്ടുണ്ടെന്നും മന്ത്രി ഫേസ്ബുക്കിലൂടെ വ്യക്തമാക്കി.
Read more

റംസാന്‍: ഗള്‍ഫ് രാജ്യങ്ങളില്‍ ശനിയാഴ്ച മുതൽ വ്രതാരംഭം

മസ്‌കറ്റ്: ഗള്‍ഫ് രാജ്യങ്ങളില്‍ ശനിയാഴ്ച റംസാന്‍ വ്രതാരംഭം. സൗദി അറേബ്യ, യു.എ.ഇ., ഖത്തര്‍, ഒമാന്‍ എന്നിവിടങ്ങളിലാണ് നാളെ റംസാന്‍ ആരംഭിക്കുക. ഈ ഗള്‍ഫ് രാജ്യങ്ങള്‍ മാസപ്പിറവി കണ്ടതായി സ്ഥിരീകരിച്ചു. കേരളത്തില്‍ ശനിയാഴ്ച മാസപ്പിറവി ദൃശ്യമായാല്‍ ഞായറാഴ്ച റംസാന്‍ ആരംഭിക്കും. അല്ലാത്ത പക്ഷം ശഅബാന്‍ 30 പൂര്‍ത്തിയാക്കി തിങ്കളാഴ്ചയായിരിക്കും റംസാന്‍ ഒന്ന്.
Read more

Recent News

Advertisement
WhiteswanTV Footer