Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: Social News

വെല്ലിങ്ടണ്‍ ഐലന്‍ഡില്‍ വന്‍ തീപ്പിടിത്തം

കൊച്ചി: വെല്ലിങ്ടണ്‍ ഐലന്‍ഡില്‍ വന്‍ തീപ്പിടിത്തം. ക്യൂട്ടണ്‍ ബെര്‍ത്തിലെ സള്‍ഫര്‍ കൂമ്പാരത്തിനാണ് തീപ്പിടിച്ചത്. മട്ടാഞ്ചേരിയില്‍ നിന്ന് ഫയര്‍ യൂണിറ്റെത്തി തീയണയ്ക്കാനുള്ള ശ്രമം പുരോഗമിക്കുകയാണ്. വ്യാഴാഴ്ച വൈകിട്ടോടെയാണ് തീപ്പിടിത്തമുണ്ടായത്. എഫ്.എ.സി.ടിയിലേക്ക് വേണ്ട വസ്തുക്കള്‍ സാധാരണയായി കപ്പലുകളിലെത്തുന്ന ബെര്‍ത്താണ് ക്യൂട്ടണ്‍ ബെര്‍ത്ത്. കപ്പലുകളിലെത്തുന്ന സള്‍ഫര്‍ ബെര്‍ത്തിലിറക്കി അവിടെനിന്ന് കണ്‍വേയറുകളിലാണ് കൊണ്ടുപോകുന്നത്. തീപ്പിടിത്തം ഉണ്ടായത് കണ്‍വേയറുകളില്‍ ചൂടുകൂടിയതിനാലാണെന്നാണ് പ്രാഥമിക നിഗമനം. തീ നിയന്ത്രവിധേയമാണ് എന്നാണ് പുറത്ത് വരുന്ന വിവരം.
Read more

വീണ്ടും ആരാധകരെ അമ്പരപ്പിച്ച് നിവിൻ പോളി; താരത്തിന്റെ വിന്റേജ് ലുക്ക് ഏറ്റെടുത്ത് ആരാധകർ

വിന്റേജ് ലുക്കില്‍ സോഷ്യല്‍ മീഡിയ കീഴടക്കി നിവിന്‍പോളിപുത്തന്‍ ലുക്കില്‍ വൈറലായി നിവിന്‍ പോളി. അമ്പരപ്പിക്കുന്ന മേക്കോവര്‍ കൊണ്ട് അടുത്തിടെ പല തവണ സോഷ്യല്‍ മീഡിയയില്‍ തരംഗമായി മാറിയ നിവിന്‍ പോളിയുടെ ഏറ്റവും പുതിയ ചിത്രങ്ങളാണ് ഇപ്പോള്‍ സാമൂഹിക മാധ്യമത്തില്‍ വീണ്ടും തരംഗം സൃഷ്ടിച്ചിരിക്കുന്നത്. ക്ലാസിക് റെട്രോ ഫീല്‍ നല്‍കുന്ന, അള്‍ട്രാ സ്‌റ്റൈലിഷ് ലുക്കിലാണ് നിവിന്‍ പുതിയ ഫോട്ടോഷൂട്ടില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ഗംഭീര മേക്കോവര്‍ നടത്തിയ നിവിന്‍ ഇപ്പോള്‍ പ്രേക്ഷകരുടെ മുന്നിലെത്തുന്നത് വിന്റേജ്‌ലുക്കിലാണ്. ‘ആക്ഷന്‍ ഹീറോ ബിജു 2’ ഉള്‍പ്പെടെയുള്ള […]
Read more

‘ആരോഗ്യം ആനന്ദം-അകറ്റാം അര്‍ബുദം’ ക്യാമ്പയിനിൽ 4.22 ലക്ഷം പേർ പങ്കെടുത്തു

തിരുവനന്തപുരം: ‘ആരോഗ്യം ആനന്ദം-അകറ്റാം അര്‍ബുദം’ ജനകീയ കാന്‍സര്‍ പ്രതിരോധ ക്യാമ്പയിനില്‍ പങ്കെടുത്ത് നാല് ലക്ഷത്തോളം (4,22,330) ജനങ്ങൾ. കാന്‍സര്‍ പ്രതിരോധത്തിനും ചികിത്സയ്ക്കുമായി സംസ്ഥാന ആരോഗ്യ വകുപ്പ് നടപ്പിലാക്കുന്ന പദ്ധതിയിൽ കാന്‍സര്‍ സ്‌ക്രീനിങ് നടത്തിയ 78 പേര്‍ക്ക് കാന്‍സര്‍ സ്ഥിരീകരിച്ചുവെന്നും ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് വ്യക്തമാക്കി. ഇവരില്‍ ഭൂരിപക്ഷം പേരിലും പ്രാരംഭഘട്ടത്തില്‍ തന്നെ കാന്‍സര്‍ കണ്ടുപിടിക്കാൻ സാധിച്ചതിനാൽ ചികിത്സിച്ച് വേഗം ഭേദമാക്കാന്‍ കഴിയും. കേരളത്തിലെ 1398 സര്‍ക്കാര്‍ ആശുപത്രികളിലാണ് സ്‌ക്രീനിങ്ങിനായുള്ള സംവിധാനങ്ങളൊരുക്കിയിട്ടുള്ളത്. സ്‌ക്രീന്‍ ചെയ്തതില്‍ 22,605 പേരെ […]
Read more

എസ്‌പിസി കേഡറ്റുകൾക്ക് ഇനി പിഎസ്‌സി ജോലി ലഭിക്കാൻ അധികസാധ്യത, വെയ്റ്റേജ് നൽകും

തിരുവനന്തപുരം: സ്റ്റുഡന്റ് പൊലീസ് കേഡറ്റ് പരിശീലനം വിജയകരമായി പൂർത്തിയാക്കുന്ന എസ്‌എസ്‌എല്‍‌സി, പ്ലസ് ടു തലങ്ങളിലെ വിദ്യാർത്ഥികൾക്ക് പി‌എസ്‌സി വഴി യൂണിഫോം സർവ്വീസുകളിലെ നിയമനത്തിന് വെയിറ്റേജ് അനുവദിക്കും. ഇന്നത്തെ മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. ഹൈസ്കൂൾ, ഹയർ സെക്കണ്ടറി തലങ്ങളിലായി നാല് വർഷം ട്രെയിനിംഗ് പൂർത്തിയാക്കുന്നവരും എ പ്ലസ് ഗ്രേഡ് കരസ്ഥമാക്കുന്നവരുമായ കേഡറ്റുകൾക്കാണ് 5 ശതമാനം വെയിറ്റേജ് നല്‍കുക. ഹൈസ്കൂൾ, ഹയർസെക്കണ്ടറി തലങ്ങളിലായി നാലു വർഷം ട്രൈയിനിംഗ് പൂർത്തിയാക്കുന്ന, ഹൈസ്‌കൂൾ തലത്തിൽ എ പ്ലസ് ഗ്രേഡും ഹയർ സെക്കണ്ടറി തലത്തിൽ […]
Read more

വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തബാധിതരുടെ വീടിനുള്ള തുക ഇരുപത് ലക്ഷം രൂപയായി ഉയർത്തി

വയനാട് മേപ്പാടി ഗ്രാമപഞ്ചായത്തില്‍ ഉരുള്‍പൊട്ടലില്‍ ദുരന്തബാധിതരുടെ പുനരധിവാസം സംബന്ധിച്ച് മന്ത്രിസഭായോഗം തീരുമാനമെടുത്തു. നോ-ഗോ സോണിന് പുറത്തായി സ്ഥിതി ചെയ്യുന്ന ദുരന്തം കാരണം ഒറ്റപ്പെട്ടു പോകുന്ന വീടുകളെ ഉൾപ്പെടുത്തിയിട്ടുളള കരട് ഫേസ് 2 B ലിസ്റ്റ്, നോ-ഗോ സോണിന്റെ പരിധിയിൽ നിന്ന് 50 മീറ്ററിനുള്ളിൽ പൂർണ്ണമായി ഒറ്റപ്പെട്ടുപോകുന്ന അവസ്ഥയിലുള്ള വീടുകൾ മാത്രം പരിഗണിച്ചുകൊണ്ട് തിട്ടപ്പെടുത്താൻ വയനാട് ജില്ലാകളക്ടർക്ക് നിർദ്ദേശം നൽകും. വയനാട് ജില്ലാ കളക്ടർ തയ്യാറാക്കിയ ദുരന്ത ബാധിത കുടുംബങ്ങളുടെ ലിസ്റ്റ് 430ല്‍ അധികരിക്കാത്തതിനാലും സർക്കാർ നിർമ്മിക്കുന്ന ടൗൺഷിപ്പിന് […]
Read more

വയനാട് പുനരധിവാസം: ടൗൺഷിപ്പിൽ നിർമ്മിക്കുന്ന വീടൊന്നിന് നിർമ്മാണ ചെലവ് 20 ലക്ഷം; മന്ത്രിസഭാ യോഗത്തിൽ തീരുമാനം

തിരുവനന്തപുരം: പുനരധിവാസ പദ്ധതിയുടെ ഭാഗമായി വയനാട്ടിലെ നിർദ്ദിഷ്‌ട ടൗൺഷിപ്പിൽ 20 ലക്ഷം രൂപ ചെലവിലാണ് ഓരോ വീടും നിർമ്മിക്കുകയെന്ന് സംസ്ഥാന സർക്കാർ അറിയിച്ചു. 25 ലക്ഷം രൂപയാണ് നേരത്തെ ഒരു വീടിന് നിർമ്മാണ ചെലവായി കണക്കാക്കിയിരുന്നത്. ഇതിലാണ് ഇപ്പോൾ മാറ്റം വന്നിരിക്കുന്നത്. ഇന്ന് നടന്ന മന്ത്രിസഭായോഗത്തിലാണ് ഇത് സംബന്ധിച്ച് തീരുമാനമെടുത്തത്. ഇതിന്റെ ഭാഗമായി 2ബി ലിസ്റ്റ് തയ്യാറാക്കാനും നിർദ്ദേശമുണ്ട്. ഇത് വീട് മാറി താമസിപ്പിക്കേണ്ടവരുടെ പ്രത്യേക ലിസ്റ്റാണ്. സുരക്ഷിതമല്ലാത്ത മേഖലയിൽ താമസിക്കുന്നവരെ ഉൾപ്പെടുത്തി അവർക്ക് വീട് ലഭ്യമാക്കാനാണ് […]
Read more

സമുദായത്തിനെതിരെ അപകീര്‍ത്തി പരാമര്‍ശം; തെലുങ്ക് താരം പോസാനി കൃഷ്ണ മുരളി അറസ്റ്റില്‍

തെലുങ്ക് സിനിമയിൽ സജീവമായ നടനും സംവിധായകനും വൈഎസ്ആര്‍ കോണ്‍ഗ്രസ് നേതാവ് കൂടിയായ പോസാനി കൃഷ്ണ മുരളി അറസ്റ്റില്‍. ഒരു സമുദായത്തിനെതിരായി നടത്തിയ അപകീര്‍ത്തി പ്രസ്താവനയെ തുടർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്.നടന്റെ പ്രസ്താവനയ്ക്കെതിരെ വലിയ പ്രതിഷേധമുണ്ടായിരുന്നു. ജാമ്യമില്ലാ വകുപ്പുകൾ ചുമത്തിയാണ് കേസ് എടുത്തിരിക്കുന്നത്.പോസാനിയെ അറസ്റ്റ് ചെയ്യാന്‍ പൊലീസ് വീട്ടിലെത്തിയതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. തനിക്ക് ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടെന്നും അറസ്റ്റ് ഒഴിവാക്കണമെന്നും താരം ആവശ്യപ്പെടുന്നതായി വീഡിയോയില്‍ കാണാം.ഭാരതിയ ന്യായ സംഹിത സെക്ഷന്‍ 196, 353 (2), 111 എന്നിവ […]
Read more

അഫാന്റേത് അത്യപൂര്‍വമായ പെരുമാറ്റം കൊലപാതകങ്ങള്‍ക്കിടയിലും പ്രതി നോര്‍മലായി പെരുമാറി

തിരുവനന്തപുരം:നാടിനെ നടുക്കിയ വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസില്‍ പ്രതി അഫാന്റെ അറസ്റ്റ് രേഖപ്പെടുത്തി. അഫാന്റെ മുത്തശ്ശിയായ സൽമാബീവിയുടെ കൊലപാതകത്തിലാണ് പാങ്ങോട് പൊലീസ് പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. കൂട്ടക്കൊലയിലെ ആദ്യ അറസ്റ്റാണ് രേഖപ്പെടുത്തിയത്. അതേസമയം കൊലപാതകത്തിന് പിന്നിൽ കടബാധ്യത എന്ന നിഗമനത്തിൽ തന്നെയാണ് പോലീസ് അന്വേഷണം പുരോഗമിക്കുന്നത്.അഫാന്റെ കുടുംബത്തിന് 65 ലക്ഷം രൂപയുടെ കടം ഉണ്ട്. ബന്ധുക്കളില്‍ നിന്നും നാട്ടുകാരില്‍ നിന്നും കടം വാങ്ങിയിട്ടുണ്ട്. എന്നാല്‍ കൊടുക്കാന്‍ പറ്റാത്ത ഘട്ടത്തിലായിരുന്നു കൊലപാതകം. കൊലപാതകത്തിന് തിങ്കളാഴ്ച തെരഞ്ഞെടുക്കാനുള്ള കാരണം അന്വേഷിക്കേണ്ടതുണ്ടെന്നും റൂറല്‍ എസ്പി […]
Read more

സ്വർണവിലയിൽ ഇടിവ്; പവന് 320 രൂപ കുറഞ്ഞു

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും ഇടിവ്. പവന് 320 രൂപയാണ് ഇന്ന് കുറഞ്ഞത്. കേരളത്തില്‍ 1 പവന്‍ സ്വര്‍ണത്തിന്റെ വിപണിവില ഇന്ന് 64,080 രൂപയാണ്. ഇന്നലെ 64,400 രൂപയായിരുന്നു ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഇന്ന് ഏറ്റവും കുറഞ്ഞ പണിക്കൂലി കണക്കാക്കിയാല്‍ പോലും ഒരു പവന്‍ ആഭരണത്തിന് ഇപ്പോള്‍ 69000 രൂപയോളം നൽകേണ്ടി വരും. 18 കാരറ്റ് സ്വര്‍ണത്തിനും വില ഇടിഞ്ഞു. ഗ്രാമിന് 30 രൂപ കുറഞ്ഞ് 6590 രൂപയായി. അതെസമയം വെള്ളിയുടെ വിലയില്‍ മാറ്റമൊന്നുമില്ല. ഗ്രാമിന് […]
Read more

മലപ്പുറത്തെ ഭയപ്പെടുത്തിയ കസേരക്കൊമ്പൻ ചരിഞ്ഞു

മലപ്പുറം:കഴിഞ്ഞ രണ്ട് മാസമായി മലപ്പുറം എടക്കര മുത്തേടത്ത് ജനവാസ മേഖലയിൽ ഭീതി സൃഷ്ടിച്ചിരുന്ന കാട്ടാന കസേരക്കൊമ്പൻ ചരിഞ്ഞു. നീണ്ടു വളഞ്ഞ കൊമ്പുകൾ കസേര പോലെ തോന്നിക്കുന്നതിലാണ് നാട്ടുകാർ കസേരക്കൊമ്പൻ എന്ന് ആനയെ വിളിച്ചിരുന്നത് .രാത്രി കൃഷിയിടത്തിലെ വിളകൾ നശിപ്പിച്ച ശേഷം പുലർച്ചയോടെ ആന റോഡിലിറങ്ങി ജനത്തെ ഭയപ്പെടുത്തിയിരുന്നു. അർധരാത്രിയിൽ, തുറന്നുകിടന്നിരുന്ന സെപ്റ്റിക് ടാങ്കിൽ വീണാണ് ആന ചരിഞ്ഞത്. അടുത്തിടെയായി ആന ക്ഷീണിതനായിരുന്നെന്നു വനംവകുപ്പ് പറഞ്ഞു.ജനവാസ കേന്ദ്രങ്ങളിൽ നിന്ന് പിൻമാറാത്ത കൊമ്പനെ ഉൾക്കാട്ടിലേക്ക് തുരത്തണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടിരുന്നു.
Read more

Recent News

Advertisement
WhiteswanTV Footer