Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: Social News

രണ്ട് ലക്ഷം വില്‍പന:സ്‌കോര്‍പിയോ-എന്‍ കാര്‍ബണ്‍ പതിപ്പ് പുറത്തിറക്കി മഹീന്ദ്ര

കൊച്ചി: ഇന്ത്യയിലെ മുന്‍നിര എസ്.യു.വി നിര്‍മ്മാതാക്കളായ മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര ലിമിറ്റഡ് ‘ബിഗ് ഡാഡി ഓഫ് എസ്.യു.വീസ്’ എന്ന് വിശേഷണമുള്ള സ്‌കോര്‍പിയോ-എന്‍ മോഡലിന്റെ കാര്‍ബണ്‍ പതിപ്പ് പുറത്തിറക്കി. സ്‌കോര്‍പിയോ എന്‍ മോഡലിന്റെ വില്‍പ്പന രണ്ട് ലക്ഷം കൈവരിച്ചതിന്റെ ഭാഗമായാണ് കമ്പനി പുതിയ വകഭേദം പുറത്തിറക്കിയത്. പ്രത്യേകമായി നിര്‍മ്മിച്ച ഇന്റീരിയറുകളോടെയാണ് കാര്‍ബണ്‍ പതിപ്പ് എത്തുന്നത്. പ്രീമിയം ലെതറെറ്റ് സീറ്റുകളും കോണ്‍ട്രാസ്റ്റ് ഡെക്കോ-സ്റ്റിച്ചിംഗും ഉപയോഗിച്ച് ടോണ്‍-ഓണ്‍-ടോണ്‍ ശൈലിയെ എടുത്തുകാണിക്കുന്നതാണ് സ്‌കോര്‍പിയോ-എന്‍ കാര്‍ബണിന്റെ ഇന്റീരിയറുകള്‍. മെറ്റാലിക് ബ്ലാക്ക് തീമും കാര്‍ബണ്‍ പതിപ്പിനെ […]
Read more

സിപിഎം പശ്ചിമബംഗാൾ സംസ്ഥാന സെക്രട്ടറിയായി മുഹമ്മദ് സലിം

കൊൽക്കത്ത: സിപിഎം പശ്ചിമ ബം​ഗാൾ സംസ്ഥാന സെക്രട്ടറിയായി മുഹമ്മദ് സലീമിനെ തെരഞ്ഞെടുത്തു. 2015 മുതൽ പാർട്ടി പൊളിറ്റ്‌ബ്യൂറോ അംഗമാണ് മുഹമ്മദ് സലിം .67കാരനായ ഇദ്ദേഹം ഇത് രണ്ടാം തവണയാണ്‌ സംസ്ഥാന സെക്രട്ടറിയാകുന്നത്‌. വിദ്യാർഥി- യുവജന പ്രസ്ഥാനത്തിലൂടെയാണ് മുഹമ്മദ് സലിം പൊതുപ്രവർത്തനരം​ഗത്ത് സജീവമാകുന്നത്. 1998 മുതൽ സിപിഎം കേന്ദ്രകമ്മിറ്റിയംഗമാണ്‌. കൊൽക്കത്ത ഖിദർപ്പുർ സ്വദേശിയായ മുഹമ്മദ് സലിം 2001–2004 കാലത്ത്‌ ബംഗാൾ മന്ത്രിസഭാംഗമായിരുന്നു. 2004, 2014 പൊതുതെരഞ്ഞെടുപ്പുകളിൽ ജയിച്ച്‌ ലോക്‌സഭാംഗമായിട്ടുണ്ട്.
Read more

വെഞ്ഞാറമൂട് കൂട്ടക്കൊലയ്ക്ക് പിന്നിൽ അടങ്ങാത്ത പകയും സ്നേഹവും

തിരുവനന്തപുരം:വെഞ്ഞാറമൂട് കൂട്ടക്കൊലയ്ക്ക് പിന്നിലെ കാരണം പറഞ്ഞ പ്രതി അഫാൻ . മൂന്നുപേരോടുള്ള അമിത സ്‌നേഹവും മറ്റു മൂന്നുപേരോടുള്ള അടങ്ങാത്ത പകയുമെന്ന് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പ്രതി അഫാന്റെ മൊഴി. കടം കാരണം ജീവിക്കാനാവാതെ വന്നതോടെയാണ് മാതാവിനെയും അനുജനെയും പെൺസുഹൃത്തിനെയും കൊന്ന് സ്വയം ജീവനൊടുക്കാൻ തീരുമാനിച്ചതെന്നാണ് അഫാന്റെ മൊഴി. കടുത്ത സാമ്പത്തിക പ്രതിസന്ധിയിലും ആഭരണമോ പണമോ നൽകി സഹായിച്ചില്ലെന്നതായിരുന്നു മുത്തശ്ശി സൽമാ ബീവി, തൃസഹോദരൻ ലത്തീഫ്, ലത്തീഫിന്റെ ഭാര്യ ഷാഹിദ എന്നിവരോടുള്ള പകയ്ക്ക് കാരണം. കൂടാതെ പണം കടംവാങ്ങി ധൂർത്തടിക്കുന്നുവെന്ന […]
Read more

കേന്ദ്രമന്ത്രി അമിത് ഷായുമായി കൂടിക്കാഴ്ച്ച നടത്തി കാന്തപുരം അബൂബക്കർ മുസ്‌ലിയാർ

ദില്ലി: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായി കൂടിക്കാഴ്ച നടത്തി കാന്തപുരം എ. പി. അബൂബക്കർ മുസ്‌ലിയാർ. മകൻ ഡോ. ഹക്കീം അസ്ഹരിക്ക് ഒപ്പമാണ് അദ്ദേഹം കേന്ദ്രമന്ത്രിയെ കാണാനെത്തിയത്. ഡോ. ഹക്കീം അസ്ഹരിയാണ് ദില്ലിയിൽ നടന്ന കൂടിക്കാഴ്ചയെ കുറിച്ച് ഫെയ്സ്ബുക്കിലൂടെ അറിയിച്ചത്. അതെസമയം ന്യൂനപക്ഷ സമൂഹങ്ങൾ നേരിടുന്ന പ്രതിസന്ധികൾ സംബന്ധിച്ച് മന്ത്രിയുമായി ചർച്ച നടത്തിയെന്നും പ്രധാന ആശങ്കകൾ അറിയിച്ച് കാര്യക്ഷമമായ പരിഹാര നിർദ്ദേശങ്ങൾ പങ്കുവെച്ചെന്നും അസ്‌ഹരി ഫെയ്‌സ്ബുക്കിൽ കുറിച്ചു.
Read more

14 കാരനെ തട്ടിക്കൊണ്ടുപോയതല്ലെന്ന് പ്രതി; ആലത്തൂരിലെ വീട്ടമ്മക്കെതിരെ പോക്സോ കേസ്

പാലക്കാട്: 14 കാരനുമായി നാടുവിട്ട 35 കാരിക്കെതിരെ പോക്സോ കേസ് ചുമത്തി റിമാൻഡ് ചെയ്തു. കുതിരപ്പാറ സ്വദേശിയായ 35 കാരിയായവീട്ടമ്മ, 11 വയസുള്ള മകന്റെ, സുഹൃത്തിൻ്റെ ജേഷ്ഠനായ 14കാരനെയും കൂട്ടിയാണ് ഇന്നലെ നാടുവിട്ടത്. തട്ടിക്കൊണ്ടുപോയതല്ലെന്നും സ്വന്തം ഇഷ്ടപ്രകാരം കുട്ടി തനിക്കൊപ്പം വന്നതാണെന്നും യുവതി പൊലീസിനോട് പറഞ്ഞത്. എറണാകുളത്ത് വച്ചാണ് വീട്ടമ്മയെയും കുട്ടിയെയും കണ്ടെത്തിയത്. അതെസമയം സംഭവത്തിൽ പ്രതിക്കെതിരെ തട്ടിക്കൊണ്ടുപോകലിനും കേസെടുത്ത പൊലീസ് ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരവും പോക്സോ നിയമപ്രകാരവും വിവിധ കുറ്റങ്ങൾ ചുമത്തിയിട്ടുണ്ട്. കുട്ടിയുടെ മാതാപിതാക്കളുടെ […]
Read more

രാജ്യത്തെ എല്ലാ പൗരന്മാർക്കായി സാർവത്രിക പെൻഷൻ പദ്ധതി; പ്രാഥമിക ചർച്ചകളുമായി കേന്ദ്ര സർക്കാർ

ന്യൂഡല്‍ഹി: സാർവത്രിക പെന്‍ഷന്‍ പദ്ധതി രാജ്യത്തെ എല്ലാ പൗരന്മാർക്കുമായി കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവരാനൊരുങ്ങുന്നുവെന്ന് വിവരം. ഇന്ത്യയിലെ നിര്‍മാണ തൊഴിലാളികള്‍, വീട്ടുജോലിക്കാർ ഉൾപ്പെടെയുള്ളവർക്ക് സമഗ്രമായ പെന്‍ഷന്‍ പദ്ധതികളില്ല. ഇതിന് പരിഹാരമായാണ് പുതിയ പദ്ധതിക്കുള്ള കേന്ദ്ര സർക്കാരിന്റെ നീക്കം.ഇതുസംബന്ധിച്ച പ്രാഥമിക ചർച്ചകൾ കേന്ദ്ര തൊഴിൽ‌ മന്ത്രാലയം ആരംഭിച്ചു. സ്വയം തൊഴില്‍ ചെയ്യുന്നവരും ശമ്പളവരുമാനക്കാരും പുതിയ പദ്ധതിയുടെ ഭാഗമാകുമെന്നാണ് കരുതുന്നതെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. പുതിയ പെന്‍ഷന്‍ പദ്ധതിയുടെ ഭാഗമാകുന്നവര്‍ക്ക് നിശ്ചിത തുക അടച്ച് 60 വയസാകുമ്പോള്‍ മാസം നിശ്ചിത തുക […]
Read more

ഭാര്യയെ കുത്തിയ ശേഷം ഭർത്താവ് സ്വയം കഴുത്തിൽ മുറിവേൽപ്പിച്ചു; ഇരുവരേയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു

കൊച്ചി: കുടുംബ വഴക്കിനെ തുടർന്ന് ഭാര്യയെ കുത്തിയ ശേഷം സ്വയം കഴുത്തിൽ മുറിവേൽപ്പിച്ച് യുവാവ്. കഴുത്തിൽ ആഴത്തിൽ മുറിവേറ്റ നിലയിൽ കണ്ടെത്തിയ ആളെ കളമശേരി മെഡിക്കൽ കോളേജിലേക്ക് മാറ്റി. എറണാകുളം മഞ്ഞുമ്മൽ പള്ളിക്ക് സമീപത്താണ് സംഭവം. ഗുരുതരമായി പരിക്കേറ്റ ഇയാളെ കളമശ്ശേരി മെഡിക്കൽ കോളേജിലേക്ക് മാറ്റി. കുത്തേറ്റ ഭാര്യയെ മഞ്ഞുമ്മലിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
Read more

മലപ്പുറത്ത് സ്വകാര്യ ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് ബസിലുണ്ടായിരുന്ന നിരവധി പേർക്ക് പരുക്കേറ്റു

മലപ്പുറം: സ്വകാര്യ ബസ് മറിഞ്ഞു അപകടം. മലപ്പുറം പുത്തനത്താണി ചുങ്കം ദേശീയപാതയിലാണ് അപകടം നടന്നത്. തൃശ്ശൂരിലേക്ക് പോകുന്ന പാരഡൈസ് എന്ന ബസാണ് അപകടത്തിൽ പെട്ടത്. നിയന്ത്രണം വിട്ട് മറിഞ്ഞ ബസ് റോഡിന് കുറുകെയാണ് കിടന്നത്. അപകടത്തിൽ നിരവധി പേർക്ക് പരുക്കേറ്റു. ഇവരെ പുത്തനത്താണിയിലേയും കോട്ടക്കലിലേയും സ്വകാര്യ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ആരുടെയും പരുക്ക് ഗുരുതരമല്ലെന്നാണ് പുറത്ത് വരുന്ന വിവരം.
Read more

പുതിയ വിദ്യാഭ്യാസ നയത്തിന്റെ ശുപാർശകൾ പ്രകാരമാണ് പത്താം ക്ലാസിലെ രണ്ട് ബോർഡ് പരീക്ഷകൾ നടത്തുന്നതിനുള്ള കരട് നയം സിബിഎസ്ഇ പുറത്തിറക്കിയത്: രാഹുൽ സിംഗ്

ദില്ലി: പുതിയ വിദ്യാഭ്യാസ നയത്തിന്റെ ശുപാർശകൾ അടിസ്ഥാനമാക്കിയാണ് പത്താം ക്ലാസ് ബോർഡ് പരീക്ഷ രണ്ടു ഘട്ടമായി നടത്തുന്നതിനുള്ള കരട് നയം തയ്യാറാക്കിയതെന്ന് സിബിഎസ്ഇ ചെയർപേഴ്സൺ രാഹുൽ സിംഗ് വ്യക്തമാക്കി. വിദ്യാർത്ഥികൾക്ക് അവരുടെ പ്രകടനം മെച്ചപ്പെടുത്താൻ മറ്റൊരു അവസരം കൂടി കൊടുക്കാനാണ് ഇതിന്റെ ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു. 9, 10 ക്ലാസുകളിലായി 16 അക്കാദമിക് വിഷയങ്ങളും 23 നൈപുണ്യ വിഷയങ്ങളും 45 ഭാഷകളും പഠിക്കാൻ അവസരമുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പുതിയ കരട് നയത്തിൽ പൊതുജനങ്ങളിൽ നിന്നും ലഭിക്കുന്ന മറുപടിയുടെ […]
Read more

സിബിഎസ്ഇ സ്കൂളുകൾക്ക് ഉപ-സ്കൂളുകൾ തുടങ്ങാൻ അനുമതി; പ്രത്യേകം അഫിലിയേഷൻ വേണ്ട

ന്യൂഡൽഹി: സിബിഎസ്ഇ സ്കൂളുകളുടെ അഫിലിയേഷൻ നിബന്ധനകളിൽ ഇളവ്. ഒരേ പേരും അഫിയിലിയേഷൻ നമ്പറും ഉപയോഗിച്ച് സ്കൂളുകളുടെ ശാഖകൾ ആരംഭിക്കാൻ അനുമതി നൽകിയതാണ് പ്രധാന പരിഷ്കരണം. ഒരേ അഫിലിയേഷൻ നമ്പറും പേരുമൊക്കെ ഉപയോഗിക്കാമെങ്കിലും ഇങ്ങനെ ആരംഭിക്കുന്ന സ്കൂളുകൾക്ക് വിദ്യാഭ്യാസ- അടിസ്ഥാന സൗകര്യങ്ങളും മറ്റ് സംവിധാനങ്ങളും പ്രത്യേകമായി തന്നെ ഉണ്ടായിരിക്കണമെന്നതാണ് പ്രധാന നിബന്ധന.അതിനാൽ കുട്ടികൾക്ക് പ്രധാന സ്കൂളിൽ നിന്നും ശാഖാ സ്കൂളിലേക്ക് മാറാൻ ബുദ്ധിമുട്ടുണ്ടാവില്ല. ഇങ്ങനെയുള്ള മാറ്റം പുതിയ അഡ്മിഷനായി കണക്കാക്കുകയുമില്ലെന്നും സിബിഎസ്ഇ പുറത്തിറക്കിയ പുതിയ ചട്ടങ്ങളിൽ വ്യക്തമാക്കുന്നു. പ്രധാന […]
Read more

Recent News

Advertisement
WhiteswanTV Footer